Friday 28 May, 2010

പരോപകാരം

പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന  ഉപകാരം ആണ്‌. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു മറ്റുള്ളവരിലേക്ക് ഒഴുകുന്ന സ്നേഹം ആണ്‌. എന്നാല്‍ പലരും ഈ അര്‍ഥത്തില്‍ ആരെയെങ്കിലും പരോപകാരം ചെയ്യുന്നു എന്ന് ചിന്തിക്കാന്‍ പ്പോലും കഴിയുന്നില്ല, പലതും പ്രതീക്ഷിച്ചു ചെയ്യുന്ന പോലെ പലതും തോന്നിപോകുന്നു. അപ്പനമ്മമാര്‍ മക്കളെ പഠിപ്പിക്കുനത് എന്തോ ഭാവിയില്‍ കിട്ടണം, തരണം എന്ന ചിന്തയില്‍, സഹോദരന്‍ സഹോദരിക്ക് ഒരു കൈ സഹായിച്ചത് ഭാവിയില്‍ അത് കിട്ടും എന്ന ചിന്തയില്‍... അത് തിരിച്ചു കിട്ടേണ്ട സമയത്ത് കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തുടങ്ങും പരാതിയും, വെറുപ്പും, വിധേഷവും ഒക്കെ. മകളെ കേട്ടിച്ചയച്ചിട്ടും മകള്‍ ആ കുടുംബംതില്‍  വളര്‍ന്നു കാണാന്‍, സന്തോഷിച്ചു ഒന്നിച്ചു നില്‍ക്കുനതു കാണാന്‍ സമ്മതികാതെ അപ്പനമ്മമാര്‍ക്ക് പണം ഉണ്ടാക്കി മാത്രം കൊടുക്കുന്നവരായി തീരണം... അതു കടമയല്ല, ബന്ധനം ആണ്‌.... പരോപകാരം പിടിച്ചു പറിക്കല്‍ ആണ്‌. അതിലുപരി എന്‍റെ അപ്പന്‍, എന്‍റെ അമ്മ ഞങ്ങളെ കഷ്ട്ടപ്പെട്ടു വളര്‍ത്തിയതാണ് എനിക്ക് കടമയുണ്ട് എന്ന് കണ്ടു അവരെ സഹായികണം... അല്ലാതെ അവര്‍ക്ക് കുറെ ചിലവായിട്ടുണ്ടാകണം അതിനാല്‍ പകരം കൊടുകണം എന്നതും തെറ്റാണു.... ഇവ പണം മാത്രം അല്ല പകരം കവിഞ്ഞൊഴുകുന്ന സ്നേഹം ആണ്‌. അപ്പനെയും അമ്മയെയും സഹോദരങ്ങളെയും മക്കളേം ഒക്കെ വാരി പ്പുണരുന്ന, കുളിര്‍മയുള്ള സ്നേഹം ആണ്‌ വേണ്ടത്...
അതുപോലെ നാം മറ്റുള്ളവരുടെ ആവശ്യം കണ്ടു അവര്‍ക്ക് ഒരു കരുത്തായി തീരുകയാണ് വേണ്ടത്. ഒന്നും പ്രതീക്ഷിച് അല്ല, അവര്‍ക്ക് ആവശ്യം ഉണ്ട് എന്ന് കണ്ടു ചെയ്യുക. അതുപ്പോലെ നാം ചെയ്യേണ്ടത് നാം തന്നെ ചെയ്യുക, പകരകാരന്നെ രണ്ടാമത് അയയ്ക്കുക.    അതുപ്പോലെ നമ്മെ ദുരുപയോഗിക്കുന്നവരും കുറവല്ല കുറെ കാര്യം പറഞ്ഞു മയപ്പെടുത്തി ഉപയോഗിക്കുന്നവരും ഉണ്ട്... നമ്മുടെ മനസ്സില്‍ അവ ഒരു നല്ല പരോപകാരം ആയി കണ്ടു ദൈവ നിയോഗമായി കണ്ടു ചെയ്യുക... പുണ്യം ഉണ്ടാകും.... ഇരുവര്‍ക്കും.... ഒരു വീട്ടില്‍ ഭര്‍ത്താവില്ല എന്ന് കരുതി ഭര്‍ത്താവായി തീരുന്നത് പരോപകാരം അല്ല, അവരെ സഹായികാം നന്മ മാത്രം ആഗ്രെഹിച്.... അല്ലാതെ ഭര്‍തൃ പണി ഏറ്റെടുകള്‍ അല്ല... നാട്ടുകാരെ കൊണ്ട് പറയികല്‍ അല്ല പരോപകാരം. നാം പരോപകാരം ഏറ്റെടുക്കുമ്പോള്‍ നന്നായി ചിന്തികണം അതില്‍ ഞാന്‍ നന്മ കാണുന്നുണ്ടോ എന്ന്, അതില്‍ തിരിക്കെ എന്തെങ്കിലും പ്രേതീക്ഷിക്കുന്നോ എന്ന്, പരോപകാരം കടമോ, കടമയോ അല്ല. ഒരു നിഷ് കാമ കര്‍മ്മം ആണ്‌. ഒന്നും പ്രേതീക്ഷികാതെ ചെയ്യുന്ന പുണ്യം ആണ്‌.

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...