Friday, 31 August 2012

ജ്വലിക്കുന്ന പ്രകാശം

കത്തിയെരിയുന്ന, നീറി പുകയുന്ന കുടുംബങ്ങള്‍  ഇന്ന് കൂടുതല്‍ ആണ്. കുടുംബത്തിലെ ഓരോ അംഗങ്ങള് നീറി പുകയുന്ന, പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന നേരിപോടുകളും  ആണ് എന്നത് ഒരു സത്യം തന്നെ അല്ലെ? അപ്പന്‍ വിഭാവാനം  ചെയ്യുന്ന വരകള്‍  വെള്ളത്തില്‍ വരച്ചവയും , വരകളില്‍ ഒതുങ്ങാന്‍  കഴിയാതെ ... കൂട്ടിമുട്ടിക്കാന്‍ സ്രെമിക്കുന്ന കണക്കുക്കൂട്ടലുകള്‍  ... അമ്മയുടെ വേലയും ജോലിയും കഴിഞ്ഞു നേരെ എഴുന്നേറ്റു  നിക്കാന്‍ വയ്യാതെ  യാതൊരു സ്വോപ്പ്ന്നങ്ങളും നിറം ഇല്ലാതെ ഭാര്യ , അമ്മയെന്ന ലോകം അഥവാ ഭാര്യ, അമ്മ എന്നാ ജീവിതം. ഈ ചിന്തയില്‍ നിന്ന് വേണം നാം  പ്രകാശം ആയി തീരേണ്ടതും ആവശ്യം ഉള്ളിടത് പ്രകാശം പരതെണ്ടതും, എങ്ങനെ കഴിയും എന്നാ ചിന്തയ്ക്ക് ഇവിടെ വില ഇല്ല, പകരം എങ്ങനെ ആകാം  എന്ന് വേണം കാണാന്‍ , വെറുതെ ജീവിതം പുകയാതെ, പുകയ്ക്കാതെ അവിടെ പ്രകാശം  ചൂടും നല്‍കി ജ്വലിക്കുന്ന  പ്രകാശം ആകുന്നത്‌.. ./ --- .../വെറുതെ കുറെ മനകോട്ടകള്‍ കെട്ടാതെ ... പൂര്‍ത്തിയാകാത്ത കുറെ കണക്കുകള്‍ കൂട്ടാതെ നടക്കുന്ന വഴികളും രീതികളും നാം മനസിലാകണം, ചിന്തികണം. കുറെയൊക്കെ വിട്ടു വീഴ്ച  ചെയ്യുകയും വേണം.  ഈ വിട്ടു  വീഴ്ചകള്‍ ചെറു കാറ്റായി  വീശി അവിടെ പുകയുടെ പടലം മാറ്റി തീ പടര്‍ന്ന്‍  വെളിച്ചം ഉണ്ടാകണം. കൂട്ടിമുട്ടാത്ത വരകള്‍ വരയ്ക്കാതെ പകരം മുട്ടികാവുന്ന  വരകള്‍ നമ്മുക്ക് വരച്ചു ജീവിതം സന്തോഷത്തിലും  വിജയത്തിലും എത്തിക്കാം. അതുപ്പോലെ കാണുന്ന സ്വോപ്നങ്ങളും , ചിന്തിക്കുന്ന ചിന്തകളും പൂര്‍ണ്ണമായും  ശരിയെന്നും  കരുതാതെ മുന്നോട്ടു  പോകണം, നാം പലപ്പോഴും ഏതോ സ്വോപ്നതിലും, നടക്കാത്ത വെവേലതികളിലും ആണ്. അതൊക്കെ ജീവിതത്തെ നീറി പുകയ്കാനെ കഴിയുകയുള്ളൂ. 
എന്ത് ചെയ്താലും കുറ്റവും കുറവും കാണാതെ അതുപോലെ എല്ലാത്തിനും പരാതി  മാത്രം ആയാല്‍ അവിടെ വിശ്വാസവും , സ്നേഹവും മാറി തെറ്റിധാരണയും, അകല്‍ച്ചയും ഉണ്ടാകും. കുട്ടികള്‍  ചെയ്യുന്നതെല്ലാം കുറ്റം കാണാതെ നയത്തിലും, ശ്രെമത്തില്‍  മാത്രമേ  മാറ്റാന്‍  കഴിയു . അല്ലാതെ പരസ്പരം തെറ്റി വളരുന്ന മാതാപിതാക്കള്‍ മക്കള്‍ രീതികള്‍ തകര്‍ച്ചയിലേക്ക് മാത്രമേ വിടുകയുള്ളു . അല്‍പ്പം വിട്ടു വീഴ്ചയും സ്നേഹവും നമ്മെ ഒരുപാടു വഴിനടത്തും.   

Wednesday, 29 August 2012

പഠനം എന്തിന്

പഠിക്കുക  എന്നത് വെറുതെ കുറെ അറിവ് കിട്ടുക മാത്രം അല്ല പകരം ഒരു സമഗ്രമായ വളര്‍ച്ച ആണ് .പഠികണം  പഠികണം എന്നൊക്കെ പറയുക എളുപ്പം ആണ് എന്നാല്‍ പഠനം  അത്ര എളുപ്പ അല്ല. പല കാര്യങ്ങള്‍ ആകാം  പഠനത്തില്‍  നിന്നും  പഠിതാവ്  പിന്നാക്കം  വരുന്നത് .
ഒന്നാമതായി പഠിക്കാന്‍ അല്‍പ്പംപോലും താല്പര്യം  ഇല്ലാതിരിക്കുക. രണ്ട്  മറ്റു വിഷയങ്ങളില്‍  ഒരുപാടു താല്പര്യം, മുന്നമാതായി ടെലിവിഷന്‍  പരിപാടികളില്‍ ഉള്ള  താല്പര്യം , നാലാമതായി എടുക്കാന്‍ പറ്റാത്ത  പാഠ്യ പദതികള്‍ , പിന്നെ കുടുംബ  പശ്ചാത്തലങ്ങള്‍ .

1. എങ്ങനെ പഠനത്തില്‍ താല്പര്യം വരുത്താം ?

കുട്ടിക്ക്  അല്പം  പോലും പഠിക്കാന്‍ അറിയാന്‍ ആഗ്രഹം  ഇല്ലാത്ത  അവസ്ഥ. എന്തിനാണോ പഠിക്കുന്നത് എന്നാ ചോദ്യം മാത്രം ഉള്ളില്‍ . നന്നായി പഠിച്ച്  അറിവുള്ള വലിയവര്‍ ആകണം , ശാസ്തജര്‍  ആകണം, എങ്ങിനിയര്‍ ആകണം , നല്ല അറിവുള്ള ഡോക്ടര്‍  ആകണം എന്നൊക്കെ ചിന്തിപ്പിക്കേണ്ടത്  വീട്ടില്‍ നിന്നും , അദ്ധ്യാപകര്‍ , സമുഹം ഒക്കെയാണ്, കരയുന്ന കുട്ടിയോട് പറയണം കരയുന്ന കുട്ടികള്‍ ഡോക്ടര്‍  ആകാന്‍ , എഞ്ചിനീയര്‍ ആകില്ല എന്നൊക്കെ, അതനുസരിച്ച്  അവനില്‍ സംവേദനം ഉണ്ടായി  അവയില്‍ നിന്ന്  മാറ്റം  ഉണ്ടാകാം. മാതാപിതാകള്‍ , അധ്യാപകര്‍ അവര്‍ക്ക് മാതൃകയായി  മാറണം . ഇവിടെ കുട്ടിയില്‍  മാറ്റം , താല്പര്യം  നല്കെണ്ടവര്‍  ഇവര്‍ ആണ്. സമുഹവും ഇതുപോലെ കുട്ടികളെ തിരുത്തി പ്രോത്സാഹിപ്പികണം. ഉപദേശം മാത്രം പോരാ കൂടെ  മാതൃകയും  ആകണം.

2. പഠനം  മറ്റു ചിന്തയിലുടെ ആകാം 

പഠനത്തിലേക്ക് കുട്ടിയെ കൊണ്ടുവരാന്‍   ചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍, കഥ പുസ്തകങ്ങള്‍  , നാടകങ്ങള്‍ , സിനിമകള്‍  ഉണ്ട്, വെറുതെ കുറെ കഥ പുസ്തകം അല്ല പകരം കുട്ടിയ്ക്ക് പ്രായത്തിനു അനുസരിച്ച അറിവ്  നല്‍കുന്നവ ആയിരികണം. അഞ്ചാം ക്ളാസ്‌  പഠിക്കുന്ന കുട്ടിക്ക് അമ്മ കാണുന്ന സീരിയല്‍ കാണിച്ച്‌  രെസിപ്പിക  അല്ല ഈ ആശയം , പകരം കുട്ടിയ്ക്ക്  വേണ്ട ജ്ഞാനം  നല്‍കല്‍ ആണ്. സീരിയല്‍ കണ്ടാല്‍ കുട്ടിയില്‍  കിട്ടുന്ന ആശയം  ലോകം പണം  ഉണ്ടാക്കാന്‍ ഉള്ള ചിന്തയും , വീട്ടിലെ അമ്മയുടെ രെഹസ്യ  ബന്ധവും , കമവേറികളും  ഒക്കെ ആണ് . അല്ലാതെ അവരില്‍ അറിവിന്‍  ലോകം  അല്ലാ .  ഇപ്പോള്‍ എവിടെയും നല്ല ബോധന ഉപദേശം നല്‍കുന്നവര്‍ സമുഹത്തില്‍ ഉണ്ട് അവരെ കാണുന്നതും ചിന്തകള്‍ സ്വീകരിക്കുന്നതും നല്ലതാണു. 

Monday, 4 July 2011

ജീവിതം പഠിപ്പിച്ച പാഠങ്ങള്‍

ജീവിതം അന്തവും കുന്തവും ഇല്ലാതെ നീങ്ങുകയാണ്.. എങ്ങും അസ്വസ്ഥ .. വീര്‍പ്പുമുട്ടലുകള്‍ ... എല്ലാവരും എന്തിനോ പരക്കം പായുകയാണ് ... എന്തിനു വേണ്ടി... എവിടേക്ക്... മിക്കവാറും അതിനൊരു ഉത്തരം മാത്രം പണം... കുറെ വാരി കൂട്ടി നിരാശരായവര്‍.. അല്ലെങ്കില്‍ പണം ഇല്ലല്ലോ എന്നോര്‍ത്ത് വേദന അടക്കുന്നവര്‍... ഉള്ളവരെ കുറ്റം പറഞ്ഞു മുമ്പോട്ട്‌ പോകുന്നവര്‍... പണ്ടൊക്കെ.. അന്നനെക്കുള്ള അന്നത്തിനായി... കുഞ്ഞുങ്ങളെ പഠിപ്പിക്കാനായി... ഒരു പശുവോ, കുറെ കോഴികള്‍, അവയുടെ മുട്ട വിറ്റ് ജീവിതം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിച്ച കാലം ഒക്കെ മാറി.. എന്തിനോ വേണ്ടി പരക്കം പായുന്നു.,.. ധുര്‍തില്‍ മാത്രം, യാതൊരു ധാര്‍മികതയും ഇല്ലാതെ എല്ലാം തന്‍റെ കീഴില്‍ ആക്കി.. പല വശികരണത്തില്‍,  കുതന്ത്രത്തില്‍ കല്കീഴിലാക്കി ഞെളിയുന്നവര്‍ നമ്മുക്ക് ഇടയില്‍ ഉണ്ട്.. ഒന്നും ച്യ്യനില്ലാതെ കാമ വികാരങ്ങളില്‍ മുഴുകുന്നവരും,,, അതിനെ ഓര്‍ത്തു  ജീവിക്കുന്നവരും കുറവല്ല. വേണ്ടുന്ന കാര്യങ്ങള്‍ കിട്ടാനായി പരമാവധി സുഖിപ്പിച്ചു വശികരിക്കുന്ന മേല്മ്മൂടി ധരിക്കുന്നവരും കുറവല്ല... പകല്‍ മാന്യന്മാരും, മന്യകളും കുറവല്ല.. നശിച്ച ലോകം അല്ലെങ്കില്‍ നശിക്കാന്‍ വെമ്പുന്ന ലോകം നന്നേ കുറവല്ല... അല്‍പ്പം വെളുപ്പ്‌  കൂടിയാല്‍ അന്നേരം തുടങ്ങും അതിന്റെ പൊങ്ങലുകള്‍... നാം മാറണം നന്മയകായി... വേരുകണം ഈ ദുഷിച്ച ലോകം... എതിര്കണം തിന്മകള്‍... വെറുതെ എന്ന് ചിന്തികാതെ ..... പൊരുതുക .. നേടാന്‍ വേണ്ടി .. ജീവിതം ഉപ്പായും വെളിച്ചമായും മാറണം... ഇരുട്ടുള്ളയിടത്‌ വെളിച്ചം പരത്തണം... നന്മയി തീരണം ... തിന്മയും,,, വികാര ശക്തിയും എതിര്കണം... തെറ്റായ രീതികള്‍ കണ്ടാല്‍ കണടയ്കാതെ... കൂട്ട് നില്‍ക്കാതെ എതിര്‍കണം.. ചെറിയ തിന്മകളെ നാം തടഞ്ഞാല്‍ .. തിരുതിയന്‍ നമ്മുക്ക് ഒരു മഹാ വിപത്ത് ഇല്ലാത്തയത്തിനു തുല്യം ആണ് ... വളര്‍ന്നു പന്തലിക്കുന്ന ഒരു തിന്മയ്ക്കു ഒരു സമുഹത്തെ അല്ല പല സമുഹങ്ങളെ ഇല്ലാതാക്കാന്‍ കഴിയും... വിപത്തുകള്‍ പതിയിരിക്കുന്ന നമ്മുടെ കൂട്ടുകാര്‍, മേഖലകള്‍ ഇല്ലാതാക്കാം. വിപത്തുകള്‍ വിപരിതമായി വിതയ്ക്കുമ്പോള്‍ വിലകള്‍ വെരോടും.. വിയര്‍പ്പിന്നു വിജയത്തിന്റെ രുചി കൂട്ടുകള്‍ ഉണ്ടാകും...

നാം മാറുമ്പോള്‍   നമ്മുടെ സമുഹം മാറുക മാത്രം അല്ല സമുഹം വളരുകയും ..  നന്മയുടെ ഫലങ്ങള്‍ നിറയുകയും ആണ്  ചെയ്യുന്നത് ... 

Wednesday, 18 May 2011

സ്വൊയം നശിക്കുന്നവര്‍

ലോകത്തില്‍ നശിക്കാന്‍ ഒരുപാടു വഴികള്‍ ഉണ്ട്. എന്നാല്‍ സ്വൊയം വളരാനും വളര്‍ത്താനും വഴികള്‍ ഉണ്ട്. കുട്ടികള്‍ ജീവിതം പാഴാക്കുന്നത് കാണുമ്പോള്‍ നമ്മുക്ക് വിഷമവും വെറുപ്പും തോന്നും.. എന്തുകൊണ്ട് എന്നും ചിന്തിക്കുന്നവര്‍ കുറവല്ല. മാതാപിതാക്കള്‍ തന്നെയാണ് മക്കളെ നോക്കേണ്ടത് .. അവരുടെ ഓരോ കാര്യങ്ങള്‍ ചെറുപ്പം മുതലേ നോക്കി മനസിലാക്കി തിരുത്തണം അല്ലാതെ അനാവശ ഭക്ഷണവും പണവും നല്‍ക്കി വീണ്ടും നശിക്കാന്‍ വിടരുത്.. എന്ന് വച്ചാല്‍ വെറുതെ തകര്‍ക്കുന്ന രീതിയില്‍ അവരെ കുട്ടപെടുതാലോ ശിഷികനമെന്നോ അല്ല ഇവിടെ അര്‍ഥം ആക്കേണ്ടത്.. പകരം നല്ല മാതൃകയില്‍ ജീവിച്ചും സ്നേഹം കാണിച്ചും ആകണം നാം കുട്ടികളെ നോകേണ്ടത്. പലയിടത്തും പിതാക്കന്മാര്‍ വിദേശങ്ങളില്‍ ജോലി നോക്കി കണക്കില്ലാതെ അവശങ്ങള്‍ക്ക് പണം കൊടുക്കുന്നു.. അത് കൊണ്ട് മാത്രം ജീവിത ഉത്തരവാദിത്തം തീരില്ല പകരം കുടുംബത്തിന്റെ പോക്കും വരവും രീതികളും മനസിലാക്കുക വേണം.. മക്കളുടെ ശല്യം മാറാന്‍ പണം കൊടുത്തയക്കുന്ന അമ്മമാര്‍, അല്ലെങ്കില്‍ മക്കളുടെ നശിക്കള്‍ കണ്ടു നെഞ്ചുരുകുന്ന അമ്മമാര്‍ .. അതുമല്ല മക്കള്‍ക്ക്‌ വഴിയെ നടക്കാന്‍ കഴിയാതെ പറയിപ്പിച്ചു നടക്കുന്ന ¨അമ്മമാര്‍¨... അല്ലെങ്കില്‍ അപ്പന്മാര്‍.. അപ്പുപ്പനെയും അമ്മുമ്മയേയും വീട്ടില്‍ നിന്നും തുരത്തി ജീവിക്കുന്നവരും കുറവല്ല.. മക്കളുടെ വീട്ടിലുള്ളവരുടെ ചെയ്തികള്‍ മറക്കാന്‍ മദ്യത്തില്‍ ജീവിക്കുന്നവരും കുറവല്ല... ചിന്തിക എന്താണ് ഇതിനൊക്കെ പോം വഴികള്‍ ...?  പണ്ടൊക്കെ ദാരിര്യം ഒരുപണ്ടുണ്ടയിട്ടും ഒരു മക്കളും നശിച്ചിട്ടില്ല ... ഒറ്റ മുറി ജീവിതത്തില്‍ ഇത്രമാത്രം അധ പതനം ഉണ്ടായിട്ടില്ല .. ഇപ്പോള്‍ കെട്ടിയടച്ച മുറികള്‍ എന്തിനായി മക്കളും, മാതാപിതകളും ഉപയോഗിക്കുന്നു കാമ വെറി കള്‍ക്കും, രേഹസ്യ ജീവിതതിനുമോ? ദൈവ ചിന്തയില്ലാതെ സീരിയലുകള്‍, വെറും സിനിമകള്‍കും, വെറും സിഡികള്‍ കാണലിനും.. രേഹസ്യ ഇടപാടുകള്‍ നടതുനതിനും ആയി മാറിയിരിക്കുന്നു ... മക്കളെ മാത്രം കുട്ടപ്പെടുതാതെ നല്ല മാതൃക ഉള്ള മാതാ- പിതാക്കള്‍ ആകുക, ദൈവ വിചാരം ഉള്ളവരായി തീരുക, വളര്‍ത്തുക ... വീട്ടിലേക്കു വരുന്നവരെയും, വരുതുന്നവരെയും പ്രതേകം ശ്രദ്ധികുക ...

Tuesday, 17 May 2011

സംശയം എന്നാ മഹാ വിപത്ത്

സംശയം ഉണ്ടാകണം, എന്തിനു നന്നായി വെക്തമായി അറിയാന്‍ എന്നാല്‍ സംശയം കൊണ്ട് നടന്നാല്‍ ജീവിതം, കുടുംബം, സുഹൃത്ത് .. ഇവയൊക്കെ വേഗം നഷട്ടപ്പെടാം. സോക്രാടീസും, പ്ലേറ്റോയും ഒക്കെ സംശയിച്ചു എന്നാല്‍ അവയില്‍ മാത്രം നിന്നില്ല പകരം കൂടുതല്‍ വായിച്ചും, ചര്‍ച്ച ചെയ്തും , വായിച്ചും , ഉപദേശങ്ങള്‍ തേടിയും സംശയ നിവാരണങ്ങള്‍ നേടി .. സംശയങ്ങള്‍ പലതരത്തില്‍ ഉണ്ടാകാം..  പ്രധാനമായും തെറ്റിധാരണകള്‍, സാഹചര്യങ്ങള്‍, ഉള്ളില്‍ കിടക്കുന്ന  ചിന്തകള്‍, സുഹൃത്തുകള്‍ , മനസു  നല്‍കിയ  തെറ്റയായ  അല്ലെങ്കില്‍  ശരിയായ ചിന്തകള്‍ , എന്നാല്‍ഇവയെ നന്നായി പഠിച്ചു സമയം എടുത്തു വേണം സംശയം മാറ്റാന്‍ കഴിയു. എല്ലാ ജീവിതത്തിലും സംശയം, തെറ്റിധാരണകള്‍ ഉണ്ടാകണം അത് മാറ്റണം അത് തിരുത്താനും വളര്‍ത്താനും, പലതും ഉപെഷികാനും, നന്നാക്കി എടുകാനും വേണ്ടി തയാറാകണം. ഭര്‍ത്താവു എന്തിനു ഇങ്ങനെ വെറുതെ പറയുന്നു എന്ന് മാത്രം ചിന്തികാതെ അത് പറയാനുള്ള കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഭാര്യ എന്തുകൊണ്ട് ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നു, വെറുക്കുന്നു എന്നും ഭര്‍ത്താവു ചിന്തികണം. ഭാര്യ ഭര്‍ത്താവിനെ വെറും പൊട്ടന്‍ ആക്കുന്നു എന്നും, ഭര്‍ത്താവു എന്തുകൊണ്ട് ഭാര്യയെ അടിമയാക്കുന്നു എന്ന് നന്നായി ചിന്തിച്ചു നല്ല ഉപദേശം തേടണം. അതുപോലെ സന്യസത്തില്‍ എന്തുകൊണ്ട് എന്നെ മാത്രം അധികാരികള്‍ വിമര്‍ശിക്കുന്നു, കുറ്റപ്പെടുത്തുന്നു, തിരുത്തുന്നു എന്നും വിശകലനം ചെന്നം, ഇരുപരുടെയും ചിന്തകള്‍ വെറും ചിന്തകളായി സ്വൊന്തം മനസ്സില്‍, ചിന്തയില്‍ മാത്രം അകത്തെ .. പരസ്പരം കേട്ടവ .. അറിഞ്ഞവ സ്നേഹത്തോടെ പങ്കു വയ്കണം അല്ലെതെ ആരെയും തഴയാതെ, വളര്തനായി നോകണം.

ദൈവം വിരല്‍ തുമ്പില്‍

ലോകം  വിരല്‍ തുമ്പില്‍ എന്നൊക്കെ ഇന്റര്‍നെറ്റിനെ വിളികാറുണ്ട് എന്നാല്‍ കരുണ മയനായ ദൈവത്തെ നമ്മുക്ക് എങ്ങനെ വിരല്‍ തുമ്പില്‍ അക്കം എന്നാ കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു ഈ കാലയളവില്‍ കാരണം ലോകം ലൌകിക കാര്യങ്ങളില്‍ ഒരുപാടു ചിന്തിയ്ക്കുന്നു എന്നതുതന്നെ കാര്യം. എന്നാല്‍ ടിവിക്ക ചിന്ത ഇപ്പോഴും കുടുംബം മുതല്‍ ലോകം വരെ നന്മയിലേക്ക് വളര്‍ത്തും.  പുരോഹിതര്‍ ബലി അര്‍പ്പണ വേളയില്‍ അപ്പത്തെയും വീങ്ങിനെയും എടുത്തു വാഴ്ത്തി ഉയത്തി പറയുന്നു ഇത് യേശു ആണ്- ദൈവം ആണ് എന്ന്. നാം എത്രമാത്രം അതില്‍ ഉള്‍കൊള്ളുന്നു.. അനുകരിക്കുന്നു ... ആ ദൈവം നമ്മില്‍ വിശുദ്ധ കുബാന സ്വികരണത്തില്‍ വരുന്നു എന്ന് ചിന്തിക്കുന്നു ... അപ്പോള്‍ അര്‍പ്പകന്‍ - കൈകള്‍, ജീവിതം, എന്നിവ ചിന്തികുന്നതോടൊപ്പം സ്വികരികുന്നവരിലും ഉണ്ടാകണം. നാം കൈകളില്‍ ഈ ദൈവത്തെ സ്വികരിക്കുമ്പോള്‍ നാം എത്ര മാത്രം ശ്രധികണം... നാം കണ്ടിട്ടുണ്ട് ഈ കരങ്ങളില്‍ അവിടുത്തെ സ്വികരിക്കാന്‍ ആവാതെ നാവിലേക്ക് സ്വീകരിക്കുന്നവരെയും.. ഒന്നുകില്‍ വെള്ളം പോലും കുടികാതെ ആകാം, അല്ലെങ്കില്‍ വചനം പറയുന്നപ്പോലെ നീ ഒന്ന് സ്പര്‍ശിച്ചാല്‍ മതി ഞാന്‍ ശുധനകാന്‍ .. നാം ഓര്‍ക്കുക .. ദൈവത്തെ ഭയ ഭക്തിയോടെ, നല്ല വിചാരത്തോടെ കൈക്കൊള്ളുക, സ്വികരികുക്ക, ആവോളം വിശുദ്ധിയില്‍ അര്‍പ്പകരെപോലെ ആകാം... ദൈവത്തെ നമ്മുടെ വിരല്‍തുമ്പില്‍ ആദരവോടെ കൈകൊള്ളം...

Friday, 1 April 2011

കാലത്തിനൊത്ത് ജീവിക്കാന്‍ ആകുമോ?

കാലത്തിനൊത്ത് ജീവിക്കാന്‍ ആകുമോ? എന്നാ ചിന്ത വല്ലാതെ വിഷമിപ്പിക്കുന്നു. നാടും വീടും വല്ലാതെ മാറിയിരിക്കുന്നു.. സ്വോപ്നം കണ്ണ്ട് നടന്നതെല്ലാം നഷ്ട്ടപ്പെട്ടപോലെ... എല്ലാം പണം നല്‍കും എന്നാ ചിന്ത... ധാര്‍മികത ഇല്ല .. അതിന്റെ വിചാരം പോലും ഇല്ല .. പകരം സുഖിച്ചു ജീവികണം. അതില്‍ പണം, പെണ്ണ്, മദ്ധ്യം ഇവ കുറവും അല്ല. പണം നേടാന്‍ വേണ്ടി മാത്രം ഉള്ള പരക്കം പാച്ചില്‍.. ധര്‍മം ഇല്ലാത്തവര്‍ക്ക് എല്ലാം .... കാലത്തിനു മാറ്റം വേണം അത് ആര്‍ക്കും ഭാരം ആകരുത്.. ആക്കരുത് ... ഇപ്പോള്‍ പല വികസനവും  മറ്റൊരുവന്റെ നെച്ചില്‍ കയറിനിന്നുള്ള ഒരു അട്ടഹാസം പ്പോലെ.. എവിടെ നമ്മുടെ ചിന്ത ... ധാര്‍മികതയില്‍ നിന്നുള്ള നീറുന്ന വേദനയിലോ അതോ... പണത്തിനു നേടിത്തരാന്‍ കഴിയുന്ന നിഗലതിലോ... ധര്മികതയില്ലാത്ത ജീവിതം കൊടുംകാറ്റില്‍ പെട്ട ചെരുവള്ളം പ്പോലെയാണ് ..

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...