മിക്കപ്പോഴും നമ്മൾ കാണാൻ കൊതിച്ചു പോകുന്ന കുറെ കാര്യങ്ങൾ ഉണ്ട്... കുറെ നാളായി രോഗ കിടക്കയിൽ ഒന്നും സംസാരിക്കുന്നില്ലെങ്കിലും ജീവഛവമായി വീട്ടിൽ കിടക്കുന്ന അപ്പനെ ഒന്നുടെ കാണാൻ ആഗ്രഹിക്കും ... ഒന്നും കുഴപ്പില്ലെങ്കിലും, ഒരുപാടു ഫോൺ വിളിച്ചു സംസാരിക്കുന്നുണ്ടെങ്കിലും .. അമ്മയുടെ അടുത്ത് ഒന്ന് പോയി കാണാൻ കൊതിക്കും.. പറ്റുമെങ്കിൽ രണ്ടു ദിവസം നിൽക്കാനും തോന്നും.. മറ്റൊരു വശം കൂടി മറക്കരുത് ഒരിക്കലും മറക്കാൻ പാടില്ലാത്തവരെ ഒരിക്കലും കാണാൻ ഇഷ്ട്ടപ്പെടാത്തവരും ഇന്ന് കുറവല്ല.. എന്നോട് അപ്പൻ അങ്ങനെ പറഞ്ഞു,, എന്നോട് 'അമ്മ അത് കാട്ടി അതിനാൽ ഒരിക്കലും ഇനിയില്ല... എന്ന് പറയുന്നവരും കുറവല്ല.. പൊന്നെപോലെ വളർത്തി പതിനെട്ട് എത്തിയപ്പോൾ എല്ലാരുടെയും മുൻപിൽ നാണം കെടുത്തിയവളെ ഇനിയൊരിക്കലും കാണണ്ട എന്നും പടിയടച്ചു പിണ്ഡം വച്ചവരും ഏറെയാണ്... പടിയടച്ചു പിണ്ഡം വച്ചെങ്കിലും ഓരോ നിമിഷവും നീറി.. നീറി അവരെ ഓർക്കുന്നവരും .. അവരുടെ 'അമ്മ, അച്ഛൻ ആയിപോയതിന്റെ നീറുന്ന വിങ്ങലുകളും മറക്കരുത്... എനിക്കെന്തിന് ഇങ്ങനെ ഒരു ജീവിതം തന്നുവെന്ന് ഒരു ബോധമില്ലാതെ കുറ്റപ്പെടുത്തുന്നവരും കുറവല്ല... ചിലർ ഞാൻ അത് ചെയ്തതിനു അവർക്കു എന്ത്... ഞാൻ അവരുടെ ചിലവിൽ അല്ലല്ലോ കഴിയുന്നെ... എന്നൊക്കെ പറഞ്ഞു സ്വയം നീതികരിക്കുന്നവരും കുറവല്ല... നല്ലതു പറയിപ്പിക്കുന്നത് അത്ര എളുപ്പം അല്ലെങ്കിലും ചെറിയ കുറവും എന്നന്നേക്കും പറയാനും, താഴ്ത്തി കെട്ടാനും എല്ലാരും ഉണ്ട്.. ഒന്നോർക്കണം നമ്മൾ ജീവിക്കുന്ന നാട്ടിൽ എഴുതി കുറിച്ച് വയ്ക്കാത്ത ബോഡർ ലൈനുകൾ ... അത് കാണാതെ പോകരുത്.. അതിന്റെ ആദ്യ ചിന്തയാണ് ആരുടെയും ചിലവിൽ അല്ലല്ലോ ഞാൻ ജീവിക്കുന്നത് എന്ന മൂഢത ... പലർക്കും അത് അംഗീകരിക്കാൻ കഴിയില്ല. എങ്കിലും അത് അംഗീകരിച്ചാലെ മതിയാവു.. ഉടുക്കാൻ തുണിയില്ലെങ്കിലും നാണം മറയ്ക്കാൻ നാം നോക്കണം... അതുപോലെ തന്നെ ഒരു നേരം ആഹാരം കഴിക്കാൻ ഇല്ലെങ്കിലും അതിന് ആരുടേയും മുൻപിൽ മാനവും വിൽക്കരുത്... എന്നാൽ നാം കാണുന്നത് ഒരുനേരത്തെ ആഹാരത്തിന് എന്നല്ല .. നാലഞ്ചു നേരം നന്നായി കഴിച്ചിട്ട് ... ഒരുപാട് ഉണ്ടായിട്ട് നാണം ഇല്ലാത്തവരും .... പെറ്റ തള്ളയേയും.. അതിനേക്കാൾ കൈ വളരുന്നതും കാല് വളരുന്നത് കാണാൻ കൊതിച്ചവരെപ്പോലും പുറകോട്ട് നോക്കാതെ പോകുന്നവർ.. ഏറെയാണ് ഇപ്പോൾ .. നാട്ടുകാരുടെ മുൻപിൽ അച്ഛനമ്മമാർക്കുണ്ടായ അപമാനം ... സഹോദരങ്ങൾക്കുണ്ടായ മങ്ങൽ അല്ല മറ്റുള്ളവരുടെ മുൻപിൽ ഒന്ന് നേരെ നോക്കാനോ... അത് ഓർത്തു പലയിടത്തും പോകാതിരിക്കുന്നതും .. മാറി പോകേണ്ടി വരുന്നതും... നെഞ്ചകം പിളരുന്നു പോകുന്ന നിമിഷങ്ങൾ മാത്രമല്ല, ബാക്കിയുള്ള ജീവിതവും... അടിച്ചു താക്കുന്ന നിമിഷങ്ങളും ഓരം ചേർന്ന് പോകുന്നു...
ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്നവർ ഉണ്ട് .. കൂടുതൽ ഒന്നും കണക്ക് പറഞ്ഞു പക തീർക്കാൻ ഒരുങ്ങുന്നവർ.. ഒന്നുടെ പറഞ്ഞു ആശ്വാസം തേടുന്നവർ ... എന്തിനിതു എന്നോട്? എന്തെങ്കിലും നിനക്ക് നേടാൻ കഴിഞ്ഞോ? ചെറിയ കാര്യങ്ങൾ വലുതാക്കി കാട്ടി . ഇല്ലാത്ത കാര്യങ്ങൾ മെനഞ്ഞുണ്ടാക്കി തകർത്തവരും .... ഇല്ലാതാക്കിയതും... ഒരു ജീവിതം കുത്തി കെടുത്തിയതിനും ...