Saturday 31 July, 2010

പാവപ്പെട്ടവര്‍ പടിക്കല്‍ ഉണ്ട്

പല വലിയ വീടിനു മുമ്പിലും എഴുതിവച്ചിട്ടുണ്ട്‌ പട്ടിയുണ്ട് സുക്ഷിക്കുക എന്ന്.... പണ്ട് പട്ടിയെ പൂട്ടിയിടില്ല, അതിനാല്‍ ഉപദ്രെവിക്കാം എന്നുകരുതി ആക്കാം... ഇന്ന് പലപ്പോഴും പട്ടി കൂട്ടിലാണ്  വളരുന്നെങ്കിലും... ഫാഷന്‍ ആയി ബോര്‍ഡും കൂടി തുക്കിയിടാം... ഞങ്ങള്‍ പുതിയ ഇനം പട്ടിയെ വളര്‍ത്തുന്നവര്‍ ആണ്‌... അല്ലെങ്കില്‍ ഭിക്ഷ്കരെയും തങ്ങളോടൊപ്പം അല്ലാത്തവര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്ന് ഭാഗികമായുള്ള മുന്നറിപ്പ് എന്ന് വേണം കരുതാന്‍... അതുപോലെ നാം വരെ അകലെയുള്ള അനാഥ മന്ദിരങ്ങളിലും, പാവപ്പെട്ടവരെയും തേടി മൈക്ക് ഒക്കെ വച്ച് കെട്ടി ഒത്തിരി സഹായിക്കുന്നവരായി കാണികാറുണ്ട്.... അത് തെറ്റ് എന്നല്ല തൊട്ടടുത്ത്‌ കിടക്കുന്നവന്‍ പട്ടിണിയില്‍ ആണ്‌... അവന്‍ വയ്യാത്ത സ്ഥിതിയില്‍ ആണ്‌..... ജോലി ചെയ്യാന്‍ പറ്റാതെ രോഗത്തില്‍ ആണ്‌... കുട്ടികള്‍ ഉണ്ട്, പ്രായമായ അച്ഛനമ്മമാര്‍ ഉണ്ട്, എന്നെകിലും കരുതി പൈസ കൊടുത്തു സഹായിച്ചില്ലെങ്കിലും പ്ലാസ്റിക് കവറില്‍ കെട്ടി കളയുന്ന ഭക്ഷണം എങ്കിലും കൊടുക്കാന്‍ നമ്മുക്ക് മനസുണ്ടാകണം... അല്ലാതെ അകലെ പോയി അനാഥ മന്ദിരം നോക്കി പോയി നന്മ മാത്രം കാണരുത്... ബൈബിളില്‍ പറയുന്നത് വളരെ വെക്തം ആണ്‌. ഒന്നാമതായി ദൈവത്തില്‍ വിശ്വസിക്കുക- സ്നേഹിക്കുക, രണ്ടാമതായി നിന്നെപോലെ നിന്‍റെ അയല്‍കാരനെ സ്നേഹികുക- വിശ്വസികുക... കുറെ ആഡംബരം, പൊള്ളയായ പൊങ്ങച്ചം കാണിക്കാന്‍ എല്ലാര്‍ക്കും കഴിയും, അതിനെ കാണാനും പ്രോത്സാഹിപ്പികാനും കഴിയും എന്നാല്‍ അത് കണ്ട് പരിഹസിക്കുന്നവരും കുറവല്ല എന്നോര്‍കുക.... പാവപ്പെട്ടവന്‍ മരണത്തോട് മല്ലടിക്കുനത് കണ്ടിട്ടും കേട്ടിട്ടും വീട്ടു  മുറ്റത്ത്‌ കണ്ണാടി കൂട്ടില്‍ എന്നും വേലകരെ വച്ച് കുളിപ്പിച്ച് കിടത്തിയിരിക്കുന്ന കാറ്‌ ഒന്ന് എടുക്കാന്‍ മനസു വരാത്ത മനുഷരല്ലാത്ത- മൃഗിയര്‍ നാം ആയി മാറുകയാണ്.... ദൈവം നമ്മുക്ക് തന്നിരിക്കുന്നത് മറ്റുള്ളവര്‍ക് കൂടി നല്‍കാനും കൂടിയ..... പനിച്ചു കിടിങ്ങി കിടക്കുനത് പാവങ്ങളെ കണ്ടിട്ട് മുന്തിയ ഇന്നം സിഗരെട്ടും  വലിച്ച് പളപ്പന്‍ വസ്ത്രവും ധരിച്ചു, ഏസി കാറില്‍ പോകുന്നവരും ചുരുക്കം അല്ല,,, ആ പാവപ്പെട്ടവന് ഒരു അമ്പതു രുപ്പിക കൊടുക്കാന്‍ കഴിയാത്തവര്‍...? ദൈവം പാവങ്ങള്‍ക് ഒരുപാട് മകളെ കൊടുക്കുന്നു... എന്നാല്‍ ഓര്‍ക്കുക പല മുന്തിയവര്‍കും കുഞ്ഞുങ്ങള്‍  ഉണ്ടാകുന്നില്ല... എന്നു മുത്തിയ തരം ചിക്കെന്‍ അടിച്ചു കുഞ്ഞു വളരണ്ടിടത് കൊഴുപ്പ് വളരുകയാ.... അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകെണ്ടാപ്പോള്‍ ശരിരത്തില്‍ രസകീയ പ്രയോഗത്തില്‍  അവയെ തടയുകയും... അവിടെയും ഇവിടെയും അവ പ്രവര്‍ത്തിച്ചു കയറി പെരുകുകകയും... തടികുകയും, മുഴകുകയും ചെയുകയാണ്... ആയാല്‍ വീട്ടുകളില്‍ ഒരു കുഞ്ഞു കരയുമ്പോള്‍ ശപിക്കുന്ന ആളുകളും കുറവല്ല, എങ്കില്‍ കുഞ്ഞിനു എന്ത് പറ്റി ... വിശന്നിട്ടാണോ? വല്ല അസുഖം ആണോ എന്ന് പോലും തിരകാതെ ശപ്പിക്കുന്ന "ജന്മങ്ങള്‍" പെരുകി വരുന്നു.... മഴകാലം ആകുബോള്‍ ആയാല്‍ വാസികള്‍ ചോര്‍നോലിച്ചു രാത്രി വെളുപ്പികുമ്പോള്‍.... നമോരോതരും വീടുകള്‍ വെഭിചാര ശാലകളും, മധുരോല്സവവും, ഉന്മാതരും.... ആയിമാറുന്നു ... നടക്കാന്‍ വയാത്തവര്‍.... മുടന്തുള്ളവര്‍ റോഡില്‍ അല്‍പ്പം താമസിച്ചു ഒഴിഞ്ഞു തന്നാല്‍ ശീദികരിച്ച പറക്കും തളികളില്‍ ഇരുന്നു മുരള്ളുന്നവര്‍... നമ്മിലും വന്നു കൂടിയിട്ടില്ലേ? അല്ലെങ്കില്‍ അവരെ കൂടി ഒന്ന് കയറ്റി ആ ആശുപത്രി പടികലോ, കവലയിലോ ഒന്നാക്കാന്‍ നമ്മുക്ക് ആകാതെ പോകുന്നു...  ദയവായി പാവങ്ങളെ തേടി മൈലുകള്‍ പോകാതെ... അയല്‍വാസികള്‍ ദരിദ്ര വാസികള്‍ ആയി കാണാതെ, കണക്കാക്കാതെ... നാളെ നമ്മുടെ വീട്ടില്‍ എന്തെങ്കിലും ഉപകാരം ചെയ്തു തരുന്നവര്‍ എന്നൊക്കെ കണ്ട് സഹായിക്കുക... എന്തെങ്കിലും സഹായിക്കുന്നതോടൊപ്പം എന്തെങ്കിലും ചെറിയ ജോലി ചെയിഇപ്പിച്ചു വലതും കൊടുക്കുക... അവരെ അത് അഗികരികുന്നതും, സ്നേഹിക്കുനതിനും തുല്യമാണ്... ഒരു പിറന്നാള്‍, കല്യാണം ഇവയ്ക്കു അവര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക ... നമ്മുടെ വീട്ടു മുറ്റത്ത്‌ അവര്‍ ഭവ്യത കാട്ടി നില്‍കുമ്പോള്‍ ഒന്ന് ചിരിക്കുക, ചെറു കാര്യങ്ങള്‍ തിരക്കുക .... അപ്പോള്‍ അടുപ്പം ഒക്കെ ഉണ്ടാകും, അല്ലാതെ അറിയുന്നവരെപോലും അകറ്റുന്ന പെരുമാറ്റങ്ങള്‍ ഉപെഷികുക .... പാവപ്പെട്ടവരെ പടികല്‍ തന്നെ കണ്ട് മുട്ടാം, അല്ലെങ്കില്‍ നമ്മുടെ സ്നേഹം കണ്ടാല്‍ മതി ഒരു ഇരുപത്തഞ്ചു പേരെങ്കിലും ദിവസേന നമ്മളെ തേടി വരും ... പണം മാത്രം അല്ലെ ഒരു നല്ല അഭിപ്രായം ആരായാന്‍... ഒരു തീരുമാനം എടുക്കാന്‍, ഒന്ന് കൂടെ കൊണ്ടുപോകാന്‍.... ഒക്കെ.... നാം നമ്മുടെ ജീവിതത്തിന്‍റെ ഒരു ശതമാനം ബന്ധം ഇല്ലാത്ത, എന്നാല്‍ ബെന്ധുകള്‍ ആക്കെണ്ടവര്‍ക്കായി മാറ്റി വയ്ക്കാം ജീവിതത്തിന്‍റെ ബാകി ഭാഗം സന്തോഷകരം ആക്കി മാറ്റം.... 

Thursday 29 July, 2010

ഒത്തു ചേരലും ... ഒത്തു ചേര്‍ക്കലും

നമ്മുടെ ജീവിതത്തില്‍ നടക്കുന്ന വലിയ ഒരു പ്രക്രിയ ആണ്‌ ഒത്ത് ചേര്‍ക്കുക എന്നത്.. എല്ലാത്തിനോടും ചേര്‍ത്ത് നോക്കുക.... നാം പലപ്പോഴും ഈ പ്രക്രിയ നടക്കുന്ന കാര്യം അറിയുന്നെ ഇല്ല എന്നത് തന്നെ സത്യം. പ്രേതെകിച്ചു വിവാഹ ശേഷവും ചിന്തികുന്നത് ആ ചെക്കന്‍ പറ്റിയതായിരുന്നു, ആ പെണ്ണ് പറ്റിയതായിരുന്നു, കരുതിയ മാതിരി ഒരിഞ്ചു പൊക്കവും തടിയും ഉണ്ട്. എന്‍റെ കൂടെ നിന്നാല്‍ ചേരും, എന്നെകള്‍ ഒന്നര കിലോ കുറവുള്ളൂ... എന്നൊക്കെ വേണ്ട ഒരായിരം ചേര്‍ത്ത് വയ്കല്‍ നടകുകയാണ്. എന്നാല്‍ ചേര്‍ന്നതിനെ അരകിട്ടു ഉറപ്പികാതെ അവിടെയും ഇവിടെയും  കണ്ടതിനെ, പഴയ കാലത്ത് ഇഷ്ട്ടപ്പെട്ടതിനെ വീണ്ടു വീണ്ടും മനസ്സില്‍ പൂജിച്ചു നടന്നാല്‍ ഏങ്ങനെ ജീവിതം ശരിയാകും എന്നതില്‍ സംശയം തോനുന്നു... പലതും അക്കര പച്ചയായി തോന്നാം ... എന്നാല്‍ അണ്ടിയോട്‌ അടുത്താലെ അതിന്‍റെ പുളി അറിയുകയുള്ളു.... നാം ഇനിയെങ്കിലും മനസിലാക്കേണ്ടത് നമ്മുടെ ജീവിതത്തില്‍ നാം ഒരിക്കലും കൂടുതല്‍ കൂട്ടി ചേര്‍ക്കാതെ, താരതമ്യം ചെയ്തു മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാതെ അക്കാതിരിക്കുക..... കൂടെ ദൈവം തന്നതിന്‍റെ മണവും ഗുണവും കാണുക, പകരുക... അല്ലാതെ അവിടെയും ഇവിടെയും ഈ മണവും ഗുണവും നോക്കി ഒത്ത് ചേര്‍ക്കലുമായി നടന്നാല്‍, ഒരു മണവും .. ഗുണവും ഉണ്ടാകുകയും ഇല്ല, ജീവിതം എപ്പോഴും എങ്ങും എത്താതെ എന്തിനോ വേണ്ടി കഴിയുന്ന ഗതി ഉണ്ടായി കൊണ്ടിരിക്കും..... ജീവിതത്തില്‍ താരതമ്യം ചെയല്‍ ഒരികലും താഴ്ചയിലേക്ക് പോകാന്‍ അല്ല ഒരു പടി കൂടി ഉയരാന്‍ ആണ്‌.. അതുപോലെ ഒരു താരതമ്യ പ്പെടുതലും പരിപൂര്‍ണ്ണമായ ശരിയല്ല, എന്നാല്‍ താരതമ്യ പ്പെടുതലിനെക്കള്‍ അപകടകരം ആണ്‌ ഒത്ത് ചേര്‍ക്കല്‍.... ഒത്ത് ചെര്‍ന്നിടതുപ്പോലും ഒത്ത് ചേര്‍ക്കല്‍ നടത്തിയാല്‍ യാന്ത്രികത ഉണ്ടാകുന്നു.... ഭര്‍ത്താവിനെ- ഭാര്യയെ മറ്റൊരാളായി ഉള്ളില്‍ കരുതി സ്നേഹികുക, കൊണ്ട് നടക്കുന്ന രീതികള്‍ പ്പോലും ആധുനിക മനശാസ്ത്രം വിശകലനം ചെയ്യുന്നു.... ഈ വെച്ച് ചെര്‍കുക്ക .... കൂട്ടി ചേര്‍ക്കല്‍ വലിയ വിപത്തിലെക്കും, ആത്മാര്‍ഥത ഇല്ലാത്ത ലോകത്തിലേക്കും കൊണ്ട് ചെന്ന് എത്തിക്കുന്നു... ഇതില്‍ നിന്നും ഉണ്ടാകുന്ന രണ്ട് പ്രധാന വിപത്തുകള്‍ ഒന്ന്. സംശയ രോഗം, രണ്ട്. യാന്ത്രിക ജീവിതം  അഥവാ ആത്മാര്‍ഥത ഇല്ലാത്ത ജീവിത ചര്യ ആണ്‌. ഇവ രണ്ടും ശരിയായ കുടുംബ ജീവിതവും, സഹന ചൈതന്യവും ഇല്ലാതാക്കുന്നു... 

ഒത്ത് ചേര്‍ന്നവയെ കൂടുതല്‍ മനസിലാക്കി സ്നേഹിക്കുക, ജീവിതം മണവും ഗുണവും ഉള്ള സന്തോഷകരം ആയി തീര്‍ക്കാം..... നാം എന്ത് ചിന്തികുന്നോ അത് ആയി തീരും .... ഒത്ത് ചേരല്‍ ഉണ്ടാകട്ടെ... ഒത്ത് ചേര്‍ക്കല്‍ ഉപേഷിക്കാം.. ഉള്ളതില്‍ ഓണം പോലെ കൊണ്ടാടി ജീവിതം ഒരു മനസിലെ ഉത്സവവും, ജീവിത വിജയവും ആക്കി തീര്‍ക്കാം... 

Monday 26 July, 2010

അടിയറ വയ്ക്കു ആശ്വാസപ്പെടു...

ദൈവത്തില്‍ നമ്മുടെ ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കുക അഥവാ അടിയറ വയ്ക്കുക ..പരമ പ്രധാനമായ ഒരു കാര്യം തന്നെയാണ്.. മനുഷരായ നാം ഒരികലും പുര്‍ണര്‍ അല്ല, ഈ പുര്‍ണതയാകുന്ന ഇശ്വരനിലെക്കുള്ള യാത്രയില്‍ അവിടുത്തെ മുമ്പില്‍ സമര്‍പ്പികുക ഉചിതമത്രെ... ഇനിയും നാം ഒരു സന്യാസി ആയെങ്കില്‍ മാത്രമേ ഇത് പറ്റു എന്നില്ല ... ആര്‍കും ആകാം... നമുടെ ആത്മാവും ദൈവവുമായ അനുരാഗം ആണ്‌ ഈ അടിയറ വയ്കല്‍. നമ്മുടെ ജീവിതത്തില്‍ നമ്മുക്ക് എല്ലാം നേടാന്‍ കഴിയും, അവിടെ ഇശ്വരന്‍ വേണ്ട എന്ന് ചിന്തികുന്നവര്‍ ഉണ്ടാകാം, എങ്കിലും നമ്മുടെ എല്ലാം ഇശ്വരനില്‍ സമര്‍പ്പിച്ചു നാം ആരാണോ... എന്താണോ എന്ന് ബോധ്യ പ്പെടുത്താം ഇശ്വരനില്‍... കൊച്ചു കുട്ടികള്‍ക്ക് എന്തെങ്കിലും കിട്ടിയാല്‍ അത് ആരെല്ലാം വരുന്നുണ്ടോ അവരെയൊക്കെ അവ കാണിച്ചു കൊടുകാറുണ്ട്... എന്തിന് ഉള്ളിലെ ഒരു ആഗ്രഹം. നാം ഇശ്വരനില്‍ ഉള്ള ജീവിതം നയിക്കുന്നതിന് മറ്റൊരു ചിന്തയാണല്ലോ ദേവാലയങ്ങളില്‍ പോകുക അവിടെ ചെന്നിരുന്നു യാചനകള്‍ നടത്തുക ഒക്കെ.. പലരും ചോദിച്ചേക്കാം എന്തിന് ദേവാലയങ്ങളില്‍ പോകണം... മനസ്സില്‍ ദൈവം ഉണ്ടായാല്‍ പോരെ എന്നൊക്കെ... നമ്മുടെ നേടിവീര്‍പ്പുകള്‍ വലിയ പ്രാര്‍ത്ഥന ആയേക്കാം എങ്കിലും ദേവാലയ സന്ദര്‍ശനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം, നാം ദൈവത്തില്‍ ആയിരിക്കുന്നതിന്റെ അടയാളങ്ങള്‍ ആണ്‌ ഈ ദൈവാലയ പോക്കല്‍, സഹായങ്ങള്‍ ചെയല്‍... അല്ലാതെ ഞാനും ദൈവും ആണ്‌ എന്ന് പറഞ്ഞു നടക്കുകയും ... സഹ ജീവികള്‍ക്ക് യാതൊരു പ്രയോച്ചനം ഇല്ലാത്തവരെ നാം ദൈവ വിശ്വാസികള്‍ ആക്കാന്‍ കഴിയില്ല, ക്രിസ്തു മതം പഠിപ്പികുനത് ദൈവത്തെയും സഹ ജീവികളെയും സ്നേഹികാനും, കരുതാനും ആണ്‌. ഇശ്വരനില്‍ അടിയറ വച്ച്, എന്നികുള്ളതെല്ലാം നിന്‍റെ ദാനം ആണ്‌, എന്‍റെ സഹജീവികളും എനിക്ക് ദൈവം തന്നതാണ് എന്ന കരുതല്‍ ആണ്‌. നമ്മുടെ വേദനകള്‍ ഇശ്വരന്‍ കാണുനുണ്ട്.... എങ്കിലും നമ്മുടെ വേദന ദൈവത്തില്‍ സമര്‍പ്പികണം, കൊടുകണം... അതാണ് ദൈവ വിശ്വാസം, അല്ലാതെ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, അതില്‍ പരിഭവം കാണാതെ, ആകുലത ഉണ്ടാകാതെ, പരാതി പ്പെടുന്ന ആളുകള്‍ അല്ല വിശ്വാസികള്‍, പകരം എനിക്ക് തന്നത് എനിക്ക് സന്തോഷത്തോടെ ജീവികാനുള്ള കാര്യങ്ങള്‍ ആണ്‌. അതില്‍ താഴ്മയോടെ ജീവിക്കാനും മറ്റുള്ളവര്‍ക്ക് മാതൃക ആകാനും കൂടിയാണ്.. ഒത്തിരി കിട്ടി എന്ന് കരുതി എല്ലാം ആകില്ല, സന്തോഷം പുറമെ കാണിക്കാം, ഉള്ളില്‍ ഉണ്ടാകണം എന്നില്ല താനും... ജീവിതം ഒരികലും വാരി കൂട്ടല്‍ അല്ല, പകരം മറ്റുള്ളവര്‍ക്കായി നല്‍കല്‍ കൂടിയാണ്... ഇശ്വരന് നമ്മളെ സമര്‍പ്പികുക ഇശ്വര സാനിധ്യത്തില്‍ നാം എല്ലാം ചെയ്യാന്‍ ശ്രെമികുക... സഹജീവികളെ കണ്ണുതുറന്നു കാണുക.. കഴിയുനിടത്തോളം സഹായിക്കുക, അവഹെളികാതിരിക്കുക.... 

Friday 23 July, 2010

കോറി കൂട്ടിയ സ്വോപ്നങ്ങള്‍.

ജീവിതത്തില്‍ എത്രമാത്രം  കോറി കൂട്ടിയ സ്വോപ്നങ്ങള്‍..നാം മെനയാറുണ്ട്.. കുറെയൊക്കെ  ഇശ്വരന്‍ നന്നായി നല്‍കുന്നു ... പലപ്പോഴും തന്നവ  നാം തട്ടിത്തെറിപ്പിച്ചു പോകുന്നു... പോയതോര്‍ത്ത് ഇപ്പോഴും ദുഖിക്കുന്നു.... അതുപോലെ നാം നെഞ്ചോട്‌ ചേര്‍ത്ത ... കോറി കൂട്ടിയ സ്വോപ്നങ്ങള്‍... പലരും തടഞ്ഞും .. തകര്‍ത്തും പോയല്ലോ എന്നോര്‍ത്ത് പരിഭവപ്പെടുകയും... വാവിട്ടു ആരും കാണാതെ കരയുകയും ... വിങ്ങി പൊട്ടുകയും ചെയ്തിട്ടുണ്ട്... പല രാത്രികളും നമ്മുക്ക് നഷ്ട്ടപ്പെട്ട ... കോറി കൂട്ടിയ സ്വോപ്നങ്ങള്‍.... ഓര്‍ത്തു ഉറകം വരാതെ അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞും തിരിഞ്ഞും കിടന്നു നാം തീര്‍ത്തിട്ടുണ്ട്.... പലരും പറയാറുണ്ട് നമ്മുടെ സ്വോപ്നങ്ങള്‍ പലപ്പോഴും മനസിലെ ചിന്തയും അര്‍ദ്ധ ബോധ മനസിലെ അലട്ടലുകളും, ആഗ്രഹങ്ങളും ആണ്‌. 
പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യം ഇല്ലാതെ തളിര്‍ത്തു ഉണങ്ങിയ സ്വോപ്ങ്ങള്‍.... നല്ല സഹായിയായിരുന്നവര്‍ വെറുതെ ഉള്ള തെറ്റി ധാരണയില്‍ ഇറക്കിവിട്ടപ്പോള്‍ പൊലിഞ്ഞ സ്വോപ്നങ്ങള്‍... വേദനിച്ച നാളുകള്‍.... മാതാപിതാക്കള്‍ വീട് വിട്ട് പോകാന്‍ പറഞ്ഞത് ... അപ്പോള്‍ തകര്‍ന്നടിഞ്ഞ കുടുബ സ്വോപ്നങ്ങള്‍ ... ആറ്റ് നോറ്റ്   ഒരു കുഞ്ഞു ജനിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങള്‍..വേര്‍പ്പിരിയലിലേക്ക് പോയപ്പോള്‍.... ആകെ തകര്‍ത്ത ഉറ്റ കുട്ടുകാര്‍ ... വെറും മരിചിക ആയി ... മുമ്പോട്ട്‌ നടക്കാന്‍ പാതയില്ലതായ നിമിഷങ്ങള്‍... ഒറ്റ നിമിഷം കൊണ്ട് ചുറ്റുപാടും കൂരിരുട്ടായ കാലങ്ങള്‍.... അവഹേളിച്ചു മറ്റൊരുവനോട് കൂടെ പോയ ഭാര്യാ- എന്തൊക്കെയോ കണ്ട് ഇറങ്ങിപോയ ഭര്‍ത്താകന്മാര്‍.... തന്നിഷ്ട്ടം പോലെ നടന്നു ജീവിച്ച അച്ഛനമ്മമാര്‍ നഷ്ട്ടപ്പെടുത്തിയത് മനോഹരമായ കുടുംബ ജീവിതവും മാലാഖമാരെ പോലെ ഉള്ള കുഞ്ഞുങ്ങളെ ..... സന്തോഷത്തോടെ കഷ്ട്ട പ്പെട്ടു നാട്ടുപ്പിടിപ്പിച്ച കുടുബം, ബെന്ധുകള്‍ പണം കുറഞ്ഞപ്പോള്‍ അകന്നു മാറിയത്... മകള്‍ക്ക് വേണ്ടി മുണ്ടു മുറുക്കി ഉടുത്തു സ്നേഹിച്ചു വളര്‍ത്തിയ മാതാ- പിതാകളെ വഴിയോരത്ത് ഉപെഷിച്ചത്... അലെങ്കില്‍ അതിനെക്കാള്‍ "വച്ച് നീട്ടിയ ഔദാര്യം" പ്പോലെ ജീവികേണ്ടി വരുന്നവര്‍.. ഇന്നലെ കണ്ടവരെ അങ്ങ് കൊമ്പത്ത് ആക്കി എന്നും കൂടെ നിന്നവരെ പുറം തള്ളിയവര്‍.... നല്ല കുടുംബ ജീവിതം കണ്ട് ഒന്നിച്ചു ജീവികണം എന്ന് കരുതുന്നവരെ പിരിച്ചു പണത്തിനു വേണ്ടി കാണുന്നവര്‍ ..... ഇവിടെയൊക്കെ  പൊലിയുന്നതും, തകന്നു തരിപ്പണം ആകുന്നതും  കുറെ കോറി കൂട്ടിയ സ്വോപ്നങ്ങള്‍ മാത്രം ആണ്‌. ഓര്‍ക്കുക ആര്‍കും ആരെയും തകര്‍ക്കാനും വിധികാനും അവകാശം ഇല്ല ....നാം കേട്ടിട്ടുണ്ട്... ഉപകാരം  ചെയ്തില്ലെങ്കിലും ഉപദ്രവികരുത്... അതിനെക്കാള്‍ ഒരു വാക്ക് കൂടി " കോറി കൂട്ടിയ നല്ല ജീവിത സ്വോപ്നങ്ങള്‍ ആരും ആരുടെയും തകര്‍ക്കരുത്" .... അത്   മുറിവേല്‍പ്പിക്കുന്ന ഒരു ജീവിതവും.. തര്‍ക്കുന്ന ജീവിത സുഗന്ധങ്ങളും .. താലോലിച്ച സ്വോപ്നങ്ങളും ആണ്‌. ജീവിതം തന്നെ മലപോലുള്ള  ഒരു കോറിയിട്ട സ്വോപ്ന കുംബാരം ആണ്‌... ഒന്നിന് മേലെ ഒന്നായി അടുക്കിയ സ്വോപ്നങ്ങള്‍... സ്വോപ്നങ്ങള്‍ എല്ലാം അതേപടി നടക്കാന്‍ അല്ല.. അതിന് മാറ്റങ്ങള്‍ വരുത്തി സ്വോപ്നങ്ങള്‍ക്ക് മാറ്റുകൂട്ടി, മാറ്റുരച്ചു പോകണം. സ്വോപ്നങ്ങള്‍ എപ്പോഴും ഒരുവന്‍റെ അടങ്ങാത്ത ആഗ്രഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍ ആണ്‌. കോറിയിട്ട, കോറി കൂട്ടിയ സ്വോപ്നങ്ങള്‍ നമുക്ക് ഉണ്ടാകണം.. ഉണ്ടെങ്കില്‍ മാത്രമേ നമ്മുക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുകയുള്ളൂ.. ജീവിതത്തില്‍ പച്ചപ്പ്‌ ഉണ്ടാകു.. ഈ പച്ചപ്പില്‍ ആരും ചപ്പുചവറുകള്‍ കൂട്ടാനോ, തീയിടാണോ, ഉണക്കി- കരിച്ചു കളയണോ അവകാശം ഇല്ല... ജീവിതം ഒരു കോറിയിട്ട പച്ചപ്പുള്ള, സന്തോഷമുള്ള സ്വോപ്നങ്ങള്‍ ആകട്ടെ... 

Sunday 18 July, 2010

ആളുന്ന അഗ്നി

അഗ്നി എന്ന് കേള്‍കുമ്പോള്‍ ഒരു ചുടും പ്രകാശവും മനസ്സില്‍ ഓടിയെത്തും.... ഇവയാണ് ഇതിന്‍റെ പ്രധാന ഗുണം എങ്കിലും അഗ്നിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയാന്‍ കഴിയും.. ഉലയില്‍ എരിയുന്ന അഗ്നിയിലുടെ കട്ടിയുള്ള ഖരം ശുദ്ധിയോടെ മറ്റൊരു വസ്തുവായി മാറ്റുന്നു, അതുപോലെ ഭാരതത്തില്‍ പ്രേതെകിച്ചു അഗ്നി സാക്ഷിയായി പല നല്ല കാര്യങ്ങളും ചെയ്യുന്നു... വിവാഹം, പ്രതിഞ്ജകള്‍ അഗ്നി സാക്ഷിയായി ചെയ്യുന്നു,  ഇത് അഗ്നി ദൈവം എന്ന സകല്‍പ്പം മാത്രം അല്ല പകരം ഖരം ആയ വെക്തികളെ മാലിന്ന്യം മാറ്റി പുതിയ വെക്തികള്‍  ആക്കുന്നു, വെതസ്ത്യപ്പെടുത്തുന്നു എന്നതിന്‍റെ സുചനയാണ്‌. ക്രിസ്തു മതം അഗ്നിയെ ദൈവത്തിലെ മുന്നാമന്‍ ആയ പരിശുദ്ധ ആത്മാവായി വിശ്വസിക്കുന്നു... ശക്തി നല്‍കുന്ന, പുര്‍ണമാക്കുന്ന, വിശുധീകരിക്കുന്ന അഗ്നിയായി കാണുന്നു, എല്ലാ ക്രെമങ്ങളിലും, എല്ലാ പ്രവര്‍ത്തികളിലും ഈ അഗ്നിയായ ആത്മാവിനെ പുര്‍ണതയ്കായി, വിശുധിയ്ക്കായ് ഉപയോഗപ്പെടുത്തുന്നു.. 
        നമ്മുടെ മനസുകള്‍ ചിലപ്പോള്‍ ആളി കത്താറുണ്ട്... എപ്പോഴൊക്കെയാണ് ? പലപ്പോഴും ഈ മാലിന്യം, ഉള്ളില്‍ കയറുമ്പോള്‍, അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒക്കെ അല്ലെ ..ഈ കതിയെരിയലില്‍ അകപ്പെടാതിരിക്കാന്‍ പ്രധാനമായും അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, സാഹചര്യങ്ങള്‍ ബുദ്ധിപരമായി മാറ്റി നിര്‍ത്തുക. എന്നാല്‍ അതുപ്പോലെ ഓരോ നല്ല കാര്യങ്ങള്‍ക്കു ചുമതല എല്കുമ്പോഴും നമ്മുക്ക് തോന്നണം... എനിക്ക് ഇത് ഏറ്റെടുക്കാന്‍ പറ്റുമോ? ഏറ്റെടുത്താല്‍ ദൈവം എന്‍റെ കൂടെ ഉണ്ടാകുമോ? വിവാഹം കഴിക്കുബോള്‍, പുരോഹിതന്‍ ആകുമ്പോള്‍ നമ്മില്‍ ആളുന്ന അഗ്നി, ഒരു വെപ്രാളം ഉണ്ടാകണം, എപ്പോഴും ഉണ്ടായിരിക്കണം, ബലഹീനത മനസിലാക്കി ദൈവ കൃപയോടെ മുന്നേറാന്‍... ശക്തിപ്പെടാന്‍...അഗ്നി ഇല്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? എല്ലാത്തിനും അഗ്നി വേണം. പാചകം ചെയ്യാന്‍ അഗ്നി ഇല്ലാതെ പറ്റില്ല... നാം വീട് പരിസരത്തിലെ ചപ്പും ചവറും ഒന്നിച്ചു കൂട്ടി തീയിടാറുണ്ട് എന്തിന് കുറെ കാര്യങ്ങള്‍ ഉണ്ട്... പരിസരം വൃത്തി ആകാന്‍... കൊതുകുകളെ ആട്ടി പായിക്കാന്‍, ചാരം വളം ആക്കാന്‍, ഒരു കുളി ചുടു വെള്ളത്തില്‍ ആക്കാന്‍ എന്ന് വേണ്ട ചിന്തിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ .... എന്നാല്‍ നന്നായി ചിന്തിക്കാതവര്‍ക്ക് അഗ്നി ആളത്തും ഇല്ല, ചൂട് പിടിപ്പികതും ഇല്ല... നമുക്ക് അഗ്നി ആളുന്നത് ആകട്ടെ.... ചൂടും, വിശുദ്ധിയും ആകട്ടെ.... പ്രകാശവും പ്രത്യാശയും ആകട്ടെ ..

Tuesday 6 July, 2010

കണ്ണീരില്‍ കനിയുന്നവന്‍

ദൈവത്തിനു ഒരായിരം ഗുണങ്ങള്‍  നാം കാണാറുണ്ട് എന്നാല്‍ ദൈവത്തിന്‍റെ ഏറ്റവും വലിയ ഗുണം  അവിടുത്തെ അലിയുന്ന കരുണാദ്ര ഹൃദയം ആണ്‌... ഒന്നുമിലായ്മയില്‍ അവിടുത്തെ മുട്ടി വിളിക്കുമ്പോള്‍ അവിടുന്ന് കനിയുന്നു... ആരോരുമിലാതെ കണ്ണ് കുളിര്‍ക്കുമ്പോള്‍... ആ ഈറന്‍ പോലും പ്രാത്ഥന ആയി, നേടിവീര്‍പ്പായി അവിടുത്തെ സന്നിധിയില്‍ എത്തുന്നു... തകര്‍ച്ചയുടെ അന്ധകാരത്തില്‍ വീഴാതിരിക്കുക.... വേദനയുടെ മുനമ്പുകളില്‍ അവിടുത്തെ വിളികാതിരികരുത്... വിളികേല്കാനായി അവിടുന്ന് അരികില്‍ ഉണ്ട് എന്ന ചിന്ത നാം മറകരുത്... ഒടിഞ്ഞു ഞ്ഞുരുങ്ങി .. ജീവന്‍ പോലും ഉണ്ടാകില്ല എന്ന് വിചാരിക്കുമ്പോഴും, അസാധ്യം എന്ന് തോന്നുമ്പോഴും ..... അവിടുന്ന് സാധ്യമായി നമ്മുടെ അരികില്‍ എത്തുന്നു.... ജോലിയിടങ്ങളില്‍ ജോലിയില്ലാതെ പോകുമ്പോള്‍.... ജോലിയില്ലാതെ മാസങ്ങളോളം, വര്‍ഷങ്ങളോളം, കഴിയുമ്പോള്‍.... ദുരിദാശ്വാസ കേന്ദ്രങ്ങളില്‍ അഭയം പ്രാപികുമ്പോള്‍... ബെന്ധുകളും, ഉറ്റവരും ഉപേക്ഷിച്ച് ഒന്നിനും കൊള്ളാത്തവന്‍, എന്നൊക്കെ മുദ്രകുത്തി വിടുമ്പോള്‍ നാം അഭയം പെടെണ്ടത് ദൈവത്തില്‍ ആണ്‌, അതിന് പകരം മദ്യം, മയക്കുമരുന്ന്, മുതലായവയില്‍ അല്ല... 

ദൈവത്തോട് നാം ഒരികലും പിണങ്ങുകയോ, അവിടുത്തെ നമുടെ ജീവിതത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയോ ചെയ്യരുത്, പകരം തകരാന്‍ പോകുമ്പോള്‍, ഉലയാന്‍ പോകുമ്പോള്‍, അലെങ്കില്‍ തകര്നടിഞ്ഞു നിലം പൊത്തുമ്പോഴും വേദനയുടെ, മരണത്തിന്‍റെ മുമ്പില്‍ നാം അവിടുത്തെ കണ്ണീരോടെ യാചികണം... കണ്ണീരു കാണാത്തവന്‍ അല്ല... ദൈവം .... കണീര് തുടക്കുന്നവന്‍ ആണ്‌ ദൈവം. പലര്‍ക്കും,,, വേദനയുടെ, കൈപ്പിന്‍റെ മുമ്പില്‍ ദൈവത്തെ തള്ളിപ്പറയാന്‍ തോന്നും, ദേവാലയങ്ങളില്‍ പോകാന്‍ മടിയുണ്ടാകും, എന്നാല്‍ അത് ഉപേക്ഷിക്കുക, ദൈവത്തില്‍ വലിയ വിശ്വാസം കാണണം.... അവിടുത്തെ പതാന്തികത്തില്‍ അഭയം കാണണം... രാത്രിയുടെ യാമങ്ങളില്‍ ഉറകം വരാത്തതും, കെടുത്തിയതുമായ രാത്രികളില്‍ അവിടുത്തെ സ്തുതികണം... സഹായികാനായി വരേണമേ എന്ന് മുട്ടിപ്പായി യാചികണം... തള്ളുന്നവനും, തകര്‍ക്കുന്നവനും അല്ല ദൈവം.... കൊള്ളുന്നവനും , കൊടുക്കുന്നവനും ആണ്‌ ദൈവം... തകര്‍ച്ചയുടെ നിഴലില്‍ പതറാതെ കരം പിടിച്ചുയര്‍ത്താന്‍ വരണമേ എന്ന് പറയാം... കണ്ണിരില്‍ കനിയേണമേ എന്ന് കണീരില്‍ കനിയുന്നവനോട് യാചികാം....  

Sunday 4 July, 2010

മാമോദിസ തൊട്ടിയുടെ മഹാത്മ്യം

മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്‌.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോദിസ തൊട്ടി ചിന്ത കാണാറില്ല... മാമോദിസ തൊട്ടി സാധാരണ കാണപ്പെടുന്നത് ദൈവലയങ്ങ്ളില്‍ കയറി ചെല്ലുനിടതാണ്.... അതുപോലെ അല്‍പ്പം തായ്ഴ്ന്നു ആക്കാം, നിര്‍ബന്ധം ഇല്ല... കയറി ചെല്ലുനിടത്, അല്ലെങ്കില്‍ എളുപ്പം കാണുന്ന രീതിയില്‍ ആണ്‌ ആക്കിയിരിക്കുന്നത് ... കയറി വരുന്ന ഓരോരുത്തരും ഒരു ഈ കര്‍മത്തില്‍ കൂടി ഒരു പുതിയ മനുഷനായി, പാപത്തില്‍ നിന്നും മാറ്റപ്പെട്ടു... ക്രിസ്തുവിന്‍റെ ഒരു മകന്‍- മകള്‍ ആയി എന്നാണ്... മിക്കവാറും മാമോദിസ തോട്ടിക്കു അടുത്ത് ആയിരിക്കും കുമ്പസാര കൂടും.. എന്തിന്...? ഈ മാമോദിസ തൊട്ടി കാണുമ്പോള്‍ ആര്‍ക്കെങ്കിലും പാശ്ചാതാപം തോനിയാല്‍, നാം മകന്‍റെ, മകളുടെ, സ്ഥാനത്തു നിന്നു  തെറ്റുകള്‍ ചെയ്തു മാറ്റ പ്പെട്ടിടുന്ടെങ്കില്‍, ദൈവത്തോടെ ഏറ്റുപറഞ്ഞ്.....  നല്ല വെക്തികള്‍ ആയി... വിശുദ്ധ കുര്‍ബാന സ്വീകരിച്ചു ദൈവീക കൃപയില്‍ നിലനില്‍ക്കാന്‍ ആണ്‌. 
ഇനിയും മാമോദിസ തൊട്ടി അല്‍പ്പം താഴ്ചയില്‍ അക്കിയിരിക്കുനത്  നാം പാപത്താല്‍ ത്ഴ്ചയിലെക്ക് പോയി അവിടെനിന്നു ഉയര്‍ക്കപ്പെട്ടു ... മുകളിലേക്ക്, ഉയര്‍ച്ചയിലേക്ക്,  ക്രിസ്തുവിലേക്ക്, വരാന്‍ കൂടിയാണ്...  സ്വികരിച്ച രാജകീയ പൌരോഹിത്യം ഓര്‍ത്തു ജീവികാനും, രാജവിനെപോലെ വളരാനും ആണ്‌... നാം പലപ്പോഴും കിട്ടിയ ദൈവിക കൃപയോ, മകന്‍ മകള്‍ ചിന്തയോ ഇല്ലാതെ... മാമോദിസ തോട്ടിപോലും കണ്ടാല്‍ നാം വീണ്ടും ജനിച്ചവന്‍ ആണ്‌ എന്നുപ്പോലും ചിന്തികാറില്ല.... നാം ചിന്തികണം, നമ്മുടെ മക്കളും, കൊച്ചുമകളും... നാം ഉള്ള സമുഹവും മാസിലാക്കി ... മമോദിസയുടെ പവിത്രത കാക്കുക... അല്ലാതെ കുടകള്‍ , ചന്തയില്‍ കയറി സാധനങ്ങള്‍ വാങ്ങുന്ന സഞ്ചിയും, പാല്‍ പത്രവും ആരും കാണാതെ സുക്ഷികുന്ന സ്ഥലം ആക്കി അതിനെ മാറ്റരുത്.... നാം വീണ്ടും ജനിച്ച വിശിഷ്ട പാത്രം ആണ്‌. അമ്മയുടെ ഗര്‍ഭ പാത്രം പോലെ പവിത്രമായി... കാണേണ്ടത് ആണ്‌ അത്മ്മികതയുടെ മാമോദിസ തൊട്ടി. 

പൌരുഷത്തിലെ പ്രതിബന്ധങ്ങള്‍

പുരുഷന്‍ പലപ്പോഴും പുലിയെങ്കിലും... ഒരു പ്രശ്നം വന്നാല്‍ ഒരു എലിയേക്കാള്‍ നിസാരനായി തീരുകയാണ്.. എല്ലാവരും സ്ത്രി പക്ഷത് ആണ്‌. കുടുംബ  ജീവിതത്തില്‍  ഏറ്റവും കൂടുതല്‍ വേദനിക്കുന്നതും, സങ്കര്‍ഷത്തില്‍പെട്ടുന്നതും പുരുഷന്മാര്‍ തന്നെയാണ്... വിവാഹമോചന വേളകളില്‍ പുര്‍ണമായും തകര്‍ക്കുന്നതും, തളര്തുന്നതും പുരുഷനെയാണ്.. അതിനുശേഷം ഉള്ള ഒരു പറച്ചില്‍ അതിലും അപ്പുറമാ..... "ഏത് പെണ്ണുങ്ങള്‍ക്കും പുരുഷന്മാരെ കിട്ടും എന്നാല്‍ പുരുഷന്മാര്‍ക്ക് സ്ത്രികളെ കിട്ടാന്‍ വിഷമാ.." ഏത് തരികടയും കാട്ടാം പെണ്ണുങ്ങള്‍ക്ക്, അനുസരണ കേടു കാട്ടാം, അവര്‍ ചെയ്യുന്ന പലതിനും "ചെയ്തില്ല" എന്നാക്കി തീര്‍ക്കാന്‍ അപ്പനും അമ്മയും മുതല്‍ അങ്ങാടിയിലെ അലവലാതി വരെ ഉണ്ട്... എന്നാല്‍ ഒരു പിഴവ് വന്നാല്‍ അപ്പനംമാരും, സഹൃദയരും പറഞ്ഞു തിരുത്തലുകള്‍ നല്‍കണം... അല്ലാതെ എല്ലാത്തിനും കൂട്ട് നില്‍കാതെ പാടില്ല എന്ന് പറയേണ്ടവര്‍ നീയത് ചെയ്തെ എന്ന് പറഞ്ഞു നിര്‍ബന്ധിചാലോ? സ്തിഥി ആകെ മാറി...  എന്നാല്‍ ഓരോ നല്ല പുരുഷനും ഓരോ  കുടുംബത്തിനും വേണ്ടി ഒഴിക്കിയ വിയപ്പോ? വേദനകളോ, ആരും കാണാറില്ല, പടും കുഴികളില്‍നിന്നു ഉയര്‍ത്തി ഒരു  നിലയില്‍ ആക്കി  സ്വൊന്തം കാലില്‍ നിലക്കാന്‍ തുടങ്ങും പോഴേക്കും .....തുടങ്ങും കുത്തലും, പുറം തള്ളലും... ജീവിക്കാന്‍ നിവതി ഇല്ലാത്തപ്പോള്‍, പഠിക്കുമ്പോള്‍ മുമ്പോട്ടു പോകാന്‍ കഴിയാതെ നിന്നപ്പോള്‍ ആരും തിരിങ്ങു  പ്പോലും നോക്കാതെ ഇരുന്നപ്പോള്‍, വീട്ടില്‍ കല്യാണ പ്രായം കഴിഞ്ഞു നില്‍ക്കുമ്പോള്‍ ...കുടുംബ  ബന്ധത്തില്‍ ഉള്ള ഇളയ കുട്ടികള്‍ കല്യാണം കഴിച്ചപ്പോള്‍... വീട്ടു മുറ്റത്ത്‌ പ്പോലും കയറാത്തവര്‍ ഇപ്പോള്‍ വീട്ടിലെ അധികാരികള്‍..? കഷ്ടം തോന്നുന്നും..... തങ്ങളെ ചവിട്ടി മെതിച്ചവരെ..., ഒന്ന് നോക്കാന്‍, ഒന്നും ഇല്ലാതെ ജീവിതം തളര്‍ന്നപ്പോള്‍  ഒരു കൈ സഹായിക്കാത്ത ആളുകളെ  മാറ്റി നിര്‍ത്തി  സ്വൊന്തം കാലില്‍ നില്ക്കാന്‍ പടിപ്പിച്ചവരെ.... ഒടുവില്‍ പുറം തള്ളുകയാണ്.... ആത്മാര്‍ത്ഥതയോടെ ജീവിക്കാന്‍ നാം തയാറാകണം... ഇന്നിയെങ്കിലും ആരുടെയും ഔദാര്യം വേണ്ട എന്ന ചിന്തയില്‍ പോകണം.. ... തയരകാതെ വീണ്ടും അതൊക്കെ മറന്ന് പോക്കുന്നവര്‍ ...... പലരും പല ഉപദേശങ്ങള്‍ തരുനത് ഉള്ള സന്തോഷ ജീവിതം തകര്‍ക്കാന്‍ ആണ്‌.... ഓര്‍ക്കുക... ആരൊക്കെ നമ്മുടെ വേദനയില്‍ മാറി ചിരിച്ചിട്ടുണ്ടോ അവര്‍ എക്കാലവും അങ്ങനെ നിലകൊള്ളൂ... സമര്‍ധിയില്‍ കൂടെ കുടുന്നവരെ സുക്ഷിക്കുക... നമ്മുടെ കൈ കുഴയുമ്പോള്‍ ഈ പുതു മോഡികള്‍ കാണില്ല.... മാറിനിന്നു വീഴ്ചകളില്‍ ചിരിക്കുകയെ  ഉള്ളു ...എന്ന് വീണ്ടും ഓര്‍ത്തു കൊള്ളുക ..............

എന്ത് വില കൊടുത്തും സ്വൊന്തം കുടുംബം കൂടെ നിര്‍ത്തുക... അല്ലാതെ ഇന്നലെ കണ്ടവരുടെ കൂടെ  കൂടാതെ, കാലിടറി വീഴാന്‍ തുടങ്ങിയപ്പോള്‍ ഒരു കൈ സഹായിക്കാതവരെ കൂടെ  കൂടി... വേണ്ടവരെ  അകറ്റി നിര്‍ത്തുക ഇതൊക്കെ അല്ലെ നാം കാന്നുന്ന രീതികള്‍ ..... ഇവരൊക്കെ കൂടെ   കൂട്ടി .. വീണ്ടും തകരാനും, തകര്‍ക്കാന്‍ വേണ്ടിയാണു... ഓരോരുത്തരുടെയും പതനം കാണാന്‍ ആണ്‌.... പലപ്പോഴും പല കുടുംബത്തിലും കാണുന്നത് കഴിഞ്ഞ ദിവസം കയറി വന്നവര്‍ ആണ്‌ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്... ഭാവി തീരുമാനിച്ചു മുമ്പോട്ട്‌ പോകേണ്ട ദിശകള്‍ കാണിച്ചു കൊടുക്കുനത് ... എന്തിന് ഓരോ കുടുംബവും തകര്‍ന്നു തരിപ്പണം ആകാന്‍... ഒന്നിച്ചു നിന്നാല്‍ അവരെക്കാള്‍  വലിയവര്‍ ആയി കാണാന്‍ ദുഷ്ട്ടരായ അവര്‍ക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ട്... അവരവര്‍ തീരുമാനിക്കുക... അവരവരുടെ ജീവിതം നന്നാകണോ അതോ ദുഷ്ടരായ ആളുകളുകടെ ചിന്തകള്‍ നടത്തി ഇല്ലതകണോ... കരയിലും വെള്ളത്തിലും ഇല്ലാതെ മാറണോ? ... വിവാഹ മോചന വേളകളില്‍ കേട്ടിടുണ്ട് പുരുഷന്‍ ഭീമായ തുകകള്‍ വീണ്ടും  അടച്ചു തീര്‍ക്കാന്‍ വിധി വരുന്നത്..... ജീവിതത്തില്‍ ഉണ്ടാക്കിയതൊക്കെ വിവാഹ ചെലവ് മുതല്‍ ഒരോന്നിനു കൊടുത്ത് സഹായിച്ചു രേക്ഷ്പ്പെടുതിയവരെ വീണ്ടും പിഴിയുകയാണ്.... ഒരികലും ചൂഷണം ആരെയും ചെയ്യരുത്.... നല്ലസമയത്.. നന്നായി ഊറ്റി.... ഇന്നിയും കിടകാടം കൂടി എടുത്തു തെരുവില്‍ ഇറക്കണം എന്ന ദുഷ്ടത.... എന്നാല്‍ അവര്‍ക്ക് ഒന്ന് കിടക്കാന്‍ ഇടാം ഉണ്ടോ എന്ന് കൂടി  ഈ ന്യായ വിസ്താര രീതികള്‍ ചിന്തികാറില്ല ... അവിടെയും കരുണ ഇല്ല.... എന്നാല്‍ എത്രയോ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നമുടെ നാട്ടില്‍ പീഡനം എല്ക്കുന്നു... ഇരയാകുന്നു ...അവര്‍ക്ക് വിധി വരുന്നതോ .... കണ്ടാല്‍ തിരിച്ചറിയാത്തവര്‍ ... അതിനാല്‍ ഒരു മുഴം കയറില്‍ ജീവിത തീര്‍ത്തോ... അല്ലെങ്കില്‍ നിന്നു കൊടുത്താല്‍ മതി പീടിപ്പിച്ചവര്‍ ജീവിതം തീര്‍ത്തുതരും... അതും അല്ലെങ്കില്‍ വേശ്യകള്‍ ആയി ജീവിച്ചോ .... ധര്‍മ്മം ഇല്ലാത്ത കാലം ... നല്ല  പുരുഷന്മാര്‍ ഓരോ ദിനവും മാനസിക പീഡനം.... ജീവിക്കാന്‍ സമ്മതിപ്പികാതെ.... നീറി നീറി ജീവിച്ചു.... അപ്പോഴും ച്ചുഷണം ഏറ്റു ഉമി തീയില്‍ നീറി ജീവിച്ചോ .... അല്ലെങ്കില്‍ ഭ്രാന്തനെ പ്പോലെ ജീവിച്ചോ .... നമുടെ തെരുവുകളില്‍ അല്ലയുന്നതില്‍ കൂടുതല്‍ പേരും ആണുങ്ങള്‍ ആണ്‌... മാനസിക നിലപ്പോലും തെറ്റി ദുഷ്ട്ടരുടെ ചിന്തകളില്‍ അലയുകയാണ് ...... ഇനിയെങ്കിലും ഇല്ലയ്മ്മയിലാനെകിലും ... കൂടുബതോടൊപ്പം നിലക്കുക... കുടുംബത്തില്‍ നന്മ ഉള്ള ആളുകള്‍, ഉണ്ടാകുക, ഉള്ളവരുടെ വാക്ക് കേള്‍ക്കുക .... അന്ന്യരുടെ ചിന്തയിലും ചിലവിലും ജീവികതിരിക്കുക .... തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ പരസ്പ്പരം നോക്കാം... ലോകത്തില്‍ സുഖിപ്പിച്ചു ജീവിക്കാന്‍ എളുപ്പം ആണ്‌... അത് വേണ്ട നന്മയ്ക്ക് ... നീതിയ്ക്കായി ജീവിച്ചു മരിക്കാം .... നന്മയും, നീതിയും, മുറുകെ പിടിക്കാം... അല്ലാതെ തിന്മയും, അനീതിയും, അവിഹിത വേഴ്ചകളും നടത്തി ജീവികാതെ .... ആരെയും കളിപ്പികാതെ സന്തോഷം ഉള്ള ദരിദ്രനായി ജീവിക്കാം.... 

Friday 2 July, 2010

അഹങ്കാരിയുടെ ആവേശം

എളിമയും ലളിത ജീവിത കുറവും ദൈവവിശ്വാസ കുറവും ആണ്‌ ഒരുവനെ തികച്ചും അഹങ്കാരിയാക്കുനത്... അഹം മാത്രം അഥവാ അവിടെ ഞാന്‍, എന്‍റെ ചിന്തയ്ക്ക് കൂടുതല്‍ സ്ഥാനം എന്നര്‍ത്ഥം.... ബൈബിള്‍ പഠിപ്പിക്കുന്നു അഹങ്കാരികളെ ദൈവം വെറുകുന്നു... നാം ആരും പുര്‍ണര്‍ അല്ല, ആയിരുന്നെങ്കില്‍ നാം ദൈവം ആയേനെ... എളിമ പരിശീലിക്കുക അത്ര എളുപ്പം ആയ കാര്യം അല്ല എങ്കിലും അത് പതുകെ പതുകെ വളര്തിയെടുക്കാനെ ഉള്ളു... എത്രയോ കൊടിശ്വോരന്മാര്‍ എന്ത് ലളിത ജീവിതം നയിക്കുന്നു, എളിമയില്‍ നിലകൊള്ളുന്നു, തികങ്ങ ദൈവവിശ്വസികളും ആയി നിലകൊള്ളുന്നു.... അഹങ്കാരവും, പണത്തിന്‍റെ ജാടയും, നിഗളിപ്പും ആവേശവും എല്ലാരേയും തകര്‍തിട്ടെ ഉള്ളു.... പലര്‍ക്കും ആവേശം ആണ്‌ ഈ അഹങ്കാരത്തിന്റെ നെറുകയില്‍ എത്താന്‍.... അങ്ങനെ എത്താന്‍ വലിയ കാലം ഒന്നും ആവശ്യം ഇല്ല പകരം കുറച്ചു പണം കൈയില്‍ ഏതെങ്കിലും വിധേന ഉണ്ടാകി എടുത്താല്‍ മതി...ഓരോരുത്തരെയും ചവിട്ടിമെതിച്ച്‌ അവര്‍ പാവപ്പെട്ടവനെയും, നിരപരാധികളെയും കൊന്നൊടുക്കി അവര്‍ അഹങ്കാര നെറുകയില്‍ എത്തും.. പിന്നെ ഒന്നൊന്നായ ദുഷ്പ്രേവൃതികള്‍ ചെയ്തു ആഡംബര ജീവിതം, പരസ്ത്രി ബന്ധം, കഷ്ട്ടപ്പെടാതെ പണം ഉണ്ടാക്കല്‍, ആഡംബരം, ബോഷ്ക്ക് വണ്ടികള്‍ ...അങ്ങനെ വേണ്ട ദൈവത്തെ മറന്നുള്ള ജീവിതം .. അത്ര തന്നെ ... ദൈവം ആരെയും വെറുതെ വിടില്ല... ദൈവം ഒരു പരിധി വരെ എല്ലാം ദൈവം ക്ഷെമിക്കും, എന്നാല്‍ പിടിവിട്ടുപോയാല്‍ ദൈവം തകര്‍ത്തുകളയും.... 


നമുക്ക് പല കഴിവുകളും ദൈവം തന്നിട്ടുണ്ട്, അത് ആരെയും തച്ചുടയ്ക്കാന്നോ? തകര്‍ക്കാനോ, അല്ല പകരം എളിമയില്‍, വിവേകത്തോടെ, പരിലാളനയോടെ മറ്റുള്ളവനെ കൂടെ വളര്‍ത്താന്‍ ആണ്‌.... വളര്‍ത്തി ഇല്ലെങ്കിലും തകര്‍കാതിരിക്കുക... പ്രേതെകിച്ചു പാവപ്പെട്ടവരെ... അവരൊക്കെ ഒന്ന് പൊന്തി വരാന്‍ ഒരുപാട് പാടുള്ള കാലത്ത് ചവിട്ടി താഴ്താല്‍ ഉള്ള അവസ്ഥ ആരും മറക്കരുത്... ദൈവം പോലും വിചാരിച്ചാല്‍ പൊന്താത്ത തരത്തില്‍ ആക്കരുത്... നാളെ അവരെയും ആ അവസ്ഥയിലേക്ക് ആക്കും എന്നതില്‍ സംശയം ഇല്ല.... ലളിത ജീവിതത്തില്‍ ഒരു എളിമയുള്ള ദൈവവിശ്വാസി ആകാം, അതോടൊപ്പം കൂടെ ഉള്ളവരെയും നമുക്ക് ഉയര്‍ത്തി എടുക്കാം .... 

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...