Monday, 31 May 2010

ആവശ്യങ്ങളും അത്യാവശ്യങ്ങളും

പലരും രാവിലെ എഴുനെറ്റാല്‍ ഉടന്‍ ഒരു കാപ്പി ഇട്ട് കുടിക്കാന്‍ നോക്കും, അല്ലങ്കില്‍ കാപ്പിക്ക്  വെള്ളം അടുപ്പത്ത് വച്ചിട്ട് പോകും, തിരികെ വരുമ്പോഴെക്ക് തിളച്ചിരിക്കാന്‍.... എന്നാല്‍ മറ്റൊരുകുട്ടര്‍ ഉണര്‍ന്നാല്‍ ഉടന്‍ പോയി  മുഖം കഴുകി, കെട്ടി കിടക്കുന്ന മൂത്രം കളഞ്ഞു വൃത്തി ആയതിനു ശേഷമേ അടുകളയില്‍ കയറു.... എന്നാല്‍ ചിലര്‍ അതിരാവിലെ എഴുനേറ്റു കുളിച്ചു വൃത്തി വരുത്തിയിട്ടേ ബാക്കി തുടങ്ങു... ഇതില്‍ ഏതാണ് ആവശ്യം ... ഏതാണ് അത്യാവശ്യം... ഇതിലെ ഏറ്റവും നല്ലത് അവസാനത്തെ  കുട്ടര്‍ ആണ്‌.... ഇവര്‍ കുടുംബത്ത് ഐശ്വര്യം നല്‍കുന്നവരാണ്. എങ്ങനെയാണു ഐശ്വര്യം   വരുന്നത് കറകളും, അഴുക്കും കളഞ്ഞു വൃത്തി ആകുമ്പോള്‍ മനസ്സില്‍ നന്മ ഉണ്ടാക്കും അവ പ്രവര്‍ത്തിക്കും .. പലപ്പോഴും പ്രായം ഉള്ളവര്‍ പറയും പള്ളിയില്‍, അമ്പലത്തില്‍, ദേവാലയങ്ങളില്‍, പള്ളികുടങ്ങളില്‍, പരിക്ഷക്ക് പോകുമ്പോള്‍ വൃത്തിയായി കുളിച്ചു പോകാന്‍ പറയുനത് നന്മ പരത്താന്‍, വിശുദ്ധിയില്‍ വെളിച്ചം വീശാന്‍ ആണ്‌.. നാമോ ..? ഈ പുണ്ണ്യ സ്ഥലങ്ങളില്‍ എത്ര വെടിപ്പോടെയാ പോകാറുള്ളത് .... ?  മറ്റു രണ്ട് കുട്ടര്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയം  ലാഭികുന്നവര്‍... വേണ്ടി വന്നാല്‍ ലാഭ മനോഭാവകാര്‍ ആണ്‌ എന്ന് പറയാം... വൃത്തി യിലെങ്കിലും ഒരു കാപ്പി വേണം... എന്നാലെ ബാക്കി നടക്കു എന്ന് ബലം പിടിക്കുന്നവര്‍... ബെഡ് കോഫി എന്നൊക്കെ പറയുന്നത് വൃത്തി ഇല്ലാതെ കാപ്പികുടിക്കല്‍ ആണ്‌.... രണ്ടാമത്തെ കുട്ടര്‍ എല്ലാത്തിലും ഇവര്‍ പെടും ലഭാകാരും കുറെ എല്ലാം വേണ്ടവര്‍ ആണ്‌... ഇതില്‍ നമ്മുടെ സ്ഥാനം എവിടെയാ ....? അതോ ഒന്നുമില്ലാത്ത സ്ഥാനത്ത് ആന്നോ? മറ്റൊരു വിഷയത്തിലേക്ക് കടക്കാം നമ്മുക്ക് എല്ലാരുടെം വീട്ടില്‍ അലക്കുന്ന യെന്ത്രം ഇല്ല അല്ലെങ്കില്‍ അത് ഇടക്ക് കേടായി അന്നേരം എങ്ങനെ... അലക്കും? ചിലര്‍ കുറെ ദിവസം കുറെ സോപ്പുപൊടിയില്‍  ബകറ്റില്‍ ഇട്ട് വച്ച് ആരെങ്കിലും വഴക്ക് പറയുമ്പോള്‍ എടുത്തു കഴുകുന്നവര്‍.... ചിലര്‍ വീണ്ടും വീണ്ടും മാറിയിട്ടും, സ്പ്രേ അടിച്ചും പോകുന്നവര്‍ ... ചിലര്‍ ഒരു ബാര്‍ സോപ്പ് വാങ്ങി ഒരു ഒന്നര ഒരലക്ക് അങ്ങ് നടത്തും ....അത് കഴിഞ്ഞേ അടുത്ത പരിപാടി ഉള്ളു.... ഇതിലുടെയും പലതരം മനോഭാവകരെ കാണാം... ഇതിലും നാം ഏത് കുട്ടര്‍ ... അതോ ഇതിലൊന്നും പെടാത്ത മറ്റുള്ളവര്‍ അലക്കി തരുന്നവര്‍ ആണോ? .................. ഇതുപോലെയാണ് ജീവിതത്തിലെ ഓരോ ചെറുതും വലുതും ആയ കാര്യങ്ങള്‍ .... പല മനോഭാവകാര്‍ ..തെന്നീച്ച പോലെയും, ...ഉറുമ്പുകള്‍ പോലെയും ഉള്ളവര്‍.... നമ്മുക്ക് ഉറുമ്പുകള്‍ ആയി മാത്രം മാറാം ...ഇത്രയും നാളായിട്ട് ഉറുമ്പുകള്‍ വാര്‍ത്ത‍ കെട്ടിടം പണിഞ്ഞു താമസികാറില്ല... അങ്ങകലെ നിന്നും ഒരു ഓട്ടോയും വിളികാതെ... എടുക്കാന്‍ കഴുയുനത്തില്‍ കുടുതല്‍ വലിച്ചും, ചുമന്നും സംഭരിച്ചു വയ്ക്കുകയാണ്... നമ്മുക്ക് ബുദ്ധി ഉണ്ടായിട്ടും രണ്ട് ദിവസം പണി ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ ഇരക്കാന്‍ പോകേണ്ട അവസ്ഥ... കിട്ടുമ്പോള്‍ ആവശ്യത്തില്‍ അധികം ... ഇല്ലാത്തപ്പോള്‍ പഞ്ഞവും പരിവട്ടവും.... ആവശ്യങ്ങളെ ആവശ്യങ്ങളായി കാണുക... അത്യാവശ്യങ്ങളെ അത്യാവശ്യങ്ങളും ആയും കാണുക... ഒരാള്‍ക്ക് ആവശ്യം മറ്റൊരാള്‍ക്ക് അത്യാവശ്യം ആയും പലര്‍ക്കും അത് നിസാരവും ആണെന്ന് നാം പലയിടത്തും പഠിച്ചിട്ടുണ്ട്... ഇത് കോളേജില്‍ പോയി പഠിച്ചു ചെയെണ്ടതല്ല പകരം ജീവിതത്തില്‍ ഉറുമ്പുകളെ പോലെ ഉള്ളവരെ കണ്ടു പഠിക്കുക.... ഒരികലും യെന്ത്രങ്ങളെ ആശ്രയികാതെ കുറെ വ്യായാമം കിട്ടുന്ന പ്രേവൃത്തികളിലും ഏര്‍പ്പെടുക.. അതുപോലെ എപ്പോഴും വിശാലമായ് ചിന്തിക്കുക .. നല്ലത് എടുക്കുക ചര്‍ച്ച ചെയ്യുക ... പലപ്പോഴും വേണ്ടാത്തത് എടുത്ത് മാസങ്ങളോളം ചര്‍ച്ച ചെയ്ത്, കുറ്റം കുറവ് കണ്ടു ആവശ്യവും അത്യവശവും മറക്കാതെ ജീവിതം ഉറുമ്പിനെ പ്പോലെ വിവേകത്തോടെ വികാരങ്ങളെ ക്രെമികരിച്ചു പോകാം.....

സിനിമലോകത്തിലെ കഥാപാത്രങ്ങള്‍

എല്ലാവരുടെയും ജീവിതത്തില്‍ അനുകരണ സോഭാവം ഉണ്ട്. കൊച്ചുകുട്ടികളില്‍ പറയുകയും വേണ്ടാ മമ്മുട്ടി, മോഹല്‍ലാല്‍, സുരേഷ് ഗോപി, ഡിഷും.. ഡിഷും ഒക്കെയാ.. ഇതില്‍ വെറും തമാശ കഥാപാത്രങ്ങള്‍ വരെ ഉണ്ട്, വേഷത്തിലും രൂപത്തിലും കുറവല്ല.. എന്നാല്‍ ഇവര്‍ അഭിനയിക്കുന്ന ഒരു നല്ല കഥാപാത്രം  ആകാന്‍ ആരും ശ്രെമിക്കുനില്ല... പലപ്പോഴും നാം സിനിമ കാണാറുണ്ട്... അപ്പോള്‍ ചിരിക്കും, കരയും, വികാരം കൊള്ളും തീര്‍ന്നു... അതുപോരാ ... അതില്‍ നിന്നു ഇറങ്ങുപോള്‍ ഞാനും അതിലെ ഒരു നല്ല മൂല്യം ഉള്ള ഒരു കഥാപാത്രം ആണ്‌ എന്ന് തോന്നിയ്യിട്ടുണ്ടോ? അല്ലെങ്കില്‍ അതായി തീരാന്‍ ശ്രെമിക്കുമോ? 
നമ്മുടെ ജീവിതവും ഒരു നാടകം ആണ്‌, നാമും നടി- നടന്‍മാര്‍... മാറി മാറി അഭിനയിക്കുന്നവര്‍.. ജീവിതത്തില്‍ അഭിനയിക്കുക അല്ല ... ആയി തീരുകയാണ് വേണ്ടത്... ജീവിതത്തില്‍ അഭിനയിച്ചാല്‍ അത് തകര്‍ച്ചയിലേക്ക് പോകും.. ആരുടെയും മുമ്പില്‍ നമ്മുക്ക് ആരൊക്കെയോ ആയി അഭിനയിക്കാം എന്നാല്‍ ജീവിക്കാന്‍ ഒരുപാട് പ്രയാസം ആണ്‌. ഒരു നല്ല ആള്‍ ആകുന്നതില്‍ അപ്പുറം വലിയ ഒരു കാര്യം ഇല്ല.. വീട്ടില്‍, നാട്ടില്‍, എവിടെയും വിശ്വസ്തനായ ഒരു ആള്‍ ആകുക.... അങ്ങനെ നമ്മള്‍ ആയാല്‍ ജീവിതം വിജയിച്ചു.. ഇങ്ങനെ ആയിത്തീരുക വളരെ പ്രയാസം ആണ്‌.. നൂറു നൂറു നന്മ ചെയ്താലും വന്നുപ്പോയ ഒരു പിശകില്‍ പോലും ഈ സ്ഥാനം നഷ്ടപ്പെടും... നമ്മുക്ക് നല്ല കഥാപാത്രങ്ങള്‍ ആയി മാറാം.... 

Sunday, 30 May 2010

വൈദേശിക ജീവിത പാഠങ്ങള്‍

വൈദേശിക ജീവിതം തരുന്ന പാഠങ്ങള്‍ കുറവല്ല... എന്നിട്ടും ആരും ഒന്നും മനസിലാക്കുനില്ലല്ലോ.... എന്നോര്‍ത്ത് വിറുങ്ങലിച്ചു നില്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍.... കഴിയും, വൈദേശിക ജീവിതത്തില്‍ നമ്മുക്ക് കിട്ടുനത് അനുകരണം ആണ്‌. അവ വെക്തിതം നഷ്ട്ടപെടുതല്‍ ആണ്‌.. അനുകരിക്കുനതിനെക്കാള്‍ ഒരു പടി മുകളിലായാല്‍ നന്ന്‍.. ഒരു പടി കുറവോ, അതെ പടിയോ നല്ലതല്ല... "നാട് വിട്ടാല്‍ നായ" എന്ന പറച്ചില്‍ എന്നും സത്യം കാണിച്ചു തരുന്നു... നമ്മെ വളര്‍ത്തി വലുതാക്കിയ അപ്പനേം അമ്മേം പോലും മരണകിടക്കയില്‍ പോയിട്ട് ... ആ അവസാന നിമിഷവും കത്തി പ്രകാശിച്ചു മാറുന്ന ചിതയുടെ മുമ്പില്‍ നില്‍കാന്‍ കഴിയാതെ... അവിധിയില്ലാതെ... അവിധിയെടുതല്‍ പണിപോയി കുത്ത് പാള എടുപ്പിക്കുന്ന സംസ്കാരത്തിലേക്ക് എന്തിന് നാം വീണ്ടു വീണ്ടും പോകുന്നു... മകളുടെ കല്യാണത്തിന് കൈ പിടിച്ചു കൊടുകേണ്ട അപ്പന്‍, അമ്മ നാളുകള്‍ക്ക് ശേഷം പടം കണ്ടു സമാധാനം കാണുന്നു... ഞാന്‍ നാട്ടില്‍ പോകുന്ന പൈസക്ക് ഒരു പവന്‍ കൂടി കൊടുകമല്ലോ എന്ന് ആശ്വസിക്കുന്നവരും  കുറവല്ല... നാം എന്തിന് ഇങ്ങനെ ഉണ്ടാക്കുന്നു.. നാം എന്തിന് ജീവിക്കുന്നു...  അപ്പനും അമ്മയും നല്ല ഭക്ഷണം കഴികാതെ, നല്ല വീട്ടില്‍ ഉറങ്ങാതെ... അകലങ്ങള്ളില്‍ മാറിനിന്നു ഉണ്ടാക്കി അവസാനം മക്കള്‍ പോലും നഷ്ട്ടമായി ചങ്ക് പൊട്ടി മരിച്ചു ജീവിക്കുന്നവര്‍ നമ്മുടെ ഇടയില്‍ കുറവല്ല...  അപ്പനേം അമ്മയെയും വിദേശത്തേക്ക് കയറ്റി വിട്ട് മടക്കയാത്രയില്‍  ഈ ലോകത്തോടെ യാത്രാ പറയുന്നവരും .... കയറ്റി വിട്ടയാല്‍ ഒരു പെട്ടിയില്‍ ചീഞ്ഞു നാറി വരുന്നതും നമുടെ ജീവിതത്തിലെ നിത്യ കാഴ്ച അല്ലെ....? എന്നിട്ടും പാന്റും കൊട്ടും ഇട്ട് നില്‍ക്കുന്നവരെ കാണുമ്പോള്‍ ഉള്ളില്‍ ചിരിക്കുന്നവരും, വിദേശ ജീവിതത്തില്‍ ഉണ്ടാക്കുന്ന പണത്തെയും പലരും പ്രേശംസിക്കുന്നവരും ഒട്ടും കുറവല്ല... ജീവിക്കാന്‍ പണം വേണ്ടേ എന്നാണ് മിക്കവാറും ചോദിക്കുനത് എന്നാല്‍ ഈ പണം ഈ പോയ ജീവിതം തരുമോ? വീട്ടിലെ പറമ്പില്‍ ഒരു മുട് വാഴ വയ്ക്കാന്‍ നാണം ഉള്ളവര്‍ വിദേശത്ത്  കക്കുസ് കഴുകന്‍ ഇഷ്ട്ടപെടുന്നു... സ്വൊന്തം പറമ്പിലെ പത്ത് മുട് റബ്ബര്‍ വെട്ടി പാലെടുത്ത് ... കുടുംബത്തില്‍ മാതൃക അകെണ്ടാവര്‍ പകരം വിദേശത്ത് പോയി തോട്ടി പണി ചെയ്യുന്നു... വീട്ടിലെ ജോലികാര്‍ക്ക് എന്നിട്ട് കൂലി നല്‍കുന്നു... ചിലയിടത്ത് ഈ ഭര്‍ത്താവിന്‍റെ ജോലി ചെയുന്നതും ഈ വരുന്ന കുടി പള്ളികുടം പോലും കാണാത്ത വെട്ടുകാരന്‍ ആണ്‌....  നമ്മുടെ ജീവിതത്തില്‍ വേണ്ടത് സമാധാനവും, സന്തോഷവും, പച്ചപ്പായ കുടുംബ ജീവിതവും ആണ്‌... ഇവ മങ്ങിയാല്‍ മനുഷ ജീവിതം പട്ടിയുടെ ജീവിതം പോലെയാ... ആട്ടും തുപ്പും ഏറ്റു ഒച്ചാനിച്ചു നില്‍കേണ്ടി വരുന്ന വിദേശ ജീവിതം .... എന്തിന് നാം പട്ടിയെ പോലെ ജീവികണം? ഈ പട്ടിയെ പോലെ ജീവിച്ചിട്ട് വരുമ്പോള്‍ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന കുടുംബത്തില്‍ ഏങ്ങനെ ജീവിക്കാന്‍ കഴിയും ...? വീട്ടിലുള്ളവര്‍ക്ക് വീണ്ടു പണം പോര എന്നതില്‍ കുടുതല്‍ ആ  ആളെ തന്നെ വേണ്ടാ എന്ന ചിന്തയാ.... ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് വരുമാനം കുടുതല്‍ ആണ്‌ അതിനാല്‍ പലപ്പോഴും കൊച്ചിനെ നോക്കിയും, വീട്ടു പണി ചെയ്തും, പെണ്ണുങ്ങളുടെ ജോലി നോക്കി പലരും അങ്ങ് ജീവിക്കുവാ.... അവിടയും ഏത് ജീവിതം ....  കൂടെ ജോലിയെടുക്കുന്ന കുട്ടുകരോടൊക്കെ പറയുന്നതോ .... അതിലും കഷ്ട്ടം. പലര്‍ക്കും ഇത് ഭര്‍ത്താവാണെന്ന് പോലും പറയാന്‍ നാട്ടിലേക്കാള്‍ വൈക്ലബ്യം... കുട്ടുകരോടൊപ്പം മദ്യം നുളങ്ങു ചുവടു വയ്ക്കുന്ന ഭാര്യയെയും മക്കളേം കണ്ടു അമ്പരക്കുന്ന അപ്പന്മാര്‍ .. ഈ കാഴ്ചകള്‍ മലയാള മണ്ണിനു ശാപം തന്നെയാണ്.... മാറണം... മാറ്റണം.. സന്തോഷവും, സമാധാനവും, വറ്റാത്ത സ്നേഹം ഉള്ള കുടുംബങ്ങള്‍, ബഹുമാനിച്, വിശുദ്ധിയില്‍, വിഷിഷ്ട്ടമായി കഴിയുന്ന ചെറു ജീവിതങ്ങള്‍ നമ്മുക്ക് മുതല്‍ക്കുട്ട് ആക്കാം... വളരുന്ന, വളര്‍ത്തുന്ന... സമുഹം പണിയാം.... അടിത്തറയില്ലാത്ത വൈദേശിക ജീവിതം ഉപേഷിക്കാം ....

കുടുംബ സങ്കല്‍പം

കുടുംബ സങ്കല്‍പം  ഇല്ലാത്തവര്‍ ലോകത്തില്‍ ചുരുക്കം ആണ്‌. ഇതില്‍ ഏറ്റവും മഹനിയമായ ഒരു കാഴ്ചപ്പാട് നല്‍കുന്നത് ബൈബിളില്‍ ആണ്‌.. ആദി മാതാപിതാക്കളെ ദൈവം ഏദനില്‍ ആക്കി, എല്ലാം നല്‍കി വളര്‍ത്തി, എന്നാല്‍ അനുസരണ കുറവില്‍, ഒരു പിഴവില്‍, പിശാചിന്‍റെ പിടിയില്‍ പെട്ട് അവര്‍ക്ക് ദുരിതം ഉണ്ടായി എന്ന പഴയനിയമ ചിന്താധാര... അതിനുശേഷം പുതിയനിയമത്തില്‍ കാണുന്നു "കുടുംബം" ഉടലെടുക്കുനത് വലിയ ഒരു വേദനയില്‍ ആണ്‌ വളര്‍ത്തിയ മാതാപിതാക്കളെ വിട്ട് പുരുഷനോട് ചേരും എന്ന പുരുഷ മേധാവിത്ത ചിന്താധാര...  ഈ രണ്ട് നിയമ സാധുതകളും തള്ളികളയാന്‍ ആകില്ല... അവയ്ക്ക് ഒരു ദൈവിക കരുതല്‍ കാണാം.... ദൈവം ആണ്‌ പങ്കാളികളെ തന്ന് കുടുംബം നല്‍കുന്നത് അവിടെ നന്മ നല്കുനത്... എന്നെങ്കിലും നാം ഒരു വിവാഹം ദൈവസനിധിയില്‍ വയ്ക്കാറുണ്ടോ? പകരം അവിടെ പണം ഉണ്ടോ? ജോലിഉണ്ടോ?
എത്രനാളായി അവര്‍ ഗള്‍ഫില്‍ എന്നൊക്കെ അല്ലെ അവിടെ നോക്കാറ്? പകരം ദൈവിക ഭക്തി ഉള്ള ഒരു വീടാണോ? സ്നേഹം ഉള്ളവരാണോ എന്ന് ചിന്തിക്കുമോ? പണവും പറമ്പും നോക്കി ആരും കുടുംബ സകല്‍പ്പം മെനയരുത്... അത് വലിയ ദുരന്തത്തില്‍ കലാശികാം... അതുപോലെ പ്രേമം എന്ന സങ്കല്‍പ്പവും ഒത്തിരിയേറെ ചിന്തിക്കേണ്ടതാണ് ... വെളുപ്പും, ശരിരവും, സൌന്ദര്യം ഇവ നോക്കി തുടങ്ങിയാല്‍ അവ ജീവിതം തകര്‍ക്കും .. പകരം ദൈവ നിശചയം നോക്കുക.... കുടുംബ, ജാതി, സാമുഹിക വെവസ്ഥ, സാമുഹിക ചുറ്റുപാടുകള്‍ നോക്കുക... ഇവ ദൈവിക ചിന്തയ്ക്ക് മാത്രമേ കഴിയു.... കുടുംബം ആരംഭം നാം ഒരുവിധം എങ്ങനെ ആകണം എന്ന് സങ്കല്പ്പികണം... അതില്‍ കൊടുമ്പിരി കൊണ്ട് കിടക്കുകല്ല പകരം അതിനെ അനുപുരകമായി നിന്നു വളര്‍ത്തുകയാണ് വേണ്ടത്... നാം സങ്കല്പ്പിച്ചതെല്ലാം മൊത്തത്തില്‍ ശരിയാകണം എന്നില്ല..
രണ്ടാമത്തെ പുരുഷ  നിയമ സങ്കല്പം ഒത്തിരി അര്‍ത്ഥം നല്‍കുന്നതാണ്.. വിദേശ സര്‍വകലാശാലകള്‍ പ്പോലും കേരളത്തിലെ കുടുംബ പവിത്രതയെ എടുത്ത് മാതൃകയായി പഠിക്കുന്നു, പഠിപ്പിക്കുന്നു അതും ഇശ്വര കടാഷം ആണ്‌... കുടുംബത്തിനു നാഥന്‍ ഉണ്ടാകണം .. നാഥന്‍ എന്നത് മാടമ്പി എന്ന കാഴ്ചപ്പാടല്ല ... പകരം വിട്ടുവീഴ്ച കൊടുക്കേണ്ടിടത്ത് കൊടുക്കുന്ന സ്നേഹ പിതാവിന്‍റെ രൂപം ആണ്‌.. ഭാര്യക്ക്, മക്കള്‍ക്ക് എപ്പോഴും കുടെയുള്ള, എല്ലാം തരണം ചെയ്യാന്‍ ഉറപ്പുള്ള, നല്ല തീരുമാനം വിട്ടുവീഴ്ചയോടെ  എടുക്കുന്നവന്‍ ആണ്‌... കുടുംബ യഥാര്‍ത്ഥത്തില്‍ ഒരികലും പകരകാര്‍ ഇല്ല അപ്പന്‍ അപ്പനും, അമ്മ അമ്മയും, മക്കള്‍ മക്കളും ആണ്‌... ഇപ്പോള്‍ നാം കാണുനത് എല്ലാത്തിനും പകരകാര്‍... അപ്പന് അമ്മയെ ശുശ്രുഷികാന്‍ വയ്യ.... ആശുപത്രിയില്‍ പ്പോലും കൊണ്ടുപ്പോകാന്‍ ആഗ്രഹം ഇല്ല, അവിടെ ആരെ കൊണ്ടുപോകണം ...? എത്രയോ പേര്‍ ജീവിത മാര്‍ഗം പോലും ഉപേഷിച് കുടുംബത്തിനായി ഇത് ചെയ്യുന്നു ... അവരെ പൂവിട്ടു പൂജികണം.... പ്രായം ആയ പെണ്‍കുട്ടിയെ കവലയിനിന്നു നേരം ഇരുട്ടിയാല്‍ പോലും വിളിച്ചു കൊണ്ട് വരാന്‍ വീട്ടില്‍ ഇല്ലാത്ത അച്ചന്മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്, ആ സമയം കള്ള് കുടിച്ചു മത്തനായ് ജീവിക്കുനവരും, യാതൊരു പ്രയോജനവും ഇല്ലാത്ത രസ കഥകള്‍ കേട്ടിരിക്കുന്നവരും കുറവല്ല എന്നോര്‍കണം... ഇതിന്‍റെ അര്‍ത്ഥം ആരോടും ബന്ദം ഇല്ലാത്ത അപ്പനെയും അല്ല... ഉത്തരവാദിത്തം ഉള്ള കുടുബ നാഥന്‍ തന്നെയാണ്... ജീവിത- കുടുംബ സകല്‍പം ഉളവര്‍ അങ്ങനെ തന്നെയായിരിക്കും... വൈകുനേരം വിളക്കുവെക്കുമ്പോള്‍ മുതല്‍ വീട്ടില്‍ ഉള്ളവരായിരിക്കും .. അല്ലെങ്കില്‍ അവിടെ ചില പകരകാര്‍ വന്നെനിരിക്കും ... ഇനിയും അപ്പനെയും അമ്മയെയും വിട്ട് പുരുഷനോട് ചേരും എന്ന ചിന്തയിലേക്ക് വരാം ... ഇതില്‍ ഭാര്യ അടിമ എന്ന ചിന്തയും നിഴലിക്കുനില്ല പകരം ഈ കുടുംബത്തിനു വേണ്ടി നല്ല നന്മയുള്ള അമ്മയായി മാറുക എന്നതാണ് ... അമ്മ റെഡി ആണോ കുടുംബം റെഡിയായി ... എന്ന് വച്ചാല്‍ അപ്പന്‍റെ തലക്ക് കയറുന്ന സങ്കല്‍പ്പത്തിലും ആകണ്ട നമ്മുടെ ചിന്ത. മാതൃക ഉള്ള അമ്മ, അപ്പന്‍ നേരത്തെ തന്നെ വീട്ടില്‍ വരാനുള്ള കഴിവുള്ള അമ്മ സ്ഥാനം... പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്തിന് ഇപ്പോഴേ വീട്ടില്‍ കയറണം... എങ്ങനെ ഉണ്ടായി ഈ നിര്‍വികാരത .... വീട്ടില്‍ കയറാന്‍ തോന്നലുകള്‍ ഉണ്ടാക്കുനത് വീട്ടിലെ അമ്മതന്നെയാ... പകരം വീടിനേം, ഭര്‍ത്താവിനേം, മുലകുടിക്കുന്ന കുഞ്ഞിനേം കളഞ്ഞു പണം ഉണ്ടാക്കുന്ന, ഉണ്ടാക്കാന്‍ മുതിരുന്ന അമ്മയല്ല ഒരു കുടുംബത്തിലെ വിളക്ക്.. പകരം കത്തുന്ന, കത്തിക്കുന്ന, കുടുംബം കലക്കുന്ന അമ്മയാണ്.. ആര്‍കു വേണ്ടിയോ കല്യാണം കഴിച്ചവര്‍, നാട്ടുകാര്‍ എന്തുപറയും ഇങ്ങനെ നിന്നാല്‍ ... എന്ന ചിന്തയില്‍ കല്യാണം കഴികരുത്, കഴിപ്പികരുത്, ശാരിരിക, മാനസിക, വിശുദ്ധിയുടെ നിറവില്‍ അവരെ ഈ പരിപാവന കുടുംബ ജീവിതത്തിലേക്ക് കൈപ്പിടിച്ച്‌ ഉയര്‍ത്തണം... ഇവടെ സന്തോഷം, സമാധാനം ഉണ്ടാകും. അല്ലാതെ എല്ലാത്തിനും പകരകാര്‍, അപ്പന് പകരം കുറെ പണം എല്ലാ മാസവും,  അമ്മക്ക് പകരം കുറെ പണം.... എന്തൊരു നശിച്ച, നശിപ്പിക്കുന്ന ചിന്ത... പകരം അങ്ങോട്ടും ഇങ്ങോട്ട് പറഞ്ഞു ആ കുടുംബത്തിനായി ദാരിദ്യം ഇല്ലാതെ പോറ്റാനുള്ള തീരുമാനം... എവിടെയും അപ്പന്‍റെ, അമ്മയുടെ, ഭാര്യയുടെ, ഭര്‍ത്താവിന്‍റെ, ദാരിദ്യം .. അതാണ് സത്യത്തില്‍ ഉള്ള  ദാരിദ്യം. പണം അല്ല...

Friday, 28 May 2010

പരോപകാരം

പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന  ഉപകാരം ആണ്‌. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു മറ്റുള്ളവരിലേക്ക് ഒഴുകുന്ന സ്നേഹം ആണ്‌. എന്നാല്‍ പലരും ഈ അര്‍ഥത്തില്‍ ആരെയെങ്കിലും പരോപകാരം ചെയ്യുന്നു എന്ന് ചിന്തിക്കാന്‍ പ്പോലും കഴിയുന്നില്ല, പലതും പ്രതീക്ഷിച്ചു ചെയ്യുന്ന പോലെ പലതും തോന്നിപോകുന്നു. അപ്പനമ്മമാര്‍ മക്കളെ പഠിപ്പിക്കുനത് എന്തോ ഭാവിയില്‍ കിട്ടണം, തരണം എന്ന ചിന്തയില്‍, സഹോദരന്‍ സഹോദരിക്ക് ഒരു കൈ സഹായിച്ചത് ഭാവിയില്‍ അത് കിട്ടും എന്ന ചിന്തയില്‍... അത് തിരിച്ചു കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തുടങ്ങും പരാതിയും, വെറുപ്പും, വിധേഷവും ഒക്കെ. മകളെ കേട്ടിച്ചയച്ചിട്ടും മകള്‍ ആ കുടുംബംതില്‍  വളര്‍ന്നു കാണാന്‍, സന്തോഷിച്ചു ഒന്നിച്ചു നില്‍ക്കുനതു കാണാന്‍ സമ്മതികാതെ അപ്പനമ്മമാര്‍ക്ക് പണം ഉണ്ടാക്കി മാത്രം കൊടുക്കുന്നവരായി തീരണം... അതു കടമയല്ല, ബന്ധനം ആണ്‌.... പരോപകാരം പിടിച്ചു പറിക്കല്‍ ആണ്‌. അതിലുപരി എന്‍റെ അപ്പന്‍, എന്‍റെ അമ്മ ഞങ്ങളെ കഷ്ട്ടപ്പെട്ടു വളര്‍ത്തിയതാണ് എനിക്ക് കടമയുണ്ട് എന്ന് കണ്ടു അവരെ സഹായികണം... അല്ലാതെ അവര്‍ക്ക് കുറെ ചിലവായിട്ടുണ്ടാകണം അതിനാല്‍ പകരം കൊടുകണം എന്നതും തെറ്റാണു.... ഇവ പണം മാത്രം അല്ല പകരം കവിഞ്ഞൊഴുകുന്ന സ്നേഹം ആണ്‌. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും മക്കളേം ഒക്കെ വാരി പ്പുണരുന്ന, കുളിര്‍മയുള്ള സ്നേഹം ആണ്‌ വേണ്ടത്...
അതുപോലെ നാം മറ്റുള്ളവരുടെ ആവശ്യം കണ്ടു അവര്‍ക്ക് ഒരു കരുത്തായി തീരുകയാണ് വേണ്ടത്. ഒന്നും പ്രതീക്ഷിച് അല്ല, അവര്‍ക്ക് ആവശ്യം ഉണ്ട് എന്ന് കണ്ടു ചെയ്യുക. അതുപ്പോലെ നാം ചെയ്യേണ്ടത് നാം തന്നെ ചെയ്യുക, പകരകാരന്നെ രണ്ടാമത് അയയ്ക്കുക.    അതുപ്പോലെ നമ്മെ ദുരുപയോഗിക്കുന്നവരും കുറവല്ല കുറെ കാര്യം പറഞ്ഞു മയപ്പെടുത്തി ഉപയോഗിക്കുന്നവരും ഉണ്ട്... നമ്മുടെ മനസ്സില്‍ അവ ഒരു നല്ല പരോപകാരം ആയി കണ്ടു ദൈവ നിയോഗമായി കണ്ടു ചെയ്യുക... പുണ്യം ഉണ്ടാകും.... ഇരുവര്‍ക്കും.... ഒരു വീട്ടില്‍ ഭര്‍ത്താവില്ല എന്ന് കരുതി ഭര്‍ത്താവായി തീരുന്നത് പരോപകാരം അല്ല, അവരെ സഹായികാം നന്മ മാത്രം ആഗ്രെഹിച്.... അല്ലാതെ ഭര്‍തൃ പണി ഏറ്റെടുകള്‍ അല്ല... നാട്ടുകാരെ കൊണ്ട് പറയികല്‍ അല്ല പരോപകാരം. നാം പരോപകാരം ഏറ്റെടുക്കുമ്പോള്‍ നന്നായി ചിന്തികണം അതില്‍ ഞാന്‍ നന്മ കാണുന്നുണ്ടോ എന്ന്, അതില്‍ തിരിക്കെ എന്തെങ്കിലും പ്രേതീക്ഷിക്കുന്നോ എന്ന്, പരോപകാരം കടമോ, കടമയോ അല്ല. ഒരു നിഷ് കാമ കര്‍മ്മം ആണ്‌. ഒന്നും പ്രേതീക്ഷികാതെ ചെയ്യുന്ന പുണ്യം ആണ്‌.

നാം തീര്‍ഥാടകര്‍

നമ്മുടെ ജീവിതം ഒരു തീര്‍ഥാടനം പോലെയാണ്. നാം തീര്‍ഥാടകര്‍... സുഖ ദുഖ ജീവിതയാത്രയില്‍ നമ്മുടെ ചിന്ത മോക്ഷം തന്നെയാണ്... ഇശ്വരനോടോതുള്ള ജീവിത യാത്ര. ധര്‍മ്മവും കര്‍മ്മവും ഇതിലെ വേര്‍തിരികാനാവാത്ത യാഥാര്‍ഥ്യങ്ങളും... ഈ യാത്രയില്‍ നാം എത്രയോ ദേവാലയങ്ങളും പള്ളികളും അമ്പലങ്ങളും കാണാറുണ്ട് അതിനുമുമ്പില്‍ ഒന്ന് കയറി അല്ലെങ്കില്‍ ഒന്ന് മനസുകൊണ്ടെങ്കിലും നാം ദൈവസനിധ്യത്തെ വണങ്ങി പോകാറില്ലേ ..? ഇത് ഒരു തീര്‍ഥാടക മനസ്സാണ്. ലോകം മുഴുവന്‍ ദൈവ സാനിധ്യം ഉണ്ട് എങ്കിലും ഈ പരിപാവന സ്ഥലങ്ങളില്‍ അതിന്‍റെതായ ഒരു വെളിച്ചം പകരുന്നു, ഒരു തണല്‍ കാണുന്നു... എത്രയോ തീര്‍ഥാടകര്‍ ഈ ദേവാലയ വളപ്പുകളില്‍ എല്ലാം മറന്ന് ഉറങ്ങുന്നു ... എന്തുകൊണ്ട്?.... എല്ലാം ഇശ്വോര പതാന്ധികത്തില്‍ സമര്‍പ്പിച്ചതുകൊണ്ടാക്കാം ... അവരുടെ കൈയില്‍ ഒരു ഭാണ്ഡം മാത്രം ഉള്ളതുകൊണ്ട് ആകാം, യാത്രാ ക്ഷിണത്തില്‍ മയങ്ങിയതാകാം, ഈ ദൈവാലയങ്ങള്‍ ഒരു തണല്‍ മര തണലുപോലെ മാറട്ടെ... അല്ലാതെ ഒരു കുട്ടര്‍ക്ക് മാത്രം ദൈവത്തെ കാണാന്‍ ഇടയാകാതെ എല്ലാര്‍ക്കും ദൈവത്തിലേക്കുള്ള വഴിയായിരിക്കട്ടെ... അതിലെ പുരോഹിതരും, ശുശ്രുഷികളും അവയ്ക്ക് തിരിതെളിക്കട്ടെ .... അവിടെ തിരിയായി തീരെണ്ടവര്‍ കരിന്തിരിയകാതെ..... എന്നും തേച്ചു മിനുക്കിയ നിലവിളക്കായി.... വറ്റാത്ത വിളക്കായി മാറട്ടെ.  അമ്പലകുളത്തില്‍ അവരുടെ മാരിയുടുകാന്‍ ഉള്ള തുണികള്‍ അലകി വൃത്തി വരുത്തട്ടെ... അതുണങ്ങി തീരുന്നവരെ അവര്‍ ശാന്തമായി ഒന്ന് മയങ്ങട്ടെ.. ഒത്തിരിയേറെ ഇനിയും ഈ ഇശ്വര സാക്ഷാല്‍കാരത്തിനായി വഴി പിന്നിടെണ്ടവര്‍ ആയി അവരെ കാണുകയും, നാമും ഈ യാത്രയ്ക്കായി തിന്മ, ആസക്തികള്‍, മദ്യപാനം, വെഭിചാരം, ദൂഷണം, എന്നിവ ഉപേക്ഷിച് ധര്‍മ്മം, നീതി, വിശുദ്ധി, പാകത... നേടാം.. ഈ യാത്രികരെ കണ്ടു പഠിക്കാം .... തയ്യാറെടുക്കാം...
 ഈ തീര്‍ഥാടനം എന്നത് വെറുതെ കാവി ഉടുത്ത്, കടമ ഇല്ലാതെ, കര്‍ത്തവ്യം ഇല്ലാതെ ഉള്ള ഒരു പോക്കല്ല... പകരം ജീവിത ധര്‍മ്മങ്ങളും, കര്‍മ്മങ്ങളും, കര്‍ത്തവ്യങ്ങളും ഉള്ള  യാര്‍ത്ഥ ലോകം തന്നെയാണ്.... ഈ യാത്രയില്‍ നാം മറ്റുള്ളവര്‍ക്ക് കര്‍മ്മവും, നന്മ്മയും നല്‍കി ഇശ്വര ചിന്താ ജീവിതം നയികലാണ്............ ഇതിനിടയിലെ പാപവും, ഭാരവും കഴുകാനും കളയാനും ഉള്ളതാണ് നമ്മുടെ അമ്പല കുളങ്ങള്‍, ഈ അമ്പല കുളങ്ങള്‍ എന്നത് മത ഗ്രന്ഥങ്ങളും, വിശ്വാസങ്ങളും ആണ്‌. പുണ്യം നേടാനുള്ള, പാപ കറകളെ കഴുകി കളയാനുള്ള നീര്‍ച്ചാലുകള്‍ ആണ്‌. വെറുതെ ഉള്ള ഒരു യാത്ര അല്ല.. മോക്ഷതിനായുള്ള വിശുദ്ധിയുള്ള തീര്‍ഥാടനം ആണ്‌.... ധര്‍മ്മവും, കര്‍മ്മവും ഉള്ള, നന്മയും, കടമയും, കലര്‍ന്ന ... മെഴുകുതിരിപോലെ ഉരുകി തീരാനുള്ള പുകയില്ലാത്ത, കറയില്ലാത്ത  വെളിച്ചം  ആയിരികണം. മക്കള്‍കായി, മാതാ പിതാകള്‍ക്കായി, നാട്ടുകാര്‍ക്കും, വീടുകാര്‍ക്കായി, എല്ലാര്‍ക്കുമായി ജീവിതം ഒരു വിളക്കായി .... ഇശ്വോര സാക്ഷാല്കാരമായി .... തീരെണ്ടാതാണ്..

Tuesday, 25 May 2010

ജീവിക്കാന്‍ മറക്കുന്നവര്‍

പലരും പറയാറുണ്ട് കല്യാണം കഴിഞ്ഞു .... ഉള്ള ജോലി പോയി, നരകം തുടങ്ങി, ജീവിതം കോഞ്ഞാട്ട ആയിപോയി. ഭാര്യ നന്നായി ചിന്തിക്കുന്നില്ല, ഭര്‍ത്താവു ശരിയല്ല, അമ്മായിയമ്മ അമ്മായിയപ്പന്‍ റെഡി അല്ല... അങ്ങനെ ഒരായിരം ചിന്തകളോടെ ഓരോ ദിവസം പുലരുന്നു അവസാനിക്കുന്നു... ഇവിടെ ജീവിതം ഉണ്ടോ? ജീവിതം സന്തോഷം ആണോ? ഉത്തരമില്ലാത്ത ചോദ്യം പോലെ അവശേഷിക്കുന്നു... ഇതിനുത്തരം പലരും നല്‍കുന്നത് പലവിധം.. ഒന്നുകില്‍ ഞാന്‍ ഇത്രെയും അഡ്ജസ്റ്റ് ചെയ്തിട്ടും അതിങ്ങനെ, അവള്‍ ഇങ്ങനെ, അവന്‍ ഇങ്ങനെ... ഞാന്‍ ഇത്രെയും അവരെ സഹായിച്ചിട്ടും ഇങ്ങനെ.... ഞാനിത്രെയും സ്നേഹിച്ചിട്ട് ഇങ്ങനെ ..... ഇവയിലൊക്കെ കാണുനത് ഒരു കൊടുകല്‍ വാങ്ങല്‍ നിയമം.. അല്ലെങ്കില്‍ പഴയ നമ്മുടെ ബാട്ടര്‍ സമ്പ്രദായം... അതല്ലേ ശരി?... അങ്ങനെയെങ്കില്‍ ജീവിതം ശരിയാകുമോ? അപ്പോഴാണ് ജീവിതം പരാചയം എന്ന ചിന്ത ഉടലെടുക്കുന്നത്... ജീവിക്കാന്‍ കഴിയാതെ വഴി മുട്ടിപോകുനത് ... ഇവിടെ ജീവിതം മറന്ന് അവിടെ ജീവിതം നടിക്കുകയാണ് .. ബസിലും, ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ പലരും ഉള്ളില്‍ ഊറി ഊറി ചിരിക്കുന്നവരും, അതിലേറെ വിങ്ങി, വിതുമ്പി കരയുന്നവരും ഇന്നും എന്നും ഏറെയാണ്‌.. ചിലര്‍ ഇവയൊക്കെ മറക്കാന്‍ കുശാല്‍ വര്‍ത്താനം, പുതിയ കോമഡികള്‍, സിനിമയിലെ ചിരിപ്പിക്കുന്ന കാര്യങ്ങള്‍ ഒക്കെയായി തള്ളി നീക്കുന്നു ... പലര്‍ക്കും കുടുംബത്തിലേക്ക് ലെവലോടെ കയറി വരാന്‍ തോനാതെ പോകുന്നു... കുഞ്ഞുഗല്‍ ഉറങ്ങുന്നതിനു മുമ്പ് നാമജപം ഒന്നിച്ചു ചൊല്ലാന്‍ ആര്‍ക്ക് ഇപ്പോള്‍ കൊതി തോന്നുന്നു.... ഒന്നിച്ചു കുടുംബത്തോടൊപ്പം അത്താഴമെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു... ഭാര്യ വിളമ്പി തരുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കാന്‍, അമ്മയച്ചന്മാര്‍ സന്തോഷം വിതറി തരുന്നത് കാണാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ ... ഇവയെല്ലാം മരിചി ആയി മാറ്റപെടുന്നപ്പോലെ... പലപ്പോഴും അമ്മേം അച്ഛനേം കാണുന്നത് തന്നെ വര്‍ഷത്തില്‍ ഒരികലോ, രണ്ടും മുന്നും വര്‍ഷത്തില്‍ ഒരുമാസമോ... അതും കുട്ടികള്‍ക്ക് അവിധി യുള്ളപ്പോള്‍ പലരും നാട്ടില്‍ വരാറേയില്ല.... എന്തിന് ഇവര്‍ നാട്ടില്‍ വരുന്നു... ഈ കുടുബത്തിന് വേണ്ടി മാത്രം ജീവിക്കുന്നു എന്നൊക്കെ വീമ്പടിക്കുന്നു ... യാഥാര്‍ത്ഥ്യ ലോകത്തില്‍ എന്താണ് അവസ്ഥ .. ചിന്തിക്കാം .... ഇവയ്ക്കെല്ലാം എന്താണ് പോംവഴി .... പണം ഇതെല്ലം നേടിതരുമോ? .... തരില്ലെന്ന് പറയാം .... ചിലപ്പോള്‍ സഹായിച്ചേക്കാം ... അത് തള്ളാന്‍ പറ്റില്ല.... പണം നന്നായി ചില വഴിച്ചാല്‍ അത് നമുക്ക് നന്മ, സന്തോഷം , സമാധാനം, നല്‍കും... പലര്‍ക്കും പണം എറിഞ്ഞു ഇവകള്‍ നേടാന്‍ നോക്കുന്നു .. പക്ഷെ പകരം കൊടുകല്‍- വാങ്ങല്‍ സംസ്കാരം ഉണ്ടാകുന്നു...
ഇവയ്ക്ക് പലരും പറയുന്ന ഒരു ഉത്തരം മികവരും adjustment ആണ്‌ പറയുന്നത് എന്നാല്‍ അത് ചില വിട്ടു വീഴ്ച ആണ്‌... അത് താല്‍കാലികം ആണ്‌... എന്നാല്‍ യെധാര്‍ത്ഥത്തില്‍ വേണ്ടത് adjustment അല്ല പകരം accommodation ആണ്‌ എന്നുവച്ചാല്‍  അംഗികാരം ആണ്‌... അവരുടെ ആശയം .. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള  ചിന്താ രീതി മനസിലാക്കിയുള്ള  അംഗികാരം.  അപ്പോള്‍ നല്ല തീരുമാനം വെക്തമാകും, ജീവിക്കുന്ന ബന്ധം ഉണ്ടാകും, വളര്‍ച് ഉണ്ടാകും, ജീവിച്ചതായി തോന്നും, ആര്‍ക്ക്‌ വേണ്ടിയോ എന്ന ചിന്ത മാറും. ജീവിതം ഉണ്ടാകും, ഉറപ്പുള്ളവരായി മാറും, ജീവിതം സന്തോഷം, സമാധാനം, കളി, ചിരി എല്ലാം ഉണ്ടാകും. മറ്റുള്ളവരുടെ ചിന്ത കേട്ടു ജീവികാതെ... ദരിദ്ര ജീവിതം ആണെങ്കിലും സന്തോഷമായി ജീവികാം... നമ്മള്‍ ജീവിക്കേണ്ടത് നമ്മുടെ രീതിയില്‍ ആയിരിക്കണം ... ഒരികലും അവര്‍ ജീവിക്കുന്നപോലെ അനുകരികരുത് .... അനുകരണം എപ്പോഴും അടിച്ചമര്‍ത്തല്‍ ആണ്‌.

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...