കുറെ നാളായി വല്ലോം എഴുതിയിട്ട്... അന്തോണിചൻ വല്ലാണ്ട് അങ്ങ് നേർകാഴ്ച്ചപോലെ വന്നു നിൽക്കുന്നപ്പോലെ... ആരാണ് ഈ അന്തോണിചൻ എന്ന് നിങ്ങളുടെ മുൻപിൽ ചോദ്യം ഉയർന്നേക്കാം... അന്തോണിചൻ ഒരു തികഞ്ഞ സന്ന്യാസി വൈദികനാണ്... ഓരോ പരിശുദ്ധ കുർബാനയും ക്രിസ്തുവിന്റെ വിലയേറിയ കരുണയായി കണ്ട് നിറകണ്ണുകളോടെ അർപ്പിച്ച പുണ്ണ്യ പുരോഹിതനാണ്.. അതുപോലെ ആശ്രമ വളപ്പിലെ പഴങ്ങളും കഴിച്ചു.. കിളികളോടും മരങ്ങളോടും ചങ്ങാത്തം കൂടി നടന്ന ഫ്രാൻസിസ് സന്ന്യാസി തന്നെയാണ്... നമ്മുക്ക് ആങ്ങാംമുഴിയിലെ നടമല ഫിലിപ്പോസ് അച്ചനെ രൂപ സാമ്യപ്പെടുത്താം... പുണ്യജീവിതം ഒന്നുമല്ല എന്നെ അന്തോണിച്ചന്റെ രൂപം തെളിയുന്നത്.. മരണത്തോടെ മല്ലടിച്ചു കിടന്ന രാത്രികളാണ്... രാത്രി യാമങ്ങൾ പേടിച്ചു കരയുന്ന കുഞ്ഞുങ്ങളെ പ്പോലെയുള്ള അന്തോണിച്ചൻ... ഈ പേടി മാറ്റാൻ ഒരു കൂട്ടിനാണ് ഞാൻ ഈ ആശുപത്രി കിടക്കയുടെ കൂട്ടിരിപ്പുകാരനായത്... വലിയ സ്ഥിര ജോലി കളഞ്ഞു പുതിയൊരു ജോലിയും കൂലിയും ഇല്ലാതെ തേടിയലഞ്ഞപ്പോൾ കിട്ടിയ പണിയാണ്... അന്തോണിച്ചന്റെ അതി മനോഹരമായ സ്വർഗ്ഗ വർണ്ണനയും... ചിന്തകളും പള്ളി പ്രസംഗങ്ങൾ കേട്ടു ഞാൻ അന്ധാളിച്ചിട്ടുണ്ട്... ആ പുണ്ണ്യ ജീവിതം എന്നെ കൊതിപിടിപ്പിച്ചിട്ടുണ്ട്.. പക്ഷെ ആ അന്തോണിചാൻ ഈ രാത്രികളിൽ പേടിച്ചു ഉറങ്ങാതെ പ്രാർത്ഥിച്ചു ഈ പേടിതൊണ്ടന്റെ കൈയിൽ പിടിച്ചു കിടക്കുന്നത് വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്... ആ മരണം കാണാൻ അൽപ്പം പ്പോലും ധൈര്യം എനിക്കില്ലതാനും... എനിക്കതിനേക്കാൾ പേടിയുണ്ട്.... തൊട്ടപ്പുറത്തും മരണം കാത്തു കിടക്കുന്നവർ ഉണ്ട്... അവർക്കും രാത്രി ആരും കൂട്ടിരിപ്പ് ആരും ഇല്ല... കുറെ പ്പേർക്ക് ഞാൻ ഉണ്ടല്ലോ എന്ന ധൈര്യം മാത്രം..... അവരിൽ പലരും ഓരോ രാത്രികളിൽ ഞരങ്ങിയും മൂളിയും പിടഞ്ഞും മരിച്ചു... ഓരോരുത്തർ പോകുമ്പോൾ അവിടേക്കു അടുത്ത ആൾ... ഓരോ മരണവും അന്തോണിചൻ പറഞ്ഞു തരും.... ഉടനെ പ്രാർത്ഥിക്കും ഈശോ മറിയം യൗസപ്പ് കൂടെ ആയിരിക്കണേ.... ഓരോ ആത്മാക്കളെയും പുരോഹിത ധർമ്മത്തോടെ സമാധാനത്തോടെ പറഞ്ഞയക്കുമെങ്കിലും അന്തോണിചന് സ്വന്തം മരണം വലിയ ഭയമാണ്.. എന്റെ കയ്യിന് പിടിവിടത്തെ മുറുകെ പിടിച്ചു പ്രാർത്ഥിക്കും '' ദിയോസ്‌തെ സൽവേ മരിയ... എനിക്ക് മൊത്തം അറിയില്ലെങ്കിലും ഞാനും മൂളും... ഉള്ളിൽ പ്രാർത്ഥിക്കും ഒരിക്കലും അന്തോണിചൻ മരിക്കല്ലേയെന്ന്... പോയാൽ ആഹാരം കഴിക്കാൻ വകയില്ലാതാകും... കൂടെയുള്ള സന്ന്യാസികൾ ഇടയ്ക്ക് ടെക്സ്റ്റ് മെസ്സേജ് ഇടും സ്ഥിതി എങ്ങനെയെന്ന്... കാരണം ഡോക്ടർമാർ വിധി എഴുതിയിട്ടുണ്ട് എറിയാൽ പത്തു നാളുകൾ.... തിരിച്ചു മറുപടി നൽകും 'ഞങ്ങൾ പ്രാർത്ഥിക്കുന്നു.... മാലാഖമാർ അടുത്തുള്ളവരെ കൊണ്ടുപോകുന്നത് കാണുന്നു ... ഈ കിടക്കയിൽ മാത്രം കൊണ്ടു പോകാൻ വരുന്നില്ല'... ഒരു തരിപോലും ഉറങ്ങാതെ ഞങ്ങൾ നേരം വെറുപ്പിക്കും... അത് ശീലമായി... വെളുപ്പാം കാലത്തു കിളികൾ പാടും... ചിലക്കും.... അന്തോണിചൻ പറയും മോൻ പോയി ഉറങ്ങിക്കോ.... എനിക്കിനി പേടിയില്ല... ഇരുട്ടും മുൻപ് വരണം.... കൈപ്പൊക്കി അനുഗ്രഹിക്കും... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ആശ്രമത്തിൽ നിന്നും വിളിച്ചു... അന്തോണിചനെ ദൂരെ ആശ്രമത്തിൽ മാറ്റി.. രാത്രി കൂടെ നിൽപ്പില്ല... അങ്ങനെ കഞ്ഞികുടി മുട്ടി... കുറച്ചു ദിവസം കഴിഞ്ഞു ആശ്രമത്തിൽ നിന്നും വിളി വന്നു ആ പുണ്യ ആത്മാവിനെ സ്വർഗ്ഗത്തിൽ മാലാഖമാർ കൊണ്ടുപോയിയെന്ന്... ഹൃദയം വല്ലാതെ വിങ്ങി.... വാവിട്ട് കരഞ്ഞു പോയി. ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഉടനെ പോകില്ലായിരുന്നു മാനുഷിക രീതിയിൽ പുലമ്പി.... പിന്നെ കേട്ടു കബറടക്കം നടത്തിയപ്പോൾ ഈ എളിയവനെയും ഓർത്തു എന്ന്.... കാലം കുറെ പോയിട്ടും അന്തോണിചൻ ഓർമ്മയിൽ വരും. കണ്ണുകൾ നിറയും... ഒരു ചെറു ജോലി എന്നതിലുപരി ഒരു വിശുദ്ധന്റെ ശുശ്രുഷകൻ എന്ന തോന്നൽ .. 🙏🙏 പുണ്ണ്യപിതാവേ... ആശ്രമത്തിന്റെ ശോഭയെ... സമാധാനത്തോടെ വസിക്കുക... ഇമ്പങ്ങളുടെ പറുദീസയിൽ കാണുമാറാകട്ടെ 🌹🌹
Saturday, 13 July 2024
Thursday, 5 March 2020
പിരി മുറുക്കം ..
എങ്ങനാ....
എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്..
ഒന്നുടെ എവിടെ ഒന്ന് കാണാൻ പറ്റുമെന്നോർത്തു....
പാടവരമ്പിലൂടെ നടന്നു പോയി....
ചേരപ്പാമ്പിനെ കണ്ട് തിരിഞ്ഞോടിയതും.....
പിന്നീട് കറങ്ങി നേർവഴിയിൽ വന്നപ്പോഴും....
വലിയ പിരിമുറുക്കം പിണഞ്ഞിട്ടുണ്ട്....
സാഹസമായി ... വീട്ടുപടിക്കൽ കാതോർത്തപ്പോൾ..
ആ നിഴൽപ്പോലും ഇല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്....
തിരിഞ്ഞു നടന്നപ്പോഴും ഈ പിരിമുറുക്കം വല്ലാണ്ട് .....
കുത്തി നോവിച്ചിട്ടുണ്ട്....
നാലാം തരത്തിൽ..... കോറിയിട്ട മുറിവുകൾക്ക് ....
വീണ്ടും ആഴം വന്നൊന്ന് തോന്നിയിട്ടുണ്ട്.....
കൂടെ ചാരി നടക്കുമ്പോൾ തള്ളി മാറ്റിയ ആ കുശുമ്പി കോതാ...
അറിയുന്നോ.. ഈ നെരിപ്പോടുകൾ....
ഉരുമ്മി നിൽക്കുമ്പോൾ.. ചൂട് കൂടുമെന്നു.. അന്ന് ഫിസിസ്സ് സാർ പഠിപ്പിച്ചപ്പോൾ ഈ .... അകന്ന ചൂട് ... ..
ഉരുമ്മുന്നതെങ്ങനെയെന്നു ചിന്തിച്ചും
ആ പിരി മുറുക്കം .. കുറെ കോറിയിട്ടിട്ടുണ്ട്....
ഓരോ ആൾത്തിരക്കിലും നോക്കി നോക്കി നിന്നതും ....
കാണാതെ വന്നപ്പോൾ മിഴി നിറഞ്ഞതും.... മിച്ചം...
വരും വരാതിരിക്കില്ല....
അന്ന് കോറിയിട്ട തീപ്പൊരി...... മാഞ്ഞിട്ടില്ല...
കടല പൊരിയും... പട്ടാണി കടലയും ..... വാട്ടർ ബോട്ടിലിൽ വാ വച്ചു കുടിച്ച വെള്ള പങ്കും .... വിശപ്പിനേക്കാൾ ...... എന്തോ ഒരു ശമനം... ആയിരുന്നു... ..
ആ ചിന്തകൾ ഇപ്പോളും... വല്ലാതെ വരിഞ്ഞു മുറുക്കുന്നു.....
തിരിച്ചും ഒന്ന് കാണാൻ കൊതിയുണ്ടോ എന്നറിയില്ല...
മനസ്സിൽ തട്ടിയാണോ ഇതൊക്കെ എന്നുപോലും ഇന്ന് തോന്നുന്നു..
എങ്കിലും അതൊക്കെ .. എങ്ങനെയോ ... ഉള്ളിൽ സ്ഥാനം പിടിച്ചു പോയി...
... ഓർമ്മ ക്കൾക്കു മൂന്നു പതിറ്റാണ്ടോളം അകലം വരും.......
ആരുടെയോ അതിഥി ആയിട്ടുണ്ടെ ങ്കിലും .... അതിഥി അല്ലല്ലോ....
അതിഥി അകല്ലല്ലോ..... പുതു ജന്മങ്ങൾ പിറക്കുമ്പോൾ ഈ ഇഴയടുപ്പം .... ഉണ്ടാവണമെന്നില്ല.... എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ ഇടം ഉണ്ടാകാം...

Monday, 6 March 2017
വിദ്യാഭാസം
സ്‌കൂളിൽ പോയി തിരക്കെത്തിയ മകൾ അമ്മയോട് ചോദിച്ചു അമ്മെ ഈ മനുഷ്യൻ എങ്ങനാ ഉണ്ടാകുന്നത്. ... 'അമ്മ അല്പം അതിശയത്തോടും ദൈവ വിശ്വാസത്തോടും പറഞ്ഞു ... ദൈവം സൃഷ്ടിച്ചതാ ... മകൾക്കു സംശയം തീർന്നില്ല ... ജോലി കഴിഞ്ഞെത്തിയ... അപ്പനോട് ചോദിച്ചു ഈ മനുഷ്യൻ എങ്ങനാ ഉണ്ടായതു... അല്പംപോലും സംശയമില്ലാതെ അപ്പൻ മറുപടി പറഞ്ഞു അത്... കുരങ്ങിന്റെ മക്കളായി വന്നതാണെന്ന്... കുട്ടി അകെ വിഷമിച്ചു... ഞാൻ ഈ ദൈവത്തിന്റെ മകളോ അതോ ഈ കുരങ്ങിന്റെ മകളോ... അകെ കുഴപ്പത്തിലായി..... വിശ്വാസമോ... അതോ ഈ ശാസ്ത്രമോ യഥാർത്ഥ സത്യം.......
വിദ്യാഭാസം നമ്മുക്ക് നൽകേണ്ടത് ആശയകുഴപ്പമല്ല ... പകരം ഈ ആശയ പെരുപ്പമാണ്........
.....
Saturday, 6 August 2016
പ്രണയം
സ്കൂളിൽപഠിക്കണ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി..
എന്നുംഞങ്ങൾ തമ്മിൽ കാണുമായിരുന്നു.....
ഒരു ദിവസം 2ഉം കല്‍പിച്ച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ
അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച്
ഇങ്ങനെയല്ല കരുതിയത്...
മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടുംഅപ്പനോടും പറയും..
അതിനുശേഷംഞാൻഅവളുടെ നിഴലിനെ പോലും
നോക്കിയില്ല...
.
.
.
ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു
കണ്ടു.എന്‍െറ ടെക്സ്റ്റ് ബുക്ക് ഒന്നു
തരുമൊ എന്നു ചോദിച്ചു .? ഞാൻ
കൊടുത്തു .
2 ദിവസത്തിനു ശേഷംഅത് തിരികെതന്നു ..
അതിൽ അവളെഴുതി .എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ..
അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്.,ഇനി
എന്നോട് മിണ്ടാതിരിക്കരുത്..
പക്ഷെ..ഞാൻ അവളോട് മിണ്ടിയില്ല..
കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെക്സ്റ്റ് ബുക്സ് എല്ലാം തൂക്കി
കൊടുക്കാൻ നേരത്താണ്..
അവൾ അന്നെഴുതിയത് കണ്ടത്
പഠിക്കണകാലത്ത്
ടെക്സ്റ്റ് ബുക്ക് തുറന്നുനോക്കിയിരുന്നെങ്കിൽ..!!!
അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയും ടെക്സ്റ്റ് ബുക്ക് വല്ലപ്പോളുംഒന്നു തുറന്നു നോക്കണം..!!

അടിച്ചുമാറ്റിയ ജീവചരിത്രം - എഴുതിയത് വിബി വര്‍ഗ്ഗീസ്- അടൂര്‍ ഗ്ലോബല്‍ ഗ്രൂപ്പ്
Sunday, 8 February 2015
ഒരു മിന്നാമിന്നി വെളിച്ചം
ആ നനുത്ത താഴ്വരയിലേക്ക് അവൾ നടന്നു നീങ്ങുമെന്ന് കരുതിയില്ല...
തല വല്ലാതെ വിങ്ങി വിതുമ്പുന്നു.... തല തകർന്നു പൊട്ടിതെറിച്ച് പോകുമോന്ന് ഭയക്കുന്നു...
നീ ഒരു നല്ല സ്നേഹിതൻ ആയിരുന്നെങ്കിൽ....
അവൾ ഒരു നല്ല കുട്ടുകാരി ആയിരുന്നെങ്കിൽ...
പോകില്ലയിരുന്നവൾ ആ അന്ധതയിലേക്ക് ....
അവളുടെ അമ്മ ഒരു നല്ല അമ്മയാരിയിരുനെങ്കിൽ ...
അവളെ കൊഞ്ചി ച്ചും ലാളിച്ചും കുട്ടികാലം നിനച്ചത് ഇന്നും ഓർമ്മയിൽ തെളിഞ്ഞിരുന്നെങ്കിൽ ... ആ തണുത്ത താഴ്വാരങ്ങളിലേക്കു അവൾ പോകില്ലായിരുന്നു...
പപ്പാൻ മടിയിലിരുന്നവൾ കുട്ടി മീശയിൽ തലോടിയതും.... നെറ്റി ചുളിവുകളിൽ വാരി പുണർ ന്നതും ....
ശാട്ട്യം പിടിച്ചപ്പോൾ ശകാരിച്ചപ്പോൾ വാ പൊട്ടി കരഞ്ഞതും .... ഓർ മ്മയിൽ തെളിഞ്ഞിരുന്നെങ്കിൽ ....
പോകില്ലയിരുന്നവൾ ആ അന്ധതയിലേക്ക് ....
ജീവിത നൗകയിൽ .. മരീ ച്ചിക യെ പുൽ കിയ ...
പൂനിലാവിനെ അവൾ തലോലിച്ചതും ....
പ്രകൃതി വർണ്ണ ത്തെ മനസ്സിൽ ചില്ലയിൽ വളർത്തിയതും ...
വർണ്ണ മഴ ഉള്ളില കൂടുക്കൂട്ടിയതും .... ആരും മനസിലാക്കിയില്ല....
മലയാള ലോകത്തെ, സാഹിത്യ ലോകത്തെ കണ്ടെത്തിയതും പ്രണയിച്ചതും ....
ആരും ചെവികൊണ്ടില്ല ......
അനിജത്തി കുട്ടി ആ പാവം..... ചേച്ചി തൻ വേദനെ പ്രണയിച്ചു....
ആരോർക്കും ഇല്ലാത്ത ആരാധന ഉണ്ടെന്ന്നാലും.....
അവളിലെ നിരാശ തൻ കൂരിട്ടിനെ ഒരു മിന്നാമിന്നി വെളിച്ചം പകരാൻ....

Saturday, 15 November 2014
ഞരമ്പ് രോഗി കൾ
ഈ വാക്കാണോ ഉപയോഗികേണ്ടത് എന്നറിയില്ല എങ്കിലും എഴുതിരിക്കാൻ വയ്യാത്ത കാലമാണ്... അക പാടെ ആ ബസിൽ കയറി കൂടിയ വിഷമം കയരിയവർക്കെ അറിയൂ.... കുറെപേർ ഞെരുക്കി കയറുന്നു.... കുറേപ്പേർ ഒഴിഞ്ഞു കയറുന്നു... ചിലർ ഇടിച്ചു കയറുന്നു.. അങ്ങനെ പലതരം കയറ്റങ്ങൾ... ഈ കയറ്റം കയറൽ ആസ്വദി ക്കുന്നവർ സെൽഫി എടുക്കുന്നവർ വേറെയും... എന്തായാലും രംഗങ്ങൾ എല്ലാം രെസാവാഹം ആണ്. അന്നേരം വരുന്നു ഒരു പാവം ഇര .. അൽപ്പം പണി കഴിഞ്ഞ് വിട്ടിട്ട് വന്നിഷ്ടൻ ചാടികയറി ഞാന്നു .... ഒരു കമ്പിയിൽ .... വണ്ടിയും ഇഷ്ടനും അങ്ങനെ പോകുമ്പോൾ ടിക്കറ്റ് ഒക്കെ എടുത്ത്..... ആകെ കറക്കതിലാ ... ഇഷ്ടൻ ഒരു പാവമാ... ആരെയും മുട്ടാതെ തപ്പി കൂടി നില്ക്കുകയാണ്... അല്പ്പം മദ്യം ഉണ്ടെന്നല്ലാതെ .. ശുദ്ധനാ .... വന്നപോഴേ ഒരു സീറ്റു കിട്ടിയെങ്കിൽ എന്ന ചിന്തയിൽ ആണ് ഇഷ്ടൻ .. മറക്കരുത് കാലുകുത്താൻ സ്ഥമില്ലാത്ത ബസാണ്... സീ വാങ്ങിക്കുന്ന ചെറുപ്പക്കാരും.... ഭാണ്ഡം ചുമക്കുന്ന കിടാങ്ങളും... എന്നുവേണ്ടാ... മധുര എഴുപതുകാരികളും നിറഞ്ഞു നിൽക്കുനുണ്ട്..... അപ്പോഴാണ് മുൻപിൽ.... അങ്ങ് ഒരു സ്ത്രി പതുക്കെ എഴുനെല്ക്കാൻ ഒരുങ്ങുന്നതും ഇഷ്ട്ടൻ പതുകെ പതുകെ... അങ്ങെത്തി.... അൽപ്പം അകത്തുള്ളതുകൊണ്ട് ആയിരിക്കാം ... ഇരിക്കുകയേം കണ്ടക്ടർ എഴുനെൽക്കടോ എന്ന് അക്രോശിച്ചതും ഒന്നിച്ചിരുന്നു .... ചാടി പാവം തിരികെ കമ്പിയേൽ തൂങ്ങി ... അപ്പോഴേക്കും ഒരു സിംഹത്തെ പോലെ ആ മനുഷനെ തുക്കി എടുത്തു പെരുമാറി.. അപ്പനോളം പ്രായം നോക്കാതെ അക്കെ ആക്രോശങ്ങൾ ... പിന്നിട് വേറൊരു സ്ത്രി സീറ്റിൽ ഇരുത്താൻ ശ്രെമിക്കുന്നതും എല്ലാരേയും വിഷമിപ്പിച്ചു... ആരും മിണ്ടുനില്ല .... ആരെ കാണിക്കാൻ എന്ന് ആ കണ്ട്ക്ടരോടെ ചോദിക്കാൻ പലരും മുതിർനെങ്കിലും ആരും ശബ്ദിച്ചില്ല ... പെണ്ണുങ്ങളെ കാണുബോൾ ഒരു സാഹസികത ... വീരകൃത്യം ... എല്ലാരേയും ചോടിപ്പിചെങ്കിലും ..... ആകെ ആളുകളെ അങ്കലാപ്പിൽ ആക്കി.... ഒരുവിധം ഇറങ്ങേണ്ട സ്ഥലത്ത് എത്തിയപ്പോഴേക്കും ... ആ പാവത്തെ അയാൾ പിടിച്ചിറക്കി വിട്ടു.... ... അടുത്ത വണ്ടിയിലെങ്കിലും അല്പ്പം ആശ്വാസ തോടെ കയറി ഒരിരിപ്പിടം കിട്ടി ... അകെ ആശ്വാസം ആയി... തൊട്ടപ്പുറത്ത് ഒരു അറുപതോളം ആയ ഒരു ചെറുപ്പകാരൻ... അതിനപ്പുറം ഒരു ചെറുപ്പകാരി ഞാനാദ്യം കരുതി മകള ആയിരിക്കുമെന്ന്... ആദ്യമൊന്നും അത്ര പന്തികേട് കണ്ടില്ല... പിന്നെ മൂന്ന് പേരുടെ സീറ്റ് ... ഞെരുക്കം ഇല്ലാതെ എല്ലാരും ശോഷിച്ചു പോയോന്ന് .. ഇടക്കൊക്കെ തോന്നി ... ആളുകൾ കുറെ ഇറങ്ങിയും കയറിയും കുറെ ദൂരം ആയി... ഈ ചെറുപ്പകാരൻ ബാല ലീലകളിലാ ... കൈയും കാലുമൊക്കെ അങ്ങ് ചലിപ്പുക്കുകയും ആ ചെറുപ്പ ക്കാരിയെ അക്കെ ഞെരുക്കി കൂട്ടുകയാണ് .... എന്നിട്ടും, ഈ ചെരുപ്പകാരി അല്പ്പം പോലും പ്രതികരിക്കുന്നു മില്ല ... ഇടയ്ക്കിടെ നോക്കിയിട്ടും ഒരു ചെറുപ്പകാരൻ കണക്കെ വല്ല്യ പ്പൻ പണിയിലാ ... അല്പ്പം സ്പർശന സുഖം ആണെങ്കിൽ പോട്ടെ .... ഇതങ്ങു അക്രാന്തി പോലെയാ ..... ഒരു ചമ്മലും ഇല്ലാതെ ഈ ഞെരുകലും പതുകലും ആക്കെ അരോചകം ... തോന്നി.. പിന്നെ ദേഷ്യവും തോന്നി... ആ പഴയ കണ്ടക്ടർ ആയിരുന്നെങ്കിൽ എന്ന് തോന്നി പോയി... അങ്ങനെ ആ ചെറുപ്പകാരി ഇറങ്ങാൻ ഓങ്ങിയതും ...വല്യപ്പൻ ആകെ വിഷമത്തിലായി... ഒരു കാരണവശാലും ഇറക്കി വിടാതെ ഞെരുക്കി വയ്ക്കുവാ.... അപ്പോഴേക്കും വണ്ടി അടിച്ചു വിടാറായി .. ചെറുപ്പകാരി പതുകെ. ഒന്ന് ചരിയിയമക്കി ചരിഞ്ഞിറങ്ങി ... അതിൽ തെല്ലു ആശ്വസിച്ചു ... വല്യപ്പൻ ബാക്കി യാത്രയായി... ജീവിതം ... അൽപ്പ ദൂരം കൂടെ പോകാൻ ഉർജ്ജം ആക്കി ...
Sunday, 1 June 2014
മഴകാലം വരുമോ ?
അന്ന് മഴകാലം വരാൻ ഇഷ്ട്ടമായിരുന്നു
തെറിച്ചു വീഴുന്ന മഴത്തുള്ളികൾ ചിന്നി ചിതറുന്നത്
കാണാൻ കൊതിയായിരുന്നു...
കൈപത്തി നീട്ടി മഴതുള്ളി തെറിപ്പിച്ചതിന്നു തല്ലു കൊണ്ടതും
അന്ന് വേദനിപ്പിച്ചെങ്കിലും ...
ഇന്ന് ഈ മഴ കിലുക്കം പേടിപ്പെടുത്തുന്നു ..
വീഴുമോ ഈ കാലപഴക്കം തീർത്ത വീടും കൂടും..
നിലം പോതുമ്പോൾ ആ വീഴ്ച കണ്ടു കുറ്റം ചുമത്താൻ
ഒരായിരം പേരുണ്ട്..
അവരറിയുന്നോ പെട്ടപാടുകൾ പൊരിവെയിലിൽ
ഉരുകിയതും .... തണുപ്പിൽ ദേഹം വരിഞ്ഞു കീറിയതും ...
നല്ലരിചോരുണ്ട് നാടും നാട്ടാരും ഇരുന്നപ്പോൾ ...
മുണ്ട് മുറുക്കി വീട് കടങ്ങൾ വീട്ടിയതും...
പെങ്ങളെ അയച്ച തിൻ ബാദ്ധ്യത ...
ഈ തറവാട് വെള്ള വലിച്ചതും...
അന്ന് മനസിന് കുളിർമ്മ ഏകി എങ്കിലും
ഇപ്പോൾ ഈ മഴകാർ വല്ലാതെ പേടിപെടുത്തുന്നു ..
കുഞ്ഞു കിടാങ്ങൾ ചാടികളിക്കുമ്പോൾ... ഈ കൂര
ക്രുരത കാട്ടുമോ....
വേലയിൽ ക്ഷീണിച്ചു ഉറങ്ങുന്ന അമ്മ മുകളിലേക്ക്
നിലം പൊത്താൻ ഇടയക്കല്ലേ എന്ന പ്രാർത്ഥന ..

Subscribe to:
Posts (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...