അസിസിയിലെ പ്രേമഗായകന്‍ എന്ന് കേട്ടപ്പോഴേ നമ്മുക്ക് മനസിലായി ഇത് ക്രിസ്തിയ സഭയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണെന്ന്... ഇവിടെ നാം കാണുന്നത് വിശ്വാസ സമര്‍ധിയെകള്‍ വെക്തി രീതികളെ ആണ്.. ഇപ്പോഴത്തെ ലോക ചിന്ത ഏങ്ങനെ സുഖങ്ങള്‍, പ്രതാപം, എന്നിവ കിട്ടാം എന്ന രീതികള്‍ ആണ്. ഇറ്റലിയുടെ അന്നത്തെ സമര്‍ധിയില്‍ സുഖങ്ങള്‍ ആവോളം കിട്ടുമ്പോള്‍ അവ വിട്ട്, പാവങ്ങളെ സഹായിക്കാന്‍, എല്ലാവരെയും വിശുദ്ധിയില്‍ വളരാന്‍, സ്നേഹിതരില്‍ വിശുദ്ധിയുടെ മുനകള്‍ കണ്ട് സ്നേഹിച്ച വെക്തിതത്തെ മാത്രം നമ്മുക്ക് കാണാം... ഇപ്പോഴത്തെ കുത്തഴിഞ്ഞ കാലത്തില്‍ ആണും പെണ്ണും കണ്ടാല്‍ അഥവാ കൂട്ട് കൂടിയാല്‍ ചിന്തിക്കുനത് പ്രായ ഭേദം ഇല്ലാതെ ലൈംഗിക ചിന്തകളും, സുഖ ചിന്തകളും ആണ്, അമ്മയോളം വരുന്ന സ്ത്രികള്‍ പോലും ആര്‍ത്തി വിടാതെ നില്കുന്നു, മകളോളം പോലും പ്രായം തികയാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍, വികാരം പിടികിട്ടാതെ തിളച്ചുയരുന്ന കിഴവര്‍, എന്ന് വേണ്ട നശിച്ച ലോകത്തില്‍ ഒരു യഥാര്‍ത്ഥ സ്നേഹം കാണാനോ, വിശ്വസികാന്നോ കഴിയാത്ത രീതികള്‍... ഇവിടെയാണ് സ്നേഹ ബന്ധത്തെ വിശുദ്ധിയില്‍ ചാലിച്ച ഫ്രാന്‍സിസിനെ കാണാം കഴിയുക, കൊട്ടാരത്തോളം പണകാരന്‍, സുഖം തരുന്ന എല്ലാം... പാവങ്ങള്‍ക്കായി എറിഞ്ഞു കൊടുത്തു... വിശുദ്ധിയുടെ വീഥിയില്‍ ലാളിത്യവും സ്നേഹവും പകരുന്നു, ശാരിരിക സുഖം കിട്ടാന്‍ ഒരുപാട് അവസരങ്ങള്‍ ഉള്ളപ്പോള്‍ അതൊക്കെ ഒന്നുമല്ല, വിശുദ്ധി നന്മയിലേക്ക് നയിക്കും എന്നുകണ്ട് ലോകത്തെ വെല്ലുവിളിച്ചു തെരുവിലുടെ ആടി പാടി നടന്ന ചെറുപ്പകാരന്‍... ഇന്നും നാമും ചിന്തികേണ്ടത് പണവും വലിപ്പവും നല്‍കേണ്ടത് നന്മയിലേക്ക് അടുകാനുള്ള മാര്‍ഗ്ഗം ആയിട്ടാണ്, അല്ലാതെ പാവപ്പെട്ടവരെയും, അനാഥരെയും പുച്ചികാനും, വേറിട്ട് നിര്‍ത്താനും അല്ല, ജീവിതം ആരെയും അകറ്റി നില്കാന്‍ അല്ല, പകരം ഉള്‍കൊള്ളാനും, ഉയര്‍ത്താനും ഉള്ളതാണ്...
Wednesday, 11 August 2010
Saturday, 7 August 2010
ദിശാ ബോധം നഷ്ട്ടപ്പെടുമ്പോള്‍..
യന്ത്ര ബോട്ടുകള്‍ ഉണ്ടാകുന്നതിനു മുമ്പ് പായ് കപ്പലുകള്‍, തുഴ എറിഞ്ഞു പോകുന്ന വള്ളങ്ങളും ഒക്കെ ആയിരുന്നു.. ഇപ്പോഴും ഇത് അന്ന്യം നിന്നു പോയിട്ടില്ല, നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്... വീട്ടു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൊതുമ്പു വള്ളങ്ങള്‍, മീന്‍ പിടിക്കാന്‍ ഉപയോഗികാറുള്ള ചെറു വള്ളങ്ങള്‍, കളിയോടങ്ങള്‍, കെട്ട് വള്ളങ്ങള്‍, എന്നിവകള്‍...... നമ്മെ ഒരുപ്പാട് ചിന്തിപ്പിക്കുകയും.... ജീവിതം വരച്ചു കാട്ടുകയും ചെയ്യുന്നതായി തോന്നുന്നു. യന്ത്ര ബോട്ടുകള്‍ക് നിയത്രണം യന്ത്രങ്ങള്‍ ഏറ്റെടുത്തെങ്കിലും അതിന്‍റെ ദിശ കാണേണ്ടത് മനുഷര്‍ ആണ്. യന്ത്രം ഇല്ലാത്ത വള്ളങ്ങള്‍ക്ക് മനസും, ശരിരവും, പ്രേയനവും ഒന്നിച്ചു ഉണ്ടായാലേ ശരിയായ മുന്നേറ്റവും കൃത്യമായ സമയത്തും, പ്രേതിക്ഷിച്ച കാര്യങ്ങള്‍കും പ്രേയോചനം ഉണ്ടാകു.. മനുഷ ജീവിതവും യന്ത്രം ഇല്ലാത്ത വള്ളങ്ങള്‍ പോലെ മനസും, ശരിരവും, അതിപ്രേയ്നവും ഉണ്ടായാലേ പറ്റുകയുള്ളു.. ജീവിതം എപ്പോഴും ദിശ ഉള്ളതായിരികണം... എങ്ങോട്ട് പോകണം?, ഏങ്ങനെ ആയിരികണം?, ഏങ്ങനെ ആയിതീരണം?, എത്രമാത്രം മെച്ചപ്പെടുത്തണം എന്നോകെ ഓരോരുത്തരും ചിന്തികണം, അല്ലാതെ മറ്റാര്‍ക്കോ വേണ്ടിയോ, മറ്റുള്ളവര്‍ പറയുന്നത് കേട്ടു ജീവിക്കുന്ന ആളുകളോ ആയി മാറരുത്.. ഓരോരുത്തരും അവരവര്‍ ആയിരികണം, എന്ന് വച്ചാല്‍ വിട്ട് കൊടുക്കാത്ത, മര്‍ക്കട മുഷ്ടികാര്‍ എന്നല്ല അര്‍ത്ഥം.. വിട്ടുവീഴ്ചയുള്ള, വെക്തിതം ഉള്ളവര്‍ എന്ന് വിവഷ.. പുതു തലമുറയില്‍ വന്ന ഏറ്റവും വലിയ പാളിച്ചയും, തകര്‍ച്ചയും ഈ ദിശ ഇല്ലായ്മ, അഥവാ വെറുതെ ജനിച്ചു .. അങ്ങ് ജീവിചേക്കുക... ഒരികലും പാടില്ല.. മാതാ- പിതാകള്‍ കുട്ടികള്‍ക്ക് ഭാവിയെപ്പറ്റി നല്ല വെക്തതയുള്ള ദിശ കാണിച്ചു കൊടുകണം അതിനെക്കാള്‍ ഉപരിയായി നല്ല മാതൃക ഉള്ളവരായി മാറണം.. വെക്തമായ ജീവിത നിലവാരവും, ധാര്‍മിക ബോധവും വീട്ടില്‍ നിന്നു തന്നെ പുതു തലമുറ കണ്ട് പഠികണം.. അപ്പനമ്മമാര്‍ ചെയുന്ന ജോലികള്‍, ജീവിത മൂല്യ ചെയ്തികള്‍ അവര്‍ ഉള്‍ക്കൊള്ളണം .. നന്മ തിന്മ തിരിച്ചറിയാനുള്ള കഴിവും, അതുപോലെ തള്ളേണ്ടതും, കൊള്ളേണ്ടതും... പടികേണ്ടതും പരിശീലനം നെടെണ്ടതും നമ്മുടെ കുടുംബത്തില്‍ നിന്നും, അടുത്ത് ഇടപഴകുന്നവരില്‍ നിന്നും ആണ്.. അടുത്തിട പഴകുന്ന ഓരോ വെക്തിയെയും മാതാ- പിതാകള്‍ ശ്രെധികണം... കാരണം വഴി തെറ്റലിനും ആദ്യ പടി ഉണ്ടാകുന്നതു അടുത്ത് ഇടപഴകുന്ന ആളുകളില്‍ കൂടി ആണ്. ചിലപ്പോള്‍ ബന്ധത്തില്‍ ഉള്ളവര്‍ ആയിരിക്കാം എന്നാല്‍ അമിതമായ രീതികള്‍ നിയത്രികുക.. അതുപ്പോലെ അക്കട്ടി നില്കേണ്ടവരെ അകറ്റി നിര്‍ത്തുക... ഭാവിയില്‍ വലിയ വേദനകള്‍ ഒഴിവാക്കാന്‍ വേണ്ടി. അതുപ്പോലെ വിവ്ഹതിലേക്ക് അയക്കുന്നതിനു മുമ്പേ മക്കളുടെ രീതികള്‍ക്ക് ഉതകുന്ന ചേര്‍ച്ചകള്‍ കണ്ടെത്തുക.. അതുപ്പോലെ വിവാഹ ശേഷം അവര്‍ക്ക് വേണ്ടുന്ന തിരുത്തലുകളും, മാര്‍ഗ നിര്‍ദേശങ്ങളും കൊടുകണം .. അല്ലാതെ എല്ലാം ചിന്തിച്ചു അവരുടെ തലയില്‍ കെട്ടി വച്ച് ചുമട് ചുമപ്പികരുത്... ദിശ ബോധം അവര്‍ കണ്ടെത്താനും.. നമ്മുക്ക് ചെയ്യുന്ന ഓരോ കാര്യങ്ങളെ പറ്റിയും നേരായ ബോധ്യവും, അതിനുതകുന്ന മാത്രം പാതകളും കണ്ടെത്തുക ... ദിശ നല്ലതെങ്കിലും പാത പ്രധാനം ആണ്. അടിയോഴുക്കുള്ളിടത് പോകാതെ ശാന്തമായ രീതികള്‍ കണ്ടെത്തുക.. ഈനു കരുതി ഒഴുക്കിന് കൂടെ പോകരുത്.. മുറിച്ചു കടക്കാന്‍ കഴിയുന്ന ഒഴുക്കിനെതിരെ പോകണം.. പ്രേയ്ന്നം ആവശ്യം ആണ്... ഇപ്പോള്‍ നാം കണ്ട് വരുന്നത് പലപ്പോഴും ഒഴുക്കിനോട്ടു പോകുന്ന ദിശ ഇല്ലാത്ത ഒരു പായല്‍ കൂട്ടങ്ങളെ ആണ്... അപ്പനെയും അമ്മയെയും കാണാന്‍ പോലും മക്കള്‍ക്ക് സാഹചര്യം ഇല്ല, മുലപ്പാല്‍ കൊടുകാനും- വളര്‍ത്താനും അമ്മമാര്‍ ഇല്ല.. ജോലിയും പണവും നോക്കി നെട്ടോട്ടം ഓടുകയാണ്... മാതാ- പിതാകള്‍ കൂടെയുള്ള ഒരു ശിക്ഷണം മകള്‍ക്ക് കിട്ടണം, അവരുടെ കഷ്ട്ടപ്പാടും, വേദനയും അവരും കാണണം, കണ്ട് വളരണം... അല്ലാതെ ആരെങ്കിലും വളര്‍ത്തുന്ന രീതികള്‍ മാറണം.. ആര്‍ക്കും, ആരും ഒന്നുമല്ലാത്ത, ഒന്നുമാകാത്ത ജീവിത രീതി ഉണ്ടാകണം... തിരുത്തലുകള്‍ ഇല്ലാത്ത ജീവിതം ഇല്ല, അതുണ്ടെങ്കില്‍ മാത്രമേ വളരുകയും, മെച്ചപ്പെടുകയും ഉള്ളു, വേദനകള്‍ക്കൊടുവിലെ നല്ല മണം ഉള്ള, ഗുണം ഉള്ള, വെണ്മ ഉള്ള ജീവിതം ഉണ്ടാകു...
Wednesday, 4 August 2010
ഒറ്റ മുറി ജീവിതം
ഇശ്വരന്‍ മനുഷനെ സൃഷ്ട്ടിച്ചത് ഒറ്റയ്ക്ക് അല്ല, ഇണയുടെയും സന്തോഷ- സല്ലാപ- ലോകത്തിലേക് ആണ്.. എന്നാല്‍ ഈ കാല ചിന്തയില്‍ ഉണ്ടാകുന്ന, ഒറ്റ മുറി ജീവിത അവസ്ഥ നാം തിരഞ്ഞെടുക്കുന്നതായി തോന്നി പോകുന്നു... ഒറ്റപ്പെട്ട ജീവിതം നിരാശയുടെ ലോകം ആണ്. ഒരുപാട് സ്വോപ്നങ്ങള്‍ മെനഞ്ഞു കൂട്ടി എവിടെക്കെയോ ആയി പോയ നഷ്ട്ട ലോകം... ഒറ്റ മുറി ജീവിതം പലരും ചിന്തയില്‍ ജീവിത ചെലവ് കുറയ്ക്കുന്നതോടൊപ്പം ജീവിതം ഒറ്റപ്പെടലിന്‍റെ ലോകത്തിലേക്കും പോകാന്‍ ഒരുപാട് അവസരങ്ങളും, സാഹചര്യങ്ങളും,ഉണ്ട് ..അതുപോലെ തിന്മയുടെ തീരതേക്കും എത്തിച്ചേക്കാം. സന്യാസികള്‍ ഏകാന്തത തേടി വനത്തിലെക്കും, ഒറ്റപ്പെട്ട മുറികളിലേക്കും ജീവിതം തങ്ങളുടെ ദൈവ സംബാധനതിനായി മാറ്റിയേക്കാം എന്നാല്‍ സാധാരണ ആളുകളുടെ സാഹചര്യത്താല്‍, ഇവ അടിച്ചേല്‍പ്പിച്ച അവസ്ഥയില്‍ ഒറ്റപെടലിന്റെ ലോകത്തിലേക്കും ഒറ്റ മുറിയില്‍ അടക്കപ്പെട്ട- ശവ കല്ലറ അവസ്ഥയിലേക്കും വരുന്നു... ഇവിടെ കുറെ കൂട്ടര്‍.. ആളുകളെ കാണാന്‍ കഴിയുന്നു ഒരുപ്പാട് കുടുംബ സ്വോപ്നങ്ങള്‍ ഉള്ളില്‍ ഒതുക്കി എങ്ങും എത്താതെ പോയതിന്‍റെ വേദന, മക്കളെ താലോലിക്കാന്‍ പോലും കഴിയാതെ പോയതിന്‍റെ വേദനയില്‍ നീറി ഉരുകുന്നവര്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ, അതുപ്പോലുള്ളവരുടെ, കത്തിയെരിയുന്ന- എരിഞ്ഞമരുന്ന ചിതയരികില്‍ പോലും എത്താതെ പോയതും അതിന്‍റെ കുറ്റ പ്പെടുതലില്‍ വിറുങ്ങലിച്ചു, വീര്‍പ്പു മുട്ടി നില്‍കുന്നവര്‍... തകര്‍ച്ചയുടെ മുമ്പില്‍ മദ്യം, മയക്കുമരുന്നുകളില്‍ അഭയം കണ്ടവര്‍, മറ്റൊരു കൂട്ടര്‍ ആരും ഇല്ലാത്തതില്‍ സന്തോഷത്തോടെ അവരുടെ ഇഷ്ട്ടത്തില്‍ നൈമിഷിക സുഖത്തില്‍, സുഖ ചിന്തയില്‍, പരസ്ത്രി- ബന്ധ-പ്പെടലില്‍, സുഖ ലോലുപതയില്‍ കഴിയുന്നവര്‍... എവിടെ പിഴച്ചു? ആര് പിഴച്ചു? ആര് ഈ ഒറ്റപ്പെട്ട ജീവികളെ മോചിപ്പികും? പണം മാത്രം ആഗ്രഹിക്കുന്ന, ഭാര്യയോ, ഭര്‍ത്താവോ, മകളോ ഒരികലും ഒരു ഉത്തരം ആകില്ല... പകരം ഒരു പുതു ലോകം നാമോരോരുത്തരും കാണണം... ഉള്ളതില്‍ ഉള്ളതുകൊണ്ട് കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചു കഴിയണം എന്ന ലോകം ഉണ്ടാകണം.. അപ്പനംമ്മാരുടെ കഷ്ട്ടപടുകള്‍ മക്കള്‍ കണ്ട് വളരണം , മാതൃകയായി അപ്പനംമാര്‍ ആയി തീരണം.. അല്ലാതെ കുറെ പണം ഒരു വിടവുകളും നികതില്ല.. പകരം ഭാര്യാ- ഭര്‍ത്ത്രിര്‍ ബന്ധത്തില്‍ അകല്‍ച്ചയും, അപ്പനമ്മ- മക്കള്‍ ബന്ധത്തില്‍ ഇടര്‍ച്ചയും, അയല്‍- പക്ക ചിന്ത മാറ്റി, കുടുംബ ചിന്തയും, കാഴ്ചപ്പാടും മാറ്റിയ ഉപഭോഗ സംസ്കര ജീവിത രീതികള്‍ ഉണ്ടാകുന്നു ... സ്നേഹം ഇല്ലാത്ത കിരാത ലോകം ഉടലെടുക്കുന്നു... ഒറ്റ മുറി ജീവിതം ഒറ്റപ്പെടല്‍ ആണ്, അതിലുപരി വറ്റിപോകുനത് സ്നേഹ- ചൈതന്യ കുടുംബ ബന്ധവും... കിരതരായ മനുഷ പ്രകൃതിയും ആണ്. ഈ ഒറ്റപെടലില്‍ നിന്നു ഒതോരുമയിലെക്കും വരാം.. ഈശ്വര ചിന്തയില്‍ വേദനകള്‍, ബുദ്ധിമുട്ടുകള്‍ ഒന്നിച്ചു കണ്ട് വളരാം.. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന അറിയുന്ന കുടുംബ ജീവിത ബെന്ധങ്ങളിലേക്ക് വരാം .. കൈ കോര്‍ത്ത് നില്‍കുന്ന പര സഹായ ലോകത്തിലേക് വരാം, നീങ്ങാം...
Tuesday, 3 August 2010
പുറംകുപ്പായ രെഹസ്യം
പുറംകുപ്പായം ഓരോ വെക്തിയെയും തിരിച്ചറിയിക്കുന്നു എന്ന് വേണം പറയാന്‍... കല്യാണ വേളയില്‍ വധു- വരന്മാര്‍ പുത്തന്‍ മോഡി വസ്ത്രങ്ങള്‍ ധരിക്കുന്നത് അവര്‍ പഴയതില്‍ നിന്നു വ്യതെസ്തര്‍ ആയി എന്ന് കാട്ടാന്‍ ആണ് അല്ലാതെ പണക്കാര്‍ അന്നെന് മാത്രം കാട്ടാന്‍ അല്ല. സന്യാസികള്‍ അവരുടെ വസ്ത്രം ധരികുന്നത് അവരുടെ സാമുഹ ചൈതന്ന്യതെയും ആദര്‍ശവും മറ്റുള്ളവര്‍ കൂടി മനസിലാക്കാന്‍ ആണ്. പുരോഹിതര്‍ പുരോഹിത വസ്ത്രം ധരികുന്നത് അവര്‍ പുരോഹിതര്‍ അന്നെന്നു മറ്റുള്ളവരും, അവര്‍ക്കും തിര്‍ച്ചറിയാന്‍ കൂടിയാണ്... ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ ഇടുന്ന വസ്ത്രം അവരെ വരുന്ന ആളുകളില്‍ നിന്നു അറിയാനും... വ്യെതെസ്ഥ പ്പെടുത്താനും ആണ്... ഫുട്ബോള്‍ കളിയില്‍ ഇരു ചേരികളും ഇടുന്നത് വ്യെതെസ്ഥ നിറത്തില്‍ ഉള്ള കുപ്പായങ്ങള്‍ ആണ്. കുട്ടികള്‍ ഇടുന്ന കുപ്പായം പൊതുവേ വള്ളര്‍ന്നവര്‍ ഇടാറില്ല... പ്രായം ആയ വല്ലമ്മമാരുടെ വസ്ത്രങ്ങള്‍ ഇട- തലമുറ ഇടാറില്ല.. ഇതൊക്കെയാണ് പുറം കുപ്പായം നല്‍കുന്ന വ്യെതെസ്തതകള്‍... മനശാസ്ത്രം പറയുനുണ്ട് ഒരുവന്‍ എന്ത് ധരികുന്നോ അതാണ് അവന്‍... ഇത് മനശാസ്ത്ര ചിന്ത മാത്രം അല്ല, പല വേദ ഗ്രന്ഥങ്ങളും വരച്ചുകാട്ടുന്നു... നമ്മുടെ നാട്ടില്‍ ബുദ്ധി ജീവികള്‍ ചുരിദാര്‍ പോലുള്ള മുഷിഞ്ഞ ജുബ്ബ ഇടാറുണ്ട്. എഴുത്തുകാര്‍,എഴുത്ത് ലോകത്തില്‍ എല്ലാം മറന്നോ? ,കുളിക്കാന്‍ നേരം കിട്ടാതെ മറന്ന് പോയിട്ടുണ്ട്... ചിന്തകരും ഇതൊക്കെ തന്നെ .... എന്നാല്‍ ഇതിനെക്കാള്‍ മറ്റൊരു വശം ഇതൊന്നും അക്കാത്തവര്‍- അല്ലാത്തവര്‍ ഇതൊക്കെ വാരി ഉടുത്താല്‍ ഏങ്ങനെ ഇരിക്കും .... കുട്ടികളുടെ വേഷം പ്രായമായവര്‍ ഇടുന്നു.... പുരോഹിത വസ്ത്രം പുരോഹിതര്‍ അല്ലാത്തവരും... ആ ജീവിതത്തിനു ഒട്ടും ചെരാത്തവര്‍ ഇടുന്നു, ബുദ്ധി ജീവി കുപ്പായം മര- മണ്ടന്മമാര്‍ ഇടുന്നു.... ലോകത്തില്‍ കുറെ പ്രേച്ചന്ന- വേഷക്കാരെ കണ്ടുമുട്ടാം--- എന്തിനാണെന്ന് അറിയില്ല... എല്ലായിടത്തും ഭക്തിയും ബുദ്ധിയും കാട്ടാന്‍ ഉള്ള കോപ്രായങ്ങള്‍... "വേഷം ഇട്ടാല്‍ ആടണം.. ഇല്ലെങ്കില്‍ വേഷം ആര്‍ക്കോ വേണ്ടി കെട്ടരുത്..."... വേഷങ്ങള്‍ മാനുഷരെ വ്യതെസ്തര്‍ ആക്കും.. വേഷങ്ങള്‍ വേണം എല്ലാത്തിനും ... തിര്ച്ചരിയുന്നതില്‍ ഉപരി... അവ ഉപയോഗിക്കുന്നവര്‍ക്ക് അതിന്‍റെ മഹിമയും, വെടിപ്പും മനസിലാക്കാനും... അതുപോലെ അതിന്‍റെ വെണ്മ മറ്റുള്ളവര്‍ കാണാനും... ഇഷ്ടം ഇല്ലാത്ത വേഷം ആരുടെയും നിര്‍ബന്ധ പ്രകാരം കെട്ടരുത്... കേട്ടുനതിനു മുമ്പേ കാര്യം പറയുക .. അതില്‍ നിന്നും ഒഴിവായി പ്രേശോഭിക്കുന്ന നല്ല മേഖല കണ്ടെത്തി ഒരു ഉഷകാല നക്ഷത്രം ആയി വിളങ്ങട്ടെ... അല്ലാതെ കോലം കെട്ടി മറ്റുള്ളവര്കും ചിരിക്കാര്‍ ഇടയാകരുത്... കോമാളികള്‍ നാടിനു വേണ്ട.... പല്ലപ്പോഴും പലരും കടം എടുത്തും, കുറെ വാരി ഉടുത്തും, വാരിത്തേച്ചും കല്യാണം, പെരുനാള്‍ പ്പോലെയുള്ള ചടങ്ങുകളില്‍ എത്താറുണ്ട്... മറ്റുള്ളവര്‍ക് കണ്ട് ചിരിക്കാന്‍.. പലരും പുച്ഛത്തോടെ കൊള്ളാം എന്ന് പറയും... ഓര്‍ക്കുക... നമ്മുക്ക് ഒതുങ്ങിയ .. മനസിനിണങ്ങിയ... വേഷങ്ങള്‍ ധരിക്കുക ... അവിടെയും ഇവിടെയും കീറിയതും തുറന്നതുമായ വസ്ത്രങ്ങള്‍ ഉപേഷിച്ച് കുലിനതയില്‍... ജീവിക്കുക... മുഖവും, വസ്ത്രവും മാത്രം മിനുക്കിയാല്‍ പോരാ... മനസും, ശരിരവും പുറം കുപ്പയാതിനോത്തു കുലിനപ്പെടുത്താം... എളിമയില്‍ വളര്‍ന്നു മുന്നേറാം... പുറം കുപ്പായങ്ങള്‍ ജീവിതത്തിന്നോത്തു ധരികാം... പുറംകുപ്പായം മനസിനു ഇണങ്ങിയതാകട്ടെ... ഉള്ളില്‍ നീറി പുറമെ ചിരിക്കാതെ പുറത്തും അകത്തും ഒരുപ്പോലെ ആകാന്‍ ഇടയാകട്ടെ ...
Monday, 2 August 2010
മറിയം എന്ന മഹാത്മ്യം
ഈ രചന ഒരികലും ഒരു ദൈവശാസ്ത്ര വിചിന്തനമോ, മത വിശ്വാസ ഉറപ്പികാലോ, തെറിപ്പികല്ലോ അല്ല പകരം നമ്മുടെ ഇടയില്‍ നിന്നു അന്ന്യം നിന്നു പോകുന്ന മഹാത്മ്യങ്ങള്‍ കണ്ടെത്തല്‍ ആണ്.. "ഭാരത സ്ത്രികള്‍ താന്‍ ഭാവ ശുദ്ധി" എന്ന കവിഭാവന പോലെ നാമും ജീവിതം മഹത്തരം ആക്കാന്‍ ദൈവം തരുന്ന അവസരങ്ങള്‍ ജീവിത വിജയ ഗാഥ ആയി മാറട്ടെ... മറിയം എന്ന വെക്തിയെയും, വെക്തിതത്തെയും നമ്മുടെ മുമ്പില്‍ നില്‍കുന്ന ഒരു പാവപ്പെട്ട കന്യക, സഹായ മനസ്ക, വിശുദ്ധ ജീവിത മാതൃക, അതിലൊക്കെ ഉപരിയായി ഏവര്‍ക്കും മാതൃകയായ ലാളിത്യം.... ഇശ്വരന്‍ ഒരാളില്‍ ചുമതലകള്‍ നല്‍കുക, തെരെങ്ങെടുത്തു മഹാ കാര്യങ്ങള്‍ ചെയ്യിക്ക .... പറഞ്ഞരിക്കാന്‍ കഴിയാത്ത ഒരു സത്യം ആണ്.. ഇന്ന് നാം ചിന്തികുക ആണെങ്കില്‍ ഈ ലോകത്തില്‍ ആരെയെങ്കിലും ഇത്ര പരിപൂര്‍ണയായ വെക്തിയെ കിട്ടില്ല എന്ന് വേണം പറയാന്‍.... ഒന്ന് പ്രസവിക്കാന്‍ താല്പര്യം ഇല്ലാത്ത കാലത്തിലേക്ക് ഊന്നി നില്‍കുമ്പോള്‍... ആര്‍കൊക്കെ സത്യമായി പറയാന്‍ കഴിയും നാം വിശുദ്ധരായ ഒരാള്‍ ആരെനെന്നു.... സ്വൊയം പറയാം അല്ലെ..? ആരെങ്കിലും നാം നല്ല കുട്ടിയാണ് എന്ന് പറയാന്‍ കഴിയുനുണ്ടോ? അതും മറിയ എന്ന പാവപ്പെട്ട സ്ത്രിയെ ദൈവം.. മനസിലാക്കി ലോക രെക്ഷകന്‍ പിറക്കാനായി, മനുഷന്‍ ആകാന്‍, ലോകത്തിലേക്ക് വരാന്‍ ഈ പാവപ്പെട്ടന്‍ പുണ്ണ്യപെട്ട കന്യകയെ തെരഞ്ഞെടുക്കുന്നു..... നമ്മില്‍ ആരൊക്കെ കന്യകള്‍ ആണ്.... വിവാഹ ശേഷവും പര- പുരുഷ ബന്ധവും, പരസ്ത്രി ബന്ധവും ഉള്ള കാലത്തില്‍ ഒരു കന്യക എന്ന ചിന്ത മഹത്തരമായ കാര്യം ആണ്.... കന്യക എന്ന ചിന്ത എന്നത് വിശുദ്ധമായ ജീവിതകാരി എന്ന് വേണം ചിന്തിക്കാന്‍ അല്ലാതെ മുടുപടം അണിഞ്ഞ വിവാഹിതരും, അല്ലാത്തവരും അല്ല. നോട്ടത്തിലും, ചിന്തയിലും, പ്രവര്‍ത്തിയിലും അടകവും വിശുദ്ധിയും കാത്തു സുക്ഷികുന്നവര്‍ എന്ന് മനസിലാകണം.. വിദേശത്ത് പണിയെടുത്തു അയക്കുന്ന വിയര്‍പ്പുകള്‍, വിരഹത്തിന്റെയും വേദനയുടെയും ചിന്നമായി നല്‍കുന്ന പൈസകൊണ്ട് ... തകര്‍ത്തു നടക്കുന്ന ജീവിതം... ഭര്‍ത്താവും ഭര്യയും ഉണ്ടായിട്ട് മറ്റുള്ളവരുടെ കൂടെ ജീവിതം സുഖികുന്ന, നല്‍കുന്ന "കന്യകള്‍" മുടുപടം ഉപേക്ഷിച്ച്, ത്യാഗം എന്ന, അടകം എന്ന പുണ്യം ... നാം കൈമുതല്‍ ആകുക... സഹായ മനസ്കത... അതും ഗര്‍ഭ കാല ത്തിന്‍റെ ആദ്യ സമയത്ത് അകലെയുള്ള, മൂത്ത സഹോദരിയ്ക്ക് വേണ്ടി മലയും, കുന്നും താണ്ടി ശുശ്രുഷികാനായി പോയ മിടുക്കി പെണ്‍കുട്ടി ... അല്ലെങ്കില്‍ തന്‍റെ വേദനകള്‍ മറന്ന് മറ്റൊരാള്‍ക് വേദന ഉണ്ടാകും എന്ന ഉറച്ച- സത്യ സന്ധമായ സഹായ മനസ്കത.... നാമും ചിന്തികരുണ്ടോ നാം ചെയ്യുന്ന സഹായം സത്യമായ കാര്യങ്ങള്‍ ആണെന്ന്.... പലപ്പോഴും ലാഭ- സന്തോഷ, അതിലും അപ്പുറം പലതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഉള്ള വിദ്യയായി മറിയിട്ടില്ലേ? പലപ്പോഴും വലിയ നന്മ മറന്ന് കളഞ്ഞിട്ടു ചെറിയ രീതിയില്‍ ആളുകളെ കാണിക്കാനും, അല്ലെങ്കില്‍ അവരില്‍ നിന്നു എന്തെങ്കിലും കിട്ടുംമെന്ന ചിന്തയോടെ അല്ലെ അടുത്ത് കൂടുന്നത്...? ആരെയും കുറ്റപെടുതല്‍ അല്ല പകരം സ്വൊന്തം അപ്പനും അമ്മയും മരണകിടക്കയില്‍ വേദനിക്കുമ്പോഴും പിന്നാം പുറങ്ങളില്‍ കേള്‍കുന്ന പിറുപിറുപ്പ് അവരുടെ മുതലും- പണ്ടങ്ങളും എങ്ങന്നെ തങ്ങളുടെ കൈകളില്‍ എത്താനുള്ള കുറുക്കു വിദ്യകള്‍ ആണ്... ആര്‍കു വേണ്ടി നാം ഈ കോപ്രായം കെട്ടുന്നു ... മാനുഷരെ കാണിക്കാന്‍, എല്ലാത്തിനും സാക്ഷി ദൈവം ആയിരികണം ... മറിയം ഒരു പാവപ്പെട്ട യുവതി ആയിരുന്നു .. അവളെ പറ്റി ദൈവം നന്മ കണ്ട് തെരഞ്ഞെടുത്തു .. പല വലിയ ആളുകള്‍ക്കും അത് ഇഷ്ട്ടപ്പെട്ടിട്ടില്ല... പാവപ്പെട്ടവര്‍ ഉയര്‍ന്നു കാണുന്നതില്‍ ആര്‍ക്കാണ് ആഗ്രഹം ഉള്ളത്? അവരെ കുറ്റപ്പെടുത്താനും, കരി വാരി തേക്കാനും, അപകീര്‍ത്തി പെടുത്താനും അല്ലെ നാം മുതിരുക... എത്രമാത്രം നാം അവരെ മേലെ കിടയിലേക്ക് ഉയര്‍ത്തി എടുകാറുണ്ട്? അടുത്ത വലിയ ഒരു കാര്യം ലാളിത്യ ജീവിതം- ഇത് നന്മയുടെ ജീവിതം ആണ്... പ്രേതെകിച്ചു ഈ കാലത്തിന്‍റെ ശാപം എന്നത് ഒരു പരിധിവരെ സ്ത്രികളുടെ ലളിത ജീവിത കുറവ് തന്നെയാണ്... പൊങ്ങച്ചം കാണിച്ചും ആളായി കണികാണും കാട്ടികൂട്ടുന്ന രീതികള്‍ ഒത്തിരിയേറെ മാറേണ്ടിയിരിക്കുന്നു... അതിന് പല പെങ്കോന്നികളായ പുരുഷന്മാരെയും കുറ്റം പറയേണ്ടതയിട്ടുണ്ട് .... എല്ലാത്തിനും കൊളംബിപ്പോലെ പോലെ നില്‍കാതെ... നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ജന്മങ്ങളും നമ്മുടെ ഇടയില്‍ കുറവല്ല.. ആഡംബര ജീവിതം ഒരുകാലത്തും വിലമതിക്കപ്പെട്ടിട്ടില്ല... പ്പെടുകയും ഇല്ല... ലെളിത ജീവിതം മാതൃകയും, ഉഷകാല നക്ഷത്രം പോലെ വഴികാട്ടിയും ആയിരിക്കും.. നമ്മയും ഈ വിശുദ്ധ കന്യക ജീവിതത്തിനും, ലാഭേച്യില്ലാത്ത സഹായികളായി മാറാനും, എളിയവരെ ഉയര്‍ത്താന്‍ വിളിക്കപ്പെട്ടവരും, അതിലുപരി ലളിത ജീവിതത്തിലൂടെ പൊങ്ങച്ച-പൊള്ളയായ ജീവിതത്തിനു മാതൃക നല്‍കാനും കൂടിയാണ് നമ്മെ ദൈവം തിരെഞ്ഞെടുത്തു സന്യാസികളും, വൈദീകരും, കുടുംബസ്തരും, സാമുഹിക പ്രവര്‍ത്തകരും, അധികാരികളും, ഒക്കെയാക്കി മാറ്റിയിരിക്കുന്നത് ... ഇവ ഒരികലും നന്മ ഇല്ലാതാകാനുള്ള മാര്‍ഗ തടസികാലോ - ചെന്ന് തട്ടി ചിന്ന ഭിന്നം ആയി പോകാന്നോ.. പൊക്കണോ ഉള്ളവര്‍ അല്ല. നമ്മെയും ദൈവം ഈ വലിയ മാതൃക ജീവിതത്തിലേക്ക് മാറ്റിയിരിക്കുന്നു .. നന്മ ചൊരിയാന്‍, വിശുദ്ധിയില്‍ നമ്മെയും,., അവരെയും ആക്കാന്‍, തകര്‍ച്ചയില്‍ ആയവരെ ഉയര്‍ത്താന്‍ .... ലാളിത്യത്തില്‍ ലോകത്തെ പുളകം കൊള്ളിക്കാന്‍, ലോകത്തിന്റെ മുമ്പില്‍ ഒരു മെഴുകുതിരിയായി മാറി ഇല്ലാതാകാന്‍...ഒരു മഹത്മ്യ ലോകത്തിലേക് ആയിത്തീരാന്‍.... എല്ലാവര്ക്കും കഴിയട്ടെ എന്ന ആഗ്രഹതോടെയും ,, ആശംസകളോടെ ...
Saturday, 31 July 2010
പാവപ്പെട്ടവര്‍ പടിക്കല്‍ ഉണ്ട്
പല വലിയ വീടിനു മുമ്പിലും എഴുതിവച്ചിട്ടുണ്ട് പട്ടിയുണ്ട് സുക്ഷിക്കുക എന്ന്.... പണ്ട് പട്ടിയെ പൂട്ടിയിടില്ല, അതിനാല്‍ ഉപദ്രെവിക്കാം എന്നുകരുതി ആക്കാം... ഇന്ന് പലപ്പോഴും പട്ടി കൂട്ടിലാണ് വളരുന്നെങ്കിലും... ഫാഷന്‍ ആയി ബോര്‍ഡും കൂടി തുക്കിയിടാം... ഞങ്ങള്‍ പുതിയ ഇനം പട്ടിയെ വളര്‍ത്തുന്നവര്‍ ആണ്... അല്ലെങ്കില്‍ ഭിക്ഷ്കരെയും തങ്ങളോടൊപ്പം അല്ലാത്തവര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്ന് ഭാഗികമായുള്ള മുന്നറിപ്പ് എന്ന് വേണം കരുതാന്‍... അതുപോലെ നാം വരെ അകലെയുള്ള അനാഥ മന്ദിരങ്ങളിലും, പാവപ്പെട്ടവരെയും തേടി മൈക്ക് ഒക്കെ വച്ച് കെട്ടി ഒത്തിരി സഹായിക്കുന്നവരായി കാണികാറുണ്ട്.... അത് തെറ്റ് എന്നല്ല തൊട്ടടുത്ത് കിടക്കുന്നവന്‍ പട്ടിണിയില്‍ ആണ്... അവന്‍ വയ്യാത്ത സ്ഥിതിയില്‍ ആണ്..... ജോലി ചെയ്യാന്‍ പറ്റാതെ രോഗത്തില്‍ ആണ്... കുട്ടികള്‍ ഉണ്ട്, പ്രായമായ അച്ഛനമ്മമാര്‍ ഉണ്ട്, എന്നെകിലും കരുതി പൈസ കൊടുത്തു സഹായിച്ചില്ലെങ്കിലും പ്ലാസ്റിക് കവറില്‍ കെട്ടി കളയുന്ന ഭക്ഷണം എങ്കിലും കൊടുക്കാന്‍ നമ്മുക്ക് മനസുണ്ടാകണം... അല്ലാതെ അകലെ പോയി അനാഥ മന്ദിരം നോക്കി പോയി നന്മ മാത്രം കാണരുത്... ബൈബിളില്‍ പറയുന്നത് വളരെ വെക്തം ആണ്. ഒന്നാമതായി ദൈവത്തില്‍ വിശ്വസിക്കുക- സ്നേഹിക്കുക, രണ്ടാമതായി നിന്നെപോലെ നിന്‍റെ അയല്‍കാരനെ സ്നേഹികുക- വിശ്വസികുക... കുറെ ആഡംബരം, പൊള്ളയായ പൊങ്ങച്ചം കാണിക്കാന്‍ എല്ലാര്‍ക്കും കഴിയും, അതിനെ കാണാനും പ്രോത്സാഹിപ്പികാനും കഴിയും എന്നാല്‍ അത് കണ്ട് പരിഹസിക്കുന്നവരും കുറവല്ല എന്നോര്‍കുക.... പാവപ്പെട്ടവന്‍ മരണത്തോട് മല്ലടിക്കുനത് കണ്ടിട്ടും കേട്ടിട്ടും വീട്ടു മുറ്റത്ത് കണ്ണാടി കൂട്ടില്‍ എന്നും വേലകരെ വച്ച് കുളിപ്പിച്ച് കിടത്തിയിരിക്കുന്ന കാറ് ഒന്ന് എടുക്കാന്‍ മനസു വരാത്ത മനുഷരല്ലാത്ത- മൃഗിയര്‍ നാം ആയി മാറുകയാണ്.... ദൈവം നമ്മുക്ക് തന്നിരിക്കുന്നത് മറ്റുള്ളവര്‍ക് കൂടി നല്‍കാനും കൂടിയ..... പനിച്ചു കിടിങ്ങി കിടക്കുനത് പാവങ്ങളെ കണ്ടിട്ട് മുന്തിയ ഇന്നം സിഗരെട്ടും വലിച്ച് പളപ്പന്‍ വസ്ത്രവും ധരിച്ചു, ഏസി കാറില്‍ പോകുന്നവരും ചുരുക്കം അല്ല,,, ആ പാവപ്പെട്ടവന് ഒരു അമ്പതു രുപ്പിക കൊടുക്കാന്‍ കഴിയാത്തവര്‍...? ദൈവം പാവങ്ങള്‍ക് ഒരുപാട് മകളെ കൊടുക്കുന്നു... എന്നാല്‍ ഓര്‍ക്കുക പല മുന്തിയവര്‍കും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ല... എന്നു മുത്തിയ തരം ചിക്കെന്‍ അടിച്ചു കുഞ്ഞു വളരണ്ടിടത് കൊഴുപ്പ് വളരുകയാ.... അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകെണ്ടാപ്പോള്‍ ശരിരത്തില്‍ രസകീയ പ്രയോഗത്തില്‍ അവയെ തടയുകയും... അവിടെയും ഇവിടെയും അവ പ്രവര്‍ത്തിച്ചു കയറി പെരുകുകകയും... തടികുകയും, മുഴകുകയും ചെയുകയാണ്... ആയാല്‍ വീട്ടുകളില്‍ ഒരു കുഞ്ഞു കരയുമ്പോള്‍ ശപിക്കുന്ന ആളുകളും കുറവല്ല, എങ്കില്‍ കുഞ്ഞിനു എന്ത് പറ്റി ... വിശന്നിട്ടാണോ? വല്ല അസുഖം ആണോ എന്ന് പോലും തിരകാതെ ശപ്പിക്കുന്ന "ജന്മങ്ങള്‍" പെരുകി വരുന്നു.... മഴകാലം ആകുബോള്‍ ആയാല്‍ വാസികള്‍ ചോര്‍നോലിച്ചു രാത്രി വെളുപ്പികുമ്പോള്‍.... നമോരോതരും വീടുകള്‍ വെഭിചാര ശാലകളും, മധുരോല്സവവും, ഉന്മാതരും.... ആയിമാറുന്നു ... നടക്കാന്‍ വയാത്തവര്‍.... മുടന്തുള്ളവര്‍ റോഡില്‍ അല്‍പ്പം താമസിച്ചു ഒഴിഞ്ഞു തന്നാല്‍ ശീദികരിച്ച പറക്കും തളികളില്‍ ഇരുന്നു മുരള്ളുന്നവര്‍... നമ്മിലും വന്നു കൂടിയിട്ടില്ലേ? അല്ലെങ്കില്‍ അവരെ കൂടി ഒന്ന് കയറ്റി ആ ആശുപത്രി പടികലോ, കവലയിലോ ഒന്നാക്കാന്‍ നമ്മുക്ക് ആകാതെ പോകുന്നു... ദയവായി പാവങ്ങളെ തേടി മൈലുകള്‍ പോകാതെ... അയല്‍വാസികള്‍ ദരിദ്ര വാസികള്‍ ആയി കാണാതെ, കണക്കാക്കാതെ... നാളെ നമ്മുടെ വീട്ടില്‍ എന്തെങ്കിലും ഉപകാരം ചെയ്തു തരുന്നവര്‍ എന്നൊക്കെ കണ്ട് സഹായിക്കുക... എന്തെങ്കിലും സഹായിക്കുന്നതോടൊപ്പം എന്തെങ്കിലും ചെറിയ ജോലി ചെയിഇപ്പിച്ചു വലതും കൊടുക്കുക... അവരെ അത് അഗികരികുന്നതും, സ്നേഹിക്കുനതിനും തുല്യമാണ്... ഒരു പിറന്നാള്‍, കല്യാണം ഇവയ്ക്കു അവര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക ... നമ്മുടെ വീട്ടു മുറ്റത്ത് അവര്‍ ഭവ്യത കാട്ടി നില്‍കുമ്പോള്‍ ഒന്ന് ചിരിക്കുക, ചെറു കാര്യങ്ങള്‍ തിരക്കുക .... അപ്പോള്‍ അടുപ്പം ഒക്കെ ഉണ്ടാകും, അല്ലാതെ അറിയുന്നവരെപോലും അകറ്റുന്ന പെരുമാറ്റങ്ങള്‍ ഉപെഷികുക .... പാവപ്പെട്ടവരെ പടികല്‍ തന്നെ കണ്ട് മുട്ടാം, അല്ലെങ്കില്‍ നമ്മുടെ സ്നേഹം കണ്ടാല്‍ മതി ഒരു ഇരുപത്തഞ്ചു പേരെങ്കിലും ദിവസേന നമ്മളെ തേടി വരും ... പണം മാത്രം അല്ലെ ഒരു നല്ല അഭിപ്രായം ആരായാന്‍... ഒരു തീരുമാനം എടുക്കാന്‍, ഒന്ന് കൂടെ കൊണ്ടുപോകാന്‍.... ഒക്കെ.... നാം നമ്മുടെ ജീവിതത്തിന്‍റെ ഒരു ശതമാനം ബന്ധം ഇല്ലാത്ത, എന്നാല്‍ ബെന്ധുകള്‍ ആക്കെണ്ടവര്‍ക്കായി മാറ്റി വയ്ക്കാം ജീവിതത്തിന്‍റെ ബാകി ഭാഗം സന്തോഷകരം ആക്കി മാറ്റം....
Thursday, 29 July 2010
ഒത്തു ചേരലും ... ഒത്തു ചേര്‍ക്കലും
നമ്മുടെ ജീവിതത്തില്‍ നടക്കുന്ന വലിയ ഒരു പ്രക്രിയ ആണ് ഒത്ത് ചേര്‍ക്കുക എന്നത്.. എല്ലാത്തിനോടും ചേര്‍ത്ത് നോക്കുക.... നാം പലപ്പോഴും ഈ പ്രക്രിയ നടക്കുന്ന കാര്യം അറിയുന്നെ ഇല്ല എന്നത് തന്നെ സത്യം. പ്രേതെകിച്ചു വിവാഹ ശേഷവും ചിന്തികുന്നത് ആ ചെക്കന്‍ പറ്റിയതായിരുന്നു, ആ പെണ്ണ് പറ്റിയതായിരുന്നു, കരുതിയ മാതിരി ഒരിഞ്ചു പൊക്കവും തടിയും ഉണ്ട്. എന്‍റെ കൂടെ നിന്നാല്‍ ചേരും, എന്നെകള്‍ ഒന്നര കിലോ കുറവുള്ളൂ... എന്നൊക്കെ വേണ്ട ഒരായിരം ചേര്‍ത്ത് വയ്കല്‍ നടകുകയാണ്. എന്നാല്‍ ചേര്‍ന്നതിനെ അരകിട്ടു ഉറപ്പികാതെ അവിടെയും ഇവിടെയും കണ്ടതിനെ, പഴയ കാലത്ത് ഇഷ്ട്ടപ്പെട്ടതിനെ വീണ്ടു വീണ്ടും മനസ്സില്‍ പൂജിച്ചു നടന്നാല്‍ ഏങ്ങനെ ജീവിതം ശരിയാകും എന്നതില്‍ സംശയം തോനുന്നു... പലതും അക്കര പച്ചയായി തോന്നാം ... എന്നാല്‍ അണ്ടിയോട് അടുത്താലെ അതിന്‍റെ പുളി അറിയുകയുള്ളു.... നാം ഇനിയെങ്കിലും മനസിലാക്കേണ്ടത് നമ്മുടെ ജീവിതത്തില്‍ നാം ഒരിക്കലും കൂടുതല്‍ കൂട്ടി ചേര്‍ക്കാതെ, താരതമ്യം ചെയ്തു മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാതെ അക്കാതിരിക്കുക..... കൂടെ ദൈവം തന്നതിന്‍റെ മണവും ഗുണവും കാണുക, പകരുക... അല്ലാതെ അവിടെയും ഇവിടെയും ഈ മണവും ഗുണവും നോക്കി ഒത്ത് ചേര്‍ക്കലുമായി നടന്നാല്‍, ഒരു മണവും .. ഗുണവും ഉണ്ടാകുകയും ഇല്ല, ജീവിതം എപ്പോഴും എങ്ങും എത്താതെ എന്തിനോ വേണ്ടി കഴിയുന്ന ഗതി ഉണ്ടായി കൊണ്ടിരിക്കും..... ജീവിതത്തില്‍ താരതമ്യം ചെയല്‍ ഒരികലും താഴ്ചയിലേക്ക് പോകാന്‍ അല്ല ഒരു പടി കൂടി ഉയരാന്‍ ആണ്.. അതുപോലെ ഒരു താരതമ്യ പ്പെടുതലും പരിപൂര്‍ണ്ണമായ ശരിയല്ല, എന്നാല്‍ താരതമ്യ പ്പെടുതലിനെക്കള്‍ അപകടകരം ആണ് ഒത്ത് ചേര്‍ക്കല്‍.... ഒത്ത് ചെര്‍ന്നിടതുപ്പോലും ഒത്ത് ചേര്‍ക്കല്‍ നടത്തിയാല്‍ യാന്ത്രികത ഉണ്ടാകുന്നു.... ഭര്‍ത്താവിനെ- ഭാര്യയെ മറ്റൊരാളായി ഉള്ളില്‍ കരുതി സ്നേഹികുക, കൊണ്ട് നടക്കുന്ന രീതികള്‍ പ്പോലും ആധുനിക മനശാസ്ത്രം വിശകലനം ചെയ്യുന്നു.... ഈ വെച്ച് ചെര്‍കുക്ക .... കൂട്ടി ചേര്‍ക്കല്‍ വലിയ വിപത്തിലെക്കും, ആത്മാര്‍ഥത ഇല്ലാത്ത ലോകത്തിലേക്കും കൊണ്ട് ചെന്ന് എത്തിക്കുന്നു... ഇതില്‍ നിന്നും ഉണ്ടാകുന്ന രണ്ട് പ്രധാന വിപത്തുകള്‍ ഒന്ന്. സംശയ രോഗം, രണ്ട്. യാന്ത്രിക ജീവിതം അഥവാ ആത്മാര്‍ഥത ഇല്ലാത്ത ജീവിത ചര്യ ആണ്. ഇവ രണ്ടും ശരിയായ കുടുംബ ജീവിതവും, സഹന ചൈതന്യവും ഇല്ലാതാക്കുന്നു...
ഒത്ത് ചേര്‍ന്നവയെ കൂടുതല്‍ മനസിലാക്കി സ്നേഹിക്കുക, ജീവിതം മണവും ഗുണവും ഉള്ള സന്തോഷകരം ആയി തീര്‍ക്കാം..... നാം എന്ത് ചിന്തികുന്നോ അത് ആയി തീരും .... ഒത്ത് ചേരല്‍ ഉണ്ടാകട്ടെ... ഒത്ത് ചേര്‍ക്കല്‍ ഉപേഷിക്കാം.. ഉള്ളതില്‍ ഓണം പോലെ കൊണ്ടാടി ജീവിതം ഒരു മനസിലെ ഉത്സവവും, ജീവിത വിജയവും ആക്കി തീര്‍ക്കാം...
Subscribe to:
Posts (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്‍റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്‍കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...