Sunday, 30 December 2012

ധീരനായ മാര്‍ത്തോമ ശ്ലീഹ ..

യേശു ഒരു മൃഗതെപോലെ വേദനിച്ചു കുരിശും ചുമന്ന്  മരിച്ചു. അപ്പോള്‍ യേശുവിന്റെ കൂട്ടുകാര്‍ കതകും പൂട്ടി അകത്തു ഇരുന്നു.. അപ്പോള്‍ യേശു ഉയര്‍ത്തു  അവരുടെ ഇടയില്‍ വന്നു.. അപ്പോള്‍ ഈ തോമസ്‌ അവിടെ  ഇല്ല പകരം എവിടെയോ പോയിരിക്കുവാ .. ചിലപ്പോള്‍ ഭാക്കി ഉള്ളവര്‍ക്ക് വല്ലതും കഴിക്കാന്‍ വാങ്ങാനോ .. പുറത്തു നടക്കുനതു എന്താണെന്ന്  അറിയാനോ  പോയതാകാം.. ബാക്കി ഉള്ളവര്‍ യെഹുദരെ  ഭയപ്പെട്ടിരുന്നപ്പോള്‍ തോമസിന് ഭയം ഇല്ലാത്തവന്‍ ആയിരുന്നു എന്നുവേണം ചിന്തിക്കാന്‍ . ഇനിയും ലാസറിനെ കാണാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എല്ലാരും പേടിച്ചു കല്ലെറിയും എന്ന് വച്ച് അപ്പോഴും തോമസ് മറ്റുള്ളവര്‍ക്ക്  ശക്തി പകരുന്നു .. അവനോടൊപ്പം നമ്മുക്കും മരിക്കാം... എന്തായാലും യേശുവിനോട്  ചേര്‍ന്നു .. ഇനിയും അവന്റെ വഴി. എന്ന് കണ്ടു മറ്റുള്ളവരെ ധീരര്‍ ആക്കുന്നു. അതുപോലെ അവന്‍ പറയുന്നു നീ വഴിയും സത്യവും, ജീവനും ആകുന്നു ... എന്ന് ഉറക്കെ പറഞ്ഞവന്‍ ആണ് തോമസ്‌. . .. എന്തിനാണ് തോമസ്‌ വഴിയും സത്യവും ജീവനും യേശു ആണ് എന്ന് മനസിലാക്കിയതും വിശ്വസിച്ചതും ... നമ്മുടെ ഭാരതത്തില്‍ എത്താന്‍  വേണ്ടി അല്ലെ? കാരണം യോഗിവര്യന്മാര്‍ പ്രതിച്ചു  "തമസോമാ  ജോതിര്‍ ഗമയ... മൃത്യോമ അമര്‍ത്യം ഗമയ ..അസതോമ സത്യം ഗമയ  " അതിന്റെ ഉത്തരം ശരിയായി മനസിലാക്കി പറഞ്ഞു കൊടുക്കാന്‍ തോമസ്  വളര്‍ന്നിരുന്നു .. യേശു  വഴിയാണ്.. എല്ലാവര്ക്കും നന്മ നല്‍കിയ.. നല്‍കുന്ന വഴി ആണ്... അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള വഴിയാണ്... എല്ലാവര്ക്കും ജീവന്‍ നല്‍കുന്ന വഴിയാണ് അഥവാ ജീവജീവാന്‍ തന്നെയാണ്... ഇത് പറയാന്‍ വേണ്ടിയാണു.. അഥവാ മുനിവര്യന്മാരുടെ യാചനകളുടെ  ഉത്തരവുമായി ഭാരതത്തിലേക്ക് ധീരതയോടെ വന്നു പഠിപ്പിച്ചു .. ഇനിയും തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു .. എന്റെ ദൈവവും എന്റെ കര്‍ത്താവുമേ ... എന്ന്. ആരെയും ഭയക്കാതെ .. വളരെ ധീരനായ ഒരു ശിഷ്യന്‍  ആണ് നമ്മുടെ തോമ ശ്ലീഹ ... അതുപോലെ ഉയര്‍ത്ത കര്‍ത്താവിനെ മാത്രം കാണുവാന്‍ അല്ല പകരം അവിടുത്തെ തിരു മുറിവുകളില്‍ തൊട്ടു ... നമ്മുക്ക് യേശുവിന്റെ തിരു മുറിവുകള്‍  കാണിച്ചു തന്നു .. ഉയര്ത്തവന്‍ നാം കണ്ട.. നിങ്ങള്‍ കുരിശിച്ച  ആ യേശു തന്നെ ഉയര്‍ത് എന്ന സത്യം തൊട്ട് .. കാണിച്ചു തന്നു.. അവിടുത്തെ തിരു മുറിവുകള്‍ ഇല്ലാതെ നമ്മുക്ക് സഹാനങ്ങള്‍ വഹിക്കാന്‍ കഴിയില്ല.. അതിലെ വെള്ളവും രേക്തവും നമ്മെ കഴുകി.. വെടിപ്പാക്കി ..അവനിലേക്ക്‌ അടുക്കാന്‍ നമ്മെ മടി വിളിക്കുന്നു... മര്തോമയുടെ ജീവിതം കാട്ടിത്തരുന്നത് ധീരനായ... ഉറച്ച ഒരു ശിഷ്യനെ ആണ്...  സംശയാലുവായ മാര്‍ത്തോമ ശ്ലീഹ  അല്ലാ  പകരം ധീരനായ മാര്‍ത്തോമ ശ്ലീഹ .. ആണ് .. 

Saturday, 29 December 2012

ദേവാലയങ്ങള്‍

ദേവാലയങ്ങള്‍ പലതുണ്ടോ എന്ന് നാം ചോദ്യിചെക്കാം  ഉത്തരം ഉണ്ടെന്നുതന്നെയാണ്... നാം ഒന്നുച്ചു കൂടുന്ന  ദൈവ നന്മ യാണ് ഓരോന്നിനെയും ദേവാലയം  ആക്കുന്നത്. നാം ഒന്നിച്ചു കൂടി നന്മ ചെയ്യുനിടം ദേവാലയം ആണ്. പ്രാര്‍ത്ഥിക്കു ന്ന ഇടം ദേവാലയം ആണ്. നമ്മുടെ ഭവനം ദേവാലയം ആണ്, നമ്മുടെ ശരിരം ദേവാലയം ആണ്. ഈ ഇടങ്ങളില്‍ ദൈവം ഉണ്ടാകുന്നത് , നിലകൊള്ളുനത്  നമ്മുടെ പ്രേവര്തിയും വാക്കും പ്രവര്‍ത്തികളും കൊണ്ടാണ്. അല്ലാതെ കുറെ വാചകം അടിച്ചു, ബഹളം കൂട്ടിയാല്‍ അവിടം ഒന്നും ദേവാലയം ഉണ്ടാകില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഒരുങ്ങി ചമഞ്ഞു  നടക്കുമ്പോള്‍ മറ്റുള്ളവര്‍ ധരിക്കാം ഇതൊരു ദേവാലയം  ആണെന്ന് എന്നാല്‍ നമ്മുടെ ഹൃദയം , അതിന്റെ വിചാരങ്ങള്‍ നന്നായാല്‍ മാത്രമെ  നമ്മും, നമ്മുടെ ശരിരവും മനസും ദൈവത്തിനെ ഇടമായി ദേവാലയം ആയി  മാറു . വിശുദ്ധി എന്ന് വേണമെങ്കിലും ഈ ശാരിരിക ദേവാലയ ചിന്തയെ പറയാം. ദൈവോന്മുക  മായ എന്റെ ജീവിത ചര്യ . നാം കൂടുനിടം കുശുമ്പും കുന്നയ്മ്മയും പറയുന്നിടം ആകാതെ പകരം മറ്റുള്ളവരുടെ നന്മ കാണാനും പറയാനും കഴിയണം, നാം വസിക്കുന്ന ഇടം ഭവനം ദേവാലയം ആക്കണം കടവരെ ഒക്കെ പിടിച്ചിരുത്തി .. തൂക്കാതെ വരാതെ, സീരിയലും, സിഡികളും , കണ്ടു മലന്നു കിടക്കുന്ന രീതികള്‍ ദേവാലയ സങ്കല്‍പ്പത്തില്‍  ഇല്ല. പകരം വൃത്തി ഉള്ള, അടിച്ചു വാരി  വൃത്തി ഉള്ള സന്ധ്യ നാണം ചൊല്ലി ദൈവത്തെ കൂടെ നിര്‍ത്തുന്ന ഭവനം, കള്ളത്തരങ്ങളും  അശുദ്ധി ഇല്ലാത്ത ഭവനങ്ങളെ  ദേവാലയം ആകു. നമ്മുടെ മക്കള്‍ ദേവാലയം ആകണം എങ്കില്‍ അവരുടെ മനസുകളില്‍ നാം ഈ വിശുദ്ധിയുടെ  പാഠങ്ങള്‍ ചെറുപ്പത്തിലെ കൊടുക്കുകയും  അതില്‍ വളര്‍ത്തുകയും വേണം. അല്ലാതെ ഭാവിയില്‍ നിലവിളിച്ചു നടന്നിട്ട് കാര്യം ഇല്ല. നാം ദേവാലയം ആകണം മറ്റുള്ളവര്‍ അത് കണ്ടും മനസിലാക്കിയും അതിലേക്കു വരണം. തിന്മയിലേക്ക് പോകാന്‍ വളരെ എളുപ്പം ആണ് , എന്നാല്‍ വിശുദ്ധിയി ലേക്ക്  വരുക ത്യാഗം ആണ്. എല്ലാം ദൈവത്തിനായും  മറ്റുള്ളവര്‍ക്കായും  നാം വെടിഞ്ഞുള്ള  ജീവിതം ആണ്. നാം പലതും വെടിഞ്ഞു ദൈവത്തെ തേടുമ്പോള്‍ നമ്മുക്ക് ദൈവം തേജസും കൂടുതല്‍ ശക്തിയും തരും.. നന്മ പ്രവര്‍ത്തിക്കാന്‍ .. തിന്മയെ കളയാന്‍ വെറുക്കാന്‍ ഉള്ള ശക്തി . ഈ ലോകം ഇശ്വര  ഭവനം , നാം ഒന്നിച്ചു കൂടുനിടം ദൈവ ഭവനം, ദേവാലയം, നമ്മുടെ ഭവനം ദേവാലയം, നാം ദേവാലയം, നമ്മിലേക്ക്‌ കടന്നു വരുന്നവര്‍ ദേവാലയം..

നീ പണിയണം

നീ പണിയണം  എന്ന് വിശുദ്ധ ഫ്രാന്‍സിസ് അസ്സിയ്ക്ക് ഒരു തോന്നല്‍ ഉണ്ടായി .. കല്ലുകള്‍ ഒക്കെ കൂടി ഒരു പള്ളി പണിതു. എന്നിട്ടും ആ സ്വോരം വീണ്ടും വീണ്ടു കേള്‍ക്കുന്നതായി തോന്നി .. ഈ കല്ലുകള്‍ പെറുക്കി കൂട്ടിയപ്പോള്‍ ദൈവത്തെ കൂടുതല്‍ അറിയാനും ഒക്കെ തോന്നി എങ്കിലും ഈ ശബ്ദം വീണ്ടു കേട്ടപ്പോള്‍ സഭയെ പണിയാന്‍ തുടങ്ങി... വെറുതെ കല്ലുകൊണ്ടോ മരം കൊണ്ടോ അല്ല പകരം ഈശ്വര ചിന്തയില്‍ ആയി ..  ജീവിക്കുക അതിലേക്കു അനേകരെ കൊണ്ടുവരിക എന്നായിരുന്നു നീ പണിയുക എന്നാ ഉള്‍ വിളിയുടെ സാരം. നമ്മുക്കും ഈ ചിന്ത കിട്ടണം.. നാം പണിയണം അതിനായി നാം ഒരുങ്ങണം, നന്നാവണം, മനുഷനെയും ദൈവത്തെയും ഉള്‍ക്കൊണ്ട്‌ ജീവികണം. വെറും പറച്ചിലോ പ്രേഹസനമോ അല്ല പകരം ജീവിതം ആണ് വേണ്ടത്.  വിശുദ്ധ ഫ്രാന്‍സിസ് അസ്സിസി ആ സമയത്തെ രീതിയില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സും പറ്റും ഒക്കെ കളിച്ചു തെരുവിളുടെ നടക്കുമ്പോഴും  തന്നുത് വിറയ്ക്കുന്നവരെ  കണ്ടാല്‍ തന്റെ ഉടുപ്പും, വസ്ത്രങ്ങളും  അവര്‍ക്ക് കൊടുക്കുന്ന .. മനുഷ സ്നേഹം മുറ്റിനിന്നിരുന്ന ഒരു വെക്തിയയിരുന്നു .. ദൈവം ഉള്ളില്‍ ഉള്ളവന് മാത്രമേ അപരനെ കാണാനും സഹായിക്കാനും കഴിയു.. 

Monday, 26 November 2012

നന്മയില്‍ നിന്ന് നാശത്തിലേക്ക്

നന്മയില്‍ നിന്ന് നാശത്തിലേക്ക്  പോകാന്‍ കഴിയുമോ എന്നാ ചോദ്യം  വല്ലാതെ കുഴക്കുന്നു .. ജീവിതം നന്മ മാത്രം ആണോ എന്ന ഉത്തരം ഇതിനു തികയുമോ എന്നറിയില്ല .. പരിഹാസങ്ങളും , തഴ്ത്തികെട്ടാല്‍ തീര്‍ച്ചയായും ഒരുവനെ നന്മയില്‍ നിന്നും താഴേക്ക്‌ നിരാശയിലേക്കും... അതില്‍ നിന്ന് വേണമെങ്കില്‍ മാനസിക  നില തെറ്റല്‍ ആത്മഹത്യാ  വരെ ഒരുവനിലേക്ക് വന്നെതാം എനും നമ്മെ പല നടന്‍ സംഭവത്തില്‍  കൂടി മനസിലാക്കാം ... പാവങ്ങളെ നാം വല്ലാതെ കളിയാക്കുക, അപമാനിക്കുക സ്ഥിരം കളി തമാശ് ആണ് .. എന്നാല്‍ അവന്‍ ഓരോ ദിവസവും നമ്മില്‍ നിന്ന് അകലുന്നു എന്നും, അവനില്‍ നമ്മളോട് വെറുപ്പ്‌ ഉണ്ടാക്കുന്നു എന്നും നാം ഓര്‍ക്കുനില്ല. ചില്ലപ്പോള്‍ അവര്‍ നമ്മില്‍ നിന്നും മാറി മറ്റു  ഇടങ്ങളിലേക്ക്  നാം കൊണ്ടെത്തിക്കുന്നു .. കളിയാക്കല്‍ അടിച്ചമര്‍ത്തല്‍, കുറ്റപെടുതല്‍ , ഒറ്റപെടലില്‍  എത്തിക്കുന്നു .. ഒരുവനെ ഒറ്റപെടുത്തുക തിന്മയും .. അപരനെ ആട്ടിയോടികലും  ആണ്.. 

Wednesday, 3 October 2012

എല്ലാത്തിനും ഒരു സമയം വേണം

എല്ലാത്തിനും ഒരു സമയം വേണം എന്ന  ചിന്ത  എപ്പോഴും നല്ലതാണ്‌ , പലപ്പോഴും പലര്‍ക്കും ജോലി  ചെയ്തു... ചെയ്തു... ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്. എന്തൊക്കെയാണ്വേണ്ടത് എത്ര സമയം ഓരോന്നിനും ചിലവാക്കണം എന്ന്  കരുതി തുടങ്ങി മുന്നെറിയാല്‍ നമ്മുക്ക്   ജീവിതം സന്തോഷ പൂര്‍ണ്ണം ആക്കാന്‍ കഴിയും... ഒരുപ്പാട്‌ ചെയ്തു എങ്ങും ഏതാതതിനെക്കാള്‍ നല്ലതു  കുറച്ച്  ചെയ്തു നന്നാക്കല്‍ ആണ് . കുട്ടികള്‍ ഒരുപാടു കിടന്നും ഇരുന്നും പഠിക്കാതെ പകരം കാര്യങ്ങള്‍ മനസ്സില്‍ ഗ്രഹിച്ച്  മുമ്പ്പോട്ട്  പോക്കുന്നത് ആണ് . വിവാഹിതര്‍ ഇന്നിയും കൂടുതല്‍ പഠിച്ചു കുടുംബ ജീവിതം കളയാതെ ... കുടുംബ- കുട്ടികള്‍ ചിന്തകള്‍ ഉണ്ടാകണം ... അല്ലെങ്കില്‍ വിവാഹത്തിന് മുന്‍പേ ചിന്തിച്ചു അതില്‍നിന്നും മാറി പഠിച്ച വിഷയത്തില്‍ ഡോക്ടരറ്റ്  എടുത്തു ജോലി ഒക്കെ നോക്കി മുന്നോട്ടു പോകുക അല്ലാതെ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്നാ വിപത്തില്‍ ചാടരുത്.. ആരും നിര്‍ബന്ധിച്ചും പഠിക്കുകയും അരുത് .. വിവാഹം കഴിക്കുകയും അരുത് ... കുട്ടില്‍ ഒരിടത്.. അല്ലെങ്കില്‍ പലയിടത്... ഭര്‍ത്താവു പ പലയിടത് കയറി നടക്കാന്‍ ഇടയാക്കരുത്.. കപ്പ നടേണ്ട സമയത്ത് കപ്പ നടണം ... അല്ലാതെ ജോലികരെയോ... കപ്പതണ്ടിനെയോ  കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ... അതുപോലെ നന്നായി ഭംഗിയായി നടുകയും വേണം ... എങ്കിലേ നന്നായി ഫലം  കിട്ടുകയുള്ളൂ.. മറ്റുള്ളവര്‍ക്ക് പ്രയോജനം കിട്ടുകയുള്ളൂ... കല്യാണം കഴിക്കുന്നത്‌  മറ്റു വീട്ടിലെ ഒരു പെണ്‍കുട്ടിയെ വെറുതെ വീട്ടില്‍ കൊണ്ട്   നിര്‍ത്താനും  ആകരുത്.. പകരം ഒന്നിച്ചു ജീവിച്ചു നല്ല കുടുംബ  ജീവിതം ഉണ്ടാകാന്‍ ആണ്. അല്ലെങ്കില്‍ സംശയം.. പിണക്കം.. വഴക്ക്.. അപ്പനും അമ്മയ്ക്കും വിളിഒക്കെയായി മാറും .... മറ്റുള്ളവരെകൊണ്ട്  പറയിപ്പിക്കാന്‍ നാം ഒന്നും ചെയ്യരുത്... അതുപ്പോലെ മറ്റുള്ളവരെ  കൊണ്ട് ചെയ്യിക്കാനും ഇടയാകരുത്... ജീവിത വിജയം  എപ്പോഴും  വേണ്ട സമയത്ത്.. വേണ്ടപ്പോലെ ചെയ്യുമ്പോള്‍ ആണ്...  

Friday, 31 August 2012

ജ്വലിക്കുന്ന പ്രകാശം

കത്തിയെരിയുന്ന, നീറി പുകയുന്ന കുടുംബങ്ങള്‍  ഇന്ന് കൂടുതല്‍ ആണ്. കുടുംബത്തിലെ ഓരോ അംഗങ്ങള് നീറി പുകയുന്ന, പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന നേരിപോടുകളും  ആണ് എന്നത് ഒരു സത്യം തന്നെ അല്ലെ? അപ്പന്‍ വിഭാവാനം  ചെയ്യുന്ന വരകള്‍  വെള്ളത്തില്‍ വരച്ചവയും , വരകളില്‍ ഒതുങ്ങാന്‍  കഴിയാതെ ... കൂട്ടിമുട്ടിക്കാന്‍ സ്രെമിക്കുന്ന കണക്കുക്കൂട്ടലുകള്‍  ... അമ്മയുടെ വേലയും ജോലിയും കഴിഞ്ഞു നേരെ എഴുന്നേറ്റു  നിക്കാന്‍ വയ്യാതെ  യാതൊരു സ്വോപ്പ്ന്നങ്ങളും നിറം ഇല്ലാതെ ഭാര്യ , അമ്മയെന്ന ലോകം അഥവാ ഭാര്യ, അമ്മ എന്നാ ജീവിതം. ഈ ചിന്തയില്‍ നിന്ന് വേണം നാം  പ്രകാശം ആയി തീരേണ്ടതും ആവശ്യം ഉള്ളിടത് പ്രകാശം പരതെണ്ടതും, എങ്ങനെ കഴിയും എന്നാ ചിന്തയ്ക്ക് ഇവിടെ വില ഇല്ല, പകരം എങ്ങനെ ആകാം  എന്ന് വേണം കാണാന്‍ , വെറുതെ ജീവിതം പുകയാതെ, പുകയ്ക്കാതെ അവിടെ പ്രകാശം  ചൂടും നല്‍കി ജ്വലിക്കുന്ന  പ്രകാശം ആകുന്നത്‌.. ./ --- .../വെറുതെ കുറെ മനകോട്ടകള്‍ കെട്ടാതെ ... പൂര്‍ത്തിയാകാത്ത കുറെ കണക്കുകള്‍ കൂട്ടാതെ നടക്കുന്ന വഴികളും രീതികളും നാം മനസിലാകണം, ചിന്തികണം. കുറെയൊക്കെ വിട്ടു വീഴ്ച  ചെയ്യുകയും വേണം.  ഈ വിട്ടു  വീഴ്ചകള്‍ ചെറു കാറ്റായി  വീശി അവിടെ പുകയുടെ പടലം മാറ്റി തീ പടര്‍ന്ന്‍  വെളിച്ചം ഉണ്ടാകണം. കൂട്ടിമുട്ടാത്ത വരകള്‍ വരയ്ക്കാതെ പകരം മുട്ടികാവുന്ന  വരകള്‍ നമ്മുക്ക് വരച്ചു ജീവിതം സന്തോഷത്തിലും  വിജയത്തിലും എത്തിക്കാം. അതുപ്പോലെ കാണുന്ന സ്വോപ്നങ്ങളും , ചിന്തിക്കുന്ന ചിന്തകളും പൂര്‍ണ്ണമായും  ശരിയെന്നും  കരുതാതെ മുന്നോട്ടു  പോകണം, നാം പലപ്പോഴും ഏതോ സ്വോപ്നതിലും, നടക്കാത്ത വെവേലതികളിലും ആണ്. അതൊക്കെ ജീവിതത്തെ നീറി പുകയ്കാനെ കഴിയുകയുള്ളൂ. 
എന്ത് ചെയ്താലും കുറ്റവും കുറവും കാണാതെ അതുപോലെ എല്ലാത്തിനും പരാതി  മാത്രം ആയാല്‍ അവിടെ വിശ്വാസവും , സ്നേഹവും മാറി തെറ്റിധാരണയും, അകല്‍ച്ചയും ഉണ്ടാകും. കുട്ടികള്‍  ചെയ്യുന്നതെല്ലാം കുറ്റം കാണാതെ നയത്തിലും, ശ്രെമത്തില്‍  മാത്രമേ  മാറ്റാന്‍  കഴിയു . അല്ലാതെ പരസ്പരം തെറ്റി വളരുന്ന മാതാപിതാക്കള്‍ മക്കള്‍ രീതികള്‍ തകര്‍ച്ചയിലേക്ക് മാത്രമേ വിടുകയുള്ളു . അല്‍പ്പം വിട്ടു വീഴ്ചയും സ്നേഹവും നമ്മെ ഒരുപാടു വഴിനടത്തും.   

Wednesday, 29 August 2012

പഠനം എന്തിന്

പഠിക്കുക  എന്നത് വെറുതെ കുറെ അറിവ് കിട്ടുക മാത്രം അല്ല പകരം ഒരു സമഗ്രമായ വളര്‍ച്ച ആണ് .പഠികണം  പഠികണം എന്നൊക്കെ പറയുക എളുപ്പം ആണ് എന്നാല്‍ പഠനം  അത്ര എളുപ്പ അല്ല. പല കാര്യങ്ങള്‍ ആകാം  പഠനത്തില്‍  നിന്നും  പഠിതാവ്  പിന്നാക്കം  വരുന്നത് .
ഒന്നാമതായി പഠിക്കാന്‍ അല്‍പ്പംപോലും താല്പര്യം  ഇല്ലാതിരിക്കുക. രണ്ട്  മറ്റു വിഷയങ്ങളില്‍  ഒരുപാടു താല്പര്യം, മുന്നമാതായി ടെലിവിഷന്‍  പരിപാടികളില്‍ ഉള്ള  താല്പര്യം , നാലാമതായി എടുക്കാന്‍ പറ്റാത്ത  പാഠ്യ പദതികള്‍ , പിന്നെ കുടുംബ  പശ്ചാത്തലങ്ങള്‍ .

1. എങ്ങനെ പഠനത്തില്‍ താല്പര്യം വരുത്താം ?

കുട്ടിക്ക്  അല്പം  പോലും പഠിക്കാന്‍ അറിയാന്‍ ആഗ്രഹം  ഇല്ലാത്ത  അവസ്ഥ. എന്തിനാണോ പഠിക്കുന്നത് എന്നാ ചോദ്യം മാത്രം ഉള്ളില്‍ . നന്നായി പഠിച്ച്  അറിവുള്ള വലിയവര്‍ ആകണം , ശാസ്തജര്‍  ആകണം, എങ്ങിനിയര്‍ ആകണം , നല്ല അറിവുള്ള ഡോക്ടര്‍  ആകണം എന്നൊക്കെ ചിന്തിപ്പിക്കേണ്ടത്  വീട്ടില്‍ നിന്നും , അദ്ധ്യാപകര്‍ , സമുഹം ഒക്കെയാണ്, കരയുന്ന കുട്ടിയോട് പറയണം കരയുന്ന കുട്ടികള്‍ ഡോക്ടര്‍  ആകാന്‍ , എഞ്ചിനീയര്‍ ആകില്ല എന്നൊക്കെ, അതനുസരിച്ച്  അവനില്‍ സംവേദനം ഉണ്ടായി  അവയില്‍ നിന്ന്  മാറ്റം  ഉണ്ടാകാം. മാതാപിതാകള്‍ , അധ്യാപകര്‍ അവര്‍ക്ക് മാതൃകയായി  മാറണം . ഇവിടെ കുട്ടിയില്‍  മാറ്റം , താല്പര്യം  നല്കെണ്ടവര്‍  ഇവര്‍ ആണ്. സമുഹവും ഇതുപോലെ കുട്ടികളെ തിരുത്തി പ്രോത്സാഹിപ്പികണം. ഉപദേശം മാത്രം പോരാ കൂടെ  മാതൃകയും  ആകണം.

2. പഠനം  മറ്റു ചിന്തയിലുടെ ആകാം 

പഠനത്തിലേക്ക് കുട്ടിയെ കൊണ്ടുവരാന്‍   ചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍, കഥ പുസ്തകങ്ങള്‍  , നാടകങ്ങള്‍ , സിനിമകള്‍  ഉണ്ട്, വെറുതെ കുറെ കഥ പുസ്തകം അല്ല പകരം കുട്ടിയ്ക്ക് പ്രായത്തിനു അനുസരിച്ച അറിവ്  നല്‍കുന്നവ ആയിരികണം. അഞ്ചാം ക്ളാസ്‌  പഠിക്കുന്ന കുട്ടിക്ക് അമ്മ കാണുന്ന സീരിയല്‍ കാണിച്ച്‌  രെസിപ്പിക  അല്ല ഈ ആശയം , പകരം കുട്ടിയ്ക്ക്  വേണ്ട ജ്ഞാനം  നല്‍കല്‍ ആണ്. സീരിയല്‍ കണ്ടാല്‍ കുട്ടിയില്‍  കിട്ടുന്ന ആശയം  ലോകം പണം  ഉണ്ടാക്കാന്‍ ഉള്ള ചിന്തയും , വീട്ടിലെ അമ്മയുടെ രെഹസ്യ  ബന്ധവും , കമവേറികളും  ഒക്കെ ആണ് . അല്ലാതെ അവരില്‍ അറിവിന്‍  ലോകം  അല്ലാ .  ഇപ്പോള്‍ എവിടെയും നല്ല ബോധന ഉപദേശം നല്‍കുന്നവര്‍ സമുഹത്തില്‍ ഉണ്ട് അവരെ കാണുന്നതും ചിന്തകള്‍ സ്വീകരിക്കുന്നതും നല്ലതാണു. 

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...