Thursday, 22 October 2026
എവിടെ തുടങ്ങും
എവിടെ തുടങ്ങും... എങ്ങനെ തുടങ്ങും... എപ്പോൾ തുടങ്ങും .. എന്ന ഈ ചോദ്യം, ആശയകുഴപ്പം എപ്പോളും ഉണ്ടാകാം ..ജീവിതം എവിടെ തുടങ്ങും.. പഠനം എപ്പോൾ തുടങ്ങും, മരണം എപ്പോളാ, മഴ എപ്പോൾ തുടങ്ങും, എല്ലാം ഒരു അനിശ്ചിത്വത്തെ കാണിക്കുവാണ്.. എങ്കിൽ ചിലപ്പോൾ ഒരാളെ കണ്ടാൽ എന്തെങ്കിലും ചോദിക്കാൻ തോന്നുന്നവർ ഉണ്ടോ ..? അറിയാതെ ഒന്ന് ചോദിക്കണം എന്ന് മനസ് പറയുന്ന അറിയാത്ത ഒരു 'ഇത്എന്ന്' വേണം പറയാൻ.. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ആദ്യമായിട്ടാണ് കണ്ടതെങ്കിലും ചിലവർ എങ്ങനെയോ മനസിലേക്ക് അടുത്ത് വരും.. കുറെ നേരം കൂടെ ഉണ്ടെങ്കിലും ആരാണെന്നോ, എവിടെ നിന്നാണെന്നോ ഒരു തുമ്പു ചോദിക്കാതെ ... പോകുമ്പോൾ -പോട്ടെ- എന്ന നിശബ്ദ ചലനം... കാണാം എന്ന പറച്ചിൽ പോലെ മാറി പോകുന്നവർ ഉണ്ട്.. പിന്നെയും പിന്നെയും അവർ മനസിലേക്ക് ഓടിയെത്തും... മുഖം അത്ര വ്യക്തമല്ല , രൂപം പലരെയും കൂട്ടി ചേർത്തിട്ട് ആവുന്നില്ല ... ഇനിയും എന്നെങ്കിലും കാണുമെന്നോ... എവിടെ ആണിപ്പോൾ ഒന്നും അറിയില്ലെങ്കിലും മനസ്സിൽ സ്ഥാനം പിടിച്ചു കാണാമറയത്തായി പോകുന്നവർ.. പിന്തുടരുന്നവർ... കുറെ നേരം ഉണ്ടെന്നു പറഞ്ഞല്ലോ.. കുറെ അടുത്ത് നിന്നിട്ട് ഒന്നും മിണ്ടാതെ,,, ഒന്നുപോലും നോക്കാതെ ഉള്ളിലേക്ക് വന്നു കേറുന്നവർ.. ഒരു പോസിറ്റിവും നെഗറ്റീവുമായി നിന്ന് ഒന്ന് മിന്നി കത്തി, ഒരു ഇളം ചൂട് നൽകിയവർ എന്ന് വേണം പറയാൻ. പിന്നീട് മനസിനെ കുറ്റപ്പെടുത്തും ഒന്നു പേരെങ്കിലും കിട്ടിയിരുന്നെങ്കിൽ സോഷ്യൽ മീഡിയയിലെങ്കിലും തപ്പി കണ്ടു പിടിക്കാരുന്നു എന്ന്. പേരും എവിടെനിന്നും എന്നെങ്കിലും ചോദിച്ചറിയാൻ പറ്റാതെപോയതിന്റെ ഒരു വിങ്ങൽ ഉണ്ടാകാം. എന്നെങ്കിലും ഇനിയും കണ്ടു മുട്ടണം എന്ന് ആ മനസും വിചാരിക്കുന്നുണ്ടാകും. മനസ്സിൽ വല്ലാതെ പതിഞ്ഞപ്പോൾ.. ഒരു ജന്മം കൂടെ ഉണ്ടായിരുന്നവർ അങ്ങ് ഇല്ലാതായതുപോലെ... സൗന്ദര്യമല്ല ആകർഷിച്ചത്... അതിനു കൂടുതൽ മോഹിപ്പിക്കുന്ന സൗന്ദര്യം അല്ല... എന്തോ മയക്കുന്ന ഒരു അടുപ്പം മാത്രമാ ഉള്ളിൽ കുടുങ്ങി കിടക്കുന്നത്. പിറകെ പോയി ഒന്നുടെ കാണണം എന്ന് തോന്നിയിട്ടും... പുറകെ പോയില്ല എന്നുവേണം പറയാൻ ... ഒരുപാട് അകലേക്ക് നീങ്ങിയവർ ഇങ്ങോട്ടും പിന്തിരിഞ് നോക്കിയിട്ടുണ്ടാവും ... ഒന്നുടെ മുഖമൊന്നു ഓർത്തു വയ്ക്കാൻ ... ചിലപ്പോൾ ഒരു തോന്നൽ ആകാം .. അവിടെയും ഇങ്ങനെയുള്ള ഒരു ആഗ്രഹമുണ്ടാകണമെന്നില്ല... ചിലരുണ്ട് ഒരുപാട് സംസാരിച്ചും പരിചയപ്പെട്ടും കൊഞ്ചിയും കുഴഞ്ഞും കുറെ നേരം വാചകമടിച്ചു പോയവർ .. മരിച്ചാലും മറക്കില്ല എന്ന് വാക്ക് തന്നവർ .. പിന്നെ ആലുവാ മണപ്പുറത്തുപ്പോലും ഓർക്കാത്തവർ..വഴി മാറി പോകുന്നവർ, .... എന്നെന്നേക്കുമായി ഓർമ്മകൾ കെട്ടണങ്ങി പോകുന്ന വഴികൾ ആരുടേയും ജീവിതത്തിൽ ഇല്ലാതില്ല ... ഒന്നും മിണ്ടാതെ... ഒന്നും നോക്കാതെ ഒരു തരി സുഖമുള്ള നോവ് തന്നെ തന്നു മറഞ്ഞപോലെയുള്ളവർ.. ഇനിയും ഏങ്ങും കണ്ടുമുട്ടാൻ കഴിയാതെ എങ്ങോട്ടോ ഒരു മാലാഖയെപ്പോലെ മറഞ്ഞവർ എന്ന് വേണം പറയാൻ...
Subscribe to:
Post Comments (Atom)
എവിടെ തുടങ്ങും
എവിടെ തുടങ്ങും... എങ്ങനെ തുടങ്ങും... എപ്പോൾ തുടങ്ങും .. എന്ന ഈ ചോദ്യം, ആശയകുഴപ്പം എപ്പോളും ഉണ്ടാകാം ..ജീവിതം എവിടെ തുടങ്ങും.. പഠനം എപ്പോ...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
No comments:
Post a Comment