Wednesday, 18 May 2011

സ്വൊയം നശിക്കുന്നവര്‍

ലോകത്തില്‍ നശിക്കാന്‍ ഒരുപാടു വഴികള്‍ ഉണ്ട്. എന്നാല്‍ സ്വൊയം വളരാനും വളര്‍ത്താനും വഴികള്‍ ഉണ്ട്. കുട്ടികള്‍ ജീവിതം പാഴാക്കുന്നത് കാണുമ്പോള്‍ നമ്മുക്ക് വിഷമവും വെറുപ്പും തോന്നും.. എന്തുകൊണ്ട് എന്നും ചിന്തിക്കുന്നവര്‍ കുറവല്ല. മാതാപിതാക്കള്‍ തന്നെയാണ് മക്കളെ നോക്കേണ്ടത് .. അവരുടെ ഓരോ കാര്യങ്ങള്‍ ചെറുപ്പം മുതലേ നോക്കി മനസിലാക്കി തിരുത്തണം അല്ലാതെ അനാവശ ഭക്ഷണവും പണവും നല്‍ക്കി വീണ്ടും നശിക്കാന്‍ വിടരുത്.. എന്ന് വച്ചാല്‍ വെറുതെ തകര്‍ക്കുന്ന രീതിയില്‍ അവരെ കുട്ടപെടുതാലോ ശിഷികനമെന്നോ അല്ല ഇവിടെ അര്‍ഥം ആക്കേണ്ടത്.. പകരം നല്ല മാതൃകയില്‍ ജീവിച്ചും സ്നേഹം കാണിച്ചും ആകണം നാം കുട്ടികളെ നോകേണ്ടത്. പലയിടത്തും പിതാക്കന്മാര്‍ വിദേശങ്ങളില്‍ ജോലി നോക്കി കണക്കില്ലാതെ അവശങ്ങള്‍ക്ക് പണം കൊടുക്കുന്നു.. അത് കൊണ്ട് മാത്രം ജീവിത ഉത്തരവാദിത്തം തീരില്ല പകരം കുടുംബത്തിന്റെ പോക്കും വരവും രീതികളും മനസിലാക്കുക വേണം.. മക്കളുടെ ശല്യം മാറാന്‍ പണം കൊടുത്തയക്കുന്ന അമ്മമാര്‍, അല്ലെങ്കില്‍ മക്കളുടെ നശിക്കള്‍ കണ്ടു നെഞ്ചുരുകുന്ന അമ്മമാര്‍ .. അതുമല്ല മക്കള്‍ക്ക്‌ വഴിയെ നടക്കാന്‍ കഴിയാതെ പറയിപ്പിച്ചു നടക്കുന്ന ¨അമ്മമാര്‍¨... അല്ലെങ്കില്‍ അപ്പന്മാര്‍.. അപ്പുപ്പനെയും അമ്മുമ്മയേയും വീട്ടില്‍ നിന്നും തുരത്തി ജീവിക്കുന്നവരും കുറവല്ല.. മക്കളുടെ വീട്ടിലുള്ളവരുടെ ചെയ്തികള്‍ മറക്കാന്‍ മദ്യത്തില്‍ ജീവിക്കുന്നവരും കുറവല്ല... ചിന്തിക എന്താണ് ഇതിനൊക്കെ പോം വഴികള്‍ ...?  പണ്ടൊക്കെ ദാരിര്യം ഒരുപണ്ടുണ്ടയിട്ടും ഒരു മക്കളും നശിച്ചിട്ടില്ല ... ഒറ്റ മുറി ജീവിതത്തില്‍ ഇത്രമാത്രം അധ പതനം ഉണ്ടായിട്ടില്ല .. ഇപ്പോള്‍ കെട്ടിയടച്ച മുറികള്‍ എന്തിനായി മക്കളും, മാതാപിതകളും ഉപയോഗിക്കുന്നു കാമ വെറി കള്‍ക്കും, രേഹസ്യ ജീവിതതിനുമോ? ദൈവ ചിന്തയില്ലാതെ സീരിയലുകള്‍, വെറും സിനിമകള്‍കും, വെറും സിഡികള്‍ കാണലിനും.. രേഹസ്യ ഇടപാടുകള്‍ നടതുനതിനും ആയി മാറിയിരിക്കുന്നു ... മക്കളെ മാത്രം കുട്ടപ്പെടുതാതെ നല്ല മാതൃക ഉള്ള മാതാ- പിതാക്കള്‍ ആകുക, ദൈവ വിചാരം ഉള്ളവരായി തീരുക, വളര്‍ത്തുക ... വീട്ടിലേക്കു വരുന്നവരെയും, വരുതുന്നവരെയും പ്രതേകം ശ്രദ്ധികുക ...

Tuesday, 17 May 2011

സംശയം എന്നാ മഹാ വിപത്ത്

സംശയം ഉണ്ടാകണം, എന്തിനു നന്നായി വെക്തമായി അറിയാന്‍ എന്നാല്‍ സംശയം കൊണ്ട് നടന്നാല്‍ ജീവിതം, കുടുംബം, സുഹൃത്ത് .. ഇവയൊക്കെ വേഗം നഷട്ടപ്പെടാം. സോക്രാടീസും, പ്ലേറ്റോയും ഒക്കെ സംശയിച്ചു എന്നാല്‍ അവയില്‍ മാത്രം നിന്നില്ല പകരം കൂടുതല്‍ വായിച്ചും, ചര്‍ച്ച ചെയ്തും , വായിച്ചും , ഉപദേശങ്ങള്‍ തേടിയും സംശയ നിവാരണങ്ങള്‍ നേടി .. സംശയങ്ങള്‍ പലതരത്തില്‍ ഉണ്ടാകാം..  പ്രധാനമായും തെറ്റിധാരണകള്‍, സാഹചര്യങ്ങള്‍, ഉള്ളില്‍ കിടക്കുന്ന  ചിന്തകള്‍, സുഹൃത്തുകള്‍ , മനസു  നല്‍കിയ  തെറ്റയായ  അല്ലെങ്കില്‍  ശരിയായ ചിന്തകള്‍ , എന്നാല്‍ഇവയെ നന്നായി പഠിച്ചു സമയം എടുത്തു വേണം സംശയം മാറ്റാന്‍ കഴിയു. എല്ലാ ജീവിതത്തിലും സംശയം, തെറ്റിധാരണകള്‍ ഉണ്ടാകണം അത് മാറ്റണം അത് തിരുത്താനും വളര്‍ത്താനും, പലതും ഉപെഷികാനും, നന്നാക്കി എടുകാനും വേണ്ടി തയാറാകണം. ഭര്‍ത്താവു എന്തിനു ഇങ്ങനെ വെറുതെ പറയുന്നു എന്ന് മാത്രം ചിന്തികാതെ അത് പറയാനുള്ള കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ഭാര്യ എന്തുകൊണ്ട് ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നു, വെറുക്കുന്നു എന്നും ഭര്‍ത്താവു ചിന്തികണം. ഭാര്യ ഭര്‍ത്താവിനെ വെറും പൊട്ടന്‍ ആക്കുന്നു എന്നും, ഭര്‍ത്താവു എന്തുകൊണ്ട് ഭാര്യയെ അടിമയാക്കുന്നു എന്ന് നന്നായി ചിന്തിച്ചു നല്ല ഉപദേശം തേടണം. അതുപോലെ സന്യസത്തില്‍ എന്തുകൊണ്ട് എന്നെ മാത്രം അധികാരികള്‍ വിമര്‍ശിക്കുന്നു, കുറ്റപ്പെടുത്തുന്നു, തിരുത്തുന്നു എന്നും വിശകലനം ചെന്നം, ഇരുപരുടെയും ചിന്തകള്‍ വെറും ചിന്തകളായി സ്വൊന്തം മനസ്സില്‍, ചിന്തയില്‍ മാത്രം അകത്തെ .. പരസ്പരം കേട്ടവ .. അറിഞ്ഞവ സ്നേഹത്തോടെ പങ്കു വയ്കണം അല്ലെതെ ആരെയും തഴയാതെ, വളര്തനായി നോകണം.

ദൈവം വിരല്‍ തുമ്പില്‍

ലോകം  വിരല്‍ തുമ്പില്‍ എന്നൊക്കെ ഇന്റര്‍നെറ്റിനെ വിളികാറുണ്ട് എന്നാല്‍ കരുണ മയനായ ദൈവത്തെ നമ്മുക്ക് എങ്ങനെ വിരല്‍ തുമ്പില്‍ അക്കം എന്നാ കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു ഈ കാലയളവില്‍ കാരണം ലോകം ലൌകിക കാര്യങ്ങളില്‍ ഒരുപാടു ചിന്തിയ്ക്കുന്നു എന്നതുതന്നെ കാര്യം. എന്നാല്‍ ടിവിക്ക ചിന്ത ഇപ്പോഴും കുടുംബം മുതല്‍ ലോകം വരെ നന്മയിലേക്ക് വളര്‍ത്തും.  പുരോഹിതര്‍ ബലി അര്‍പ്പണ വേളയില്‍ അപ്പത്തെയും വീങ്ങിനെയും എടുത്തു വാഴ്ത്തി ഉയത്തി പറയുന്നു ഇത് യേശു ആണ്- ദൈവം ആണ് എന്ന്. നാം എത്രമാത്രം അതില്‍ ഉള്‍കൊള്ളുന്നു.. അനുകരിക്കുന്നു ... ആ ദൈവം നമ്മില്‍ വിശുദ്ധ കുബാന സ്വികരണത്തില്‍ വരുന്നു എന്ന് ചിന്തിക്കുന്നു ... അപ്പോള്‍ അര്‍പ്പകന്‍ - കൈകള്‍, ജീവിതം, എന്നിവ ചിന്തികുന്നതോടൊപ്പം സ്വികരികുന്നവരിലും ഉണ്ടാകണം. നാം കൈകളില്‍ ഈ ദൈവത്തെ സ്വികരിക്കുമ്പോള്‍ നാം എത്ര മാത്രം ശ്രധികണം... നാം കണ്ടിട്ടുണ്ട് ഈ കരങ്ങളില്‍ അവിടുത്തെ സ്വികരിക്കാന്‍ ആവാതെ നാവിലേക്ക് സ്വീകരിക്കുന്നവരെയും.. ഒന്നുകില്‍ വെള്ളം പോലും കുടികാതെ ആകാം, അല്ലെങ്കില്‍ വചനം പറയുന്നപ്പോലെ നീ ഒന്ന് സ്പര്‍ശിച്ചാല്‍ മതി ഞാന്‍ ശുധനകാന്‍ .. നാം ഓര്‍ക്കുക .. ദൈവത്തെ ഭയ ഭക്തിയോടെ, നല്ല വിചാരത്തോടെ കൈക്കൊള്ളുക, സ്വികരികുക്ക, ആവോളം വിശുദ്ധിയില്‍ അര്‍പ്പകരെപോലെ ആകാം... ദൈവത്തെ നമ്മുടെ വിരല്‍തുമ്പില്‍ ആദരവോടെ കൈകൊള്ളം...

Friday, 1 April 2011

കാലത്തിനൊത്ത് ജീവിക്കാന്‍ ആകുമോ?

കാലത്തിനൊത്ത് ജീവിക്കാന്‍ ആകുമോ? എന്നാ ചിന്ത വല്ലാതെ വിഷമിപ്പിക്കുന്നു. നാടും വീടും വല്ലാതെ മാറിയിരിക്കുന്നു.. സ്വോപ്നം കണ്ണ്ട് നടന്നതെല്ലാം നഷ്ട്ടപ്പെട്ടപോലെ... എല്ലാം പണം നല്‍കും എന്നാ ചിന്ത... ധാര്‍മികത ഇല്ല .. അതിന്റെ വിചാരം പോലും ഇല്ല .. പകരം സുഖിച്ചു ജീവികണം. അതില്‍ പണം, പെണ്ണ്, മദ്ധ്യം ഇവ കുറവും അല്ല. പണം നേടാന്‍ വേണ്ടി മാത്രം ഉള്ള പരക്കം പാച്ചില്‍.. ധര്‍മം ഇല്ലാത്തവര്‍ക്ക് എല്ലാം .... കാലത്തിനു മാറ്റം വേണം അത് ആര്‍ക്കും ഭാരം ആകരുത്.. ആക്കരുത് ... ഇപ്പോള്‍ പല വികസനവും  മറ്റൊരുവന്റെ നെച്ചില്‍ കയറിനിന്നുള്ള ഒരു അട്ടഹാസം പ്പോലെ.. എവിടെ നമ്മുടെ ചിന്ത ... ധാര്‍മികതയില്‍ നിന്നുള്ള നീറുന്ന വേദനയിലോ അതോ... പണത്തിനു നേടിത്തരാന്‍ കഴിയുന്ന നിഗലതിലോ... ധര്മികതയില്ലാത്ത ജീവിതം കൊടുംകാറ്റില്‍ പെട്ട ചെരുവള്ളം പ്പോലെയാണ് ..

Thursday, 25 November 2010

ആറു രാത്രികള്‍

 രാത്രി കൂടു  കിടപ്പ് ജോലി ഇനി ആറു ദിവസമേ ഉള്ളു എന്നതില്‍ അല്ല  വിഷമം ... ഇതല്ലങ്കില്‍ വേറെ ജോലി  തരപ്പെടും, മക്കളെ വാനോളം വളര്‍ത്തി വലുതാക്കി. ഒടുവില്‍ അനാഥ മന്ദിര ജീവിതത്തിലേക്ക് ആക്കാന്‍ മക്കള്‍ ഓരോരുത്തരും സന്തോഷത്തോടെ  തീരുമാനിച്ചു, മക്കള്‍  ആരും വന്ന് കണ്ടില്ലെങ്കിലും സ്വൊന്തം വീട്ടില്‍ കിടക്കുന്നതില്‍ ഒരു വിലയും നിലയും   തോനിയിരുന്നു , കഴിഞ്ഞ ദിവസം ഫിറ്റുനെസ്സ് എടുക്കാന്‍ അനാഥ മന്ദിര ജോലിക്കാര്‍ വന്ന് പറഞ്ഞപ്പോഴാ അറിയുന്നത് ഇനിയും ഈ ബാക്കി കിടക്കുന്ന ജീവിതം അറവു പശുകളുടെ  ഉഴം  പ്പോലെ ആ അറവു ശാലയിലാ  മക്കള്‍ നല്‍കുന്നതെന്ന് ..  ശിഷ്ട്ട ജീവിതം ? മക്കള്‍ നേരിട്ട് പറഞ്ഞാലും വേണ്ടില്ല .. പകരം പകരക്കാര്‍ .. കാലം നല്‍കിയ പരിഹാരം .. മക്കളെ വെയിലും മഴയു ഒക്കെ കൊണ്ട് വേല ചെയ്തു വളര്‍ത്തിയതും, ഓര്‍ത്തോര്‍ത്തു  ആ നല്ല ഹൃദയങ്ങള്‍ തേങ്ങുകയാണ്.. തലേനാള്‍ അന്തികൂട്ടിനു ചെന്നപ്പോള്‍ അവര്‍ വാവിട്ട് തന്നെ  കെട്ടി പുന്നര്‍ന്നു വിതുബിയത് ഇപ്പോഴും നെഞ്ചിടിപ്പിക്കുന്നു.. വെറും പത്ത് രുപ്പിക രാത്രി  കൂലി പറ്റി അതില്‍ ജീവിക്കുന്ന ഒരു ദരിദ്രന് വിലയുണ്ടായതും .. സ്നേഹത്തിന്‍റെ വില ദൈവം ആണ്‌ നല്‍കുന്നതും എന്ന്  പറഞ്ഞു ആ വൃദ്ധ മാതാപിതാക്കളുടെ തേങ്ങല്‍ ഹൃദയത്തില്‍ ഒരു നൊമ്പര ചാലുതന്നെ വകഞ്ഞു..  അനാഥ ശാലകള്‍ അറവു ശാലകള്‍ പോലെ മടിവിളിക്കുകയാണ് ....സ്വോന്ത, ബന്ധങ്ങളും അനാഥ ജീവിതം നല്കാന്‍ .. അനാതര്‍ക്ക്    അല്ല അനാഥ ശാലകള്‍ പകരം  പണം ഉള്ളവര്‍ക്ക്  വേണ്ടി ഉള്ള പുതിയ വൃദ്ധ  വില്ലകള്‍  ആണ്‌. ഒരു നേരം ആഴ്ചയില്‍ വന്ന് കാണാന്‍ ഉള്ള മടി. നാട്ടാര്‍ക്ക് ഇടയില്‍ അപ്പനംമാരെ വീട്ടില്‍ ചെന്ന് കണ്നുനതിനെക്കാള്‍ വില്ലയില്‍ ചെന്ന് കാണുന്ന ഗമ. 

കൈയില്‍ ചേര്‍ത്ത് പിടിച്ചു തേങ്ങി ഇനി വെറു ആറു രാത്രികള്‍ മാത്രം ഈ ഞങ്ങള്‍ക്ക് .. അതിന് ശേഷം ഒട്ടു കേള്‍ക്കാന്‍ കൊതിക്കാത്ത പേര്‌ കിട്ടും അനാഥര്‍ ... മക്കളെങ്കിലും ഞങളെ കാണാന്‍ അവിടെ വരണം .. ഞങളുടെ മക്കള്‍ അവിടെ ചെന്ന് നീ കാണരുത് എന്ന് പറഞ്ഞാലും വരണം .. എന്നൊക്കെ പറഞ്ഞപ്പോള്‍ ആക്കെ എന്തോ വലിയ ഒരു ജന്മ സാഭല്യം പ്പോലെ .. കിട്ടുന്ന തുച്ച പൈസയില്‍ കുടുബം വളരുന്നു എന്നതിനേക്കാള്‍ .. ജീവിതത്തില്‍ കിട്ടാതെ പോയ വാത്സല്യം ആ ഒരു രാത്രി സമ്മാനിച്ചപ്പോലെ.. രാത്രിയിലും അവര്‍ വിതുബി കരയുന്നത് കേള്കാമായിരുന്നുയിരുന്നു .. തീര്‍ന്നു പോകുന്ന സ്വൊന്തം വീട്ടു ജീവിതം .. വരാന്‍ പോകുന്ന മുദ്ര അനാഥ ...

ഇനി മഴ പോലെ പെയ്തിറങ്ങുന്ന ആറു രാത്രികള്‍ .. എഴാം രാവ് ഉദിക്കുമ്പോള്‍  അവര്‍ കൊണ്ടുപോകാന്‍ വരുബോള്‍ അവര്‍ നേരത്തെ തന്നെ വിതുബി പാടും... "സമയമാം രഥത്തില്‍  ഞങ്ങള്‍ ഇതാ പോകുന്നു" .. 

Sunday, 7 November 2010

അഹങ്കാരം

എന്തുകണ്ടിട്ടോ, അറിവുകെടുകൊണ്ടോ ഈ  അഹങ്കാരം?
അഹങ്കാരം ഉണ്ടാകിയെടുത്തു വളര്‍ത്തുന്ന ശത്രു
എല്ലാരേം അകറ്റി നിര്‍ത്തുന്ന ശത്രു ...
അറിവില്ലായ്മയുടെ, നിഗളതിന്‍ വിതല്ലോ അഹങ്കാരം

ഉള്ളവന്‍ എളിമയില്‍ കഴിയുമ്പോള്‍
ഇല്ലാത്തതു ഉണ്ടെന്നു കാട്ടി അഹങ്കരികുന്നതെന്തിന് ?
ഉള്ളതുകൊണ്ട് കഴിയുന്നത്‌ ബുദ്ധി
ഉണ്ടെന്നു കാട്ടി ഞെളിഞ്ഞു നടകലും വിഡ്ഢിത്തരം

നന്നായി അദ്വാനിച്ചു ജീവിക്കുക ആവോളം
അന്യര്‍ മുതല്‍ കണ്ട് ജീവിതം കളയാതെ
നന്നായി നന്മയുടെ വിത്ത് വിതച്ചു കഴിയുവിന്‍
അഹങ്കാരം വെടിഞ്ഞു ദൈവവിചാരത്തില്‍ നടകുവിന്‍

വല്ലവന്റെ വാങ്ങി ഏഷണി കൂടി കഹിപ്പിക്കുന്നവര്‍
അവര്‍ അഹങ്കാരികള്‍ ..
ദൈവം തന്ന മുതല്‍ തിന്ന് കുടിച്ചു മുടിക്കുന്നവര്‍
അവസാനമോ നരകതുല്യമാം തെണ്ടലും.

ദൈവ വിച്ചരമെന്നത് എളിയ ജീവിതം
ദൈവവിചാരം നിഗളമോ? ഏഷണി അല്ല
പകരം സല്പ്രേവര്തികളും പരോപകാരവും
അല്ലാത്തതെല്ലാം അഹങ്കാരം

നന്മ നല്‍കുന്നവരെ മാറ്റി നിര്‍ത്തുന്നതും
തിന്മയെ ചേര്‍ത്ത് നിര്‍ത്തുന്നതും
ദൈവ വിച്ചരമില്ലായ്മ ..എന്നാല്‍  പലപ്പോഴും
ദൈവ വിചാരം നടിക്കുന്നവര്‍ അഹങ്കാരികള്‍

എന്തിനീ അഹങ്കാരം? ആരെ കാട്ടാന്‍?
ആര് അവരെ, അവ  ഇഷ്ട്ടപ്പെടാന്‍?
തിന്മ കാണുന്നവര്‍ തിന്മ ചെയ്യുന്നവര്‍
തിന്മയില്‍ തന്നെ തലകുത്തി വീഴുന്നു ..

അഹങ്കാരം വെടിയു... നന്മയില്‍ വളരു
ഉള്ളതുകൊണ്ട് ജീവിക്കാന്‍ തുടങ്ങു ..
എളിമയില്‍ വിളമ്പും ദൈവവിചാരവും
അടുപ്പികും സത് ജന സംബര്‍കം..

ചുവരുകല്‍കുള്ളില്‍

ജീവിതം അടയ്ക്കപ്പെടുന്നു ഈ ചുവരുകള്‍ക്കുള്ളില്‍ 
ആരോരും ഇല്ലാതെ .. വളര്‍ത്തിയ മക്കള്‍ ? എല്ലാം ഓര്‍മ്മകള്‍ 
വാര്‍ധ്യകം നല്‍കിയ സമ്മാനങ്ങള്‍ ..
 വച്ച് നീട്ടുന്ന ആഹാരം .. വാങ്ങി നല്‍കുന്ന സ്നേഹം ..?

മക്കള്‍ അവരായി അവരുടെ കുടുംബങ്ങള്‍ ആയി.. 
നമ്മള്‍ വെറും പുര- വസ്തുകളായി .. 
കാറ്റും വെളിച്ചവും കൊള്ളാതെ - കാണാതെ 
ഈ ചുവരുകല്‍ക്കുള്ളിലെ ജീവിതം മടുത്തു.. 
പച്ചപ്പുകള്‍ ഇല്ലാതെ മധുരം ഇല്ലാതെ 
രോഗങ്ങളും, സ്വോപ്നങ്ങളും നല്‍കുന്ന വേദനകള്‍  മാത്രം ..

വേലയ്ക്കു നിര്‍ത്തിയ കുട്ടികള്‍ നല്‍കുന്ന സ്നേഹം നുകരാന്‍ പോലും 
മക്കള്‍ സമ്മതികില്ല .. അവരെ പോലും ശകാരിച്ചു പരിധിക്കു നിര്‍ത്തുന്നു..
ഉറക്കം ഉന്നര്‍ന്നാല്‍ പിടിച്ചു കിടത്തണം .. 
തൊണ്ട നനയ്ക്കാന്‍ അല്‍പ്പം കടും കാപ്പി തന്നാല്‍ ചൂലിന് അവരെ അടിക്കുന്നു ..
എന്തിന് ഈ കൂട്ടിലിട്ട .. ചിറകൊടിഞ്ഞ പക്ഷികളായി കിടകണം ...?

എട്ടുമണിക്ക് കിടകണം ... ഇടയ്ക്കു മുള്ളാന്‍ പ്പോലും എഴുനെല്‍കരുത്..
കാല ചിന്തകള്‍ ഉറകം കിടത്തുന്നു .. കിടക്കകളില്‍ ചൂട് കണ്ണു നീര്‍ പൊഴിയുന്നു.. 
കാലം തട്ടിയെടുത്ത ഭാര്യ - ഭര്‍ത്താവു ചിന്ത അല്‍പ്പം സുഖം തരുന്നു .. 
അവയൊക്കെ വെറും മരിചികള്‍ മാത്രം ..

ഈ ചുവരുകല്‍ക്കുള്ളിലെ ജീവിതം വെറുത്തു 
കാലം ഈ യവനിക എപ്പോള്‍ താഴ്യ്തും എന്ന ചിന്ത 
തന്നെ അഭയം .. രുചിയില്ലാ  ജീവിതം വെറും ചുവരുകല്‍ക്കുളിലെ 
പാഴ്- വസ്തുകള്‍ പ്പോലെ .. 

അൻപതുകളിലെ ആകുലത

 അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന്  പറയുമ്പോൾ   ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...