ഒരു പിടിവള്ളി കിട്ടാത്തവർ ആരുമില്ല.. പകച്ചു നിന്നപ്പോൾ ... തെന്നി വീണപ്പോൾ, ഒറ്റപ്പെട്ടപ്പോൾ ... ഒറ്റപ്പെടുത്തിയപ്പോൾ .. പരിഹസിക്കപ്പെട്ടപ്പോൾ ... എന്നാൽ ആ പതർച്ചയിൽ നിന്നും ഒരു കര പറ്റിയപ്പോൾ ഒരിക്കൽ പോലും കൈപിടിച്ചവരെ ഓർക്കാത്തവരാണ് ഏറെപ്പേരും... അഥവാ അവരെ ഇനിയും മുന്നിൽ പോലും കാണാൻ ആഗ്രഹിക്കാത്തവർ ആണ് പലരും.. മറ്റുള്ളവർ അവർ നമ്മെ കൈപിടിച്ചു നിർത്തി എന്ന് കേൾക്കാൻ ഒരു കുറച്ചിൽ ആകാം .... കുറെ കൈപിടിച്ചുയത്തിയവർ അന്നേ ആ കാര്യം മറന്നവരും കുറവല്ല. എതിരെ വന്നപ്പോൾ മുഖം മാറ്റിയവരും, വഴിയിൽ തിരിഞ്ഞു നടന്നവരും ഉണ്ട്.. പടുകുഴിയിൽ നിന്നും ഒരു ചവിട്ടുപടി അത്രയുള്ളൂ എങ്കിലും ആ ഒരു ഉന്തൽ, ജീവിതം തന്നെ വഴി മാറ്റി വലുതാക്കിയിട്ടുണ്ട്.. ഉന്തുന്നവർക്ക് ഒന്ന് കയറ്റിവിട്ട് നന്നായി കാണാനേ ആഗ്രഹം ഉള്ളു.. തിരിച്ചു കാണുമ്പോൾ ഓർക്കുന്നു എന്നറിയുമ്പോൾ ഏറെ സന്തോഷിക്കുന്നവരും ഉണ്ട്.. നന്ദിയുണ്ടല്ലോ എന്ന ചിന്ത വലിയ ഒരു അനുഗ്രഹം കൂടി കിട്ടുകയാണ്... കൈ പിടിച്ചു വിട്ടവർ... കൈപിടിച്ച് തന്നവർ ചിലപ്പോൾ വേദനയിൽ ആകാം, കിടപ്പിലാകാം, അവർക്കായി പ്രാർത്ഥിക്കാം, നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം.... അതുപോലെ തന്നെയാണ് വന്ന വഴി തിരിച്ചു വിട്ടവരെയും, വഴി മുടക്കിയവരെയും, വഴി മുട്ടിച്ചവരെയും... എന്തിന് എന്ന് ഇപ്പോളും ആ ചോദ്യം ബാക്കി ഉണ്ടായേക്കാം, ഉത്തരം ഇല്ലാതെ ഇപ്പോഴും നീറുന്നുണ്ടാകും... എങ്കിലും വഴിമാറാൻ ഇടനൽകിയവരെ ഓർക്കാം ... നമ്മൾ ഇപ്പോൾ ആയിരിക്കാൻ അത് കാരണം ആണ്...അവിടെ നിന്നും എഴുന്നേൽക്കില്ല എന്ന് കരുതിയവരുടെ മുന്നിൽ ഉയർത്തെഴുന്നേൽക്കാൻ കൈപിടിച്ചവർ .. അവരുടെ സ്ഥാനം ചെറുതല്ല ... ഒരുപാട് ഉള്ളിൽ വേദന അന്ന് തന്നെങ്കിലും .. നമ്മെ പിടിച്ചു നില്ക്കാൻ, ഇപ്പോൾ കാലിൽ നില്ക്കാൻ കഴിഞ്ഞത് ആ കൈപിടിച്ചവർ തന്നെയാ നശിക്കാതെ ഇരിക്കാൻ വഴികാട്ടിയവർ ... മറ്റുള്ളവരുടെ മുന്നിൽ ഒരാളാക്കി എടുത്തത് അവരാണ്... അവർക്കു നേരിൽ കണ്ടു നന്ദി കാണിച്ചില്ലെങ്കിലും .. ഉള്ളിൽ ഒരു പ്രാർത്ഥനയായി അവരെ ഓർക്കാം...
Tuesday, 20 October 2026
Subscribe to:
Posts (Atom)
കൈ പിടിച്ചവർ
ഒരു പിടിവള്ളി കിട്ടാത്തവർ ആരുമില്ല.. പകച്ചു നിന്നപ്പോൾ ... തെന്നി വീണപ്പോൾ, ഒറ്റപ്പെട്ടപ്പോൾ ... ഒറ്റപ്പെടുത്തിയപ്പോൾ .. പരിഹസിക്കപ്പെട്ടപ...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...