Wednesday, 22 October 2025

ജോസേട്ടൻ

നാട്ടുകാർക്ക് ജോസേട്ടൻ ഒരു ജോസാ... പാവപ്പെട്ടവൻ .. അല്ലെങ്കിൽ മഹാ ക്രൂരൻ  എന്നൊക്കെയായിരിക്കും പറയാൻ ആഗ്രഹം. ഒത്തിരി നാളുകൾക്കു മുൻപ് ജീവിക്കണം അല്ലെങ്കിൽ ജീവിച്ചു കാണിക്കണം എന്നൊക്കെ പറഞ്ഞു ബലം നൽകിയത് ഈ ജോസേട്ടൻ ആണ്.. എന്നിട്ടെന്തേ ഈ ജോസേട്ടൻ ജീവിതത്തിൽ പരാജയപ്പെട്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല.. അറിയാത്ത പണിയില്ല... ആരെയും കണ്ണടച്ചു സഹായിക്കും... ജീവൻ പ്പോലും കളഞ്ഞു നടക്കും... അത് ആയിരിക്കും കടുത്ത പരാജയത്തിനും കാരണം... ആരുടേയും ജീവിതത്തിൽ ഒരിത്തിരി വെളിച്ചം ... ഒരു കനൽ പാകാതെ  പോകില്ലാ... സ്വന്തം ജീവിതത്തെ അമിതമായി സ്നേഹിച്ചു... വിശ്വസിച്ചു... അതിൽ പരാജയപ്പെട്ടു.. വരച്ചു ക്കൂട്ടിയ വരകൾ ചേർന്നില്ല. ഓരോ വരകളും ഒരുപാട്  പ്രതിക്ഷയുടെ ..സ്വപ്നങ്ങളുടെ .. വർണ്ണങ്ങളുടെ ... ലാളനകളുടെ ആകെതുകയായിരുന്നു.... ആ വരകൾക്ക് ചിറകുകൾ ഏറെയായിരുന്നു... പക്ഷെ ആ വരകൾക്ക് വർണ്ണങ്ങൾ വിരിയിക്കുവാൻ കഴിയാതെ പോയി... ആരെയും ഏതു നേരവും ചേർത്തണയ്ക്കുന്ന ജോസിന് സ്വന്തം ജീവിതത്തോണി കരയ്ക്കടുപ്പിക്കാൻ ഒരുപാട് ഓളങ്ങളും, കൊടുംകാറ്റുകളും, തിരമാലകളും... വരിഞ്ഞു കെട്ടിയ ബന്ധനകളും ആയി.... ഓടി ഒളിക്കാൻ ഒരുപാട് നോക്കി... ഓടി തളർന്ന, തളർത്തുന്നപ്പോലെ കുറെ എന്തോ... പിന്നാലെ ... തലയ്ക്കു എടുക്കാൻ കഴിയാത്തപ്പോലെ, നടന്നാൽ നടന്നടുക്കാൻ കഴിയാത്ത ...തീരത്തണയാൻ കഴിയാത്ത എന്തോ ഒന്നുപോലെ... ഒരുപാട് നെയ്‌തു കൂട്ടിയ വലിയ കുടുംബ സ്വപ്‌നങ്ങൾ ആകെ ജീവിതത്തിൽ വിലങ്ങു തടികൾ മാത്രമെന്ന് തോന്നി... തോന്നലുകൾ എന്ന് പറഞ്ഞു മാറാൻ കഴിയുമോ.... രാത്രിയുടെ യാമങ്ങൾ അതിയായ ചിന്തകൾ.. ഭ്രാന്തുപിടിപ്പിക്കുന്ന നൊമ്പര ചിന്തകൾ. അല്ല ഭ്രമരം... തന്നെ താൻ അല്ലാതാക്കുന്ന  ... ഏതോ ചുഴിയിൽപ്പെട്ടപോലെ.. കരകയറാൻ പറ്റാത്തപോലെ.. അല്ല കരകയറാൻ നോക്കിയ കരകളിലൊക്കെ കയറിപിടിച്ചിടത്തൊക്കെ കൈ ചവിട്ടിയരച്ചു വീണ്ടു ചുഴിയിലേക്കു  താഴ്ത്തുന്ന .. താഴുന്നപ്പോലെ... കൂടെയുള്ളവർ എവിടൊക്കെയോ വല്ലാതെ നോക്കുന്നപ്പോലെ.. മഹാ ക്രൂരൻ എന്ന ചിന്തയുള്ള  കണ്ണുകൾ പ്പോലെ.. എവിടെ ഓടിയൊളിക്കും... ഒരുപാട് ചിന്തിച്ചു കൂട്ടിയ ചിന്തകൾ എങ്ങും എത്തിയില്ല എന്നല്ല....  അവിടുന്നെല്ലാം വകഞ്ഞെടുത്തു കളഞ്ഞ കാര്യങ്ങൾ... വട്ടനായി മാറി... മാറി കഴിച്ച മരുന്നുകൾ കൂടുതൽ മന്ദത തന്നന്നെങ്കിലും സ്വപ്ന ചിറകുകൾ മായാതെ... ഇന്നല്ലെങ്കിൽ നാളെ ലക്ഷ്യം നൽകുമെന്നു കരുതിയെങ്കിലും ? കൂടെ നിർത്തേണ്ടവർ... കാർക്കിച്ചു മാറ്റി നിർത്തിയതും.. പുഴുത്ത പട്ടിയെപ്പോലെ കാണണ്ടാ ... പോയി തുലഞ്ഞുടെ എന്ന വേണ്ടപ്പെട്ടവരുടെ  ആക്രോശങ്ങളും വീണ്ടും വീണ്ടും താളം തെറ്റിച്ചു... എല്ലാത്തിനും ഒരു തിരിച്ചു വരവ് ജോസേട്ടൻ ഉള്ളിൽ കോരിയിട്ടു... മനസിനെ പിടിച്ചാൽ കിട്ടാത്തപ്പോൾ ചെയ്തുപോയയത് വലിയ അപരാതങ്ങൾ ആണെന്ന് ജോസേട്ടന് കനൽ പ്പോലെയുമുണ്ട് .. കുമിഞ്ഞു നീറുന്ന ഉമിത്തീ തന്നെയായിരുന്നു അത് .... ഒരിടം വരെപ്പോണമെന്നു പറഞ്ഞു പോയത് കൂട്ടുകാരനോട്‌, കരഞ്ഞു തളർന്ന് കാണേണ്ടവർ അവസാനം കണ്ട് യാത്ര പറഞ്ഞത്...  ... കൂരിരുട്ടിന്റെയും, നിഴൽപ്പോലെ  കൂടെയുള്ള  കടുത്ത നിരാശയുടെയും.. കാണാമറയത്തേക്കാണ്... കൂരിരുട്ടിൽ അലറി കരഞ്ഞതും .... കോർത്ത് കൂട്ടാൻ കഴിയാത്ത സ്വപ്‌നങ്ങൾ എല്ലാം ...  അമിത ചിന്തകളും വീണ്ടും വീണ്ടും താളം തെറ്റിച്ചു... തൻ്റെ കൈയിൽ മനസിനെ ഒതുക്കാൻ കഴിയാതെ .. ആർക്കും ഇനിയും തിരിച്ചറിയരുത്... ജോസല്ല.... ഇനി ഈ ജോസേ അല്ല... ആ വലിയ ചിന്തയിലെ, വലിയ സ്വപ്നത്തിന്റെ ജോസല്ല.... ഒന്നുമല്ലാത്ത, ഒന്നുമാകാത്ത, ഭൂമിയ്ക്ക് ഭാരമായ ജോസ്.... നടന്ന് പോയി... ഉള്ളിലെ ഭയവും, വിറച്ച ബലമില്ലാത്ത കാൽമുട്ടുകളും കൂട്ടിയിടിച്ചു.. വലിയവായിൽ കരഞ്ഞു, തേങ്ങി.. എൻ്റെ ദൈവമേ .. എൻ്റെ ദൈവമേ ... എന്തിനെന്നേ കൈവിട്ടു... എന്ന ദൈവത്തോടുള്ള മഹാ പാപിയുടെ അലർച്ച ആ ഇരുട്ടിൽ നിലച്ചു...  

ജോസേട്ടൻ

നാട്ടുകാർക്ക് ജോസേട്ടൻ ഒരു ജോസാ... പാവപ്പെട്ടവൻ .. അല്ലെങ്കിൽ മഹാ ക്രൂരൻ  എന്നൊക്കെയായിരിക്കും പറയാൻ ആഗ്രഹം. ഒത്തിരി നാളുകൾക്കു മുൻപ് ജീവിക്...