കൂട്ടിലെ തത്തകള്‍ കൂട്ടില്‍ ആയി പോയതാണോ... കൂട്ടില്‍ ആക്കിയതാണോ? ഏങ്ങനെ പെട്ടുപോയി... എന്നൊക്കെ ഒരുപാട് ചോദ്യങ്ങള്‍ ഉയരണം... എങ്കിലെ കൂട്ടിലെ തത്തകളുടെ ജീവിതം, വിജയം, പരാജയം, എല്ലാം എല്ലാം അറിയാന്‍ പറ്റു.. തത്തകളെ ഇഷ്ട്ടമുള്ളവര്‍ അന്നല്ലോ തത്തയെ വളര്‍ത്തുനത്.. പിന്നെ ഏങ്ങനെ ഇവര്‍ ഇങ്ങനെ ആയി പോയി... ആദ്യ സമയങ്ങളില്‍ നന്നായി നോക്കും കൂട്ടില്‍ തന്നെ ... ഇണങ്ങി എന്നറിഞ്ഞാല്‍ പതുക്കെ വാതിലൊക്കെ തുറന്നു അതിനെ കയില്ലെടുക്കും... അടുത്തുള്ളവരെ കൊണ്ട് കാണിക്കും .... വാതിലൊക്കെ തുറന്നിട്ട് നോക്കും.... ഇതിനിടയില്‍ പിടി വിട്ട് പോകും ... അപകടം ഉണ്ടാകും എന്ന് കണ്ടാല്‍ കുറെ ചിട്ടകള്‍ വീണ്ടും ഉണ്ടാകും .... എന്നാല്‍ വെട്ടിച്ചു പോകാനോ... വിവിധ മുഖങ്ങള്‍ വന്നാലോ ... ആകെ കുഴയും.... ഇതുപോലെയാണ് നമ്മുടെ ജീവിതവും കുട്ടികള്‍ക്ക് സ്വാതത്ര്യം ഉണ്ട് ദുരുപയോഗിച്ചാല്‍ നിര്‍ദേശങ്ങളും, നിഷ്കര്‍ഷതകളും ഉണ്ടാകും ... വീണ്ടും പാലിക്കപ്പെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും .. കള്ളത്തരങ്ങള്‍.... സത്യ സന്ധത ഇല്ലയ്മ്മ... വെറുപ്പ് ദേഷ്യം .... എന്ന് വേണ്ടാ ഒരായിരം കാര്യങ്ങള്‍ ... ഇത് കുടുംബ ജീവിതത്തിലേക്ക് പോയാലോ .... ആകെ കുളം മാറി കിണര്‍ ആയി പോകും .... കരകയറാന്‍ പറ്റാത്ത പൊട്ട കിണര്‍ ആയി തീരും.... എവിടെ ആര് പിഴച്ചു? ആരുടെ പക്ഷത്ത് നാം നില്കും?
എന്നാല്‍ കൂട്ടില്‍ അന്നെങ്കില്‍ സന്തോഷത്തോടെ ഉള്ളതില്‍ സന്തോഷ കാണുന്നവര്‍ കുറവല്ല എന്തുകൊണ്ട് അവര്‍ സന്തോഷം കിട്ടുന്നു .... നല്ല ചിന്തകള്‍ കൊണ്ട് ... എന്നിക്ക് അങ്ങനെ പോയാല്‍ കൊള്ളാം പക്ഷെ ഞാന്‍ സുരക്ഷിതന്‍ ആന്നോ എന്നറിയില്ല? ആണെന്ന് കരുതി പോയി ചാടുന്നതോ... ചാടിയതോ ഇതുപോലെയുള്ള പൊട്ട കിണറുകളില്‍... അവിടുന്ന് കരകയറാന്‍ വലിയ പാടാണ്... ഏതൊക്കെ നമ്മുക്ക് ആകാം, ആയികുടാ എന്നറിഞ്ഞിട്ടും അതിനപ്പുറം പോയി വല്ലവരുടെയും വലയിലോ, കയറാന്‍ പറ്റാത്ത കിണറ്റിലോ, മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത രീതിയില്‍ നടന്നാലോ.... നാം കൂട്ടില്‍ ആകാം... കൂടിനെക്കാള്‍ കഷ്ട്ടം ആണ് വലിയ പൊട്ട കിണറുകള്‍ ... മലിന വെള്ളം, കീടങ്ങള്‍, ശുദ്ര ജീവികള്‍, കാറ്റും ഇല്ല വെളിച്ചവും ഇല്ല... ഒന്നുമല്ലെങ്കില്‍ ശുദ്ധ വായുവും.. വെളിച്ചവും ഒക്കെയില്ലേ കൂട്ടില്‍... അവ മറന്ന് പുറത്തെ പക്ഷികള്‍ പറക്കുന്നപോലെ പറക്കാന്‍ പോലും അറിയാതെ പുറത്തു ചാടിയാല്‍ ഒന്നുകില്‍ കഷ്ട്ടപ്പെട്ടു മരിക്കും, അല്ലെങ്കില്‍ മറ്റുള്ളവര്‍ കൊത്തി കൊല്ലും അതും അല്ലെങ്കില്‍ വേറെ ഇതിനെക്കാള്‍ കഷ്ട്ടമുള്ള വൃത്തി ഇല്ലാത്ത കൂട്ടില്‍, ശുദ്ധ വായുവും വെളിച്ചവും ഇല്ലാത്ത, പൊട്ട കിണറുകളില്‍ തീരാനുള്ള ജീവിതം ഉണ്ടാകും.. നന്നായി ചിന്തിക്കുക നാം ജീവിക്കുനിടത്തെ നന്മകള്‍ കാണുക, ഞെരുകങ്ങള്‍ മാറ്റിയെടുകാന്‍ ശ്രെമിക്കാം ... കൂടെയുള്ളവരോടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു സന്തോഷത്തോടെയും സത്യ സന്ധതയോടെ പോകാം അല്ലാതെ അക്കര പച്ച കണ്ടു ജീവിതം കളയാതിരിക്കാം...
Tuesday, 8 June 2010
Monday, 7 June 2010
ആകാശപ്പറവകള്‍
ആകാശ പറവകള്‍ അതിരാവിലെ ഉണര്‍ന്നു പാട്ടുപാടി ഇശ്വര ചിന്തയില്‍ എല്ലാരേം ഉണര്‍ത്തും...ആരെനില്ല.... മനുഷരും, മൃഗങ്ങളും ഒക്കെ ഉണ്ടാകും... നാം ഉന്നരും മുന്‍പേ പരിസരം വൃത്തി ആക്കാന്‍ തുടങ്ങും... അല്ലെങ്കില്‍ അങ്ങകലങ്ങളില്‍ തീറ്റി തേടി പോകും .. നേരം ഇരിട്ടുമ്പോഴേക്കും തിരികെ സ്വൊന്തം കൂട്ടില്‍ എത്തി ചേരും.. കുഞ്ഞും കുടിയും ഉണ്ടെങ്കില്‍ അതിനെക്കാള്‍ രെസം അവകള്‍ അകലെ പോകാതെ അടുത്തുനിന്നു തീറ്റി തേടി ഇടക്ക് ഇടെ.കൂട്ടില്‍ ഇതും .. അതിനൊക്കെ തീറ്റി എത്തിക്കും.നോക്കി തലോടി നില്‍ക്കും .. എപ്പോഴും കണ്ണ് കൂട്ടിലേക്ക് ആയിരിക്കും.....ആരെങ്കിലും കുട്ടത്തില്‍ അവശരായി കണ്ടാല്‍ അവരുടെ വട്ടം തീറ്റി പോലും ഇല്ലാതെ സംരെക്ഷിക്കും...നാമും കണ്ടു പഠിക്കേണ്ട ബാല പാഠങ്ങള്‍ ... എത്രമാത്രം കഷ്ട്ടം സഹിക്കുന്നു .. മഴ, വെയില്‍, അട്ടി പായിക്കല്‍ എന്ന് വേണ്ടാ എങ്കിലും ദിന ചര്യകള്‍ക്ക് യാതൊരു വെത്യാസവും ഇല്ല...
ഇതുപോലെ നമ്മുടെ ഇടയിലും അനേകര്‍ ഉണ്ട്... ആകാശ പറവകെപോലെ എല്ലാവര്‍ക്കും തണലായി ജീവിച്ചിട്ട്... ആര്‍ക്കും വേണ്ടാതെ "ആകാശ പറവകളുടെ സങ്കേതത്തില്‍" വേദനയോടെ തല ചായ്ക്കുന്നവര്‍.. ചില്ലപ്പോള്‍ അമ്മയാകാം, അപ്പനാകാം, ചേട്ടനാകാം... അവരെ നോക്കാന്‍ നമ്മള്‍ക്ക് ആകണം.... തെരുവിലേക്ക് ഇറകരുത്... അത് പാപമാണ് ... ശാപമാണ് ...
മഴയെ സ്നേഹിച്ച പെണ്‍കുട്ടി
എല്ലാവര്‍ക്കും മഴയെ ഇഷ്ട്ടമാ.. കുഞ്ഞുങ്ങളുടെ കാര്യം പറയുകയും വേണ്ടാ..മഴ വന്നാല്‍ പോപി കുടയാ.... മഴയെ കണ്ടിരിക്കാന്‍ ഒരുപാട് സുഖമാ.... ഓര്‍മ്മകള്‍ അയവിറക്കാന്‍ .. കുട്ടികാലം... എല്ലാം മനസിലേക്ക് ചെറു തണുപ്പില്‍ കുളിച്ചു കുളിമ്മയോടെ കടന്നു വരും... വഴകാളിയായ ഒരു പാവം പെണ്‍കുട്ടി.. അവള്‍ അതീവ സുന്ദരിയാണ്, സുശീലയാണ്, ദൈവ ഭയം ഉള്ളതാണ്... പക്ഷെ അവളുടെ ജീവിതത്തില്‍ എല്ലാം ദൈവം അപകരിച്ചെടുതെന്ന് മാത്രം... സോപ്നങ്ങള്‍ ആയ അച്ഛനും, അമ്മയും, സഹോദരങ്ങള്‍, കൂടുകാര്‍ അങ്ങനെ വേണ്ടാ... ഇപ്പോഴും വെട്ടയാടികൊണ്ടിരിക്കുന്ന ജീവിതം... ദൈവം തന്ന സൌന്ദര്യം .... കുളിച്ചു തുളസി കതിര്‍ ചൂടി .. കളഭം ചാര്‍ത്തി .. ഈറന്‍ അണിഞ്ഞു... വിളകുതെളിയിച്ചു സന്ധ്യാ- നാമം ചൊല്ലാന്‍ പോല്ലും ചൊല്ലാന്‍ സമ്മതിക്കാത്ത കാമ ഭ്രാന്തന്മാര്‍.... വീട്ടിലും, നാട്ടിലും, നിരത്തിലും, തൊടിയിലും എല്ലാം ... ആകെ ആശ്വാസം ഈ തന്നെ സ്നേഹിക്കുന്ന മഴയാണ്.... രാത്രി വാതില്‍ ഇറുക്കി പൂട്ടിയിട്ടു... വിളക്ക് അണച്ച്... ആ കൂട്ടുകാരിയെ ...കാത്തിരിക്കും... നന്നായി വിഷമം പറയും ..പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്ന് തലോടും ... കൂട്ടുകാരിയുടെ നാണത്തോടെ ഉള്ള ചിരി ... കൊതിയാവുന്നു .... എല്ലാവര്‍ക്കും കുളിമ്മ മാത്രം നല്‍ക്കുന്ന മഴ സുന്ദരി കുട്ടി ആയി മാറിയെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു .... ആരെനിക്ക് ഒരു മഴയായി... കുളിര്‍മ്മയായി തീരും ....? ഈ ചോദ്യം മാത്രം അവശേഷിക്കുന്നു ....
Sunday, 6 June 2010
Approach God for Attain God
Many time we think we attain God by daily visitor of the church, mosques, temples etc., but n Tagore says by his "geethanjali" that God is among you and where ever you work, where ever your good sweet there you can see God, his presence and his care. this is not discouraging any one don´t go to the church, mosques, temples, they are good places for pray or get clam in our mind, body and soul. "Geethanjali" insisting a great reality that do your duties, responsibility, there also you can fulfill your prayer, we can pray to God in the presence, also not it as a pantheism but the en dowering power of God is near to us.
Most of us are going to these holy place with below purity even if a single bath before approach God, or waisting time simple chat and vain words of others and all. avoid these things and approach God and try to attain God. we are praying not to change the mind of God or get things from Him ... NO.... we are praying or meditating God and His majestic care and abounded love for attain God and... receive God´s will about all the matter we think.... search the will of God..... approach God for attain God... not something get from God.. God has given everything in our life and in our world.. but we are not realizing it, care it and share it ...try to realize, try to care, try to share.. we have some to others too.. not always get from others only...
God gives us a message that we are custodians of all ... bearer of all.. share it care it... We can approach God for attain God through our least ones..
നില്‍കുക ആലോചികുക
നില്‍കുക ആലോചികുക ഒരു ഇംഗ്ലീഷ് പ്രയോഗമാണ് (wait &see). വേദനയുടെ നടുവില്‍ നാം ദൈവത്തെ ശപിച്ചുപോകും, എന്നാല്‍ അതിനര്‍ത്ഥം ദൈവത്തില്‍ വിശ്വാസം ഇല്ല എന്നല്ല, പകരം ഞാന്‍ ദൈവത്തെ ഇതെയ്ക്കും സ്നേഹിച്ചിട്ടും, നന്നായി ജീവിച്ചിട്ട് അവിടുന്ന് എന്നിക്കിത് തന്നല്ലോ എന്നോര്‍ത്താണ്.... അതുപോലെ മികവരും എല്ലാം ഇതുപോലാണ് നനായി കുടുംബം നയിച്ചിട്ടും ഭാര്യക്കും, മക്കള്‍ക്കും ഒരു ഭാരമായി തോന്നുമ്പോള്‍... എന്തിന് ജീവികണം എന്ന് വേദനയില്‍ പറയുനത് അവനു ആത്മഹത്യാ പ്രവണത ഉള്ളതുകൊണ്ടല്ല... വേദനയുടെ പിടിയില്‍ നിന്നുകൊണ്ടാണ്.. മറ്റുള്ളവര്‍ വെറുതെ കുറ്റം തലയില്‍ അടിചെല്പ്പികുമ്പോള്‍, താഴ്ത്തികെട്ടുമ്പോള്‍ നാം അടിപതറി പോകും, വേദനയില്‍ പുളയും, അതുപോലെ നാം സ്നേഹിച്ച ഒരു കാര്യം കണ്മുന്‍പില്‍ തന്നെ വിപരിതാവസ്ഥയില്‍ കാണുമ്പോള്‍ നാം തകര്‍ന്നെന്ന് വരാം... അവിടെ നില്കാനും ആലോചികാനും, തീരുമാനം എടുക്കാനും തനിച്ചു പറ്റാതെ പോകുന്നു... അപ്പോള്‍ അവരെ പിടിച്ചു നിരത്താന്‍, സമാധാനിപ്പിക്കാന്‍ ശ്രെമികണം, അതുപോലെ നമ്മിലേക്ക് വിഷമിച്ച് ഒരാള്‍ വന്നാല്‍, കണ്ടാല്‍ മാറി അകലരുത്... കൂടെ ചേര്‍ക്കണം.. പലരും വേദന അടക്കി നമ്മുടെ മുമ്പില്‍ വിങ്ങി പൊട്ടിപോയിട്ടുണ്ട്... അവിടെ നാം സ്നേഹ തലോടല്‍ ആകണം. നമ്മിലേക്ക് കൂട്ടുകാര്‍, സ്നേഹിതര്‍, അയല്‍വാസികള്‍ വരണം... നാം ഒരു പച്ചപ്പായ തണലായി മാറണം... വെറുതെ പച്ചപ്പ് കാട്ടിയാല്‍ ആരും വരില്ല... അവിടെ തണല്‍ അവര്‍ കാണണം.... എത്രയോ വിദ്യാഭാസം ഇല്ലാത്തവര്‍ എപ്പോഴും എല്ലാവര്‍ക്കും തണലായി മാറിയിട്ടുണ്ട്... വേദനക്ക് നല്ല തൈലം ശുദ്ധസ്നേഹമാണ്... കപട സ്നേഹം അല്ല...കപടം വേദന സംഹാരിയല്ല.. വേദന സഹായിയാണ്...
നില്കാനും ചിന്തികാനും സമയം ഇല്ലാത്തവരെ നാം ശാസിക്കരുത്... ഒരു വികാര തിളപ്പില്‍ ഒരു തീരുമാനം, കോപം ഉണ്ടായാല്‍ അത് നാം ക്ഷെമികണം.... അതെ തലത്തില്‍ അത് കണ്ടു...അല്‍പ്പം സമയം കൊടുത്ത് നല്ല നേരത്ത് തിരുത്തല്‍ നല്‍കണം... വികാര തീവ്രെതയില്‍ എടുക്കുന്ന തീരുമാനത്തിന് സ്നേഹത്തോടെ പരിഹാരം നല്‍കണം.. ആശ്വസിപ്പികണം... തീവ്രെത കുറച്ചു കൊടുത്ത് സമാധാനം കൊടുകണം അല്ലാതെ എരിതീയില്‍ എണ്ണ ഒഴിച്ച് കൊടുക്കരുത്.. ഭാര്യയെ സംശയത്തില്‍ കണ്ടാല്‍ ഭര്‍ത്താവിന്‍റെ കൈയില്‍ ഒരു കോടാലി എടുത്തു കൊടുകരുത് പകരം.... അവള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല ..ചെയ്യുകില്ല എന്ന് പറഞ്ഞു സഹായികണം.. അല്ലാതെ എനിക്കും അത് തോന്നി എന്ന് പറഞ്ഞു വെറുതെ കാര്യം ഗുരുതരം ആക്കരുത് .. നാം പലപ്പോഴും എരിയാക്കി... ചൂട് പിടിപ്പിച്ചു വിട്ട് രംഗം വഷളാക്കും... അത് വേണ്ടാ പകരം പ്രതിവിധി സാവധാനം എടുക്കുക... എടുക്കാന്‍ സഹായിക്കുക... നില്‍ക്കുക ആലോചിക്കുക എന്നതില്‍ ഉപരി ... നിര്‍ത്താം ... ആഗ്രഹിപ്പിക്കാം... എന്നാക്കി മാറ്റം... നിര്‍ത്താം എന്നുവച്ചാല്‍ എരുതീയില്‍ എണ്ണ ഒഴിക്കാതെ... പകരം വികാര തീവ്രെതയില്‍ ഉള്ളവരെ നേരെ നില്ക്കാന്‍ സഹായിക്കാം ... ജീവിതത്തിലേക്ക് ആഗ്രഹം നല്‍കാം... നന്മ വളര്‍ത്താം..
കുതിപ്പും കിതപ്പും
പലരുടെയും പോക്ക് കണ്ടാല്‍ തോന്നും ഇപ്പോള്‍ ചന്ദ്രനില്‍ ചെല്ലുമെന്ന്... എന്തിന്? എന്ന് ചോദിച്ചാല്‍ പറയും... വെറുതെ, അവര്‍ പോകുന്നു ഞാനും അതിനാല്‍ പോകുക, അല്ലാതെ അവരവര്‍ക്ക് ആവശ്യം ഉണ്ടായിട്ടല്ല.. നമ്മുക്ക് ഓരോന്നും ആവശ്യം ഉണ്ടോ എന്ന് ഇറങ്ങി തിരിക്കുനതിനു മുന്‍പേ ചിന്തികണം... നാളെ അത് കിട്ടും എന്ന് വിചാരിച്ചു ഇന്നത്തെ കാര്യങ്ങള്‍ മറക്കുകയും അരുത്... ആരും നമ്മുക്ക് കൊണ്ട് തരത്തില്ല അതിലുപരി ആരുടെയും വാങ്ങി സുഖമായി ജീവിക്കുകയും അരുത്. പകരം നമ്മുടെ ആവശ്യങ്ങള്‍ നാം കാണണം അതിനായി ഇറങ്ങണം.... ഇറങ്ങുനതിനുമുമ്പു അവരവര്‍ക്ക് ആവശ്യം ഉണ്ടെന്നു കാണണം.... അതുപോലെ ഉള്ളപ്പോള്‍ എല്ലാം ചിലവഴികരുത് അത് നാളത്തേക്ക് കുടി കരുതി വയ്ക്കണം...
നമ്മുടെ ജീവിതം ഏങ്ങനെ ആകണം എന്ന് നാം ചിന്തികണം അല്ലാതെ ആരെങ്കിലും പറഞ്ഞു കേട്ടു അക്കര പച്ചയായി ജീവികരുത്... ജീവിതം തകിടം മറിയും.. നഷ്ട്ടപെടും. ഓരോ കുതിപ്പും ഒരു കിതപ്പിന് കാരണം ആകരുത്.. കുതിപ്പ് മറികടക്കാന്‍ ആയിരികണം... അല്ലാതെ അക്കരെയും ഇക്കരെയും ഇല്ലാതെ ആകരുത്...
നമ്മുടെ ജീവിതം ഏങ്ങനെ ആകണം എന്ന് നാം ചിന്തികണം അല്ലാതെ ആരെങ്കിലും പറഞ്ഞു കേട്ടു അക്കര പച്ചയായി ജീവികരുത്... ജീവിതം തകിടം മറിയും.. നഷ്ട്ടപെടും. ഓരോ കുതിപ്പും ഒരു കിതപ്പിന് കാരണം ആകരുത്.. കുതിപ്പ് മറികടക്കാന്‍ ആയിരികണം... അല്ലാതെ അക്കരെയും ഇക്കരെയും ഇല്ലാതെ ആകരുത്...
Saturday, 5 June 2010
ആത്മാര്‍ഥതയുടെ മറയില്‍
ആത്മാര്‍ഥത എന്ന ഒരു കാര്യം ഇപ്പോള്‍ കണ്ടെത്താന്‍, തിരിച്ചറിയാന്‍ വളരെ പ്രയാസം ആണ്. പലരും ആത്മാര്‍ഥത നടികാറുണ്ട്... പെണ്‍കുട്ടികളോട്, സ്ത്രികളോട് കാണിക്കുന്ന സ്നേഹം കണ്ടാല്‍ എന്തൊരു ആത്മാര്‍ഥത എന്ന് തോന്നിച്ചു പോകും... എന്നാല്‍ ഇവരുടെ മറ്റുള്ളപോഴത്തെ രീതികള്‍, ചിന്തകള്‍, പ്രകടനങ്ങള്‍.... ഒന്ന് കാണേണ്ടി ഇരിക്കുന്നു... ആത്മാര്‍ഥത എപ്പോഴും സഹനം ഏറ്റെടുക്കുന്നതാണ് അല്ലാതെ സഹനം ഇല്ലാത്ത ആത്മാര്‍ഥത നടനം ആണ്. പലര്‍ക്കും കുടെയുള്ളവരെ ഇഷ്ട്ടം അല്ല അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്ന് പറയുന്നവരാ... എന്നാല്‍ അത് നല്ലതിന് വേണ്ടിയാ, എന്‍റെ നന്മയ്കായിട്ടാണ് എന്ന് പലരും ചിന്തിക്കുനില്ല, പകരം വേദന ഇല്ലാത്ത, സുഖിപ്പിക്കുന്ന ആളുകളിലേക്ക് നാം പോകുന്നു.. അവരെ കണ്ടെത്താന്‍ ആക്കം കുട്ടുന്നു. ഓര്‍ക്കുക താത്കാലിക സുഖം വലിയ ആപത്തിലേക്ക് നയിക്കും... അറിവുള്ളവര്‍.. ആത്മാര്‍ഥത ഉള്ളവര്‍ പറയുന്നത് കേള്‍ക്കുക... ചിലപ്പോള്‍ വേദന ഉണ്ടായേക്കാം.. അത് സഹിച്ചാല്‍ ഭാവി നല്ല സുരക്ഷിതത്തില്‍ ആയിത്തീരും... അല്ലാതെ വേദനയില്ലാതെ, കഷ്ട്ടപാടില്ലാതെ... സുഖത്തില്‍ മാത്രം ജീവിതം വിജയം നേടുകയില്ല.... ജീവിതം വിജയികലാണ്... വിളയിക്കല്‍ ആണ്... നല്ല വിള കിട്ടുന്നത് കാറ്റും, ചൂടും, മഴയും ഒക്കെ സഹിച്ചതുകൊണ്ടാണ് ... നാമും നന്നായി വിളയണമെങ്കില്‍.... കാറ്റും, മഴയും, മഞ്ഞും ആകുന്ന സഹനങ്ങള്‍ എല്കണം. ആത്മാര്‍ഥത ഉള്ളവര്‍ക്കെ മറ്റുള്ളവരെ നന്മ കണ്ടു വളര്‍ത്താന്‍ കഴിയു അല്ലാതെ .. അവര്‍ സഹനം തരാം എന്നാല്‍ അത് തളരാന്‍ അല്ല വളരാന്നും, വിളയാന്നും, വിലയുള്ളവരാകാനും.. വലിയവരാകാനും ആഗ്രഹം ഉള്ളത് കൊണ്ടാണ്... അവര്‍ തരുന്ന സഹനം .നമുക്ക് എടുക്കാന്‍ കഴിയും ....എന്ന ഉറപ്പു അവര്‍ക്ക് ഉണ്ട്.... അതുമല്ല അവര്‍ നമ്മള്‍ക്ക് അവ താങ്ങാന്‍ ഏങ്ങനെ സാധിക്കുന്നു എന്ന് പോലും അടുത്ത് നിന്നു ഒരു കൈ സഹായവും ആയി അരികില്‍ ഉണ്ടാകും... അവിടെ മടികാതെ എടുത്താല്‍ നാം നേടും .. വളരും... അല്ലാതെ ഒരു സഹനവും കിട്ടാതെ, എല്കാതെ ജീവിച്ചാല്‍ നാളത്തെ വലിയ ജീവിത തകര്‍ച്ചയില്‍, ചെറിയ ഓളങ്ങളില്‍ നാം ആടി ഉലയും.... ആത്മാര്‍ഥത സഹനം ഏറ്റെടുക്കുന്നു... നല്‍കുന്നു ... അത് തളരാന്‍ അല്ല .. തകര്‍ക്കാന്‍ അല്ല ... പണിതുയര്‍ത്താന്‍ ആണ്... അതല്ലാതെ സുഖിപ്പിച്ചു സ്നേഹിക്കുനവരെ, സ്നേഹം തരുന്നവരെ സുക്ഷിക്കുക..ചില "ആത്മാര്‍ഥത" നമ്മെ ആത്മഹത്യാ ലോകത്തേക്ക് വരെ എത്തിച്ചേക്കാം ... ആത്മാര്‍ഥത ഉള്ളവര്‍ സൊന്തം ജീവന്‍ പോലും നമ്മുക്ക് ഉരിഞ്ഞു വയ്ക്കും.... ചിലപ്പോള്‍ അവര്‍ സൌന്ദര്യം കുറഞ്ഞവരും, ആഡംബര മില്ലാതവരും, ചൂടാകുന്നവരും ഒക്കെ ആയേക്കാം... അതില്‍ പേടികാതെ ... സഹനങ്ങളില്‍ ആത്മാര്‍ഥത ഏറ്റെടുകാം, പരിശീലിക്കാം..
അതുപോലെ നമ്മുടെ വീടുകളിലേക്ക് വരുന്ന സന്ദര്‍ശകര്‍ ഏത് തരക്കാര്‍ എന്ന് വീട്ടിലുള്ളവര്‍ മനസ്സിലാക്കണം.. അപകടം ഉണ്ടാകുന്ന, സംശയം ഉളവാക്കുന്ന ആളുകളെ മാറ്റി നിര്‍ത്തുക, അതൃപ്തി കാണിച്ചു തന്നെ ഒഴിവാക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം തന്നെ നാളെ തല കുനിക്കേണ്ടി വരും.. ബന്ധു ആണെങ്കിലും, അറിയുന്നവരന്നെകിലും അകറ്റി നിര്‍ത്തി അപകടം ഒഴിവാക്കുക, കുട്ടികളുടെയും, കുഞ്ഞുങ്ങളുടെയും ചുറ്റില്‍ ഒരു നല്ല കണ്ണുകള്‍ ഉണ്ടാകണം...ആരെയും സംശയികാനല്ല പകരം ആരുടെയും കണ്ണില്‍ നിന്നു കുടുകുടെ ഒഴുകുന്ന വേദന കാണാന്‍ കഴിയതാതുകൊണ്ടുതന്നെ.... ആരെയും അഥിതി ആക്കരുത് ആരുടെയും അഥിതി ആകുകയും അരുത്. "അഥിതി ദേവോ ഭവ:" നന്മയുള്ളവര്‍ക്ക് വേണ്ടി യുള്ളതാണ്... അല്ലാതെ ആര്‍ക്കും വെച്ച് നീട്ടാനുള്ള.... ആത്മാര്‍ഥത അല്ല... പകരം വഞ്ചന നിറഞ്ഞ .... ഒളി കണ്ണുകള്‍ ഉള്ള വ്യര്‍ഥ സ്നേഹം, ബാഹ്യ-ആത്മാര്‍ഥത മാറ്റി... ആത്മാര്‍ഥ ലോകത്ത് ജീവിക്കാന്‍ ശ്രെമിക്കാം...
അതുപോലെ നമ്മുടെ വീടുകളിലേക്ക് വരുന്ന സന്ദര്‍ശകര്‍ ഏത് തരക്കാര്‍ എന്ന് വീട്ടിലുള്ളവര്‍ മനസ്സിലാക്കണം.. അപകടം ഉണ്ടാകുന്ന, സംശയം ഉളവാക്കുന്ന ആളുകളെ മാറ്റി നിര്‍ത്തുക, അതൃപ്തി കാണിച്ചു തന്നെ ഒഴിവാക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം തന്നെ നാളെ തല കുനിക്കേണ്ടി വരും.. ബന്ധു ആണെങ്കിലും, അറിയുന്നവരന്നെകിലും അകറ്റി നിര്‍ത്തി അപകടം ഒഴിവാക്കുക, കുട്ടികളുടെയും, കുഞ്ഞുങ്ങളുടെയും ചുറ്റില്‍ ഒരു നല്ല കണ്ണുകള്‍ ഉണ്ടാകണം...ആരെയും സംശയികാനല്ല പകരം ആരുടെയും കണ്ണില്‍ നിന്നു കുടുകുടെ ഒഴുകുന്ന വേദന കാണാന്‍ കഴിയതാതുകൊണ്ടുതന്നെ.... ആരെയും അഥിതി ആക്കരുത് ആരുടെയും അഥിതി ആകുകയും അരുത്. "അഥിതി ദേവോ ഭവ:" നന്മയുള്ളവര്‍ക്ക് വേണ്ടി യുള്ളതാണ്... അല്ലാതെ ആര്‍ക്കും വെച്ച് നീട്ടാനുള്ള.... ആത്മാര്‍ഥത അല്ല... പകരം വഞ്ചന നിറഞ്ഞ .... ഒളി കണ്ണുകള്‍ ഉള്ള വ്യര്‍ഥ സ്നേഹം, ബാഹ്യ-ആത്മാര്‍ഥത മാറ്റി... ആത്മാര്‍ഥ ലോകത്ത് ജീവിക്കാന്‍ ശ്രെമിക്കാം...
Subscribe to:
Posts (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...