Saturday, 21 September 2024

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്തിന്റെയും നേർ കാഴ്ച്ച ആണ്.. മിക്കവരുടെയും ജീവിതത്തിൽ വിശേഷദിനങ്ങളിൽ പലതും ജീവിതം മാറി മറിഞ്ഞതിന്റെ.. ജീവിതം വഴി മാറിയതും... ജീവിതത്തിൽ ഒരിക്കലും പോകില്ല എന്ന് കരുതിയവരുടെയും ഇല്ലാതാക്കൽ തന്നെയുണ്ടായിട്ടുണ്ട്... കൂടെ കളിച്ചവർ ചുഴിയിൽപെട്ടിട്ടുണ്ട്... ഒരുപാത്രത്തിൽ ഉണ്ടവർ ഉന്നം വച്ച് ഒതുക്കിയിട്ടുണ്ട്.... നേർക്കാഴ്ചകൾക്ക്‌ ഇരുട്ട്യേകിവരും കുറവല്ല... ഒരു കനൽ വാക്കുകൊണ്ട് കുരാകൂരിരുട്ടിൽ പതിച്ചവരും കുറവല്ല.. ജീവിതം വഴി നിനച്ചിരിക്കാത്ത നാഴികയിൽ അറ്റ്പോയതും... പോക്കിയവരും കുറവല്ല... ജീവിതത്തിൽ അതൊരു നേരമ്പോക്കാക്കിവരും കുറവല്ല... അവരെയും കാലം കാത്തിരിപ്പുണ്ട്... നിലച്ചു പോയ വഴിയിൽ പതറിയവഴികളും ഏറെ അകലെയല്ല... തീർന്നു പോയ വഴിയിൽ കൂട്ടിമുട്ടിക്കാൻ കഴിയാതെ പോയ വഴി പിരിഞ്ഞ വഴികൾ ഇപ്പോഴും ഇരുൾ മൂടി കൂടെയുണ്ട്... ഇരുൾ മൂടി ഇരുട്ടിൽ നടന്നപ്പോൾ 'ആരോ' അതല്ല കരുതുന്നവൻ കൂടെ നിർത്തി... കാലുറയ്ക്കാതെ തളർന്നപ്പോൾ ചേർത്ത് നിർത്തിയ കരം ദൈവമാണെന്ന സത്യം മറന്നിട്ടില്ല... ചേക്കേറാൻ എളുപ്പമുള്ള കൈവഴികൾ ഒരുപാടുണ്ടായിരുന്നു... തന്നെ വിഴുങ്ങിയ വിശപ്പാമ്പുകൾ വീണ്ടും കൂടെ ഉണ്ടെന്ന തിരിച്ചറിവ് ഉറക്കം കെടുത്തിയിരുന്നു... അപ്പോഴും അവശേഷിക്കുന്ന ചോദ്യം ആർക്കു വേണ്ടി ഇങ്ങനെ മറ്റൊരാളുടെ ജീവിതം തകർക്കണം...  ഇതിൽ നിന്നും കിട്ടുന്ന മനോസുഖം എന്നുവരെ... അഴിഞ്ഞു വീണ, അല്ല അടർത്തി വീഴ്ത്തിയ ജീവിതവേഷം ഇപ്പോളും ഉൾകോണിൽ ചേർത്ത് പിടിച്ചു വേച്ചു വേച്ചു നടക്കാം.. അതാർക്കും ഇനി വലിച്ചു കീറാൻ കൊടുക്കില്ല.... എങ്കിലും ഒഴിഞ്ഞു മാറിയുള്ള ഒറ്റപ്പെടൽ ഒരു കനൽ ജീവിതമാണ്... നടന്നു പോകുന്ന യാന്ത്രിക വഴിയും നിഴൽപ്പോലെ കൂടെയുള്ള വിങ്ങല്ലുള്ള ജീവിച്ചു തുടങ്ങാത്ത അടക്കിവച്ച സ്വപ്നവും... ഓണകാലം കൂടെ പഠിച്ചവനെ കാണാൻ പോയതിൽ പിഴവ് മറ്റുള്ളവർ കണ്ടു ചേർത്ത് വായിച്ചിട്ടുണ്ടാകാം അവൻ ആഭാസൻ... പിഴച്ചവൻ... പിഴപ്പിച്ചവൻ... ആരെ...? ആരെയോ... അങ്ങനെ കേറ്റികൊടുത്താൽ ഏൽക്കും... നന്നായി ഏറ്റു.... ഏൽപ്പിച്ചു... ഒടുവിലെ ഓർമ്മകൾ നൽകിയ ഓണം... മറക്കാൻ കൊതിക്കുന്ന ആ ഒടുവിലെ ഓണം... ഒരു ദിവസംപ്പോലും മറക്കാത്ത ഓണം.. ഒരു നാൾ പ്പോലും ഒന്ന് മിണ്ടിയിട്ടില്ലാത്തവർ വിധിഎഴുതിയ... അതിനു വിധി വാചകവും... വിധി തീർപ്പും കല്പിച്ച നീതി പീഠങ്ങളും മുന്നിൽ സന്തോഷിക്കുന്നു.... അറുത്തെടുത്ത ജീവിതം... വേറിട്ടെങ്ങോട്ടൊ ഒഴുകിയ...  ഒഴുകുന്ന നിശബ്ദ ജീവിതം ഒരുപാടുണ്ട്... കറപുരണ്ട കണ്ണുകളിലെ വിധി തീർപ്പ്... കാലം കണക്കു തീർക്കാതിരിക്കുമോ... നീറി പുകയാതിരിക്കുമോ? എന്നും ഈ ചോദ്യം ചോദിച്ചു പോകുന്നു... ഒരുപാടു കൂട്ടം ഓണകൂട്ടുകളുമായി... 

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...