പലപ്പോഴും നാം കണ്ടിട്ടുണ്ട് മുറിയിലേക്ക് വെട്ടം പോലും കയറാതെ അടച്ചു പൂട്ടി ജനലും കതകും അടച്ചു കിടക്കുനത്.... കള്ളനെ പേടിച്ചാണോ? ആരെങ്കലും മൊബയിലില്‍ കാര്യങ്ങള്‍ പകര്‍ത്തും എന്ന പേടിയാണോ ... അറിയില്ല.... മുറിയിലേക്ക് വെട്ടവും, വെളിച്ചവും കയറട്ടെ .... നേരം വെളുത്തിട്ടും ഉച്ചി വരെ വെയില് വന്നാലും എങ്ങനെ ഉണരാതിരിക്കാന്‍ കഴിയും? എന്തിന് ഉണരണം എന്ന ചിന്ത ആയിരിക്കാം,,, നേരത്തെ എഴുനേറ്റ് എന്തെടുക്കാന്‍ എന്ന മനോഭാവം ആകാം... ഇവിടെ വിചാരിക്കുനത് രാത്രി ജോലി കഴിഞ്ഞു വന്നവരെ അല്ല പ്രായം ആയി കിടക്കയില്‍ പരസഹായം ഇല്ലാതെ കിടക്കുന്നവരെ അല്ല പകരം ഇരുട്ട് ഉണ്ടാക്കി കിടക്കുന്ന യുവാക്കളെ തന്നെയാണ് .... എന്തുകൊണ്ട് നമ്മുക്കൊരു ചിട്ടയില്ല...? ആഴ്ചയില്‍ അവധി ദിവസം അരമണികൂര്‍ നമ്മുക്ക് കുടുതല്‍ കിടക്കാം ... മികവരും എല്ലാരും അവധി ദിവസം കുറച്ചു മാത്രമാ വിശ്രേമിക്കുക.... കാരണം രാവിലെ എഴുനേറ്റു നല്ല ഒരു പ്രാതല്‍ ഒരുകാം, നന്നായി മുറ്റം അടിക്കാം, നേരത്തെ തുണികള്‍ നനയ്ക്കാന്‍ സോപ്പുപൊടിയില്‍ ഇടാം.. എന്ന് വേണ്ടാ ഒരു ജോലിത്തിരക്കുള്ള അവധി ദിവസം ആയി തീരും .....
പുലര്‍ച്ചെ ഇശ്വര വിചാരത്തോടെ എഴുനേല്‍ക്കുക.... ചെയാന്‍ പറ്റുനത് ചെയ്യുക ... ഒരു ദിവസമെങ്കിലും ഭര്‍ത്താവിനു കാപ്പി കിടക്കയില്‍ കൊണ്ട് കൊടുക്കുക.... കുഞ്ഞുങ്ങള്‍ക്ക് നല്ല ഇഷ്ട്ടപെട്ട കാപ്പി ഒരിക്കികൊടുക്കുക .... മുറ്റം അടിച്ചു വാരുക..സുര്യന്‍ ഉദിച്ചുയരുന്ന്തിന് മുമ്പ് ... ദിവസവും എല്ലാ മുറികളും പരിസരവും നന്നായി വൃത്തിയോടെ സുക്ഷിച്ചാല്‍ നിധികള്‍ കിട്ടുനതിനു തുല്യം ആണ്. കാരണം പൊടി പടലം ഉയര്‍ന്നു പറന്നാല്‍ അത് ദോഷം ചെയ്യും, പിന്നെ കവാത്തുകാര്‍- ഒരുപണിയും ഇല്ലാത്തവര്‍ - അവരുടെ കണ്ണുകളിലെ ദുഷ്ടത എല്കാതിരിക്കും.... അതുപോലെ ഒരുപാട് കാര്യങ്ങള്‍....
ജീവിതത്തില്‍ അര്‍ത്ഥം ഉണ്ടെങ്കില്‍ മാത്രമേ ജീവിതം വിജയിക്കു, വെറുതെ ജീവിക്കുന്നവര്‍ക്ക് ഇവ വിഡ്ഢിത്തരം തന്നെയാ......... എത്രനേരം ഒന്നും ചെയാതെ മരിച്ചവനെ പോലെ നാം കളയുന്നു.. അവയെല്ലാം വലിയ നഷ്ടമാ. ഒരു മനുഷ ജീവിതത്തിലെ എത്ര നേരം നാം നന്നായി ഉപയോഗിക്കുന്നു? കുറ്റം, കുറവ് പറയുനതും... വെറുതെ കിടന്നുരങ്ങുനതിനെക്കാള്‍ കഷ്ട്ടം ആണ്. ഓരോ നിമിഷവും ഒരു നന്മ ചെയ്യാന്‍ പറ്റണം... അതുപോലെ നമ്മുടെ കൂടെ ഉള്ളവരെ .. കുടെനടക്കുന്നവരെ കൃത്യമായി കാണണം പലര്‍ക്കും നന്മയെകാള്‍ തിന്മയുള്ളവര്‍ ആയവര്‍ ആയിരികം... ഇവിടെ ദൈവം തന്ന കുട്ടാളിയെ മാത്രം കാണാന്‍ അല്ല നോക്കെണ്ടെത് പകരം കൂട്ട് കുടുന്നവരെ ആണ്, തിന്മയുള്ളവരെ മാറ്റി നിര്‍ത്തുക... വളം ഇട്ട് കൊടുക്കാതിരിക്കുക .... "അലസരുടെ മനസ് പിശാചിന്‍റെ പണിപുര" അതുതന്നെയാ..... വെളിച്ചത്തെ വെറുക്കുന്നവരും... മൂടി കേട്ടുന്നവരും .... നന്മയെ സ്നേഹികതവരും... ഞാന്‍ .. എന്‍റെ ചിന്ത ഗതികാരും ആണ്.... നന്മയെ പ്രകാശം പോലെ കാണാം.... കടത്തിവിടാം ... നന്മ പരക്കട്ടെ...
Wednesday, 19 May 2010
Friday, 14 May 2010
പിറന്നാള്‍ ആഘോഷം
എന്ത് സന്തോഷമായ ഒരു കാര്യമാണ് പിറന്നാള്‍... പുഞ്ചിരിയും, ആട്ടവും, ചാട്ടവും... പുത്തനുടുപ്പും ... എല്ലാംകൊണ്ടും ഒരു സംതൃപ്തി .... അപ്പുപ്പന്‍... അമ്മുമ്മ.. എല്ലാരും ചക്കട ഉമ്മ..... ആകെ ബഹളം... ഇപ്പോള്‍ ഈ ഫാഷന്‍ പടയിടതും കേട്ടു കേഴ്വി മാത്രം കുഞ്ഞുങ്ങളെ അനാഥ മന്ദിരത്തിലും, അഗതി മന്ദിരത്തിലും കൊണ്ടുപോയി നടത്തുകയല്ലെ .... എന്തിന്? പിഞ്ചു കുങ്ങുങ്ങളെ താലോലിച്ചു വളര്‍ത്തുന്ന അപ്പുപ്പനേം അമ്മുംമയേം, അയല്‍വിട്ടുകരേം കുട്ടാത്ത എന്ത് പിറന്നാള്‍... എന്തിന് നന്മ ചെയ്തെന്നു മറ്റുള്ളവരെ കേള്‍പ്പിക്കാന്‍....? പല്ലുപോയ അയല്‍വാസിയായ തേവി വല്യമ്മ എപ്പോഴും പറയും എന്‍റെ കൊച്ചമ്മയുടെ കൊച്ചുമോളെ... ആ മാലാഖ കുഞ്ഞിനെ ഒന്ന് കാണിക്കു മോളെ എന്ന് ... ഇവര്‍ക്ക് അല്പം പായസം കൊടുകാതെ, അപ്പുപ്പന്മാരെയും അമ്മുമ്മമാരേം കുട്ടാതെ എന്ത് കാരുണ്യമ കുട്ടികള്‍ പഠിക്കുക..... നമ്മുടെ വീട്ടില്‍ ചെറുതായെങ്കിലും ഒരു പായസം വയ്ക് നടകാനാവാത്ത അപ്പുപ്പനും അമ്മുമ്മയും അയല്പക്കകാരും കളിക്കുട്ടുകരും അതില്‍ കുടെട്ടെ.... എന്നിട്ട് മാത്രം മതി അകലെയുള്ള അന്നദാനം... ദൈവ രാജ്യം നമ്മുടെ ഇടയിലാ... അകലെയുള്ള പാവങ്ങളെ സഹായികരുതന്നല്ല ... ബാക്കി മുന്നുറ്റി അറുപത്തി നാല് ദിവസങ്ങള്‍ ഉണ്ടെല്ലോ അവര്‍കായി .....? ഗീതഞ്ചലിയില്‍ വായിച്ചപോലെ നന്മ, ദൈവം നമുടെ അടുത്താ.. അകലെയല്ല ... എല്ലാവരോടും ഒപ്പമാണ് .
കാണപ്പെട്ട ദൈവങ്ങള്‍
നമ്മളൊക്കെ ദൈവവിശ്വാസികള്‍ തന്നെയാ എങ്കിലും അന്ധ വിശ്വാസപിടിയിലും അല്‍പ്പം പോലും ചിന്താ ശേഷി ഉള്ളവരായി കാണപ്പെടുന്നില്ല. എന്താണെന്നറിയില്ല.... എപ്പോഴും ദേവാലയങ്ങളില്‍ പോകുകയും വഴിപാട് കഴിക്കുകയും, നേര്‍ച്ച നേരുകയും, വഴിതെറ്റിക്കുന്ന പുരോഹിതന്മാരെയും ചുറ്റിപറ്റിയുള്ള ജീവിതം... ഇതെല്ലം ഉപേക്ഷിച്ച ജീവിതം നയികണം എന്നല്ല ഇതിനര്‍ത്ഥം... ഒരുപാട് കടം വാങ്ങി ലാവിഷ് ജീവിതം കഴിച്ചവരുടെ കടമ എന്ന് ദൈവങ്ങളെ ബുദ്ധിമുട്ടിച്ചു പണം ഉണ്ടാകലല്ല പകരം അതിന് വീണ്ടും വീണ്ടും കടം വാങ്ങിച്ചു വിട്ടലല്ല എങ്ങനെ പണിയെടുത്ത് വിട്ടമെന്നു നോക്കുകയാണ് ദൈവ നീതി, അതുപോലെ മറ്റൊരുവനെ കണ്ടു ചോദിക്കുമ്പോള്‍ പണം കിട്ടാനായി, ബാങ്കിലെ സാറിന്മാരില്‍ കനിവുണ്ടാകാന്‍ അഞ്ചുരുപ വഴിപടോ, നേര്‍ച്ചയോ അന്ധവിശ്വാസം അല്ലെ എന്നുപോലും തോന്നി പോകും. ഒരു ദൈവങ്ങളും ആരുടെയും വഴിപാട് കിട്ടാന്‍ കാത്തിരിക്കുന്നവരല്ല ... നമ്മളെ നന്മയുടെ വഴിയെ നടക്കാന്‍ പിടിച്ചു കയറ്റാന്‍ പിന്നാലെ നടക്കുനവന്‍ തന്നെയാ... ഇതാണ് വിശ്വാസം... ആരെയും കളിപ്പിച്ചു സുഖ ജീവിതം കിട്ടാന്‍ ഒരു ദൈവങ്ങളും സഹായിക്കും എന്ന ചിന്താ ശീലം കളയാം. നാം വഴിപാട്, നേര്‍ച്ച നല്ക്കുനത് ദൈവം തന്ന നന്മയുടെ തരുന്ന നന്മയുടെ അംശം നിറഞ്ഞ മനസോടെ ആയിരികണം... ഇവടെ നമ്മുക്കും ആത്മ സംതൃപ്തി .. ദൈവത്തിനു കനിഞ്ഞു അനുഗ്രഹിക്കാന്‍ തോന്നുന്ന ഒരു സമ്മാനം.....
ഇതുപോലെ യാണ്, നമ്മുടെ കാണപ്പെട്ട ദൈവങ്ങളും നമ്മുക്ക് എല്ലാം തന്നു എന്നിട്ടും വീണ്ടും വീണ്ടു കിട്ടാനായി കൂടെ സുഖിപ്പിച്ചു നില്‍ക്കുന്ന മക്കള്‍, അല്ലെങ്കില്‍ ഒരു നന്മയും ആര്‍ക്കും, മകള്‍ക്കും ചെയ്യാതെ സുഖിച്ച ആളുകള്‍ എല്ലാം കിട്ടാനായി നാട്ടുകാരോടും വീട്ടുകാരോടും തിന്മ മാത്രം പറഞ്ഞു നടക്കുന്നവര്‍... ഇവിടെ ആര്‍ക്ക് ആര് സമ്മാനം നല്‍കണം? ..... കിട്ടാത്തതില്‍ ഒരു നല്ല ദൈവങ്ങളും ശപിക്കില്ല..... അവര്‍ക്ക് കൊടുകാനെ അറിയുള്ളു... വാങ്ങാന്‍ അറിയില്ല .. അവര്‍ക്ക് ചെറു നന്മപോലും സമ്മാനമായ് മാറും.... ഇവിടെ സമ്മാനമല്ല വലുത് സമ്മതം ആണ്. ഹൃദയ സമ്മതം... എനിക്കും അവര്‍ക്കും സമ്മതം... നമള്‍ വിഷമിപ്പിച്ചപ്പോഴും എന്‍റെ മകനല്ലേ, എന്‍റെ മകളല്ലേ, സാരമില്ല എന്ന് മനസ്സില്‍ മാത്രം പറയുന്നവര്‍ .... ഒടിഞ്ഞു വീഴാറായി നില്‍ക്കുമ്പോഴും കഷ്ട്ടപ്പെടുന്ന മാതാപിതാക്കള്‍, വിവാഹം പോലും കഴികാതെ നില്‍ക്കുന്ന സഹോദരങ്ങള്‍, സഹോദരികള്‍, പുതു മോഡികള്‍ വീട്ടിലേക്ക് വന്നപ്പോള്‍ അവരെ നമ്മുടെ പത്തായ പുരയിലേക്കും, പശു തൊഴുത്തിലേക്കും സമാധാനത്തോടെ വിട്ടിട്ടില്ലേ? അവര്‍കായി നീക്കി തെള്ളി ആഹാരം കൊടുത്തിട്ടില്ലേ .... അതല്ല നന്മ പകരം വീട്ടിലെ നല്ല സ്ഥാനം നല്‍കി ഒരു സമ്മാനമായ് തീരെണ്ടവര്‍ ആണ് നാം... അതാണ് വലിയ ആരാധന, ജീവിക്കുന്ന ദൈവരധാന ....
ഇതുപോലെ യാണ്, നമ്മുടെ കാണപ്പെട്ട ദൈവങ്ങളും നമ്മുക്ക് എല്ലാം തന്നു എന്നിട്ടും വീണ്ടും വീണ്ടു കിട്ടാനായി കൂടെ സുഖിപ്പിച്ചു നില്‍ക്കുന്ന മക്കള്‍, അല്ലെങ്കില്‍ ഒരു നന്മയും ആര്‍ക്കും, മകള്‍ക്കും ചെയ്യാതെ സുഖിച്ച ആളുകള്‍ എല്ലാം കിട്ടാനായി നാട്ടുകാരോടും വീട്ടുകാരോടും തിന്മ മാത്രം പറഞ്ഞു നടക്കുന്നവര്‍... ഇവിടെ ആര്‍ക്ക് ആര് സമ്മാനം നല്‍കണം? ..... കിട്ടാത്തതില്‍ ഒരു നല്ല ദൈവങ്ങളും ശപിക്കില്ല..... അവര്‍ക്ക് കൊടുകാനെ അറിയുള്ളു... വാങ്ങാന്‍ അറിയില്ല .. അവര്‍ക്ക് ചെറു നന്മപോലും സമ്മാനമായ് മാറും.... ഇവിടെ സമ്മാനമല്ല വലുത് സമ്മതം ആണ്. ഹൃദയ സമ്മതം... എനിക്കും അവര്‍ക്കും സമ്മതം... നമള്‍ വിഷമിപ്പിച്ചപ്പോഴും എന്‍റെ മകനല്ലേ, എന്‍റെ മകളല്ലേ, സാരമില്ല എന്ന് മനസ്സില്‍ മാത്രം പറയുന്നവര്‍ .... ഒടിഞ്ഞു വീഴാറായി നില്‍ക്കുമ്പോഴും കഷ്ട്ടപ്പെടുന്ന മാതാപിതാക്കള്‍, വിവാഹം പോലും കഴികാതെ നില്‍ക്കുന്ന സഹോദരങ്ങള്‍, സഹോദരികള്‍, പുതു മോഡികള്‍ വീട്ടിലേക്ക് വന്നപ്പോള്‍ അവരെ നമ്മുടെ പത്തായ പുരയിലേക്കും, പശു തൊഴുത്തിലേക്കും സമാധാനത്തോടെ വിട്ടിട്ടില്ലേ? അവര്‍കായി നീക്കി തെള്ളി ആഹാരം കൊടുത്തിട്ടില്ലേ .... അതല്ല നന്മ പകരം വീട്ടിലെ നല്ല സ്ഥാനം നല്‍കി ഒരു സമ്മാനമായ് തീരെണ്ടവര്‍ ആണ് നാം... അതാണ് വലിയ ആരാധന, ജീവിക്കുന്ന ദൈവരധാന ....
Thursday, 13 May 2010
ലക്ഷ്യബോധം
ജീവിതം ഒരു കൈവിട്ട കളിപോലെയാ... അലെങ്കില്‍ ഒരു ഞാണിന്മേല്‍ കളിയാ... ഒരു ബാലന്‍സ്..... ലെക്ഷ്യബോധം .... അതുപോയാല്‍ എല്ലാം പോയി... ജീവിതത്തിനു ലെക്ഷ്യ ബോധം ഉണ്ടാകണം... നാം എങ്ങോട്ട് എന്ന ചിന്ത എപ്പോഴും ഉണ്ടായിരികണം.. എന്ത് വന്നാലും എന്‍റെ ജീവിതം ഇങ്ങനെ ആയിരികണം.. ഒരികലും ആരും ഇഷ്ട്ടപ്പെടുന്നില്ല ഒരു കള്ളനായി, വേശ്യയായി, പൊട്ടനായി ജീവിക്കാന്‍.... പലരും അതില്‍ ആയി പോകുന്നു അല്ലെങ്കില്‍ നമ്മള്‍ അവരെ ആക്കിയെടുക്കുന്നു.... എന്തിന്? ലെക്ഷ്യബോധം ഇല്ലാത്ത ജീവിതം കാറ്റത്തു അലയുന്ന ചെറു വള്ളം പോലെയാ... ചെറു ഓളങ്ങളില്‍ പോലും അട്ടിയുലക്കുന്ന അവസ്ഥ... പലപ്പോഴും ചെറു ഓളങ്ങളില്‍ നാം പേടിക്കുന്നു, ഭയക്കുന്നു... എന്തിന്? ലെക്ഷ്യ ബോധം ഉള്ളവര്‍ക്ക് ഈ പേടി ഇല്ല.. എത്ര വലിയ തിരമാല വന്നാലും എവിടെങ്കിലും കര പറ്റും എന്ന ആത്മ വിശ്വാസം ഉണ്ടായിരിക്കും... തിരമാലയില്‍ അകപ്പെട്ടവര്‍ക്ക് എന്തിന് ഓളങ്ങളെ പേടി? മുമ്പേ വരുന്ന ഉലയ്ക്കുന്ന ഓളങ്ങളെ നേരത്തെ കാണാന്‍ കഴിവുണ്ടാകണം.... അനാവശ്യ ബെന്ധങ്ങളിലെക്ക് പോകുമ്പോഴേ നാളെ പ്രശ്നം പതിയിരിക്കുന്നു എന്ന് കരുതുക... എന്ന് കരുതി അടുത്ത തന്ത്രം ഉപയോഗിച്ച് രക്ഷ പെടുകയല്ല പകരം അവ ഉപേക്ഷിച്ചു മുന്നേറുകയാണ്... പഠന കാലത്ത് പഠിക്കാന്‍ മാത്രം തീരുമാനിക്കുക.... കുടുംബ ജീവിതത്തില്‍ ആ കുടുംബ ജീവിതത്തെ മാത്രം നോക്കി മുന്നേറുക.. അവിടെ അങ്ങനെ ... ഇവിടെ ഇങ്ങനെ ... അവര്‍ അങ്ങന്നെ ... ഇവര്‍ ഇങ്ങനെ എന്ന ചിന്ത കളയുക.... കുടുംബം മുഴുവന്‍ ഒന്നിച്ചു തീരുമാനം എടുക്കുക പകരം ഓരോരുത്തരും അവരുടെ ഇഷ്ടം നടത്തുകയല്ല... ലെക്ഷ്യ ബോധ ജീവിതത്തില്‍ ഒരുപാട് തെജിക്കുകയും, വേണ്ടെന്നു വയ്ക്കുകയും, സഹിക്കുകയും വേണം... അതായിരിക്കണം നമ്മുടെ ജീവിതത്തിലെ ഓളങ്ങള്‍ അല്ലാതെ ... കണ്ടവരെ കുട്ടുകാര്‍ ആക്കുകയോ, കണ്ടതിലെല്ലാം നിരങ്ങാനോ ... അല്ല... ജീവിതത്തില്‍ പണത്തിന്‍റെ ആവശ്യം കുടുതല്‍ ആണ് എന്ന് കരുതി ജീവിതം എങ്ങനെ എങ്കിലും പണം ഉണ്ടാക്കി ജീവിക്കാന്‍ തുനിയുന്നവര്‍ കുറവല്ല... ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം ഒരു മകളെ കെട്ടിച്ചയക്കാന്‍ വേണ്ടി മുലപാല്‍ ആ കുഞ്ഞിനു കൊടുക്കാതെ പണം ഉണ്ടാക്കുന്നത് എത്ര വിഡ്ഢിത്തം? ജീവിതത്തില്‍ നല്ല ജീവിതം ഉണ്ടാകണം... ആരെങ്കിലും പറയുന്നത് കേട്ടു ജീവിതം പടുക്കാന്‍ കഴിയുമോ? അത് എനിക്ക് വേണമോ? എന്‍റെ ജീവിതത്തിനു ആവശ്യം ആന്നോ എന്ന് ഇറങ്ങുന്നതിനു മുമ്പ് ചിന്തിക്കുക .... ഇറങ്ങി കഴിഞ്ഞു അനുഭവിക്കെണ്ടാവര്‍ പറയുന്നവര്‍ അല്ല കേള്‍ക്കുന്നവരാ ..... ആര്‍ക്കും പറയാം എന്നാല്‍ നല്ല ലെക്ഷ്യ ബോധം ഉള്ളവര്‍ക്കെ നല്ല ഉറച്ച തീരുമാനം എടുക്കാന്‍ കഴിയു... ജീവിതം ഉയര്‍ത്താന്‍ ... ജീവിക്കാന്‍ കഴിയു........അല്ലെങ്കില്‍ ചെറു ഓളങ്ങളില്‍ പോലും പിടിച്ചു നില്ക്കാന്‍ കഴിയില്ല .... തിരമാല പോലെ ജീവിതം- ജീവന്‍ തകര്‍ത്തു കൊണ്ടിരിക്കും........... ലെക്ഷ്യബോധം ആയിരിക്കട്ടെ നമ്മുടെ അടുത്ത പടി.... നമ്മുക്ക് വേണ്ടി നമ്മുക്ക് ജീവിക്കാം .. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കേണ്ട ജീവിതം അല്ല നമ്മുടെത് .... അങ്ങനെ ആയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യം ഇല്ല .......... അവയ്ക്ക് സന്തോഷമായ ഒരു ജീവിതം തരാന്‍ കഴിയില്ല .... എന്നാല്‍ ഞെരുങ്ങിയ ജീവിതം സന്തോഷം നല്‍കും ഇന്നും, നാളെയേം, എന്നും .
കുഴലിനു ചുറ്റുമോ?
ആകാശ പരപ്പില്‍നിന്നു താഴേക്ക് ഓരോ കുഴലില്‍ നമ്മുക്ക് വായുകിട്ടുനെക്കില്‍ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവിടുത്തെ അടിപിടി... അടിപിടി കൂടി ഒന്നും ചെയ്യാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു ചിന്ത തള്ളികളയാന്‍ കഴിയില്ല ... അത്രമാത്രം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ് .... ശുദ്ധ വായു പച്ചവെള്ളം പോലെ പൈസക്ക് വാങ്ങി വരുന്ന അവസ്ഥ.. വലിയ ബാരലുകളില്‍ കൊണ്ടുവന്നു വയ്ക്കേണ്ടുന്ന രീതി. ഇവിടെ നമ്മുക്ക് എന്ത് ചെയ്യാന്‍ കഴിയും .... വായു, പ്രകൃതി, വെള്ളം, എന്നുവേണ്ട എല്ലാം മലിനമാക്കുന്ന എല്ലാം ഉപേക്ഷിക്കാം.... പ്ലാസ്റ്റിക്, അതുപോലെയുള്ള അലിയാത്ത എല്ലാം മാറ്റി നിര്‍ത്താം, വെറുതെ കളയുന്ന ന്യുസ് പേപ്പര്‍ ഇതിന് പകരം ഉപയോഗികാം. പുക ചീറ്റുന്ന വാഹനങ്ങള്‍ കുറയ്ക്കാം പകരം കാല്‍നട, സൈക്കിള്‍.. കുറെ ഉപയോഗികാം.... അതിലുടെ നല്ല വ്യായാമം കിട്ടും, രോഗങ്ങള്‍, അമിത വണ്ണം, വായു മലിനികരണം ഇവ ഇല്ലാതാക്കാം.. ശുദ്ധ വായു നിലനിര്‍ത്താം... അതുപോലെ നമ്മുടെ പറമ്പില്‍ ചെറിയ കൃഷികള്‍ നടാം... മണ്ണും മനുഷനുമായി ബന്ധം ഉണ്ടായാല്‍ പകുതിയില്‍ ഏറെ രോഗങ്ങള്‍ പമ്പ കടക്കും.. അമേരിക്കയില്‍ നിന്നു പോലും ആളുകള്‍ മണ്ണ് ചികിത്സയ്ക്ക് കേരളത്തില്‍ വരുന്നു... നമ്മുക്ക് ആ മണ്ണില്‍ കാലുകുത്താന്‍ ഇഷ്ട്ടമില്ല... അയ്യേ ഇച്ചിചിയാ.... കുഞ്ഞുഗല്‍ മണ്ണ് വാരി കളികട്ടെ... അവ നമ്മിലുള്ള വൈദ്യുത തരംഗങ്ങള്‍ വലിച്ചെടുത് സുബോധം നല്‍കട്ടെ... രോഗം കുറയ്ക്കട്ടെ... വീടിനുള്ളില്‍ ചെരുപ്പ് ഇടാതെ നടക്കട്ടെ ... നാടുമുഴുവന്‍ നടന്ന ചെരുപ്പ് വീടിനു പുറത്ത് ഇടുക.. രോഗാണുകള്‍ വീടിനുള്ളില്‍ പ്രേവേശികതിരിക്കട്ടെ..... ചിലപ്പോള്‍ ഈ ചെരുപ്പല്ലേ നമ്മുടെ കുട്ടികള്‍ എടുത്ത് കടികാറിലെ? നമ്മേപോലെ നമ്മുടെ പ്രകൃതിയെ സ്നേഹിക്കുക ... നമുക്ക് ചുറ്റും നല്ല ശുദ്ധ വായു ഉണ്ട് അത് നാഗരികതയും, വാഹന, പ്ലാസ്റ്റിക് യുഗത്തിലേക്ക് വലിച്ചിഴക്കാതിരിക്കുക.... അവ നമ്മെ മാത്രം അല്ല നമ്മുടെ തലമുറകളെ തന്നെ തകര്‍ക്കാം.
വിലയും നിലയും
നാം ഒരു സാമുഹിക ജീവിയാ.. എന്നുവച്ചാല്‍ സമുഹത്തില്‍ ഉത്തരവാദിത്വം ഉള്ള വെക്തികള്‍ എനര്‍ത്ഥം.. വെറുതെ ഒന്നിലും തൊടാതെ നില്‍ക്കുനവര്‍ ഒരുപാടുണ്ട് നമ്മുടെ കൂടെ. അതിനാല്‍ നാം അവരെപോലെ ആകരുത്... സമുഹത്തില്‍ ഉത്തരവാദിത്തം ഇല്ലാത്തവര്‍ മനുഷര്‍ അല്ല... മറ്റെന്തോ ജീവിയാ അതിന് പേരില്ല...... വഴിയില്‍ ഒരാള്‍ അവശനായി കിടക്കുന്നു അവനെ കാണാതെ .. കൈ കുമ്പിളില്‍ ഒരല്‍പം വെള്ളം നല്കാന്‍ കഴിയാത്തവര്‍ ആരാ? വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ അടികുടുമ്പോള്‍ ഒന്ന് വിരട്ടാന്‍ തോന്നാത്തവര്‍ ആരാ? ... വഴിയില്‍ അപരിചിതമായി എന്തെങ്കിലും കണ്ടാല്‍ ഒന്ന് തിരക്കാത്ത രിതി......... ഇങ്ങനെ ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്തവര്‍ പലര്‍ക്കും മാതൃകയും വിലയുള്ളവരും ആയി തീരുന്നു.. ഈ ലോകം എങ്ങോട്ടാ? ആരെങ്കിലും ചിന്തിക്കുന്നോ? അപകടത്തില്‍ പെട്ടവരെ സഹായികാതെ, ഒരു തുള്ളി വെള്ളം കൊടുകാത്തവര്‍ എങ്ങനെ നമുടെ വഴികാട്ടിയും.... നായകരും ആകും.... പലര്‍ക്കും വിലയും നിളയും നല്‍കുന്നത് പണം, വലിയ വിദേശ കാറുകള്‍ ഉള്ളവര്‍, ശീതികരിച്ച മുറിയില്‍ മദ്യ ലെഹരിയില്‍ ഇരിക്കുന്നവര്‍, കുതികാല്‍ വെട്ടാന്‍ അറിയുന്നവര്‍ ഇവരൊക്കെ നിലയും വിലയും ഉള്ളവരും, നിലയും വിലയും നല്‍കുമ്പോള്‍ ... ആരാ ഈ മനുഷന്‍ ... ആരാ ഈ സാമുഹ ജീവി ..? ആരാ ജീവിതത്തിലെ വിലയും നിലയും ഉള്ളവര്‍? തിന്മ അല്ല നന്മ ഉണ്ടാകണം ... മുഴുവന്‍ നമുക്ക് ഒരികലും നേടാന്‍ കഴിയില്ല.. ഒരു നന്മ ഒരു ദിവസം ചെയ്തുകുടെ? അല്ലെങ്കില്‍ ഒരു തിന്മ ഉപേക്ഷിച്ചുടെ ....?
ഒരു വീട്ടില്‍ താമസിക്കുനവര്‍ക്ക് ആ വീട്ടിലെ ഓരോ ചെറു കാര്യങ്ങളും ചെയാന്‍ കഴിയും . അവന്‍ ചെയട്ടെ, അവള്‍ ചെയട്ടെ എന്ന് കരുതി കടമ, കര്‍ത്തവ്യം, ഉത്തരവാദിത്തം മറക്കാതിരിക്കാം .... നാം ചെയേണ്ടത് നാം ചെയുക .. അത് ചെയ്താല്‍ അവര്‍ എന്‍റെ വില കുറയ്ക്കും.... വീട് അടിച്ചു വാരിയാല്‍ അപ്പറത്തെ ആന്റിയുടെ "എന്‍റെ വില" ഇടിയും ... എന്ന ധാരണ കളയുക.. എനിക്ക് ചെയാന്‍ കഴിയുന്ന നന്മ എന്തും ചെയാം എന്തിന് നമ്മുക്ക് മറ്റുള്ളവരെ പേടികണം? .... അവിടെയാണ് വിലയും നിലയും നല്‍കേണ്ടത് .. അല്ലാതെ ആരെയെങ്കിലും, സര്‍കാരിനെ, ജോലിചെയ്യുന്ന സ്ഥാപനത്തെ വെട്ടിച്ചു കുറെ വില നില വരുത്താം.. എത്രനാള്‍ നില നില്‍ക്കും... അവരെ കല്ലെറിയുന്ന കാലം പുറകാലെ ഉണ്ടെന്നു കരുതുക.. തലമൂടി നടക്കാന്‍ കാത്തിരിക്കുക........... നന്മ നിലല്കും ... തിന്മ കുമിളപോലെ ചിന്നി ചിതറും .. അതുപോലെ നിലയും വിലയും ... നിലയും വിലയും നല്‍കുന്നതും തിരിചെടുക്കുനതും ... തുടച്ചു മാറ്റുന്നതും എല്ലാം സമുഹവും, സാമുഹിക ജീവികളും ആണ്. ഇവിടെ ഒറ്റയാന്‍, ആകാന്‍ നിങ്ങള്‍ അഗ്രെഹിക്കുന്നോ? അല്ലെങ്കില്‍ സാമുഹിക നമയുടെ വക്താകള്‍ ആകാന്‍ ഒരുകമാണോ? തീരുമാനികാം.. ഉണരാം... നിലയും വിലയും ഉള്ള പൌരര്‍ ആകാം... ഉപ്പും, പുള്ളിയും ഇല്ലാത്ത ഒന്നുംകെട്ടവര്‍ ആയി മാറാതിരിക്കാം...
ഒരു വീട്ടില്‍ താമസിക്കുനവര്‍ക്ക് ആ വീട്ടിലെ ഓരോ ചെറു കാര്യങ്ങളും ചെയാന്‍ കഴിയും . അവന്‍ ചെയട്ടെ, അവള്‍ ചെയട്ടെ എന്ന് കരുതി കടമ, കര്‍ത്തവ്യം, ഉത്തരവാദിത്തം മറക്കാതിരിക്കാം .... നാം ചെയേണ്ടത് നാം ചെയുക .. അത് ചെയ്താല്‍ അവര്‍ എന്‍റെ വില കുറയ്ക്കും.... വീട് അടിച്ചു വാരിയാല്‍ അപ്പറത്തെ ആന്റിയുടെ "എന്‍റെ വില" ഇടിയും ... എന്ന ധാരണ കളയുക.. എനിക്ക് ചെയാന്‍ കഴിയുന്ന നന്മ എന്തും ചെയാം എന്തിന് നമ്മുക്ക് മറ്റുള്ളവരെ പേടികണം? .... അവിടെയാണ് വിലയും നിലയും നല്‍കേണ്ടത് .. അല്ലാതെ ആരെയെങ്കിലും, സര്‍കാരിനെ, ജോലിചെയ്യുന്ന സ്ഥാപനത്തെ വെട്ടിച്ചു കുറെ വില നില വരുത്താം.. എത്രനാള്‍ നില നില്‍ക്കും... അവരെ കല്ലെറിയുന്ന കാലം പുറകാലെ ഉണ്ടെന്നു കരുതുക.. തലമൂടി നടക്കാന്‍ കാത്തിരിക്കുക........... നന്മ നിലല്കും ... തിന്മ കുമിളപോലെ ചിന്നി ചിതറും .. അതുപോലെ നിലയും വിലയും ... നിലയും വിലയും നല്‍കുന്നതും തിരിചെടുക്കുനതും ... തുടച്ചു മാറ്റുന്നതും എല്ലാം സമുഹവും, സാമുഹിക ജീവികളും ആണ്. ഇവിടെ ഒറ്റയാന്‍, ആകാന്‍ നിങ്ങള്‍ അഗ്രെഹിക്കുന്നോ? അല്ലെങ്കില്‍ സാമുഹിക നമയുടെ വക്താകള്‍ ആകാന്‍ ഒരുകമാണോ? തീരുമാനികാം.. ഉണരാം... നിലയും വിലയും ഉള്ള പൌരര്‍ ആകാം... ഉപ്പും, പുള്ളിയും ഇല്ലാത്ത ഒന്നുംകെട്ടവര്‍ ആയി മാറാതിരിക്കാം...
വിധിയും യോഗവും
മിക്കവാറും എല്ലാവരും എല്ലാ ദിവസവും പത്ത് തവണയെങ്കിലും പറയുന്ന വാക്കുകള്‍ ആണ് വിധിയും യോഗവും... എന്നാല്‍ ഇവയെപറ്റി ആരെങ്കിലും നന്നായി ചിന്തിച്ചിട്ടുണ്ടോ? നല്ല ഉത്തരം കണ്ടെത്തുകയോ പുതിയ തീരുമാനം എടുക്കുകയോ ചെയുന്നവര്‍ കുറച്ചാണ്.. പുതിയ തീരുമാനം എടുകാതിരിക്കുനതിനാല്‍ വീണ്ടു നാം ഈ വാക്കുകള്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്നത് ഒരു നഗ്ന സത്യം അല്ലെ....? ജീവിതം വഴിമുട്ടിയത് എന്‍റെ വിധി, ദൈവം എന്‍റെ തലയില്‍ വരച്ചു അതിനാല്‍ ഇത് .... ചുമന്നെ കഴിയു എന്ന് വിശ്വസിക്കുനവര്‍ ഒരുപാടുപേര്‍...... നമ്മുക്ക് പല ഈ മിഥാ ധാരണ കുറെ മറ്റിയെടുകാം വിധിക്കും യോഗത്തിനും പഴി നല്‍കാതെ അവയെ തിരുത്തി എടുകാം..
ജീവിതത്തില്‍ ദുരന്തങ്ങള്‍ വിതക്കുന്ന മാറ്റങ്ങള്‍ വലുതാണ്... എന്നാല്‍ പല ദുരന്തങ്ങളും അകലെ നിന്നെ മാറ്റിയെടുക്കാന്‍ കഴിയും... ഇശ്വരന്‍ പല ദുരന്തങ്ങളും മാറ്റി തരുനുണ്ട് എന്നാല്‍ നാം നല്ല തീരുമാനത്തില്‍ നമ്മുടെ പല ദുരന്തങ്ങളെയും മറ്റിയെടുകാം... ഒരു നല്ല കുടുംബം ഉണ്ടാക്കിയെടുക്കാന്‍ ഭാര്യക്കും, ഭര്‍ത്താവിനും കഴിയും... ഇല്ലെ? ഒരു നല്ല ഭാര്യ ആയി തീര്‍നാല്‍ ...ഒരു നല്ല ഭര്‍ത്താവായി കഴിഞ്ഞാല്‍ നമുക്ക് പല ദുരന്തങ്ങളും വിധികളേം തടഞ്ഞു മനസമാധാനത്തോടെ ജീവിതം കെട്ടി പടുക്കാം... വിവാഹത്തിന് ശേഷം വിവാഹത്തിന് മുമ്പേ പോലെ ജീവിക്കാന്‍ നോക്കിയാല്‍ ജീവിതം പാളും.. തീര്‍ച്ചയാണ്... എപ്പോഴും ഓരോരുത്തര്‍ക്കും അവരവര്‍ ആയിരിക്കാനെ കഴിയു... ആ അവസ്ഥ അല്ല മാറേണ്ടത് .. പകരം ജീവിത സാഹചര്യ മേഖലയെ ഉയര്‍ത്തുന്ന ചിന്തകളും തീരുമാനങ്ങളും എടുക്കണം അതില്‍ ഉറച്ചു നില്‍ക്കുകയും വേണം.... അത് ആരുടെയും മുമ്പില്‍ അലിഞ്ഞു പോകരുത് .. അത് പ്രധാനപെട്ട കാര്യം ആണ്... മാതൃക കൈവിട്ടാല്‍ ഈ വിധിയും വിലാപത്തെയും നാം ജീവിതത്തില്‍ തലയില്‍ ചുമക്കുകയല്ലേ.....?
പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നാം ചിന്തികണം അതിന്‍റെ ഭാവി വശങ്ങള്‍ ... അഥവാ വരും വരായ്കകള്‍ ... അപ്പന്‍ അകലെ പോയി ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ചിന്തികണം വീട്ടിലെ അപ്പന്‍റെ, ഭര്‍ത്താവിന്‍റെ കടമ, കര്‍ത്തവ്യം ആരു നോക്കും.... അമ്മ അകലെ മാറി നില്‍കുമ്പോള്‍ ചിന്തികണം അമ്മയുടെ കടമ കര്‍ത്തവ്യം ആര് ഏറ്റെടുക്കുമെന്ന് .... ചിലപ്പോള്‍ ഈ ധര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുകുമ്പോള്‍ ... അത് നിങ്ങളുടെ ഈശ്വരന്‍ തന്ന വിധിയായി കാണരുത് .. ഇവ നാം ഉണ്ടാക്കിയെടുത്ത ദുരന്തങ്ങള്‍ അല്ലെ? ഇവിടെ ദൈവത്തെ പഴിക്കാനോ .....? നമ്മെ തന്നെ പഴിച്ചാല്‍ പോരെ.... ? അകന്നു കഴിയേണ്ടി വരുന്ന അനുഭവം പലതും നാം ഉണ്ടാക്കി എടുക്കുനതല്ലേ....? നാം ജോലിക്ക് വേണ്ടി, പണത്തിനു വേണ്ടി...., സുഖത്തിനു വേണ്ടി വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കിയെടുക്കുകയല്ലേ .... ധാരാളിത്തവും, ജീവിത ദര്‍ശന കുറവും ഇതിലേക്ക് നമളെ കൂപ്പു കുത്തിക്കുന്നു .... നമുടെ പഴയ കുടുംബ സാഹചര്യങ്ങളില്‍ ദാരിദ്രം ഉണ്ടായിട്ടുണ്ട് .. ദാരിദ്ര്യം മനസിലാക്കിയവര്‍ ഒരികലും ദാരിദ്രത്തില്‍ വരില്ല... അതിന്‍റെ പോം വഴികള്‍ ചെറുപ്പം മുതലേ മാറ്റിയെടുക്കാന്‍ പഠിക്കും, ഇപ്പോള്‍ പലരും ദാരിദ്ര്യം അനുഭവിക്കുനത് പണ്ട് ഇവ ഉണ്ടാകാതെ ഇരുന്നത് കൊണ്ടാണ്... ഇപ്പോഴും പലരും ദാരിദ്രം മാറ്റുനത് പണയവും, പകരവും കൊണ്ടാണ് .... ഒരികലും പണയവും പകരവും ദാരിദ്രം മാറ്റില്ല... അപ്പന് പകരം അപ്പന്‍ മാത്രമാ.... അമ്മയ്ക്ക് പകരം അമ്മയാ... ഒന്നിനും ഒന്ന് പകരം അതുപോലെ ആകില്ല.... അപ്പനും, അമ്മയ്ക്കും കുറവുണ്ട് ... ഭാര്യക്കും ഭര്‍ത്താവിനും കുറവുണ്ട് .... അവ ഒരികലും തിന്മ അല്ല നന്മ ആണ്... പഴയ അപ്പനമ്മമാര്‍ക്ക് പഠിത്തം ഇല്ല എന്നാല്‍ ജീവിത മെന്ന പരിക്ഷയില്‍ അവര്‍ നുറു ശതമാനം വിജയം കണ്ടവരാ..... അവിടെ സ്നേഹം കുറഞ്ഞിട്ടില്ല, കടമകളും, കര്‍ത്തവ്യങ്ങള്‍ കുറഞ്ഞിട്ടില്ല... അവര്‍ കഷ്ട്ടപെട്ടതിനു ഭാവിയില്‍ സന്തോഷിക്കുന്നു.... എന്നാല്‍ പണം, സുഖങ്ങള്‍ ജീവിതം തുഴങ്ങപ്പോള്‍ പലരും കരുതി അത് എല്ലാം നേടിതരുമെന്നു ... അങ്ങനെ ചിന്തിച്ചവര്‍ ദുരന്തങ്ങള്‍ വിധിയായി തലയില്‍ ഏറ്റി... യോഗവും വിധിക്കും നാം കീഴടങ്ങുന്നു.... അല്ലെങ്കില്‍ അതിന്‍റെ പേരില്‍ ഉളിയിട്ടു രക്ഷപെടുന്നു ....
നാം വിധിയേം, യോഗതെം പലപ്പോഴും തലയിലും ജീവിതത്തിലും വലിച്ചു കയറ്റുകയല്ലെ ...? ഏതാണ്ട് മുക്കാലോളം വിധിയും, വിനയും, യോഗവും നാം വരുത്തി വയ്ക്കുന്നു... അല്ലെങ്കില്‍ നാം മറ്റുള്ളവര്‍ക്ക് തലക്ക് വച്ച് കെട്ടി കൊടുക്കുന്നു ... നല്ല തീരുമാനം എടുക്കുക ... കഴിയുന്നിലെങ്കില്‍ ജീവിതത്തില്‍ മാതൃക ആയവരെ കണ്ടെത്തി, അവരുടെ ജീവിതം കണ്ടു ശുഭാപ്തി വിശ്വാസത്തോടെ നേരിടാം.... തീരുമാനം നേടിയെടുകാനായി മാതൃക കൈമുതലാകാം..... ചിലപ്പോള്‍ വേദന ഉണ്ടായേക്കാം പലരും മാറിനിന്നു കുറ്റ പ്പെടുതിയേക്കാം.... തളരാതെ മുന്നേറുക.... പണം അല്ല ജീവിതവും മനോശാന്തി നല്‍കുന്നത് മാതൃകയും മതിപ്പും ആണ്..
Subscribe to:
Posts (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്‍റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...