അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന്നാണ്.. എല്ലാം നേടിയവർക്കും, തകർന്നടിയുമോ എന്നുള്ള ആകുലത, ഒന്നും നേടാത്തവർക്കു നേടിയില്ലല്ലോ എന്ന ആകുലത, വിവാഹിതർക്കു എങ്ങനെ ആയിത്തീരുമോ എന്നുള്ള ആകുലത, ആരോഗ്യ ദൃഢ ഗാത്രർക്ക് വീണു പോകുമോ എന്നുള്ള ആകുലത. ഇന്നലെ കണ്ട കാഴ്ചകൾ ഇന്ന് സത്യമല്ലാതാകുന്ന കാര്യങ്ങൾ.. 'പട്ടിയെ പൂച്ചയാക്കുന്ന കാലത്തു' ഈ ആകുലത കൂടുവാണ്.. ദൈവ വിചാരം, ദൈവ വിശ്വാസം ഒരു പരിധിവരെ ആളുകളുടെ ഈ ആകുലതകളെ അകറ്റിയിരുന്നു എങ്കിലും ഇന്ന് അതിലുമപ്പുറം സത്യങ്ങൾക്ക്, ആദർശങ്ങൾക്കു, ജീവിത മര്യാദകൾക്ക് വിലയില്ലാത്ത, ആരെയും കളിപ്പിച്ചു, കണ്ണിൽ പൊടിയിട്ട് ജീവിക്കുന്ന പൊടിപ്പൻ കാര്യങ്ങൾ ഉള്ള ജീവിതം ആണ് ഈ ആകുലതകൾ കൂട്ടുന്നത്. ആരെയും വിശ്വസിക്കാൻ കഴിയില്ലാത്ത കാലം. എന്തെങ്കിലും കാര്യങ്ങൾ നേടി അപ്പപ്പോൾ ജീവിക്കുന്ന രീതിയിലേക്ക് കാലം കടന്നു. ആരും ആർക്കും അടിമയല്ല, സ്വന്തം കാര്യം എന്ന ചിന്തകൾ ഏറുന്ന ഈ കാലത്തു ആകുലതകളും ഏറും, ചുറ്റുമുള്ളവർ അങ്ങനെ, എന്നെ വേട്ടായാടുന്നവർ എന്ന ചിന്ത ... തിരിച്ചു ചിന്തിപ്പിക്കുന്നു.. . ഏറ്റം നല്ലത് എന്ന വിട്ടുകൊടുക്കാത്ത ചിന്തയും മനസ്സും .. അത് അതിരു വിടുമ്പാൾ ആകുലതൽ കൂടും, അത് മറയ്ക്കാൻ പുറംമോടികൾ കാട്ടി.. സമൂഹത്തിൽ ആളാകുക... അവിടെ തുടങ്ങി തകർച്ച... കണ്ണടച്ച് ഇരുട്ടാക്കുന്ന പഴയ ചൊല്ല് ... ശരിക്കും പൂച്ച കണ്ണടച്ച് 'കട്ട്' പാലുകുടിക്കുന്നു, ആരും കാണുന്നില്ല എന്ന ചിന്ത തീർച്ചയായും നശിക്കുന്നതും, നശിപ്പിക്കുന്നതും ആണ് ... ആരെയും വിശ്വസിക്കാൻ കഴിയാത്ത ആൾക്കൂട്ടത്തിൽ തനിയെ നിഴലിൽ നീങ്ങുന്നവർ... അവരും എന്നെ പോലെ ഒളി ജീവിതക്കാരോ, എന്ന ചിന്തയും പിന്തുടരുന്നുണ്ട്. കൂടെയുള്ളവരുടെ കുറ്റം സ്വന്തം രീതിയിൽ മെനഞ്ഞു അവൻ ശരിയല്ല, അവൾ ശരിയല്ല എന്ന നീതികരണ ശീലവും തെറ്റായ ദിശയിലേക്കും, പല അപകടത്തിലേക്കും ചെന്നെത്തിക്കും.. അപ്പുറത്തെ തലയ്ക്കൽ എല്ലാം കേട്ട് അത് ശരിയാക്കി സുഖിപ്പിക്കുന്നവരുടെ , കുലം തോണ്ടിയ്ക്കുന്ന ചങ്ങാത്തവും ഏറുന്നു.. അവരുടെ പടുകുഴിയിലേക്ക് തള്ളലും കുറവല്ല. വല്ലാത്ത അന്ധത അതും മനസിലാക്കാതെ ആ മറവിൽ ജീവിക്കുന്നവരിലേക്കു അഹങ്കാരവും കൂട്ട് ചേർന്നാൽ അന്ധൻ അന്ധനെ നയിക്കുന്നതിന് തുല്യം ... വലിയ കുഴിയിൽ ആപത്തിൽ ചെന്ന് തന്നെ പതിക്കും.. പുതിയ ലോകത്തിൽ എന്താണ് അന്ധത എന്താണ് വെളിച്ചം എന്നതിന് വലിയ വിലയില്ല.. വെളിച്ചത്തിൽ മാന്യരും, ഇരുട്ടിൽ- മറവിൽ അതി ബുദ്ധിയുള്ളവരും ഏറെയാണ്... പൊടിയിട്ട വിശുദ്ധർ കുറെ കഴിഞ്ഞു ചെളിക്കുഴിയിൽ കിടക്കുമ്പോളും പിന്നെയും എല്ലാമെല്ലാം വിശുദ്ധിയിൽ - ആവരണം നൽകാനും, അതിനെയൊക്കെ ന്യായികരിച്ചു മറുവശം എല്ലാം, എല്ലാവരും സ്വാർത്ഥർ, തെറ്റുകാർ എന്ന് ന്യായികരിക്കുന്നവരും , കൂട്ട് പിടിച്ചു നിൽക്കുന്നവരും ഓർക്കുക, നിങ്ങൾ അവരെ വീണ്ടും ഇരുട്ടിലേക്കും, വലിയ അപകടത്തിലേക്കും നയിക്കുവാന്.. പകരം നല്ലതിലേക്ക് തിരിയുക, തിന്മയിൽ നിന്നും മാറി .... ഇപ്പുറം മാത്രം ശരിയല്ല മറുപുറം കൂടി ചിന്തിക്കുക ... എന്ന് പറഞ്ഞു തിരുത്തുന്നവരെ ഇഷ്ടമല്ലേൽ പോലും തിരുത്തുക, കൂടെ നിന്നും സുഖിപ്പിക്കാതെ, അവർ നശിച്ചിട്ട് പിന്നെ കൂട്ട് നിന്നിട്ട് കാര്യമില്ല.... കുഴിയിലേക്ക് വിട്ടതിന്റെ കുറ്റബോധം തീർച്ചയായും... നിഴലായി കൂടെയുണ്ടാകും.. സത്യത്തിനു വേണ്ടി, നല്ലതിന് വേണ്ടി വേദനിച്ചാലും അതൊരു തകർച്ചയോ പരാജയമോ അല്ല.. അവിടെ ആകുലതയ്ക്കു സ്ഥാനം ഇല്ല.. ഇല്ലാതിരിക്കട്ടെ... അപ്രിയ സത്യങ്ങൾക്കു വേദന ഉണ്ടാകാം എന്നാൽ നിരാശ തോന്നിയേക്കാം, തിരുത്തപെട്ടാൽ ... അതിന്റെ സന്തോഷം- ആത്മ സുഖം എന്നുവേണം പറയാൻ, അതു വലുതാണ്.
നിഴലുകളെ പേടിക്കേണ്ടവർ .. അതിൻ്റെ പിന്തുടരുകൾ ... ഒരു വല്ലാത്ത അവസ്ഥ ആണ്, ചെറിയ സുഖങ്ങൾക്ക്... ചെറിയ ചെറിയ കള്ളത്തരങ്ങൾക്ക് വിലകൊടുക്കാതെ വന്നപ്പോൾ ഉണ്ടായ വലിയ തകർച്ച.. മരണത്തോളം, നിഴലുകൾ ആണ്.. ചെറിയ അനുസരണ കുറവ്, അതിലും വലുതിലേക്കും, അവസാനം ആകുലതയുടെ ആഴത്തിലേക്കും എത്തിയത്... ഓർമ്മകൾ മാത്രമല്ല .. പകരം കടുത്ത പാപ ബോധവും, കടുത്ത നിരാശയും, അതിലേറെ നാണക്കേടും, തിരിച്ചു പിടിക്കാൻ കഴിയാതെപോയ നല്ല കാലവും, നല്ല ജീവിതവും നിരാശയും ആകുലതയും, അപകർഷതയും, അപമാനവും... ഒന്നിന് പുറകെ ഒന്നായി വേട്ടയാടി കൂടെ കൂടും.. പലരെയും കുറ്റം പറഞ്ഞിട്ടും ശപിച്ചിട്ടും കാര്യമില്ല.. തെല്ലനുസരണം, ഒന്നിനും കുറവുണ്ടായിട്ടല്ല.. അഹങ്കാരം, തിന്മ തിരിച്ചറിയാൻ കഴിയാതെ മിടുക്ക് കാണിച്ചതിന്റെ പതനം, ശാപം,,, കൂടെയുണ്ടാകും... ഉള്ളത്തിനനുസരിച്ചു, ഉള്ളതുപോലെ ജീവിക്കുന്നതിനുപകരം ഉള്ളതിനേക്കാൾ ഉള്ളതായി കാണിച്ചതിന്റെ പടുകുഴിയിലേക്കുള്ള പതനം.... വിശന്നതിന്റെ പേരിൽ അപ്പം മോഷ്ടിച്ചതല്ല.. കൂടുതൽ വിശപ്പ് മാറിയതിന്റെ, നല്ല രീതിയിൽ ഉടുക്കാൻ ഉള്ളതിന്റെ, ഉറങ്ങാൻ ഇടമുണ്ടായതിന്റെ, എല്ലാം ദൈവം തന്നതിന്റെ നിന്ദ ... അത് തന്നെ... ഒരുപാടു കുടുംബങ്ങളെ നാണക്കേടിലേക്ക് തള്ളിവിട്ടതിൻ്റെ , പിന്തുടരുന്ന ആകുലത.... പുറമെ എല്ലാം വീരോചിതമായ തലയെടുപ്പിൽ കാണിച്ചാലും, നീറി പുകയുന്ന നെരിപ്പോടുകൾക്ക് ആകുലത, അപകർഷതാ എന്നൊക്കെ പേര് വിളിക്കാം.
അൻപതുകൾ ശരിക്കും ഒരു കര പറ്റിയതിന്റെ, മുന്നേറിയതിന്റെ, അധ്വാനിച്ചതിന്റെ, എളിമയുടെ, പ്രാർത്ഥനയുടെ, സംതൃപ്തിയുടെ കാലം കൂടിയാണ്, ചെയ്ത നന്മയുടെ, കൈപിടിച്ച് നടത്തിയതിന്റെ ഒരു വലിയ സുഖമുള്ള കാലം കൂടിയാണ്... എളിമയിൽ കൂടുതൽ എത്തി, പലരും ചതിച്ചതും എന്നാൽ അതിനൊന്നും പരിഭവം ഇല്ലാതെ മുന്നേറിയതിന്റെ, ജീവിക്കാൻ വേണ്ടി പടപൊരുതിയ കാലമോർത്തു സന്തോഷിക്കേണ്ട കാലം ... ജീവിച്ചതിനും, കഷ്ട്ടപ്പെട്ടതിനും ദൈവം ഉയർത്തിയതിന് നന്ദിയോടെ, സന്തോഷത്തോടെ, ജീവിക്കാനുള്ള സമയം... അവിടെയും ചവിട്ടയിടാനും, മാറ്റി നിർത്താനും, കുറ്റപ്പെടുത്താനും കൂടെയുള്ളവർ ഉണ്ടെങ്കിലും.. ജീവിതം നേടി എന്ന ആത്മ- നിർവൃതിയുണ്ടാവട്ടെ... തിരിച്ചു നടക്കാൻ ആയില്ലെങ്കിലും നന്മകൾക്ക് നിറം കൂടട്ടെ...