Sunday 30 December, 2012

ധീരനായ മാര്‍ത്തോമ ശ്ലീഹ ..

യേശു ഒരു മൃഗതെപോലെ വേദനിച്ചു കുരിശും ചുമന്ന്  മരിച്ചു. അപ്പോള്‍ യേശുവിന്റെ കൂട്ടുകാര്‍ കതകും പൂട്ടി അകത്തു ഇരുന്നു.. അപ്പോള്‍ യേശു ഉയര്‍ത്തു  അവരുടെ ഇടയില്‍ വന്നു.. അപ്പോള്‍ ഈ തോമസ്‌ അവിടെ  ഇല്ല പകരം എവിടെയോ പോയിരിക്കുവാ .. ചിലപ്പോള്‍ ഭാക്കി ഉള്ളവര്‍ക്ക് വല്ലതും കഴിക്കാന്‍ വാങ്ങാനോ .. പുറത്തു നടക്കുനതു എന്താണെന്ന്  അറിയാനോ  പോയതാകാം.. ബാക്കി ഉള്ളവര്‍ യെഹുദരെ  ഭയപ്പെട്ടിരുന്നപ്പോള്‍ തോമസിന് ഭയം ഇല്ലാത്തവന്‍ ആയിരുന്നു എന്നുവേണം ചിന്തിക്കാന്‍ . ഇനിയും ലാസറിനെ കാണാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എല്ലാരും പേടിച്ചു കല്ലെറിയും എന്ന് വച്ച് അപ്പോഴും തോമസ് മറ്റുള്ളവര്‍ക്ക്  ശക്തി പകരുന്നു .. അവനോടൊപ്പം നമ്മുക്കും മരിക്കാം... എന്തായാലും യേശുവിനോട്  ചേര്‍ന്നു .. ഇനിയും അവന്റെ വഴി. എന്ന് കണ്ടു മറ്റുള്ളവരെ ധീരര്‍ ആക്കുന്നു. അതുപോലെ അവന്‍ പറയുന്നു നീ വഴിയും സത്യവും, ജീവനും ആകുന്നു ... എന്ന് ഉറക്കെ പറഞ്ഞവന്‍ ആണ് തോമസ്‌. . .. എന്തിനാണ് തോമസ്‌ വഴിയും സത്യവും ജീവനും യേശു ആണ് എന്ന് മനസിലാക്കിയതും വിശ്വസിച്ചതും ... നമ്മുടെ ഭാരതത്തില്‍ എത്താന്‍  വേണ്ടി അല്ലെ? കാരണം യോഗിവര്യന്മാര്‍ പ്രതിച്ചു  "തമസോമാ  ജോതിര്‍ ഗമയ... മൃത്യോമ അമര്‍ത്യം ഗമയ ..അസതോമ സത്യം ഗമയ  " അതിന്റെ ഉത്തരം ശരിയായി മനസിലാക്കി പറഞ്ഞു കൊടുക്കാന്‍ തോമസ്  വളര്‍ന്നിരുന്നു .. യേശു  വഴിയാണ്.. എല്ലാവര്ക്കും നന്മ നല്‍കിയ.. നല്‍കുന്ന വഴി ആണ്... അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള വഴിയാണ്... എല്ലാവര്ക്കും ജീവന്‍ നല്‍കുന്ന വഴിയാണ് അഥവാ ജീവജീവാന്‍ തന്നെയാണ്... ഇത് പറയാന്‍ വേണ്ടിയാണു.. അഥവാ മുനിവര്യന്മാരുടെ യാചനകളുടെ  ഉത്തരവുമായി ഭാരതത്തിലേക്ക് ധീരതയോടെ വന്നു പഠിപ്പിച്ചു .. ഇനിയും തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു .. എന്റെ ദൈവവും എന്റെ കര്‍ത്താവുമേ ... എന്ന്. ആരെയും ഭയക്കാതെ .. വളരെ ധീരനായ ഒരു ശിഷ്യന്‍  ആണ് നമ്മുടെ തോമ ശ്ലീഹ ... അതുപോലെ ഉയര്‍ത്ത കര്‍ത്താവിനെ മാത്രം കാണുവാന്‍ അല്ല പകരം അവിടുത്തെ തിരു മുറിവുകളില്‍ തൊട്ടു ... നമ്മുക്ക് യേശുവിന്റെ തിരു മുറിവുകള്‍  കാണിച്ചു തന്നു .. ഉയര്ത്തവന്‍ നാം കണ്ട.. നിങ്ങള്‍ കുരിശിച്ച  ആ യേശു തന്നെ ഉയര്‍ത് എന്ന സത്യം തൊട്ട് .. കാണിച്ചു തന്നു.. അവിടുത്തെ തിരു മുറിവുകള്‍ ഇല്ലാതെ നമ്മുക്ക് സഹാനങ്ങള്‍ വഹിക്കാന്‍ കഴിയില്ല.. അതിലെ വെള്ളവും രേക്തവും നമ്മെ കഴുകി.. വെടിപ്പാക്കി ..അവനിലേക്ക്‌ അടുക്കാന്‍ നമ്മെ മടി വിളിക്കുന്നു... മര്തോമയുടെ ജീവിതം കാട്ടിത്തരുന്നത് ധീരനായ... ഉറച്ച ഒരു ശിഷ്യനെ ആണ്...  സംശയാലുവായ മാര്‍ത്തോമ ശ്ലീഹ  അല്ലാ  പകരം ധീരനായ മാര്‍ത്തോമ ശ്ലീഹ .. ആണ് .. 

Saturday 29 December, 2012

ദേവാലയങ്ങള്‍

ദേവാലയങ്ങള്‍ പലതുണ്ടോ എന്ന് നാം ചോദ്യിചെക്കാം  ഉത്തരം ഉണ്ടെന്നുതന്നെയാണ്... നാം ഒന്നുച്ചു കൂടുന്ന  ദൈവ നന്മ യാണ് ഓരോന്നിനെയും ദേവാലയം  ആക്കുന്നത്. നാം ഒന്നിച്ചു കൂടി നന്മ ചെയ്യുനിടം ദേവാലയം ആണ്. പ്രാര്‍ത്ഥിക്കു ന്ന ഇടം ദേവാലയം ആണ്. നമ്മുടെ ഭവനം ദേവാലയം ആണ്, നമ്മുടെ ശരിരം ദേവാലയം ആണ്. ഈ ഇടങ്ങളില്‍ ദൈവം ഉണ്ടാകുന്നത് , നിലകൊള്ളുനത്  നമ്മുടെ പ്രേവര്തിയും വാക്കും പ്രവര്‍ത്തികളും കൊണ്ടാണ്. അല്ലാതെ കുറെ വാചകം അടിച്ചു, ബഹളം കൂട്ടിയാല്‍ അവിടം ഒന്നും ദേവാലയം ഉണ്ടാകില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഒരുങ്ങി ചമഞ്ഞു  നടക്കുമ്പോള്‍ മറ്റുള്ളവര്‍ ധരിക്കാം ഇതൊരു ദേവാലയം  ആണെന്ന് എന്നാല്‍ നമ്മുടെ ഹൃദയം , അതിന്റെ വിചാരങ്ങള്‍ നന്നായാല്‍ മാത്രമെ  നമ്മും, നമ്മുടെ ശരിരവും മനസും ദൈവത്തിനെ ഇടമായി ദേവാലയം ആയി  മാറു . വിശുദ്ധി എന്ന് വേണമെങ്കിലും ഈ ശാരിരിക ദേവാലയ ചിന്തയെ പറയാം. ദൈവോന്മുക  മായ എന്റെ ജീവിത ചര്യ . നാം കൂടുനിടം കുശുമ്പും കുന്നയ്മ്മയും പറയുന്നിടം ആകാതെ പകരം മറ്റുള്ളവരുടെ നന്മ കാണാനും പറയാനും കഴിയണം, നാം വസിക്കുന്ന ഇടം ഭവനം ദേവാലയം ആക്കണം കടവരെ ഒക്കെ പിടിച്ചിരുത്തി .. തൂക്കാതെ വരാതെ, സീരിയലും, സിഡികളും , കണ്ടു മലന്നു കിടക്കുന്ന രീതികള്‍ ദേവാലയ സങ്കല്‍പ്പത്തില്‍  ഇല്ല. പകരം വൃത്തി ഉള്ള, അടിച്ചു വാരി  വൃത്തി ഉള്ള സന്ധ്യ നാണം ചൊല്ലി ദൈവത്തെ കൂടെ നിര്‍ത്തുന്ന ഭവനം, കള്ളത്തരങ്ങളും  അശുദ്ധി ഇല്ലാത്ത ഭവനങ്ങളെ  ദേവാലയം ആകു. നമ്മുടെ മക്കള്‍ ദേവാലയം ആകണം എങ്കില്‍ അവരുടെ മനസുകളില്‍ നാം ഈ വിശുദ്ധിയുടെ  പാഠങ്ങള്‍ ചെറുപ്പത്തിലെ കൊടുക്കുകയും  അതില്‍ വളര്‍ത്തുകയും വേണം. അല്ലാതെ ഭാവിയില്‍ നിലവിളിച്ചു നടന്നിട്ട് കാര്യം ഇല്ല. നാം ദേവാലയം ആകണം മറ്റുള്ളവര്‍ അത് കണ്ടും മനസിലാക്കിയും അതിലേക്കു വരണം. തിന്മയിലേക്ക് പോകാന്‍ വളരെ എളുപ്പം ആണ് , എന്നാല്‍ വിശുദ്ധിയി ലേക്ക്  വരുക ത്യാഗം ആണ്. എല്ലാം ദൈവത്തിനായും  മറ്റുള്ളവര്‍ക്കായും  നാം വെടിഞ്ഞുള്ള  ജീവിതം ആണ്. നാം പലതും വെടിഞ്ഞു ദൈവത്തെ തേടുമ്പോള്‍ നമ്മുക്ക് ദൈവം തേജസും കൂടുതല്‍ ശക്തിയും തരും.. നന്മ പ്രവര്‍ത്തിക്കാന്‍ .. തിന്മയെ കളയാന്‍ വെറുക്കാന്‍ ഉള്ള ശക്തി . ഈ ലോകം ഇശ്വര  ഭവനം , നാം ഒന്നിച്ചു കൂടുനിടം ദൈവ ഭവനം, ദേവാലയം, നമ്മുടെ ഭവനം ദേവാലയം, നാം ദേവാലയം, നമ്മിലേക്ക്‌ കടന്നു വരുന്നവര്‍ ദേവാലയം..

നീ പണിയണം

നീ പണിയണം  എന്ന് വിശുദ്ധ ഫ്രാന്‍സിസ് അസ്സിയ്ക്ക് ഒരു തോന്നല്‍ ഉണ്ടായി .. കല്ലുകള്‍ ഒക്കെ കൂടി ഒരു പള്ളി പണിതു. എന്നിട്ടും ആ സ്വോരം വീണ്ടും വീണ്ടു കേള്‍ക്കുന്നതായി തോന്നി .. ഈ കല്ലുകള്‍ പെറുക്കി കൂട്ടിയപ്പോള്‍ ദൈവത്തെ കൂടുതല്‍ അറിയാനും ഒക്കെ തോന്നി എങ്കിലും ഈ ശബ്ദം വീണ്ടു കേട്ടപ്പോള്‍ സഭയെ പണിയാന്‍ തുടങ്ങി... വെറുതെ കല്ലുകൊണ്ടോ മരം കൊണ്ടോ അല്ല പകരം ഈശ്വര ചിന്തയില്‍ ആയി ..  ജീവിക്കുക അതിലേക്കു അനേകരെ കൊണ്ടുവരിക എന്നായിരുന്നു നീ പണിയുക എന്നാ ഉള്‍ വിളിയുടെ സാരം. നമ്മുക്കും ഈ ചിന്ത കിട്ടണം.. നാം പണിയണം അതിനായി നാം ഒരുങ്ങണം, നന്നാവണം, മനുഷനെയും ദൈവത്തെയും ഉള്‍ക്കൊണ്ട്‌ ജീവികണം. വെറും പറച്ചിലോ പ്രേഹസനമോ അല്ല പകരം ജീവിതം ആണ് വേണ്ടത്.  വിശുദ്ധ ഫ്രാന്‍സിസ് അസ്സിസി ആ സമയത്തെ രീതിയില്‍ കൂട്ടുകാരോടൊപ്പം ഡാന്‍സും പറ്റും ഒക്കെ കളിച്ചു തെരുവിളുടെ നടക്കുമ്പോഴും  തന്നുത് വിറയ്ക്കുന്നവരെ  കണ്ടാല്‍ തന്റെ ഉടുപ്പും, വസ്ത്രങ്ങളും  അവര്‍ക്ക് കൊടുക്കുന്ന .. മനുഷ സ്നേഹം മുറ്റിനിന്നിരുന്ന ഒരു വെക്തിയയിരുന്നു .. ദൈവം ഉള്ളില്‍ ഉള്ളവന് മാത്രമേ അപരനെ കാണാനും സഹായിക്കാനും കഴിയു.. 

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...