Friday, 31 January 2025

അപ്പനെന്ന സത്യം

 അപ്പനെന്ന സത്യം ആർക്കും ഇഷ്ടപെടില്ല.. വാശിക്കാരൻ.. റൊമാന്റിക്കല്ലാത്തവൻ..... ഗുണമില്ലാത്തവൻ... പിന്നെ ചിന്തിക്കുന്നതിനപ്പുറം ചില പേരുകൾ.. മറ്റുള്ളവരെക്കൊണ്ട് ഒന്നിന്നും കൊള്ളില്ലാത്തവൻ.. പുച്ഛം നിറഞ്ഞ ആക്ഷേപിക്കാൻ അവസരം കൊടുക്കുന്നതും.. അതിനെ ന്യായികരിക്കാൻ നോക്കുന്നവരും കുറവില്ല.. ഇതൊക്കെ കേട്ട് തകരുമ്പോളും അതിനപ്പുറം ഉള്ള കർത്യവ്യം.. ഓർക്കുമ്പോൾ അതൊന്നും വകവെയ്ക്കാറില്ല... ഒന്നും സ്വൊന്തമായി വേണ്ടാ.. അതിലുപരി ഉള്ളതിൽ ജീവിതം മാറ്റിവച്ചു.. പൊതു സാഹചര്യം കൂടുതൽ ഉപയോഗിച്ച് ആഡംബരമൊക്കെ അഴിച്ചുവച്ചു ഒന്നും അറിയാത്തവനെപ്പോലെ ഒഴിഞ്ഞു മാറി ജീവിക്കുന്ന ജീവി എന്നുവേണമെങ്കിൽ വിളിക്കാം... അതാണ് സത്യം.. പോട്ടെ.. മുൻപിൽ കണ്ട.. കാണുന്ന ആ അച്ചനെ ഒന്ന് വരച്ചു കാട്ടട്ടെ... തിരക്കുള്ള ബസിൽ അള്ളി പിടിച്ചു യാത്ര ചെയ്യുന്ന നിത്യ സഞ്ചാരി.. കളർ മങ്ങിയ വസ്ത്രങ്ങൾ.. നിറം മാറിയ ചെരുപ്പുകൾ.. പലപ്പോഴും വസ്ത്രങ്ങൾ ഉപയോഗം കൊണ്ടു വലിഞ്ഞു സൈസ് മാറിയത്... നിത്യവും കൊണ്ടു നടക്കുന്ന ഒരു സഞ്ചി.. കാതുകളിൽ ഒരുപാട് തുന്നലുകൾ.. കൈപിടിയിൽ ഇന്സുലേഷൻ ടേപ്പ് ചുറ്റിയത്.. ഒരു പുതിയ ബാഗ് വാങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. കുറച്ചൂടെ ഓടുന്നെങ്കിൽ ഓടട്ടെ എന്ന വിചാരം വസ്ത്രത്തിലും, ചെരുപ്പിലും, സഞ്ചിയിലും. ഭക്ഷണത്തിലും.. .. മുഖത്തും, എന്നുവേണ്ട.. എല്ലായിടത്തും ഉണ്ട്... അങ്ങേ അറ്റം നന്നാവട്ടെ എന്ന് തന്നെയാ ചിന്ത.. കുടുംബം നന്മനിറയട്ടെ... . എന്നു മാത്രം പ്രാർത്ഥന... ഈശ്വരൻ തള്ളില്ല എന്ന അമിത വിശ്വാസം... 

Friday, 24 January 2025

കിഴവന്റെ കിനാവുകൾ

 കിഴവൻ എന്നു കേട്ടപ്പോൾ വലിയ പ്രായക്കാരൻ എന്നു ചിന്തിച്ചിച്ചിട്ടുണ്ടാകും.. സാമാന്യം വലിയ നിലയിൽ നഗരമദ്ധ്യേ ജീവിച്ചയാളാണ് ഈ കിഴവൻ എന്നയാൾ.. സുന്ദരിയായ ഭാര്യ... ഇപ്പോളും അതുണ്ടെങ്കിൽ അൽപ്പം നേരത്തെയുള്ള ചിത്രം ഊഹിക്കാവുന്നതേ ഉള്ളൂ... മെച്ചമായ ജോലി.. അതുപോലെ നല്ല ജീവിതനിലവാരം..  രണ്ടാൺമക്കൾ മൂത്തവൻ നന്നായി അധ്വാനിച്ചു പഠിച്ചു നല്ല ജോലിക്ക് കേറി കൂടെയുള്ള പെൺ സുഹൃത്തിനെ പങ്കാളിയാക്കി നഗരത്തിൽ തന്നെ മാറി താമസിക്കുന്നു.. നഗരജീവിതം അറിയാമല്ലോ ജോലി അതുകഴിഞ്ഞു ജീവിത ആസ്വാദനം... ചിലപ്പോൾ അപ്പനമ്മയെപ്പോലും ജീവിതതിരക്കിൽ വിട്ടുപോയേക്കാം... സ്ഥിതി അതല്ലേ... അവന്റെ ജീവിതം അങ്ങനെ.. ഇളയവൻ അവനെക്കാൾ മിടുക്കൻ... പഠനത്തിൽ ഉഴപ്പി... കൂട്ടുകെട്ടുകൾ മറ്റു മേഖലകളിലേക്കും വഴിതിരിച്ചു വിട്ടു.. അവൻ അമ്മയപ്പന്റെ കൂടെ ഒരു പോളപോലെ പരതിയുണ്ടെങ്കിലും... ഒരു ഇത്തിൾ കണിപ്പോലെയാണ്.. എല്ലാത്തിനും പണം കൊടുത്തിരിക്കണം... അൽപ്പം ലഹരിക്കും ആൾ അടിമയായിപോയി.. അപ്പനമ്മമാർക്ക് അവൻ കൂടെ ഉണ്ടെങ്കിൽ തന്നെയും പേടിയും ഭയവും അവനിൽ ഉണ്ട്.. പണം ചോദിച്ചു കഴിഞ്ഞു കൊടുത്തില്ലെങ്കിൽ അവൻ ഒരു പിശാച് പ്പോലെ ആയി തുടങ്ങി... ഇളയവന്റെ രീതിയിൽ ആ അമ്മ തളർന്നു... അതിൽ നിന്നും ഒരു മാനസിക അസ്വസ്ഥതയുള്ളവളായി മാറിതുടങ്ങി... അതിനിടയിൽ പ്രായം പിടിച്ചിടത്തു കിട്ടാത്ത പ്പോലെ അപ്പനിൽ നരയും.. ജീവിതം തന്നെ കൈവിട്ട ഞാണിൽമേൽ കളിപ്പോലെ തോന്നിതുടങ്ങിയിട്ട് കുറെ നാളായി... കിടപ്പാടം വിറ്റു വാടകയ്ക്കിറങ്ങിയ വേദനയും വല്ലാതെ ജീവിതത്തെ തീർത്തും ശപിച്ചു തുടങ്ങി... ആര് പിഴച്ചു എന്നു വിധി ആർക്കും പറയാൻ വയ്യ... ഇനി ചിന്തിച്ചിട്ട് കാര്യമില്ല... നഗരം വിട്ട് ചെറിയ വാടകയ്ക്ക് വീട് എടുത്തു മാറി ഒരു ജോലിക്ക് കേറണം... അല്ലാതെ മാർഗ്ഗമില്ല.... അങ്ങനെ അതും തരപ്പെടുത്തി... ചെറിയ ചിലവിൽ കിഴവന്റെ കിനാവുകൾ തുടങ്ങി... ഒരുഭാഗത്തു തകർച്ചയുടെ നേരിപ്പോടുകൾ... മറുപ്പുറത്തു ജീവിച്ചു പോകാനുള്ള സാഹസം... കൂടെഉള്ളവർ കിഴവനെ പുകഴ്ത്തി പറയും ചെറുപ്പം.. ചുറു ചുറുക്ക്.. സിനിമാ നടികൾ പോലും നോക്കുന്ന സൗന്ദര്യം... അതിൽ കിഴവൻ മയങ്ങി.. മുഖം മിനുക്കാനും, മുടി കറുപ്പിക്കാനും തുടങ്ങി.. പാൻസ്‌ വീണ്ടും ഇടാനും കുട്ടപ്പനായി ജോലിക്ക് പോകാനും... സിനിമലോകം പോലെ ചിന്തിച്ചു തുടങ്ങി... പല സിനിമ നടിമാരുടെ കൂടെ അഭിനയിക്കുന്ന... പണക്കാരൻ ആകുന്ന സ്വോപ്നം കണ്ടുതുടങ്ങി... വീട്ടിലുള്ളവർക്ക് പരിഗണന മാറി അവഗണന തുടങ്ങി... കിനാവുകൾ അദ്ദേഹത്തെയും ഓരോ മാസ്മരിക ലോകത്തേക്ക് മാറ്റികൊണ്ടിരുന്നു.. നഗരത്തിലാണ് നടിമാരും സിനിമയും കൂടുതൽ എന്നു ചിന്തിച്ചു നഗരത്തിലേക്കു വീണ്ടും കൊണ്ടുപോയി... ആ കിഴവനെ പിന്നെ കണ്ടിട്ടില്ല... പല സിനിമ പോസ്റ്ററുകളിലും തിരഞ്ഞു... കണ്ടില്ല.. പരിതാപകരമായ ജീവിതം നഗരത്തിലെവിടെയോ നയിക്കുന്നുണ്ടാകും... (തുടരും...)

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...