എത്രയോ നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ വരുന്നത് വലിയ കഷ്ട്ടപടുകളില്‍നിന്നാണ്. രാവിലെ എഴുനേറ്റു അടുത്തവീട്ടിലെ വെലെയൊക്കെ തീര്‍ത്തിട്ട് വേണം കുളിച്ചു സ്കൂളില്‍ എത്താന്‍. അല്ലെങ്കില്‍ വീട്ടുവേലക്ക് അയച്ചിരിക്കുന്ന കുട്ടിക്ക് എത്രമാത്രം നന്നായി പഠിക്കാന്‍ കഴിയും, പലപ്പോഴും ക്ലാസ്സില്‍ ഉറങ്ങാനെ കഴിയു... അന്നേരമ ടീച്ചര്‍ തുറനോരടി "നിനക്ക് രാത്രി എന്താ പരിപാടി". ആരെങ്കിലും ചിന്തിക്കാന്‍ നോക്കുന്നോ നമ്മുടെ കുടെയുള്ളവര്‍ ഏത് ജീവിത രീതിയല്‍ വരുന്നവര്‍ എന്ന്? .... ഒരികലും ഇല്ല ... പകരം പളപള വസ്ത്രം ഉള്ള, പണം പൊടിക്കുന്ന, സുന്ദരിയായ, സുന്ദരനായ, വാചാലരായ കുറെ പേരെ നമ്മുക്ക് അറിയാം, നമ്മുടെ കുട്ടു വലയത്തില്‍ അവര്‍ ഉണ്ട്. അല്ലാതെ കഷ്ട്ടതയില്‍ കഴിയുന്ന, കുറേകൂടി മെച്ചമായ ഒരു നിലയില്‍ ആകാന്‍ കൊതിക്കുന്ന ... കഷ്ട്ടപെട്ടു ഒരുപാട് ജോലി ചെയ്തശേഷം വരുന്നവരെ നാം കാണാറില്ല, കണ്ടാലും നോക്കാന്‍ സമയം ഇല്ല..... ഓര്‍ക്കുക നമ്മെ പോലെ രണ്ട് നേരം നന്നായി ഭക്ഷണം ഉണ്ടായിരുനെക്കില്‍, വീട്ടില്‍ കരണ്ട് ഉണ്ടായിരുനെക്കില്‍, പഠിക്കാന്‍ അല്‍പ്പം സമയം, മനസമാധാനം ഉണ്ടായിരുനെക്കില്‍ നാം അവരുടെ അടുത്തുപോലും എത്താന്‍ കഴിയാത്തവരായി മാറിയേനെ... അവരെ തച്ചുടയ്കാതെ.... വളര്‍ത്താന്‍ കഴിയില്ലെങ്കിലും തകര്‍ക്കാന്‍ ഇടയകരുതെ ... എന്ന പ്രാത്ഥന..
Saturday, 5 June 2010
ആത്മാര്‍ഥതയുടെ പ്രതിഫലം
പലരും പറഞ്ഞു കേട്ടിടുണ്ട് കുടുതല്‍ ആത്മാര്‍ഥത ഉണ്ടാകരുത്... അവരവരുടെ കാര്യം നോക്കി പോകുന്നതാ നല്ലതെന്ന്. വെറും നാടകം കളിച്ചു ഓരോ ദിവസം പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്... എന്നാല്‍ എല്ലാര്‍ക്കും ഈ നാടകം പറ്റില്ല അവര്‍ ജനിച്ചപോഴെ ആത്മാര്‍ഥ ജീവികള്‍ ആയി പോയി അത് ഇനി മാറ്റാന്‍ പറ്റില്ല. കുടുംബത്തിനു വേണ്ടി ആത്മാര്‍ഥമായി ജീവിച്ചവര്‍ക്ക് കിട്ടുന്നത് കളിയാക്കല്‍, കുറ്റങ്ങള്‍, കുറവുകള്‍, വേണ്ടാ എന്ന തോന്നല്‍, ഇങ്ങനെ നുറായിരം കാര്യങ്ങള്‍. അവിടെ ആത്മാര്‍ഥത ഒന്നുംമാല്ലാതായി മാറുന്നു. എങ്കിലും എന്‍റെ മക്കള്‍, എന്‍റെ ഭാര്യ, എന്‍റെ ഭര്‍ത്താവു, ഇത് പറഞ്ഞല്ലോ, എന്നെ മനസിലാക്കിയില്ലല്ലോ എന്നും, എന്തിന് വേണ്ടി നാം ജീവിക്കുന്നു എന്ന് പറഞ്ഞുപോകുന്നു... കള്ളത്തരവും, സുഖിപ്പികാനുള്ള കഴിവും ഉള്ളവര്‍ സമുഹത്തിലെ മേലെകിടയില്‍, അതിന് താഴെയാണ് ബാക്കിയുള്ളവര്‍.... ലോകം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.... എല്ലായിടത്തും കുതന്ത്രങ്ങളും, അടിവേര് വെട്ടലും, കാലുവാരലും, എന്ന് വേണ്ടാ എന്തൊക്കെ ചെയ്യാമോ അതൊക്കെയാ നടന്നുകൊണ്ടിരിക്കുന്നത്. നന്മ ചെയുന്നവര്‍ക്ക് മിക്കവാറും ക്രുശും വേദനയും മിച്ചം, തിന്മചെയ്യുന്നവര്‍ക്ക് സന്തോഷം, പ്രസക്തി, സ്ഥാനം, മാനം.... അപ്പോള്‍ തിന്മയിലേക്ക് ആളുകള്‍ കുടുതല്‍ ചരിക്കുന്നു... നന്മ ചെയ്യുനവര്‍ക്ക് പകരം നരക യാതനകള്‍, മാനസിക- ശാരിരിക പീഡനം, ജയില്‍, വനവാസം, എന്നി നിരവധി പ്രതിഫലങ്ങള്‍....
ഇവിടെ നന്മയെ വിട്ട് തിന്മയെ പുല്‍കുകയല്ല പകരം നന്മയ്ക്ക് വേണ്ടി മരണം വരിക്കുകയാണ് വേണ്ടത്... മരിച്ചവരായി നമ്മെ മുദ്രാ കുത്തിയാല്‍..... ഉള്ളില്‍ നാം സത്യത്തിന്‍റെ- ഇശ്വര ധര്‍മ്മ യുദ്ധത്തില്‍ ആണ് എന്ന് കരുതുക...പലരും ദൈവം ദാനമായി തന്ന ജീവനെപ്പോലും ഉപേക്ഷിച്ചിട്ടുണ്ട്, അതല്ല പോംവഴി പകരം... തളരാതെ തകരാതെ മുന്നേറുകയാണ്.... ബൈബിള്‍ പറയുന്നു "നീതികായി വിശക്കുകയും, ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് സംതൃപ്തി ലെഭിക്കും".
വേദഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങള്‍
രാധയും കൃഷ്ണനും നമ്മുടെ മുന്‍പിലെ യുവ കാമുകി കാമുകന്മാരും പരിശുദ്ധ ജീവിത ചിന്താഗതിക്കാരും അന്നെങ്കില്‍ അര്‍ജുനന്‍ സത്യം മുറുകെപ്പിടിച്ചു യുദ്ധം ചെയ്യുന്ന ആളും, സീതയും പാഞ്ചാലിയും സഹോദര പ്രിതികരും, നാരദന്‍ കുരുകനും ആണ്.. എന്നാല്‍ ബൈബിളില്‍ സോളമന്‍ വിഞാനിയായ ഭരണ കര്‍ത്താവും, ദാവിദു ഇടയനില്‍ നിന്നും വന്ന രാജാവും, ഗോലിയ്യത്തു വീരനായ മൂടനും, യേശു ക്രിസ്തു എല്ലാം തെജിച്ചു മാനവര്‍കായി ജീവിച്ചതും മറിയം പരിശുധയായി നിലകൊണ്ടതും, ലാസറിനെ കുഷ്ട്ടരോഗിയായി കാണുനതും.... ഖുറാനിലെ മുഹമദു നബി അല്ലാഹുവിന്‍റെ സത്യ പ്രവാചകനായി തീര്‍ന്നതും, ആഗ്രഹങ്ങള്‍ വെടിഞ്ഞു നിര്‍വാണം വരിച്ച ബുദ്ധനും ... ഇവര്‍ എല്ലാവരും നമ്മുക്ക് ഇന്ന് നമ്മുടെ സമുഹത്തില്‍ കാണാം... നാമും പലപ്പോഴും ഇവരിലെ ചിലരുടെ സാമ്യങ്ങള്‍ അല്ലെ എന്ന് തോന്നി പോകുന്നു... പലപ്പോഴും നല്ല കഥാപാത്രങ്ങള്‍ ആയി നാം മാറാന്‍ അഗ്രെഹിക്കുന്നവരും അതിലേറെ പാരയും, കൈ കെട്ടി ഒന്നും കാണാത്തവരായി നിലകൊള്ളുന്നവരും, അതിലുപരി മറ്റൊരാള്‍ നന്നാകുനത് കണ്ണാന്‍ കൊതിക്കാതവരും ആയി മാറുന്നില്ലേ?.... നമ്മുക്ക് വേദ ഗ്രന്ഥങ്ങള്‍ നല്‍കുന്ന ഓരോ പാടവും ഇന്നും അനുവര്‍ത്തിക്കുന്നു.. അപ്പോഴൊക്കെ ദൈവിക ഇടപ്പെടലുകള്‍... ഈ രേചനകളില്‍ കാണാന്‍ കഴിയും. അതുപോലെ കുത്ന്ത്രങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയും, നന്മയ്ക്ക് കിട്ടുന്ന പുണ്യങ്ങളും കുറവല്ല. അതും ഇന്നും തുടരുന്നു... ഈ മത- വേദ ഗ്രന്ഥങ്ങള്‍ കാണിച്ചു തരുന്ന ഗുണപാഠങ്ങള്‍... രീതികള്‍.... തിന്മ വെറുത്ത് നന്മ സ്വീകരിച്ചു മുന്നേറാനും .... സമുഹത്തിന് മറ്റൊരു നല്ല വെക്തിയായി മാറാനും വേണ്ടിയാണ്...
ട്രെയിന്‍ യാത്രയിലെ തമാശകള്‍
പണ്ടൊക്കെ ടി ടി വരുമ്പോള്‍ ടിക്കെറ്റ് എടുക്കാത്തവര്‍ ഒരു ഓട്ടമ.. അതിന് പിന്നാലെ ടി ടി.. അപ്പോഴേക്കും അടുത്ത സ്റ്റേഷനില്‍ അവര്‍ ഇറങ്ങിയിരിക്കും.. ഇപ്പോള്‍ സ്ഥിതി അതല്ല ടിക്കെറ്റ് എടുത്തവര്‍ ഓടും കൂടെ ടി ടി ഓടും പിടിക്കും ടിക്കറ്റ് കാണിച്ചു ഊളി ആക്കും. ഇപ്പോള്‍ ടി ടി ക്ക് അറിയില്ല ഓടുന്നവര്‍ ടിക്കെറ്റ് എടുത്തോ.. ഇല്ലിയോ എന്ന്.. ഇത് മിക്കവാറും വൈകിട്ട് ജോലി ഒക്കെ കഴിഞ്ഞു .. ബോറടിച്ചു വരുമ്പോള്‍ ഉള്ള കാഴ്ചകള്‍ ആണിത്.. പിന്നെ നല്ല സന്തോഷകരമായ യാത്രാ... ചിരിയും കളിയും... കുടുംബത്തിലേക്ക് കയറുന്നതും ഈ നല്ല മൂടിലും.... അല്ലാതെ കുറ്റം വിഷമം, പ്രയാസം, ഇവ പറഞ്ഞു ബോര്‍ അടികാതിരിക്കുക... പകരം ഇതുപോലെ ഊറി, ഊറി ചിരിക്കാന്‍ ഉള്ള കാര്യങ്ങള്‍ കാണുക... കുട്ടുകരുമോത്ത് തമാശും കഥകളും പറയുക... സന്തോഷത്തോടെ വീട്ടിലേക്ക് കടക്കുക.... അല്ലാതെ വിഷമിച്ച് വരുന്ന അമ്മയെയും അപ്പനെയും കണ്ടു മക്കള്‍ അവരുടെ കളിയും തമാശയും കളയരുത്, ഭര്‍ത്താവിന്‍റെ, ഭാര്യയുടെ സന്തോഷം കളയണ്ട... പകരം രെസം ജീവിതത്തില്‍ മൂടി കളയാതിരിക്കുക...
അതുപോലെ ട്രെയിന്‍ യാത്രയില്‍ ഒരുപാട് തമാശു പൊട്ടിക്കുനവര്‍ ഉണ്ട്, കൊച്ചു കുട്ടികളുടെ രെസാവഹമായ സംസാരം, കൊഞ്ചലുകള്‍ ഇവയൊക്കെ രെസകരമായ കാര്യങ്ങള്‍ ആണ്. അല്ലാതെ അപ്പുറത്ത് ലൈന്‍ അടിക്കാന്‍ നിക്കുന്ന, പൂവലനെയോ .. പൂവാലികലെയോ, തുറിച്ച നോട്ടം ഏറ്റു ... കണ്ടു മനസ് വെറുപ്പ് ഉണ്ടാക്കണ്ട... അവരെ അങ്ങനെ കണ്ടാല്‍ അല്പം പോലും മൈന്റു ചെയതിരിക്കുക, വസ്ത്രധാരണം നന്നായി ചെയ്തിരിക്കുക.... ഇവ ശ്രെദ്ധിക്കുക... അല്ലാതെ നമ്മെ നെഗറ്റീവ് ചിന്ത നല്‍കി... ആ ദിവസം കളയാതിരിക്കുക... സ്ഥിരം തമാശ നല്‍കുന്ന കുട്ടുകാരെ കണ്ടെത്തുക.... സമാധാനത്തോടെ വീട്ടില്‍ എത്തുക... കൊച്ചു കുട്ടികളെ കൂടെ നിര്‍ത്തുക അവരുടെ കുസ്രിതികള്‍ കാണുക, സംസാരിക്കുക... ഇവയെല്ലാം യാത്രാ രെസകരം ആക്കാം.. എങ്കിലും യാത്രയില്‍ വിവേകവും, ശ്രെധയും, ധൈര്യവും കൈവിടാതെ സുക്ഷിക്കുക...
സന്യാസത്തിലേക്ക് ഒരു ചവിട്ടുപ്പടി
ഭാരത സംസ്ക്കാര സംസ്കൃതിയില്‍ സന്യാസം വലിയ വെളിച്ചം വീശുന്നു. ജീവിത യാത്രയിലെ പല പാതകളില്‍ അവസാനത്തെ എന്ന് വേണമെങ്കില്‍ പറയാം... അവിടെയല്ല അന്ത്യം അവിടുന്ന് ചവിട്ടികരയറി ആത്മ സാക്ഷാല്‍കാരം നേടുകയാണ് പരമ പ്രധാനമായ ദര്‍ശനം. എന്നാല്‍ ഈ സന്യാസം എല്ലാവര്ക്കും കഴിയുമോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. സന്യാസത്തിനു ഒരു മുഖം മാത്രമേയുള്ളൂ അത് പുര്‍ണമായി തന്നെയും, എല്ലാവരെയും ഉപേക്ഷികല്‍ ആണ്.. പൂര്‍ണ്ണമായ സമര്‍പ്പണം ആണ്... അത് അതിലും വലിയ ആത്മ സമര്‍പ്പണം നല്‍കി ഇശ്വര പ്രാപ്തി ആണ്.
ഇവിടെ ആദ്യ പടികള്‍ ജീവിതത്തില്‍ ചെയേണ്ട കടമകള്‍ നിര്‍വഹിച്ച ശേഷം തുടങ്ങേണ്ടതാണ് സന്യാസം... കടമകള്‍ നിര്‍വഹിച്ച ശേഷമേ ഇത് ഭാരതിയ സങ്കല്‍പ്പത്തില്‍ ഉള്ളു. ഇതിനായി സന്യാസം കൂട്ടമായും ഒറ്റയ്ക്കും ഏറ്റെടുക്കാം.. എന്നാല്‍ ലെക്ഷ്യം ഒന്നായിരികണം... ഇശ്വര സാക്ഷാല്‍കാരം... പലപ്പോഴും ഈ രണ്ട് കാര്യങ്ങള്‍ സന്യസത്തില്‍ മറക്കുന്നു ഒന്ന് എപ്പോള്‍ രണ്ട് എന്തിന്.. ഇവ രണ്ടും ഉണ്ടായിരിക്കാം ആരംഭത്തില്‍ എന്നാല്‍ മറക്കാം പിന്നീട്. (തുടരും)
Friday, 4 June 2010
മറ്റുള്ളവരുടെ സ്വോപ്നങ്ങള്‍
നാം ഒരുപാട് സോപ്നങ്ങള്‍ കാണ്ണാന്‍ കൊതിക്കുന്നവരാ ... വലിയ ആളായി കാണാന്‍, വലിയ പാട്ടുകാരായി കാണാന്‍... ഒരു നല്ല അല്ലായി കാണാന്‍, ഒരു ലോട്ടറി അടിക്കാന്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍... ഡോ. അബ്ദുല്‍ കലാം എപ്പോഴും പറയും നിങ്ങള്‍ സൊപ്നം കാണണം എന്ന്... ഭാവിയെ വളര്‍ത്താന്‍... രാത്രിയില്‍ മാത്രം അല്ല, ദിവാസോപ്നം മാത്രം അല്ല... എപ്പോഴും സൊപ്നം കാണണം. നന്മയ്കായ്.... ഇതൊക്കെ നമ്മുടെ സോപ്നങ്ങള്‍ എന്നാല്‍ നാം ചിന്തിച്ചിട്ടുണ്ടോ മറ്റുള്ളവരുടെ നല്ല പച്ചപ്പായ സോപ്നങ്ങള്‍.... ദാരിദ്രം ആന്നെങ്കിലും ദൈവം നന്നായി പഠിക്കാന്‍ കഴിവ് തന്നു പോയി പഠിച്ചു ഡോക്ടര്‍ ആകണം.. അങ്ങനെ ഉള്ളവരെ രാഗിങ്ങിളുടെ തല്ലി കൊഴിക്കുന്നു.... വൈദികന്‍ ആക്കാന്‍ കൊതിച്ചു പഠിച്ചു വരുന്നവനെ അവസാന വര്‍ഷം ആവശ്യം ഇല്ലാത്ത കാര്യങ്ങള്‍ കൂട്ടി വായിച്ചു തിരിച്ചയക്കുന്നവര്‍.... അങ്ങനെ ഒരുപാട് കാര്യങ്ങള്‍.... ഒരു പിഞ്ചു കുഞ്ഞിനു അമ്മയുടെ മാറില്‍ നിന്നു പാലുകുടിക്കാന്‍ തോന്നിയിട്ട് കരയുമ്പോള്‍ പകരം വയറ്റു വേദനക്ക് മരുന്ന് കൊടുക്കുന്നവര്‍ കുറവല്ല... ഇതൊക്കെ പലതരം ചിന്തകള്‍ മാത്രം... ഓരോ സോപ്നങ്ങള്‍കും ഒരുപാട് വേദനയുടെ, ത്യാഗത്തിന്റെ , മുല്യങ്ങളുടെ വിലയുണ്ട്. എന്നാല്‍ അവയൊന്നും അറിയാതെ നാം തച്ചുടയ്കാരില്ലേ..? അപ്പോള്‍ നഷ്ട്ടം ആകുന്നത് ഒരു വെക്തി, അവരുടെ കുടുംബം, അവരുടെ ഭാവി, എന്നുവേണ്ട ഒരായിരം സോപ്ന സക്ഷാല്കാരങ്ങള്‍ ആണ്.
ഇവിടെ ആര് ജെയിച്ചു... ആരെ നാം തോല്‍പ്പിച്ചു... എന്ന് ചിന്തിക്കണം...? പകരം ഒരാള്‍ തിന്മ്മയിലെക്ക് പോകുന്നു അയാളെ ഒന്ന് കരകയറ്റാന്‍ ആര് ശ്രെമിക്കുന്നു? അവന്‍ തെറ്റിപോയല്‍ എനിക്കെന്ത്? എന്നതല്ലേ നമുടെ ചിന്ത... നമ്മുടെ ജീവിതം നന്മ്മയുടെതാണ്.. തിന്മ നിറയ്കാനും ആരെയും മാനസിക രോഗി ആക്കാനും ഉള്ളതല്ല.. പകരം കുടുംബത്തെ, സമുഹത്തെ, ലോകത്തെ നന്മ്മയിലെക്ക് ഉയര്‍ത്താന്‍ ദൈവം അക്കിയിരിക്കുന്നവര്‍ ആണ്. പകരം ആരെയും തല്ലി കെടുത്തുന്ന, തച്ചുടക്കുന്ന അരാചാരന്മാര്‍ അല്ല...
മറ്റുള്ളവരുടെ സോപ്നങ്ങള്‍ കാണാം, ആദരിക്കാം, വളര്‍ത്താം, ഒരു കൈ തലോടലായ് മാറാം... തെറ്റിലേക്ക് പോകുന്ന ഓരോരുത്തെരേം വഴി നടത്താം...
Thursday, 3 June 2010
വിവാഹജീവിതത്തിലേക്ക് ഒരു ചുവടുവയ്പ്പ്
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്‍റെ അര്‍ത്ഥം വിവാഹം നന്മ, സന്തോഷം, കുടുംബം, ഇവ നല്കുന്നതുകൊണ്ടാണ്... വാഹന അപകടം ഉണ്ടെങ്കിലും നിരത്തില്‍ ആളുകള്‍ വണ്ടി ഓടികാതിരിക്കുന്നില്ല... ലൈസെന്‍സും എടുകുന്നതില്‍ കുറവില്ല.... അപകടം ഏങ്ങനെ ഒഴിവാക്കാന്‍ കഴിയും, എന്തൊകെ മാറ്റങ്ങള്‍ റോഡിലും, വാഹനത്തിലും വരുത്തിയാല്‍ കുറയും എന്ന് ചിന്തിക്കുന്നു... നല്ല തീരുമാനം കൈക്കൊള്ളുന്നു..... എന്നാല്‍ വിവാഹ- ജീവിത പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നാം പാതകള്‍ നേരെയാക്കുന്നില്ല... നാമാകുന്ന വാഹനം വൈവാഹിക ജീവിത നിയന്ത്രണ വിധേയം ആക്കുന്നില്ല എന്ന് തന്നെ സാരം....
ഇവയില്‍ ചിലത് ചിന്തിക്കാം ..
- തെജിക്കാന്‍ ഉള്ള ഒരുക്കം
- പങ്കുവയ്ക്കാനുള്ള ഒരുക്കം
- പവിത്രതയില്‍ നിലനില്‍ക്കാനുള്ള ഒരുക്കം
- പരിപാലിക്കാനുള്ള ഒരുക്കം
- വിവേകം
- സത്യസന്ധത.
ഇതില്‍ ആദ്യ നാലെണ്ണം ഒരുക്കവും അടുത്ത രണ്ടെണ്ണം അവയുടെ ആണി ക്കല്ലുകളും ആണ്.
തെജിക്കല്‍ എന്നുവച്ചാല്‍ എന്നിലുള്ളതിനെ എല്ലാം ഒരു നല്ല കുടുംബത്തിനായി മാറ്റിവയ്ക്കാനുള്ള നല്ല ചിന്തയാണ്.... അതിലുടെ എല്ലാം ഇല്ലാതാകും എന്ന ധാരണ മാറ്റി പകരം. ആ ഉപേക്ഷയിലുടെ നല്ല ഒരു സന്തോഷമുള്ള ഒരു കുടുംബം കിട്ടും എന്ന സംതൃപ്തി... കുഞ്ഞിനു മുലപ്പാല്‍ കൊടുത്താല്‍ സൌന്ദര്യം പോകും എന്ന ധാരണക്ക് അപ്പുറം മുലപ്പാല്‍ കൊടുത്താല്‍ എന്‍റെ മകള്‍, മകന്‍ എന്നെ നല്ല അമ്മയായി കാണും അതിലുള്ള സംതൃപ്തി... അപ്പനെയും അമ്മയെയും, സഹോദരങ്ങളെയും ഉപേക്ഷിച്ചു പുതിയ ഒരു കുടുംബം വിവാഹത്തിലുടെ ഉണ്ടാകുമ്പോള്‍ കിട്ടേണ്ട ചിന്ത ഏങ്ങനെ ഒരു നല്ല കുടുംബം ഉണ്ടാകും എന്നതാണ്. പകരം ഏങ്ങനെ പങ്കാളിയെ എന്‍റെ വഴിക്ക് കൊണ്ടുവന്ന് ഒരു കളിപ്പാട്ടം ആക്കി മാറ്റം എന്നല്ല... ഇരുവരും കുടി ചിന്തിച്ചു ഒരു നല്ല സാമുഹിക ചിന്തയുള്ള, ചിട്ടയുള്ള മാതൃകയുള്ള കുടുംബം ആക്കാം എന്ന സങ്കല്പം ആണ്. അതുപോലെ ഇരുവരുടെയും ചിന്തയ്ക്ക് പകരം മറ്റുള്ളവരുടെ ചിന്തയോ, അനുകരണമോ ഉണ്ടായാല്‍ കാറ്റത്ത് ഉലയുന്ന ചെറു വള്ളം പോലെയാണ് കുടുംബ ബന്ധവും, കുടുംബ ജീവിതവും... അവിടെ വേണ്ടത് പരസ്പര ധാരണ, ചിന്ത ഇവയെ ബലപ്പെടുത്തുന്ന കുടുംബ സങ്കല്പം..... ഈ തെജികല്‍ എന്നത് വേദന ഉള്ളതാണ്, ചില സങ്കല്‍പ്പങ്ങള്‍ക്ക് വിപരിതമാണ്... ഒരു കുഞ്ഞു ഉണ്ടാകുന്നതിനു മുമ്പേ ചിന്തികണം.. അതിനെ ഏങ്ങനെ കൂടെ വളര്‍ത്താം എന്നത്... ചിലപ്പോള്‍ അമ്മ ജോലി രാജി വയ്ക്കേണ്ടി വന്നേക്കാം, കുറെ കാലത്തേക്ക് അവധി എടുക്കേണ്ടി വന്നേക്കാം, വിദേശം ജീവിത സങ്കല്പം മാറ്റേണ്ടി വരാം, അത് ഇപ്പോഴത്തെ ലോക ചിന്തക്ക് വിപരിതം ആയേക്കാം എന്നാല്‍ അവയിലുടെ നേടുന്നത് ഒരു വേദനയുടെ, ഉരിഞ്ഞുവയ്ക്കല്‍ അനുഭവവും.... ഒരു വലിയ സത്യവും ആണ്. അവയില്‍ കിട്ടുനത് സമര്‍പ്പണ സന്തോഷം ആണ്.. അല്ലാതെ കുഞ്ഞിനേയും, കുടുംബത്തെയും വിട്ട് പണമുണ്ടാക്കുന്ന സംസ്കാരം അല്ല.. ഇവയ്ക്ക് എതിര് നില്കുന്നതെന്തും അതിജീവിച്ചു അത് നേടുന്നതാണ് തെജിക്കല്‍... ഇതുപോലെ കുടുംബജീവിതം സന്തോഷകരവും, ഒരു കുറ്റിമുല്ല പോലെ പച്ചപ്പായി നില്കാനും പൂകള്‍ ഉണ്ടാകാനും ഇടയാകും.
പങ്കുവയ്ക്കല്‍ എന്നത് വിവാഹ ജീവിതത്തിന്‍റെ ഉര്‍ജ്ജം ആണ്. ഭാര്യ ഭര്‍ത്താവിനും കുഞ്ഞുങ്ങല്‍ക്കുമായി ജീവിതം തന്നെ പങ്കുവയ്ക്കുന്നു.. അതുപോലെ ഭര്‍ത്താവും ഭാര്യക്കും മക്കള്‍ക്കുമായി പങ്കുവയ്ക്കുന്നു... മറ്റുള്ളവര്‍ വേണ്ടാ എന്നല്ല.. അതിലുപരി കുടുംബത്തില്‍ നല്‍കുക എന്നിട്ട് മറ്റുള്ളവരിലേക്ക് നന്മയായി തീരണം. പങ്കുവയ്ക്കല്‍ ഒരികലും പാത്തുവയ്ക്കല്‍ ആകരുത്.
പവിത്രത എന്നത് കല്പ്പിക്കുനത് നൈര്‍മല്ല്യം ആണ്. സ്ത്രിയും പുരുഷനും വിശുദ്ധിയില്‍ ജീവികല്‍ ആണ്. ഇതില്‍ പ്രധാനമായി നാം ഓര്‍ക്കേണ്ടത് വിവാഹേതര ബന്ധങ്ങള്‍ ഒഴിവാക്കി,അത്തരം സാഹചര്യങ്ങള്‍ വിശുദ്ധിയില്‍ കാണുക, നയിക്കുക. നമ്മുക്ക് ചുറ്റും അവയെല്ലാം ഉണ്ട് എന്നാല്‍ അവ നമ്മുക്ക് ദുരുപയോഗികാന്‍ അല്ല. ഇവിടെ നനായി നാം വിവേകവും, വിശുദ്ധിയും പാലികണം.
പരിപാലനം എന്നത് പല മാനങ്ങളില്‍ ആണ് കുടുംബത്തെ പരിപാലിക്കുക.. സമുഹത്തെ പരിപാലിക്കുക- വളര്‍ത്തുക, രാജ്യത്തെ വളര്‍ത്തുക എന്നിവയിലും വിരല്‍ ചൂണ്ടുന്നു, എങ്കില്ലും കുടുബത്തെ സാമ്പത്തിക,ധാര്‍മ്മിക, വിശുദ്ധിയില്‍, വിശ്വസ്തതയില്‍ നിറയ്ക്കല്‍ ആണ്. അതുപോലെ കുടുംബത്തിലെ ഓരോ വെക്തികളെയും നാം അവരവരാല്‍ പാലിക്കപ്പെടണം എന്ന് സാരം.
ഇനി ഇവകളുടെ ആണി ക്കല്ലുകളിലേക്ക് വരാം വിവേകം, സത്യസന്ധത. ഇവ രണ്ടും കുടുംബ ബന്ധങ്ങളെ സഹായിക്കുന്ന സ്വാധിനിക്കുന്ന വലിയ ആണിക്കല്ലുകള്‍ ആണ്.
വിവേകം ഒരികലും പഠിച്ചെടുക്കേണ്ട ഒന്നല്ല, എന്നുവച്ചാല്‍ വിവേകതെപറ്റി ഒരു വലിയ ഡോക്ടറേറ്റ് എടുത്താല്‍ ഇത് ഉണ്ടാകണം എന്നില്ല പകരം കുറെകാര്യങ്ങള്‍ മെച്ചപ്പെടുത്താം എന്നത് സത്യം ആണ്. വിവേക കുറവ് പലപ്പോഴും കുടുംബ, വൈവാഹിക ജീവിതത്തെ തച്ചുടചിട്ടുണ്ട്. വിവേകം എന്നത് സത്യത്തിനും, ധര്‍മ്മത്തിനും, വളര്‍ച്ചയ്ക്കും സഹായിയും കുട്ടാളിയും ആണ്. എന്നാല്‍ പലരും വിവേകത്തെ കുബുദ്ധി ആയി കാണാറുണ്ട്. അതും വലിയ പാളിച്ചയിലേക്ക് വീഴിത്തിയിട്ടുണ്ട്.
സത്യസന്ധത വിവേകതെപോലെ തന്നെ വിലപ്പെട്ടതും നെടെണ്ടിയെടുക്കെണ്ടതുമായ ഒന്നാണ്. ഇത് കുടുംബത്തില്‍ ഒരുപാട് നിലനില്‍ക്കേണ്ടതും വളര്‍ത്തേണ്ടതും ആണ്. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഈ ഗുണം വളരെ ഉണ്ടാകു. "സത്യസന്ധത എന്നത് സ്വര്‍ണ്ണ തളികയിലെ മാണിക്ക്യം പോലെയാ".
ഈ പറഞ്ഞതൊക്കെ കുറച്ചു കാര്യങ്ങള്‍ മാത്രം ആണ്. എങ്കിലും ഇവയൊക്കെ നമ്മുക്ക് ചവിട്ടുപടിയാകാം... കുടുംബം അവരവര്‍ ആണ് പണിയെണ്ടത്.
Subscribe to:
Posts (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്‍റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...