Monday, 6 March 2017

വിദ്യാഭാസം

സ്‌കൂളിൽ പോയി തിരക്കെത്തിയ മകൾ അമ്മയോട്  ചോദിച്ചു അമ്മെ ഈ മനുഷ്യൻ എങ്ങനാ ഉണ്ടാകുന്നത്.   ... 'അമ്മ അല്പം അതിശയത്തോടും  ദൈവ വിശ്വാസത്തോടും  പറഞ്ഞു ...  ദൈവം സൃഷ്ടിച്ചതാ ... മകൾക്കു സംശയം തീർന്നില്ല ... ജോലി കഴിഞ്ഞെത്തിയ... അപ്പനോട് ചോദിച്ചു ഈ മനുഷ്യൻ  എങ്ങനാ ഉണ്ടായതു... അല്പംപോലും  സംശയമില്ലാതെ അപ്പൻ മറുപടി പറഞ്ഞു  അത്... കുരങ്ങിന്റെ മക്കളായി വന്നതാണെന്ന്... കുട്ടി അകെ വിഷമിച്ചു... ഞാൻ ഈ ദൈവത്തിന്റെ മകളോ അതോ ഈ  കുരങ്ങിന്റെ മകളോ... അകെ കുഴപ്പത്തിലായി.....  വിശ്വാസമോ... അതോ ഈ ശാസ്ത്രമോ യഥാർത്ഥ സത്യം.......

വിദ്യാഭാസം നമ്മുക്ക് നൽകേണ്ടത് ആശയകുഴപ്പമല്ല ... പകരം ഈ ആശയ പെരുപ്പമാണ്‌........ 

.....

Saturday, 6 August 2016

പ്രണയം

സ്കൂളിൽപഠിക്കണ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി..
എന്നുംഞങ്ങൾ തമ്മിൽ കാണുമായിരുന്നു.....
ഒരു ദിവസം 2ഉം കല്‍പിച്ച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ
അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച്
ഇങ്ങനെയല്ല കരുതിയത്...
മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടുംഅപ്പനോടും പറയും..
അതിനുശേഷംഞാൻഅവളുടെ നിഴലിനെ പോലും
നോക്കിയില്ല...
.
.
.
ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു
കണ്ടു.എന്‍െറ ടെക്സ്റ്റ് ബുക്ക് ഒന്നു
തരുമൊ എന്നു ചോദിച്ചു .? ഞാൻ
കൊടുത്തു .
2 ദിവസത്തിനു ശേഷംഅത് തിരികെതന്നു ..
അതിൽ അവളെഴുതി .എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ..
അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്.,ഇനി
എന്നോട് മിണ്ടാതിരിക്കരുത്..
പക്ഷെ..ഞാൻ അവളോട് മിണ്ടിയില്ല..
കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെക്സ്റ്റ് ബുക്സ് എല്ലാം തൂക്കി
കൊടുക്കാൻ നേരത്താണ്..
അവൾ അന്നെഴുതിയത് കണ്ടത്
പഠിക്കണകാലത്ത്
ടെക്സ്റ്റ് ബുക്ക് തുറന്നുനോക്കിയിരുന്നെങ്കിൽ..!!!
അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയും ടെക്സ്റ്റ് ബുക്ക് വല്ലപ്പോളുംഒന്നു തുറന്നു നോക്കണം..!!
അടിച്ചുമാറ്റിയ ജീവചരിത്രം - എഴുതിയത് വിബി വര്‍ഗ്ഗീസ്- അടൂര്‍ ഗ്ലോബല്‍ ഗ്രൂപ്പ്‌

Sunday, 8 February 2015

ഒരു മിന്നാമിന്നി വെളിച്ചം

ആ നനുത്ത താഴ്വരയിലേക്ക് അവൾ നടന്നു നീങ്ങുമെന്ന്  കരുതിയില്ല...
തല വല്ലാതെ വിങ്ങി വിതുമ്പുന്നു.... തല തകർന്നു  പൊട്ടിതെറിച്ച്  പോകുമോന്ന്  ഭയക്കുന്നു...
നീ ഒരു നല്ല സ്നേഹിതൻ  ആയിരുന്നെങ്കിൽ....
അവൾ ഒരു നല്ല കുട്ടുകാരി ആയിരുന്നെങ്കിൽ...
പോകില്ലയിരുന്നവൾ  ആ അന്ധതയിലേക്ക് ....
അവളുടെ അമ്മ ഒരു നല്ല അമ്മയാരിയിരുനെങ്കിൽ ...
അവളെ കൊഞ്ചി ച്ചും ലാളിച്ചും കുട്ടികാലം  നിനച്ചത് ഇന്നും ഓർമ്മയിൽ തെളിഞ്ഞിരുന്നെങ്കിൽ ... ആ  തണുത്ത താഴ്വാരങ്ങളിലേക്കു  അവൾ  പോകില്ലായിരുന്നു...
പപ്പാൻ മടിയിലിരുന്നവൾ  കുട്ടി മീശയിൽ തലോടിയതും.... നെറ്റി ചുളിവുകളിൽ വാരി  പുണർ ന്നതും ....
ശാട്ട്യം  പിടിച്ചപ്പോൾ  ശകാരിച്ചപ്പോൾ വാ പൊട്ടി കരഞ്ഞതും .... ഓർ മ്മയിൽ തെളിഞ്ഞിരുന്നെങ്കിൽ ....
പോകില്ലയിരുന്നവൾ  ആ അന്ധതയിലേക്ക് ....
ജീവിത  നൗകയിൽ  .. മരീ ച്ചിക യെ പുൽ കിയ ...
പൂനിലാവിനെ  അവൾ തലോലിച്ചതും ....
പ്രകൃതി വർണ്ണ ത്തെ മനസ്സിൽ ചില്ലയിൽ വളർത്തിയതും ...
വർണ്ണ  മഴ ഉള്ളില കൂടുക്കൂട്ടിയതും .... ആരും മനസിലാക്കിയില്ല....
മലയാള ലോകത്തെ, സാഹിത്യ ലോകത്തെ  കണ്ടെത്തിയതും  പ്രണയിച്ചതും ....
ആരും ചെവികൊണ്ടില്ല ......
 അനിജത്തി  കുട്ടി ആ പാവം..... ചേച്ചി തൻ വേദനെ പ്രണയിച്ചു....
ആരോർക്കും  ഇല്ലാത്ത  ആരാധന ഉണ്ടെന്ന്നാലും.....
അവളിലെ നിരാശ തൻ കൂരിട്ടിനെ ഒരു മിന്നാമിന്നി വെളിച്ചം പകരാൻ....

Saturday, 15 November 2014

ഞരമ്പ്‌ രോഗി കൾ

ഈ വാക്കാണോ  ഉപയോഗികേണ്ടത് എന്നറിയില്ല എങ്കിലും എഴുതിരിക്കാൻ വയ്യാത്ത കാലമാണ്... അക പാടെ  ആ ബസിൽ കയറി കൂടിയ വിഷമം കയരിയവർക്കെ  അറിയൂ.... കുറെപേർ  ഞെരുക്കി കയറുന്നു.... കുറേപ്പേർ ഒഴിഞ്ഞു കയറുന്നു... ചിലർ  ഇടിച്ചു കയറുന്നു.. അങ്ങനെ പലതരം കയറ്റങ്ങൾ... ഈ കയറ്റം കയറൽ ആസ്വദി ക്കുന്നവർ  സെൽഫി എടുക്കുന്നവർ വേറെയും... എന്തായാലും രംഗങ്ങൾ  എല്ലാം രെസാവാഹം ആണ്.   അന്നേരം വരുന്നു ഒരു പാവം ഇര .. അൽപ്പം  പണി കഴിഞ്ഞ് വിട്ടിട്ട്‌ വന്നിഷ്ടൻ ചാടികയറി ഞാന്നു .... ഒരു കമ്പിയിൽ .... വണ്ടിയും ഇഷ്ടനും അങ്ങനെ പോകുമ്പോൾ  ടിക്കറ്റ്‌ ഒക്കെ എടുത്ത്..... ആകെ കറക്കതിലാ ... ഇഷ്ടൻ  ഒരു പാവമാ... ആരെയും മുട്ടാതെ തപ്പി കൂടി നില്ക്കുകയാണ്... അല്പ്പം മദ്യം ഉണ്ടെന്നല്ലാതെ .. ശുദ്ധനാ .... വന്നപോഴേ ഒരു സീറ്റു കിട്ടിയെങ്കിൽ എന്ന ചിന്തയിൽ ആണ് ഇഷ്ടൻ .. മറക്കരുത്   കാലുകുത്താൻ സ്ഥമില്ലാത്ത ബസാണ്... സീ വാങ്ങിക്കുന്ന ചെറുപ്പക്കാരും.... ഭാണ്ഡം ചുമക്കുന്ന കിടാങ്ങളും... എന്നുവേണ്ടാ... മധുര എഴുപതുകാരികളും  നിറഞ്ഞു നിൽക്കുനുണ്ട്..... അപ്പോഴാണ്  മുൻപിൽ.... അങ്ങ് ഒരു സ്ത്രി പതുക്കെ എഴുനെല്ക്കാൻ  ഒരുങ്ങുന്നതും ഇഷ്ട്ടൻ പതുകെ പതുകെ... അങ്ങെത്തി.... അൽപ്പം അകത്തുള്ളതുകൊണ്ട്  ആയിരിക്കാം ... ഇരിക്കുകയേം  കണ്ടക്ടർ എഴുനെൽക്കടോ  എന്ന് അക്രോശിച്ചതും  ഒന്നിച്ചിരുന്നു .... ചാടി പാവം തിരികെ കമ്പിയേൽ തൂങ്ങി ... അപ്പോഴേക്കും ഒരു സിംഹത്തെ പോലെ ആ മനുഷനെ തുക്കി എടുത്തു പെരുമാറി.. അപ്പനോളം പ്രായം നോക്കാതെ  അക്കെ ആക്രോശങ്ങൾ ... പിന്നിട് വേറൊരു സ്ത്രി സീറ്റിൽ ഇരുത്താൻ ശ്രെമിക്കുന്നതും  എല്ലാരേയും വിഷമിപ്പിച്ചു... ആരും മിണ്ടുനില്ല .... ആരെ കാണിക്കാൻ എന്ന് ആ കണ്ട്ക്ടരോടെ  ചോദിക്കാൻ  പലരും മുതിർനെങ്കിലും  ആരും  ശബ്ദിച്ചില്ല ... പെണ്ണുങ്ങളെ കാണുബോൾ ഒരു സാഹസികത ... വീരകൃത്യം ... എല്ലാരേയും ചോടിപ്പിചെങ്കിലും ..... ആകെ ആളുകളെ  അങ്കലാപ്പിൽ ആക്കി.... ഒരുവിധം ഇറങ്ങേണ്ട സ്ഥലത്ത് എത്തിയപ്പോഴേക്കും ... ആ പാവത്തെ അയാൾ  പിടിച്ചിറക്കി വിട്ടു.... ... അടുത്ത വണ്ടിയിലെങ്കിലും  അല്പ്പം ആശ്വാസ തോടെ കയറി ഒരിരിപ്പിടം കിട്ടി ... അകെ ആശ്വാസം ആയി...  തൊട്ടപ്പുറത്ത് ഒരു   അറുപതോളം ആയ  ഒരു ചെറുപ്പകാരൻ... അതിനപ്പുറം ഒരു  ചെറുപ്പകാരി  ഞാനാദ്യം കരുതി മകള ആയിരിക്കുമെന്ന്... ആദ്യമൊന്നും  അത്ര പന്തികേട്‌ കണ്ടില്ല... പിന്നെ മൂന്ന് പേരുടെ സീറ്റ് ... ഞെരുക്കം ഇല്ലാതെ എല്ലാരും ശോഷിച്ചു പോയോന്ന്  .. ഇടക്കൊക്കെ  തോന്നി ... ആളുകൾ  കുറെ ഇറങ്ങിയും കയറിയും കുറെ ദൂരം ആയി... ഈ ചെറുപ്പകാരൻ ബാല ലീലകളിലാ  ... കൈയും  കാലുമൊക്കെ അങ്ങ് ചലിപ്പുക്കുകയും  ആ ചെറുപ്പ  ക്കാരിയെ അക്കെ ഞെരുക്കി കൂട്ടുകയാണ്‌ ....  എന്നിട്ടും, ഈ ചെരുപ്പകാരി അല്പ്പം പോലും പ്രതികരിക്കുന്നു മില്ല ... ഇടയ്ക്കിടെ നോക്കിയിട്ടും ഒരു ചെറുപ്പകാരൻ കണക്കെ വല്ല്യ പ്പൻ പണിയിലാ ... അല്പ്പം സ്പർശന സുഖം  ആണെങ്കിൽ പോട്ടെ .... ഇതങ്ങു അക്രാന്തി പോലെയാ ..... ഒരു ചമ്മലും ഇല്ലാതെ ഈ ഞെരുകലും പതുകലും ആക്കെ അരോചകം ... തോന്നി.. പിന്നെ ദേഷ്യവും  തോന്നി... ആ പഴയ കണ്ടക്ടർ ആയിരുന്നെങ്കിൽ എന്ന്  തോന്നി പോയി... അങ്ങനെ ആ ചെറുപ്പകാരി ഇറങ്ങാൻ ഓങ്ങിയതും ...വല്യപ്പൻ ആകെ വിഷമത്തിലായി... ഒരു കാരണവശാലും ഇറക്കി വിടാതെ ഞെരുക്കി വയ്ക്കുവാ.... അപ്പോഴേക്കും വണ്ടി അടിച്ചു വിടാറായി  .. ചെറുപ്പകാരി പതുകെ.  ഒന്ന് ചരിയിയമക്കി ചരിഞ്ഞിറങ്ങി ... അതിൽ തെല്ലു ആശ്വസിച്ചു ... വല്യപ്പൻ ബാക്കി യാത്രയായി... ജീവിതം ... അൽപ്പ ദൂരം കൂടെ പോകാൻ ഉർജ്ജം ആക്കി ...

Sunday, 1 June 2014

മഴകാലം വരുമോ ?

അന്ന് മഴകാലം വരാൻ  ഇഷ്ട്ടമായിരുന്നു
തെറിച്ചു വീഴുന്ന മഴത്തുള്ളികൾ ചിന്നി ചിതറുന്നത്‌
കാണാൻ കൊതിയായിരുന്നു...
കൈപത്തി നീട്ടി മഴതുള്ളി തെറിപ്പിച്ചതിന്നു  തല്ലു കൊണ്ടതും
അന്ന്  വേദനിപ്പിച്ചെങ്കിലും ...

ഇന്ന് ഈ മഴ കിലുക്കം പേടിപ്പെടുത്തുന്നു ..
വീഴുമോ ഈ കാലപഴക്കം തീർത്ത  വീടും കൂടും..
നിലം പോതുമ്പോൾ  ആ വീഴ്ച കണ്ടു കുറ്റം  ചുമത്താൻ
ഒരായിരം പേരുണ്ട്..
അവരറിയുന്നോ  പെട്ടപാടുകൾ  പൊരിവെയിലിൽ
ഉരുകിയതും .... തണുപ്പിൽ ദേഹം വരിഞ്ഞു കീറിയതും ...
നല്ലരിചോരുണ്ട് നാടും നാട്ടാരും ഇരുന്നപ്പോൾ ...
മുണ്ട് മുറുക്കി വീട് കടങ്ങൾ വീട്ടിയതും...
പെങ്ങളെ അയച്ച തിൻ ബാദ്ധ്യത ...
ഈ തറവാട് വെള്ള വലിച്ചതും...
അന്ന് മനസിന്‌ കുളിർമ്മ  ഏകി എങ്കിലും
ഇപ്പോൾ ഈ മഴകാർ വല്ലാതെ പേടിപെടുത്തുന്നു ..

കുഞ്ഞു കിടാങ്ങൾ ചാടികളിക്കുമ്പോൾ... ഈ കൂര
ക്രുരത കാട്ടുമോ....
വേലയിൽ  ക്ഷീണിച്ചു  ഉറങ്ങുന്ന അമ്മ മുകളിലേക്ക്
നിലം പൊത്താൻ ഇടയക്കല്ലേ എന്ന പ്രാർത്ഥന ..

Monday, 26 August 2013

കൊച്ചപ്പയുടെ ജീവിതം

ഓർമ്മ  ആയ  കാലം മുതൽ കൊച്ചപ്പയ്ക്ക്  ഒരേ ജോലിയാ .. അതുപോലെ ഒരു പഴകിയ പാൻസും റബർ കറ  പുരണ്ടു ഉടുപ്പ്  ഏതാ എന്നൊന്നും അറിയാത്ത ഒരു ഫുൾ കയ്യാൻ ഷർട്ടും എന്നും ഇടുന്നത് ... കാലത്തേ ഉന്നരുമ്പൊഴെ കാണുന്നത് റബർ മരം വെട്ടി ചാലു വരയ്ക്കുന്ന കാഴ്ച  ആണ് . കൊച്ചാപ്പ എന്ന് വിളിച്ചാൽ ഉടനെ .... കുഞ്ഞെവിടെയാ .. കാണാൻ  പറ്റുനില്ല ... എന്ന് പറയും... തുടർന്നുള്ള  പറച്ചിൽ .. കൊച്ചാപ്പ  പൊട്ടാൻ ആണോ എന്നാ... ഇപ്പോൾ തോന്നുന്നത് ആരാ  പൊട്ടരെന്നാ ... റബർ വെട്ടു കഴിഞ്ഞാൽ  ഉടൻ ചായ ചൂടോടെ കുടിച്ചു അന്നത്തെ പത്രം ചൂടോടെ വായിക്കും... പിന്നെ അങ്ങോട്ട്‌ കൊച്ചപ്പ പണി തുടങ്ങുവാ .. മുറ്റം അടിക്കൽ, അത് ആണുങ്ങൾക്ക്  പറ്റിയ പണിയല്ല എങ്കിലും... അതിനൊന്നും കൊച്ചാപ്പ  മാറില്ല.. മഴകാലം  ആയാൽ  പിന്നെ പറയുകയും വേണ്ട മുറ്റം അടിക്കൽ പാടാണ്. പിന്നെ കൊച്ചുമക്കളെ  കഥ പറഞ്ഞു രെസിപ്പിച്ചു  ചായ  കുടിപ്പികൾ, പലഹാരം കഴിപ്പികൾ.. എല്ലാരേയും കുട്ടി നിരത്തി  ഒരു കുളിപ്പിക്കൽ .. പിന്നെ ഓരോരുത്തരുടെയും  രീതിയിലുള്ള യുണിഫോം ഒക്കെ ഇട്ട്  ഒരു നിർത്തൽ  ഒരു വലിയ കാഴ്ചയാണ് ... തലേന്നേ വടിവൊത്തു  തേച്ചു മിനുക്കി ഇടുന്നതും കൊച്ചാപ്പ തന്നെയാ. അവരവരുടെ വണ്ടിയിൽ കയറ്റി വിടുന്നഹും തിരികെ വരുമ്പോഴേക്ക്‌  കത്ത് നില്ക്കുന്നതും കൊച്ചാപ്പ തന്നെയാ... ഓരോരുത്തരെ  വിടുന്നതിനിടയിൽ.. റബർ ഷീറ്റു  നിരത്തിയിടും... വിറകും മറ്റും അടുക്കി ഇടും... എല്ലാരേയും അയച്ചു കഴിഞ്ഞാൽ  ഉടൻ രണ്ട്  ചപ്പാത്തി മാത്രമാ തിന്നുനത്.. അതുകൊണ്ട് ഒരു മുന് മണിവരെ റബർ പലെടുപ്പ്.. തലേന്നത്തെ  ഷീറ്റ്  അടിച്ചു ഉണക്കുക... പറബിൽ, വഴ, ചേന , തേങ്ങ ഇടിൽ  എന്ന് വേണ്ട എല്ലാം  കൊച്ചപ്പയുടെ കാര്യങ്ങളാ ... സ്ചോള്ളിൽ പോകതവരെ എന്നും കൂടെ കൊണ്ടുപോഴി ഓരോന്നും പറഞ്ഞുതരും... പൂവാൻ കോഴി ഏതാ പിടകോഴി  ഏതാ ഇതൊക്കെ പറഞ്ഞു തരുന്നത് കൊച്ചാപ്പ  തന്നെയാ.... റബർ പാല്  വരുന്നത് എങ്ങനെയാ .. പാല് ഉറയുന്നതെങ്ങനെയാ ... രസ പ്രവർത്തനങ്ങൾ  .. എല്ലാം കൊച്ചപ്പയ്ക്ക് അറിയാം... പിന്നെ കുറെ പഴഞ്ചൻ  റേഡിയോയും  ഒക്കെ കൊച്ചാപ്പ  കയ്കാര്യം ചെയ്യും.. എന്ന് ഓരോരോ റേഡിയോയില  പട്ടു കേള്കുന്നത്.. ഇംഗ്ലീഷും  ഹിന്ദിയും ഒക്കെ നന്നായി പറയുകയും മനസിലാകുകയും ചെയും കൊച്ചപ്പയ്ക്ക്... സ്ക്കൂളിൽ  പഠിപ്പിക്കുന്ന എല്ലാ  രയ്മ്സും  കൊച്ചപ്പയ്ക്ക് വൃത്തിയായി  അറിയാം.. കൊച്ചാപ്പ  നേരത്തെ സ്കൂൾ മാഷാരുന്നു  കുട്ടികളെ നന്നായി നോക്കാൻ ജോലി കളഞ്ഞു വീട് ജോലികള ചെയ്തു നടക്കുവാ .. അതുനുമുമ്പെ സായിപ്പുമാരുടെ നാട്ടിലെ വലിയ ജോലിക്കാരൻ ആയിരുന്നു.... എല്ലാം കുടുംബത്തെ പ്രതി  കളഞ്ഞു... നടന രീതിയിൽ ജീവിക്കുവ... കുട്ടികളെ  മിക്കപോഴും കറക്കാൻ കൊണ്ടുപോകും.. ജൂസും ... ഒക്കെ വാങ്ങി തരും... 

Saturday, 17 August 2013

കാല യവനികയിൽ ഒരു ചുവടു കൂടി ചവുട്ടി  കയറുവാൻ ഈശ്വരൻ നൽകിയ ഒരു പുതുപുത്തൻ  വർഷം  കൂടി..... ഈ ചിങ്ങ പുലരിയിൽ നമ്മുക്ക് വരവേൽക്കാം ... ഈ വർഷം  ഏവർക്കും ഈശ്വരൻ അനുഗ്രഹം ചൊരിഞ്ഞു .. നാം നന്മയിൽ നിലനില്ക്കാൻ പ്രാർത്ഥിക്കാം ... 

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...