Wednesday 30 September, 2009

ഖാര്‍ഖാന

ആകെ കൂട്ട ചിരി ... ഹിന്ദി ടീച്ചര്‍ സൈലെന്‍സ് പറയുനുണ്ട് .... ആര് മൈന്‍ഡ്  ചെയ്യാനാ ...? എല്ലാര്‍ക്കും ചിരി തന്നെ ചിരി .. എന്താ കാര്യം എന്നറിയണ്ടേ .... ട്യൂഷന്‍ ക്ലാസാ .... സംഭവ സ്ഥലം .... രാവിലെ എല്ലാരും പോരും പഠിക്കാന്‍ .... 
എന്താ കുട്ടികളെ ഖാര്‍ഖാന?
ആര്‍ക്കും അന്നക്കമില്ല ..
സന്തോഷ്‌ ?
അറിയില്ല ടീച്ചര്‍
രേവതി .....
അറിയില്ല ...
ദാ ഒരു വിരുതന്‍ അവനെതെന്കിലും പറയാതിരിക്കില്ല
ജോസ് .... ഖാര്‍ഖാന എന്ന് വച്ചാല്‍ എന്താ...
ജോസ് ഒന്ന് പരുങ്ങി... 
ഖാര്‍ഖാന എന്ന് വച്ചാല്‍ കറക്ക് ആന അല്ലെ?
..

Thursday 10 September, 2009

നാട്ടിലെ പോലീസ്

(സ്ഥലം : ലോക്കല്‍  പോലീസ് സ്റ്റേഷന്‍ )
സാറെ എന്തിനാ വിളിപിച്ചത് ....?
നിന്നെ അവിടുത്തെ വലിയ പോലീസിന് കാണണമെന്നു ....
അതെന്തിനാ സാറെ ?
എനികറിയില്ല .... നീ പൊയ് തിരക്ക് .....
എങ്കിലും വല്യ സാറ് വെറുതെ വിളിക്കുമോ സാറെ .....
എനികറിയില്ല ... പൊയ് തിരക്കനല്ലേ പറഞ്ഞത് .......

എന്താ പയ്യന്‍ വനത് ?
വിളിപിച്ചു എന്ന് നാട്ടിലെ സര്‍ പറഞ്ഞു ....
നീ അന്നോ ആള്ള്.......?
എന്തുപറ്റി ?
സാറെ മനസിലായില്ല ........
കാര്യം എന്താണെന്നു പറ....?
.......
നിന്‍റെ പ്രശ്നം എന്താണെന്നു പറ... നിന്‍റെ നാട്ടിലെ പോലീസ് പറഞ്ഞില്ലേ എന്താ കാര്യം എന്ന് ........?
ഇല്ല സര്‍ .....
കള്ളം പറയുനോട.......? ഉണ്ടായത്‌ എന്താ പറ.....?
സാറെ എന്‍റെ മനസാക്ഷിക്ക് ..... ഞാന്‍ തെറ്റായിട്ട്  ഒന്ന് ചെയ്തിട്ടില ....
അതാ നിന്‍റെ പ്രശ്നം ..... നീ ചെയ്യുനത് നിന്‍റെ അറിവില്ലാതെ ആണ്ണൂ..... അതിന്‍റെ അര്‍ത്ഥം നീ ചെയ്യുനത് നിന്‍റെ ഒരു ശീലം ആയി മാറി...... അത് സീരിയസ്  ആണ്ണൂ.... ഒന്നാമത്‌ നീ കുറ്റം സമതിച്ചില്ല ....... അതും പോരാഞ്ഞിട്ട്‌ ..... അതൊരു പ്രശനവും അല്ല തനിക്ക്......
ഒരു കാര്യം ചെയ്യ്‌ ..... നാട്ടിലെ പോലീസിനെ പൊയ് ഒന്നുടെ കണ്ടെരെ.... സാറ് പറയും എന്ത് ചെയണമെന്നു......
എന്‍റെ ഈശ്വര എന്താണാവോ ഇനിയും പറയുക ...?
ഞാന്‍ കരുതി അറിഞ്ഞ കാര്യം ചോദിക്കാനായിരിക്കും ... ഇത് കുറ്റം നമ്മള്‍ പറഞ്ഞു സമതികണം.... എനാല്ലും ..നാട്ടിലെ കാര്യം കടുപ്പം തന്നെ .. എവിടുനെക്കിലും എന്തെങ്കിലും കേള്‍ക്കും ...... ഉടന്‍ അറിയാത്ത... ചിന്തിക്കാത്ത കാര്യം നാം ഗണിച്ചു പറയണം...... ആരൊക്കെയോ ഗണിച്ചു കൂട്ടി...... അവര്‍ അതുവഴി പോയപ്പോള്‍ അങ്ങനൊക്കെ ചെയ്തിട്ടുണ്ട് .... അല്ലെങ്കില്‍ കിട്ടിയിട്ടുണ്ട് ...... അന്നേരം ഇവനും കിട്ടിയിരിക്കാം ... അല്ലെങ്കില്‍ ചെയ്തിട്ടുണ്ടാക്കും.... അത് ഏമാനെ അറിചാല്‍.... നാം നല്ല ആളാകും.... ലോകമേ... സ്വൊന്തം കണ്ണില്ലേ കൊലെടുക്കാതെ.... നാട്ടിലെ കറുത്ത പാടുണ്ടോന്നു നോക്കി നടക്കുന്ന ..... ആളുകള്‍ ... ഇവരൊന്നും ഗുണം പിടിക്കില്ല... സത്യം ..
എന്തായാലും സ്ഥലം പോലീസിനെ കണ്ടുകളയാം ..... ഇനി ....ഒരു പണിക്കും പോകാന്‍ പറ്റില്ല .... കണ്ടേക്കാം ....
എന്താ സാറിനെ കണ്ടോ...
കണ്ടു...
എന്ത് പറഞ്ഞു... ?
ശരിക്ക് എമ്മാന്‍ പറഞ്ഞത് മനസിലായില്ല .....
ഇവിടെ വീണ്ടും വന്നു കാണാന്‍ പറഞ്ഞു...
എനോട് പറഞ്ഞത്.... മുണ്ടു ....തുണിയൊക്കെ എടുത്ത്‌ പൊയ്ക്കോ ..... എന്നാ...¿
സാറെ ഞാന്‍ ഒന്‍പതു പത്തു വര്‍ഷമായി എവിടെ ഞാന്‍ നന്നായി നിന്നതല്ലേ ... ഒരു കണ്ണി ചോരെയില്ലാതെ പറയുനത്..... ഞാന്‍ എന്തെകിലും ചെയ്തത്‌ സര്‍മാര്‍ അറിഞ്ഞെകില്‍ അത് ചോദിക്ക്‌... അല്ലാതെ .... എന്ത് ചെയ്തു എന്ന് ചോദിയ്ക്കാതെ ..... എന്താ ഉള്ളത് പറ സാറെ.... നിങ്ങള്‍ ഒത്ത് കളിക്കുവാ... എന്തെങ്കിലും വിരോധമോ ..... വലതും ഉണ്ടെങ്കില്‍ പറ സാറെ ജിവിതത്തില്‍ അറിയാത്ത കുറ്റത്തിന് വേദനിക്കുനത്തില്‍ ....... അതിന് വല്ലാത്ത   വേദന ...
അതൊന്നും എനിക്കറിയണ്ട .... വേഗം സ്ഥലം വിടാന്‍ നോക്ക്‌...
സാറെ വീട്ടില്‍ പോയാല്‍ ജീവിക്കാന്‍ പാട..... സാറിന്നു എന്‍റെ വീട് സ്ഥിതി അറിയാല്ലോ ... ഞാന്‍ വെറും കയോടെ എങ്ങനെ പോയാല്‍... ഏതെങ്കിലും മറ്റൊരു സ്ഥലത്തേക്ക് വല്ലോം ഒരു ജോലിയോ ...തല്ക്കാലം മാറിനില്‍ക്കാന്‍ ഒരു ഇടം...
എനികറിയില്ല നിന്‍റെ കാര്യം നീ നോക്കുക ....... എപോഴാ പോകുക... ?....  സാറെ വലുതായി  ഒന്നും എടുക്കാനില്ല ...
എങ്കില്‍ നേരത്തെ സ്ഥലം വിട്ടോ ....
....... ഇനി നാട്ടുകാരുടെ മുഖത്ത്‌ എങ്ങനെ നോക്കും .... ഇതുവരെ പോലീസ് ഏമാന്മാരുടെ കൂടെ ആയിരുന്നതില്‍ ഒരു ക്രെഡിറ്റ്‌ ആയിരുന്നു .... അവര്‍ അട്ടിയോടിചെന്നു കേട്ടാല്‍ നാട്ടാര്‍ വിചാരിക്കും .. ഞാന്‍ അവരുടെ എന്തിന്കിലും മോട്ടിചെന്നു .... ഇതൊക്കെ ആരു മനസിലാക്കാന്‍ .....  ആരും കേള്‍ക്കാന്‍ കാണില്ല... എന്തായാലും നേരം ഒത്തിരി വൈകുന്നതിനു  മുമ്പ് കവലയില്‍ ചെന്ന് വണ്ടി കയറാം ..... നേരം പാതിര ആകും നാട്ടില്‍ എത്താന്‍.... ആരും കാണാതെ നാട്ടില്‍ എത്താം...
.... നുള്ളി  പെരുക്കുക്കിയ എന്തായാലും പത്തു അമ്പതു രൂപയുണ്ട് .... എന്തായാലും ആരുടേം മുമ്പില്‍ കൈ നീട്ടണ്ട .... സ്ഥലം വിടാം....
എങ്കിലും പത്തു വര്‍ഷത്തോളം നിന്നതല്ലേ ... സാറിനോട് യാത്ര പറഞ്ഞു ഇറങ്ങാം...
വേണ്ട ഉള്ള സന്തോഷം കളയണ്ട ..... ഉള്ളതെടുത്ത്‌ ഇറങ്ങി  കവലയ്ക്കുള്ള യാത്രയില്‍ സ്ഥല ഏമാന്‍ ഒരു പുത്തന്‍ കാറില്‍ നഗര വേട്ടയ്ക്ക് ഇറങ്ങി .... അല്പം  കഴിച്ചും, കുടിച്ചും, കണ്ടും ഒക്കെ വരാന്‍... എത്ര കണ്ട കാഴ്ച...  കരുതി പോകും വഴി ബസ്‌  സ്റ്റോപ്പ്‌ വരെ ഇറക്കുമെന്ന്... എന്തായാലും നിര്‍ത്തിയില്ല .... ഏമാന്‍ കണ്ടില്ല എന്ന് കരുതാം ... എന്തായാലും ... വിധിയെ തടയാന്‍ പറ്റില്ലല്ലോ ...... ആരൊക്കെയോ കുറ്റം പറഞ്ഞു .... സര്‍മാര്‍ കേട്ടു .... ഇവിടെ ഒരുവന്‍ പെരുവഴിയില്‍ .... ഒരുവനും ഗുണം പിടിക്കില്ല ..... നമ്മുക്ക് ഇവരെ മുമ്പോട്ടുള്ള യാത്രയില്‍ കാണാം.....
എന്നാലും  പാതിര വീട്ടില്‍ കതകില്‍ മുട്ടുമ്പോള്‍ പ്രായമായ അമ്മയും, അപ്പനും എന്ത് വിചാരിക്കും... അവര്‍ പറഞു വിട്ടെന്ന് പറയണ്ട .... അവരെന്നെ പ്രാകും .... നശിച്ചവന്‍ എല്ലാം തുളച്ചു വന്നേക്കുന്നു .......
ഒരു കാര്യം പറയാം അടുത്ത ഇരുപത്തി എഴാന്തിയതി നാട്ടിലെ വേലിയേറ്റ ... അതിനു വനതാന്നു പറയാം ..... അയ്യോ നേരം പൊയയത്  അറിഞ്ഞില്ല ... പലചിന്ത ..... നാട്ടിലെ കവലയ്ക്ക് ഇ വണ്ടി നിര്‍ത്തുമോ... കണ്ടക്ടര്‍ സാറിനോട് ചോദിക്കാം ....
സാറെ കവലക്ക്‌ ഒന്ന് അടിക്കുമോ ..... രാത്രി ഒരുപാടായി ...... ....
എന്തായാലും ..... ബെല്‍ അടിച്ചു ...... വലിയ വേഗ ത്തില്‍  വന്നതില്‍ കവല കഴിഞ്ഞു അര നാഴിക താണ്ടി വണ്ടി നിന്നു...... എന്തിര് ഇരുട്ട്.... നഗരത്തില്‍ പത്തു വര്‍ഷം ഇരുട്ട് കണ്ടിട്ടില്ല  ..... ഇപ്പോഴും എന്‍റെ നാട്ടില്‍ മണ്ണെണ്ണ വിളക്ക് മാത്രം ... എന്നാ ഈ നാട് വളരുക .... പട്ടിണി പാവങ്ങളുടെ തുരുത്ത് .... ഇവിടുന്നും ആരും ഗതി പിടിക്കാന്‍ സമതിക്കില്ല ... വേണ്ടാ കഥ  പറഞ്ഞു ... എന്നെ തുരത്തി..... വല്ല പണി തിരക്കാം--- ചിന്തിച്ചു തിര്‍നില്ല .... വീടെത്തി ..... ഇതെന്തു കൂത്ത് വീട്ടില്‍ വിളക്ക് വെട്ടം ഉണ്ടല്ലോ... അമ്മെ വിളിക്കാം,,,, അപ്പന്‍ ഉറക്കം ആയിരിക്കാം .. ഇന്നലത്തെ പണി കഴിഞ്ഞു കിടനതല്ലേ... ഇന്ന് രാവിലേം പോകണ്ടേ....
അമ്മെ.... ഞാനാ... വേലിക്ക് വന്നതാ....
മോനെ അപ്പന് ആക്കെ മേല...... അഞ്ചാറ് നാളായി.... പണിക്ക്‌ പൊയിട്ട്..... മോന്‍ വന്നത് കാര്യം ആയി അമ്മക്ക്‌ ....
ഞാന്‍ നോക്കുക ഒരു പണി നാട്ടില്‍ ,... നിങള്‍ക്ക് ഞാന്‍ കൂടെ ഉള്ളതാ നല്ലത്‌ .....
വേണ്ടാ മോനെ ... ഈ തുരുത്തില്‍ കിടക്കണ്ട മോനെന്കിലും വലിയ ആള്ള് ആക്.... ഞങടെ ജിവിതം തീരാറായി... നീ നന്നായിരുന്നാല്‍ മതി.....
നീ അവിടെ കിടന്നോ.... അവിടുന്ന് വന്നതല്ലേ ഷിണം കാണും... ഞാന്‍ കടും കാപ്പി ഇടാം... കുടിച്ചു കിടക്ക്.....
ചുടു കടും കാപ്പി വലിച്ചു കുടിച്ചു.... കിടന്നു.... ഉറക്കം വരുന്നില്ല .. വിശനിട്ടണോ..... യാത്ര ഉണ്ടായിട്ടും ഉറകം വരുനില്ല .. അകെ ആകുലത ..... നാളെ എല്ലാരോടും എന്താ പറയുക.... എനൊക്കെ  ... വിചാരിച്ചു.......ഉറങ്ങി പൊയ്...
മോനെ നേരം പത്തായി.... എഴുനെത്റ്റ്‌ ചുടു വെള്ളം  കുടി...
എടാ മോനെ .. നാട്ടാര് പറയുന്നു നിന്നെ എ എമ്മാന്‍ മാര്‍  പറഞ്ഞു വിട്ടെന്ന് ... ശരിയന്നോ എന്ന് ..... എന്‍റെ ചങ്ക്ക് തകര്‍ന്നു പോയി ....... ഇത് ആരു പറഞ്ഞു ഈ തുരുത്തില്‍ ഇത്ര പെട്ടെന്ന്.... നാട്ടില്‍ ഫോണ്‍ ഇല്ലേ... കരണ്ട് ...... നഗരത്തില്‍ കണ്ടിട്ട് വരണം.... ഇത്ര വേഗം ന്യൂസ്‌ പടരുമോ ........? ഇനി എന്താ വഴി.....? എവിടേക്ക്‌ മാറിനില്‍ക്കും...? എന്ത് ചെയ്യാന്‍? ... എന്ന് ചിന്തിച്ചു നിന്നപോഴാ അമ്മേടെ വിളി .... മോനെ ആ പാല്‍ വാങ്ങികൊണ്ട് വന്നെ .... വിശേഷം പറയാന്‍ ഒന്നും അവിടെ നിക്കണ്ട ...
.ഇന്നത്തേക്ക് അമ്മ പൊയ് വാ നാളെ മുതല്‍ ഞാന്‍ പോകാം   ..
ഓരോ ദിവസം എന്തെങ്കിലും പറഞ്ഞു  ഒഴിയാം ...... എങനെ ഒരിടത്താവളം കിട്ടും ...? രാവിലെ പത്രം കിട്ടിയാല്‍ വല്ല വേലാക്കരേം തിരക്കുനവരുണ്ടെകില്‍... നോക്കാം പക്ഷെ ... കവലയില്‍ ഇറങ്ങണം .... അന്നേരം ഒരുപാട് പേര്‍ കാണില്ലേ ....?  എല്ലാരും അറിഞ്ഞിട്ടുണ്ടാവില്ല .... ഒരു തക്കത്തിന് ഉച്ചപാടെ പോകാം ... അന്നേരം വഴില്‍ കുറച്ചു പേരെ കാണു ..... ഉച്ചയാകാന്‍ .. ഇനി നാലു മണിക്കൂര്‍ ഉണ്ട് ... അതുവരെ പറമ്പ് ഒക്കെ ഒന്ന് നോക്കാം ..... പുറത്തേക്ക്‌ ഇറങ്ങിയേ പാടെ അപ്പന്‍റെ മുമ്പില്‍ പെട്ടു ..... എന്താ നീ ഇങ്ങു പോന്നോ ? വല്ല ചാണോ .... വാരി നടക്കാം .. ഒരു നല്ല കുട്ട വാങ്ങണം ..... ആട്ടെ ... ഇനി എന്താ പരിപാടി ...?
ഒന്നും തിരിച്ചു പറയാന്‍ നാവ് പൊങ്ങിയില്ല ...
മോനെ നീ വിചാരിക്കുന്നോ പാവമായി ജിവിച്ചാല്‍ എല്ലാം നടക്കുമെന്ന് ...? അല്പം കള്ളതരോം, സുഖിപിരും .... ഒക്കെ ഉണ്ടെല്ലേ ജീവിക്കാന്‍ പറ്റു, പാവപെട്ടവര്‍ക്കൊക്കെ ഇത് തന്നെയാ സ്ഥിതി .... അല്പം പണം  ഉണ്ടോ ... എന്തും ആകാം ... ഇല്ലെങ്കിലോ .... വേണ്ടാത്തത്‌ കെട്ടി ചമച്ചു മുതുകത്ത്‌ വച്ചുതരും ചുമക്കാന്‍...
ഇനി എന്താ ചെയ്യാന്‍ പറ്റുക... ഇനി എല്ലാരും നമ്മുടെ പുറത്തായിരിക്കും  കയറാന്‍ വരുന്നത് ....
ഒരു കാര്യം നോക്ക്‌ നീ ഒരു അധ്യാപകന്‍ ആകാന്‍ നോക്ക്‌ .... എന്തായാല്ലും നാഴിയരിക്ക് ഉള്ള വക നിനക്ക് ആകും അത് മതി... നിനക്ക് ഡിഗ്രിക്ക് നല്ല മാര്‍ക്ക്‌ ഇല്ലായിരുന്നോ ..... ?
അപ്പാ  അതിന് ഇപ്പോള്‍ നല്ല ക്കാശാക്കില്ലേ.... ആരു തരും  .....?
ഞാന്‍ കവലെ വരെ പോകുവാ ..... അമ്മയുടെ അരിക്കല്‍ പറഞ്ഞേരെ ......
എന്തായാലും സമാധാനമായി അപ്പന് കാര്യം മനസിലായല്ലോ....?
ശരിയാ ... എവിടെങ്കിലും അഡ്മിഷന്‍ കിട്ടും പക്ഷെ ആരു അല്പം പൈസ കടം തരും...
കണ്ണി ചോരയില്ലത്തവര്‍ അല്ലാതെ എന്ത് പറയാനാ..... അപ്പന്‍റെ ദേഷ്യം കേട്ടാ പുറകിലോട്ടു നോക്കിയത്‌ .... എന്‍റെ കുഞ്ഞേ ... ലോകം ഇതാ ... എവിടെ ആരെ കൊലക്കയര്‍ കൊടുക്കണോ  അതാ രീതി .... ഓരോത്തര്‍ പുണ്ണ്യവാന്‍ മാര്‍ ഒരു കുറ്റോം ഇല്ലാതെ നിന്നെ വിടുമോന്ന്‍.... അതാ ചിലരുടെ ചോദ്യം ...ചിലരോ എങ്കിലും ഇത്ര വലിയ എന്താ അവനു ചെയ്യാന്‍ പറ്റിയത്‌ .... ചിലരോ അവിടെ അടങ്ങി നില്‍കാന്‍ എന്താ അവനു പറ്റില്ലേ എന്ന്... എന്തിനാ മറുപടി പറയുക ..... സഹിക്കാതെ ചിലരോട് പറഞ്ഞു ... അവന്‍ ഏമാന്‍ സാറിന്‍റെ മോളെ കയറി പിടിച്ചു ... അതാ ഉടനെ വിടാന്‍ കാരണം ..... അല്ലാതെ എന്ത് പറയാനാ.... കയറി ചെല്ലുനിടത് പിടിച്ചോണ്ട് നടക്കുനതല്ലേ നാടന്‍ രീതി .... എന്തായാലും .... കുറ്റത്തിന്നു കുറവ് വേണ്ടാ .....
മാസം കുറെ പോകുന്നു  ഇനി എവിടെയാ പോകുക .... പുതിയ പഠിത്തം നടന്നില്ല .... എന്തായാലും ഏമാന്‍ സാറിനെ ഒന്ന് കാണാന്‍ പോകാം തിരിക്കെ എടുത്താലോ... അന്നേരത്തെ  ആ രീതി മാറി കാണും ... അല്ലെങ്കില്‍ എന്തെങ്കില്ലും പണി തരാമോന് ചോദിക്കാം .... പക്ഷെ നഗരത്തില്‍ പോകാന്‍ വണ്ടി കൂലി എവിടുന്നു കിട്ടും ..... അടുത്ത ഗ്രാമത്തില്‍ വാര്‍ക്ക പണി ഉണ്ടെന്നു പൊടി മേസ്തിരി പറഞ്ഞാരുന്നു പക്ഷെ എങ്ങനാ ചോദിക്കുക .. വല്ല മേല്നോട്ടതിന്നു ചോദിക്കാം ... കിട്ടിയാല്‍ കിട്ടട്ടെ .... നാളെ പൊടി മേസ്തിരി വരും വാക്കിന്നു... കവലക്ക്‌ ഒന്ന് പോകാം... വൈകും നേരം...
കുറെ നേരമായ് ഈ പൊടി മേസ്തിരി എവിടെ പൊയ് കിടക്കുന്നു ... നേരം ഇരിട്ടി .. അപ്പന് രാത്രി നടപ്പ്‌ ഇഷ്ട്ടമല്ല .... ആ മേസ്തിരി എത്തിയല്ലോ ..... മോനെ എന്ത് പറ്റി അപ്പന്‍ മോന് ഒരു പണി ചോദിച്ചിരുന്നു ...  എന്‍റെ സഹായി അങ്ങ് പൊയ് .. നാളെ മുതല്‍ വരാമോ ? ഒരു ആറു മണിക്ക്‌ കവലക്ക്‌ വാ ... ഉച്ചക്ക്‌ കടെന്നു കഴിക്കാം .. അപ്പനെ തിരക്കിന്നു പറയുക ...
എന്തായാലും ഒരു മുട്ട് ശാന്തി ആയി .... രാവിലെ ഉണരുക .... പോകുക ... രാത്രി തിരികെ വന്നു കിടക്കുക ..... അങ്ങനെ കുറെ ആഴ്ചകള്‍ പൊയ്... എങ്കിലും ഉള്ളില്‍ വിങ്ങുക എന്നാലും ആ ഏമാന്‍ എന്തിനാ എന്നെ ഇങ്ങനെ ക്രുശിച്ചേ......? എങ്കില്ലും കടുപം തന്നെയാ ... കണ്ണിചോരയില്ലാത്ത വര്‍ഗങ്ങള്‍,... അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്തവര്‍ ....എവിടെക്കെയ ഇവന്മാര്‍ക്ക്‌ കുറ്റികള്‍....അതിനൊന്നും ആര്‍ക്കും ഒരു കുഴപോം ഇല്ലല്ലോ .... ദൈവം ഉണ്ടല്ലോ അതുമതി .. ..... ഗുണം പിടിക്കില്ല ...... പിറകാലെ കാണാം ..... മറക്കാന്‍ പറ്റുനില്ല..... പഴമകള്‍ ഉയര്‍ന്നു വരുക ..... വരാതിരിക്കാന്‍ പല വഴികള്‍ നോക്കിയിട്ടും തട്ടി ഉണര്‍ത്തുക പലപ്പോഴും ..... ( തുടരും )

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...