Friday, 23 October 2026

ഇരുട്ട്

 കവി പാടി.. ഇരുട്ടല്ലോ സുഖപ്രദം എന്ന്... ഇരുട്ട് നാന്നായിട്ടറിയണമെങ്കിൽ ഇരുട്ട് തടവറയിൽ കിടത്തണം... ചില രാജ്യങ്ങളിലെ തടവറ അങ്ങനെയാണ് കുറെ ദിവസത്തേക്ക് കൂരാ കൂരിരുട്ടിലേക്ക് ഇടും.. ഒരു തരി വെളിച്ചമില്ല... അടുത്ത്‌ എന്തെന്നോ, അപ്പുറത്തു എന്തെന്നോ അറിയാൻ പറ്റാത്ത  ഇരുട്ട് .. അല്ലെങ്കിൽ പേടി തോന്നില്ലെങ്കിൽ പറയാം ഒരു കുഴിയിൽ അകപ്പെട്ടാൽ എങ്ങനെ ഇരിക്കും .. അതുപോലെ .. ചിന്തിച്ചാൽ പോലും തലപെരുക്കുന്നു... തലകറങ്ങുന്നപ്പോലെ.. താഴെ പോകുന്നപോലെ ഒരു തോന്നൽ.. ഒരു കുഴിയിൽ വീണിട്ട്  എവിടെയോ തങ്ങി നിൽക്കുന്നപ്പോലെ...  ഒരു വീർപ്പുമുട്ടൽ ... മരിക്കുന്നതിന് മുൻപ് മരിച്ചെന്ന് കരുതി കല്ലറയിൽ അടക്കിയാൽ എങ്ങനെയാകും അതുപോലെ... എങ്ങോട്ട് ഓടും മാറും.. ഒന്നും കാണുന്നില്ല.... അന്ധർ ഒരു തരത്തിൽ പറഞ്ഞാൽ അവർക്കു അക കണ്ണുണ്ട് ... അത് വെളിച്ചമാണ്... കണ്ടിരുന്ന  വെളിച്ചം ഇല്ലാതായപ്പോൾ ഉള്ള അവസ്ഥ ... മാനസിക നില തെറ്റുന്ന അവസ്ഥ  

No comments:

Post a Comment

ഇരുട്ട്

 കവി പാടി.. ഇരുട്ടല്ലോ സുഖപ്രദം എന്ന്... ഇരുട്ട് നാന്നായിട്ടറിയണമെങ്കിൽ ഇരുട്ട് തടവറയിൽ കിടത്തണം... ചില രാജ്യങ്ങളിലെ തടവറ അങ്ങനെയാണ് കുറെ ദി...