നിങ്ങൾ വിചാരിക്കും വെറുതെ ഒരു യാത്രയോ എന്ന്.. അത് തന്നെയാ ... എങ്ങോട്ട് പോകണം എന്ന തീരെ ലക്ഷ്യമില്ലാതിരിയുന്നപ്പോൾ ഒരു യാത്ര.. നീ വാ ഒന്ന് കൂടെ .. എനിക്കൊരു കൂട്ടിന്... വെറുതെ വിളിച്ചതാണോ എന്നറിയില്ല.. ഒരാഴ്ച്ച അങ്ങ് പോയി കിട്ടുമല്ലോ എന്നു കരുതി തീവണ്ടിയ്ക്ക് ബുക്ക് ചെയ്തു... ഒരാഴ്ച്ച കൂടിയുണ്ട് യാത്രയ്ക്ക്... അതിന് എന്ത് വേണം, എങ്ങനെ ആയിരിക്കണം എന്നൊന്നും ഒരു ചിന്തയില്ല.. ഓരോ ദിവസം കലണ്ടറിൽ കുറച്ചു കൊണ്ടിരുന്നു... ആ ദിവസം വന്നു എന്തൊക്കയോ തുണികൾ ഒരു ബാഗിൽ എടുത്തു... തീവണ്ടി എപ്പോൾ അങ്ങ് എത്തുമെന്നോ.. എപ്പോൾ അത് റെയിവേ സ്റ്റേഷനിൽ എത്തുമെന്നോ നിച്ഛയമില്ല എങ്കിലും ടിക്കറ്റിൽ ഉള്ള സമയത്തിന് മുൻപേ ചെല്ലണം, ഏതു പ്ലാറ്റ്ഫോമിൽ എത്തുമെന്നും അറിയില്ല... യാത്ര തുടങ്ങിയപ്പോൾ ഒരു ഓട്ടോയിൽ പോകാനുള്ള സാധനങ്ങൾ ഉണ്ട്, അവിടെ ചെല്ലുപോൾ കൊച്ചുമോൾക്ക് വേണ്ടുന്ന കൊതി പറഞ്ഞ ഐറ്റംസ്, മകൾക്കു പൊതിഞ്ഞു കെട്ടിയ നാരങ്ങാചോറ് മുതലുള്ള കാര്യങ്ങൾ, മരുമോൾക്കുള്ള പലവ്യജ്ഞനങ്ങൾ ഇത്തിരി കൂടുതൽ, അവിടെ കിട്ടുമെങ്കിലും രണ്ടാളില്ലേ എന്ന് പറഞ്ഞു എടുത്തതാകാം.. പിന്നെ കുറെ തുണികൾ, ഓരോന്നും ഓരോ ഷോപ്പർ സഞ്ചികളിലാ... ആകെപ്പെട്ടു... ഓട്ടോക്കാരൻ അവർക്കു സ്റ്റേഷനിൽ കേറാൻ പറ്റുന്നിടം വരെയാക്കി .. ഒരോന്നും താഴേക്ക് നീക്കി വച്ച്.... കൂലിയും വാങ്ങി വസൂലായി.... (വലിഞ്ഞു എന്ന് വേണം പറയാൻ) വരുന്ന വഴിയിൽ അതിനു സുഖിപ്പിച്ചും, ചെറു ചായയും, കടിയും ഒക്കെ കൊടുത്തു മയക്കി എടുത്തതാണ്, എങ്കിലും കൊക്ക് എത്ര കുളം കണ്ടതാ .. അയാൾ വസൂലായി... പാർക്കിംഗ് ചാർജ്ജും പെറ്റിയും പറഞ്ഞു.... കൈയിലും, മുതുകിലും രണ്ടും മൂന്നും എടുത്തു നോട്ടീസ് ബോർഡിൽ തീവണ്ടി വരുന്ന പ്ലാറ്റ് ഫോം നോക്കി..മൂന്നിൽ വരുന്നു.. ആശ്വാസം... പോർട്ടറെ വിളിച്ചാൽ കൊള്ളാം... പോർട്ടർമാർ വലിയ കെട്ടുകളിലും ആളുകളുടെ ഗെറ്റ് അപ്പിലുമാ നോട്ടം.. ഒരു പരുവത്തിൽ എത്തിപ്പെട്ടു. .... അവിടെ ചെന്ന് ഇരിപ്പു ഉറപ്പിച്ചു... കുറെ നേരം അവിടം കൗതുകം ആയി.. പലരും വരുന്നു പോകുന്നു,, യാത്രയാക്കുന്നവർ... സ്വികരിക്കുന്നവർ.. വിങ്ങി പൊട്ടി യാത്രാ പറയുന്നവർ.. ചിലരുടെ അത് നാടകം തന്നെയാ... അതൊക്കെ കണ്ടു അങ്ങനെ പോയി... പോകാനുള്ള വണ്ടിയുടെ അനക്കവും ഇല്ല .. ആവിയും ഇല്ല.. ആരോടു ചോദിക്കും... ഇനി സ്റ്റേഷൻ മാസ്റ്ററുടെ അവിടെ പോയി ചോദിച്ചു വരാൻ നോക്കിയാൽ.. പെട്ടിയും പ്രമാണവും ആരെങ്കിലും കൊണ്ടുപോകും, അടുത്ത് വരുന്നവരെ കാണുമ്പോൾ തന്നെ കള്ളൻ എന്ന ചിന്തയും അലട്ടുന്നുണ്ട്... ഉടൻ നമ്മുടെ തീവണ്ടിയുടെ നമ്പറും കാര്യങ്ങളും വിളിച്ചു പറയുന്നു... പിന്നെ ഒരു വാക്കും കൂടി... ആറാമത്തെ പ്ലാറ്റ് ഫോമിലേക്ക് എത്തിച്ചേരുമെന്ന് പ്രതിക്ഷിക്കുന്നു. പ്രതിക്ഷ കൊള്ളാമെങ്കിലും ...... ഇതൊക്കെ എടുത്തോണ്ട് ഉള്ള കടക്കൽ അത്ര ശുഭകരമല്ല.... ഇവിടെ തന്നെ വന്നു പെട്ട പാട് ...... ഒരു വിളിച്ചു പറച്ചിലും കൂടി യാകട്ടെ എന്ന് പറഞ്ഞു അവിടെത്തന്നെ ആധിയോടെ ഇരുന്നു... ദൈവവിചാരം കൂട്ടി... മൂന്നിലേക്കു തന്നെ എത്തിക്കണേ എന്ന ചിന്തയും പിടിവാശിയും ഉണ്ട്.... ഉടനെ പല ഭാഷകളിൽ പ്രേതിക്ഷയുടെ വിളിച്ചു പറച്ചിൽ വന്നു.... കൃപായാം... വന്നു.... നമ്മുടെ വണ്ടി മൂനിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്.... അങ്ങോട്ട് പോയവരെല്ലാം തിരിച്ചു വരിക്കേറ്റി ഓടി വശം കെട്ടു മുറു മുറുത്തു വരുന്നു... ഞങ്ങൾ ആദ്യം തന്നെ വന്നതിന്റെ ക്ഷീണം മാറിയിട്ടില്ല... അന്നേരം അവരുടെ കാര്യം പറയണ്ടല്ലോ.... ഇനിയും ബോഗി കൂടി നമ്മുടെ മുൻപിൽ ദൈവം നിർത്തിക്കണം... പല ഷോപ്പാറുകൾ എടുത്തു സീറ്റിൽ ഇരിക്കുക അത്ര എളുപ്പം അല്ല... ഒരുപറ്റം ആൾക്കാരും ഇടിച്ചു കേറാൻ നിൽപ്പുണ്ട് താനും, കൈയൂക്കുള്ളവർ കാര്യക്കാർ ആണല്ലോ എല്ലായിടത്തും... അല്പനേരത്തിനുള്ളിൽ എത്തിച്ചേരുമെന്ന ഉറപ്പിച്ച വിളിച്ചു പറച്ചിലും എത്തി... ആധിയും വ്യാധിയും കൂടി... എങ്ങനെ എങ്കിലും എല്ലാം അകത്താക്കണം ... പിന്നെ ഒരു സംശയം ഈ നിൽക്കുന്നവരെല്ലാം എങ്ങനെ ഇതിൽ ഈ രണ്ടു മിനിറ്റിൽ കേറി കൂടും... ആൾക്കാരേക്കാൾ സാധനങ്ങളായ സാധനങ്ങൾ ... കുഴക്കുന്ന മട്ടാ... വലിയ തീവണ്ടി യാത്രാ അത്ര വശവും ഇല്ല.... ഇനി ചിന്തിക്കണ്ടാ .. എല്ലാം കൊണ്ട് കേറിപ്പറ്റണം... കൂടുതലൊന്നും ആലോചിക്കണ്ടാ... തീവണ്ടി നല്ല ശബ്ദത്തോടെ ഉരുണ്ടു നിന്നില്കും മുൻപേ മിക്കവരും കേറിപ്പറ്റി... ഭൂരിഭാഗം പേരും ഉള്ളിൽ എത്തി... ഭാഗ്യം തിരക്ക് കുറഞ്ഞു... രണ്ടു മൂന്നുപേര് ഞങ്ങളെയും അകത്താക്കി തന്നു.... ഇനി സീറ്റ് നമ്പർ നോക്കിയെടുക്കുക അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് നോക്കാൻ കഴിയാത്ത രീതിയിൽ അവിടെ തിരക്കും... രണ്ടു വണ്ടി കെട്ടും ഭാണ്ഡങ്ങളും ... എല്ലാരും അവരവരുടെ സീറ്റു കണ്ടു പിടിച്ചു വന്നു സാധനങ്ങൾ എത്തിക്കാൻ പാടു പ്പെടുന്നു. അടുത്ത സ്റ്റേഷൻ വരും മുൻപ് നമ്മളും സീറ്റ് കണ്ടെത്തി എല്ലാം അടിയിൽ ഉറപ്പിക്കണം... ഞങ്ങളുടെ പരിചയ കുറവ് പലർക്കും മനസിലായി... ഒരു പാവം മനുഷ്യൻ ചോദിച്ചു ഏതാ സീറ്റ് നമ്പർ? 56 എൽ, 56 എം. അടുത്താ .. ഞാൻ സഹായിക്കാം.... അയാൾ കൂട്ടിക്കൊണ്ടു പോയിരുത്തി .. അതിനു മുൻപേ ചിലർ സ്ഥാനം പിടിച്ചെങ്കിലും ആ മനുഷ്യന്റെ ഹിന്ദിയും വർത്തമാനവും നമ്മുക്ക് സീറ്റ് സ്ഥിരപ്പെടുത്തി... ഇനി രണ്ടു ദിവസം യാത്രാ... പൊതുവെ ആൾ തുറക്കാനാണ്... എല്ലാരും അപരിചിതർ... പലരെയും അന്യ ഗ്രഹ ജീവികളായി തോന്നി... കൂടുതൽ പേരും സ്വാർത്ഥർ ... നീണ്ടു നിവർന്നു നന്നായി കിടന്നുറങ്ങണം ... സമയത്തു ഭക്ഷണം കഴിക്കണം... സമയത്തു ബാത്തു റൂമിൽ പോകണം... അവർ സ്ഥിര യാത്രക്കാർ ആയിരിക്കണം .... ഇതെല്ലം വച്ചിട്ട് ആരെങ്കിലും എടുത്തോണ്ട് പോകുമോ വല്ലോം, ഇരുന്നിട്ട് എഴുനേൽക്കാനും വയ്യാ... യാത്ര മുരടിപ്പ് തന്നെ... ഉള്ളില്ലേ മണവും അത്ര സുഖവും ഇല്ല.... അങ്ങ് വരെ കഴിക്കാൻ ഉള്ളതെല്ലാം കൈയിൽ കൊണ്ട് വന്നിട്ടുണ്ട്... എങ്ങനെ കഴിക്കും ഒരു പിടിയുമില്ല.. പല സ്റ്റേഷനുകൾ നിർത്തികടന്നു പോയി.. ഓരോസ്റ്റേഷനിലും ചരക്കു ലോറികൾ വന്നു പോകുന്നപോലെ.... ആകെ അലോസരപ്പെടുത്തുന്ന കാഴ്ച്ചകൾ .. ആൾകൂട്ടത്തിൽ തനിയെ എന്ന ചിന്തകൾ ..... അപ്പുറവും ഇപ്പുറവും ഇരിക്കുന്നവർ പോലും മുഖത്തോടു മുഖം പ്പോലും നോക്കുന്നില്ല... അന്യർ മാത്രം... ഫോൺ വിളികൾ പലഭാക്ഷയിൽ മാത്രമാണ് കൂടുതൽ... ചായ.. കാപ്പി... ഉള്‌ന്നു വടേ... ഈ വിളികൾക്ക് സ്നേഹവും കരുതലും തോന്നിത്തുടങ്ങി... കാപ്പിയുടെ മണത്തിനു സുഗന്ധവും രുചിയും തോന്നി... കാപ്പി കൂടുതൽ ഗ്യാസ് ഉണ്ടാക്കും ഏങ്കിലും യാത്രയ്ക്ക് ഒരു മണവും രുചിയും ആകട്ടെ... ആ കാപ്പി യാത്രയ്ക്ക് ഒരു മണവും രുചിയും നൽകിത്തുടങ്ങി... കാപ്പിക്കാരുടെ വരവും പോക്കും തമ്മിൽ അടുപ്പം നൽകിത്തുടങ്ങി.. ചില്ലറകൾ അങ്ങോട്ടും ഇങ്ങോട്ടും വിടവുകൾ നികത്തി തുടങ്ങി.. നാടെവിടെ വീടെവിടെ എന്നി ചോദ്യങ്ങൾക്ക് വഴി തെളിച്ചു... പിന്നെ വീട്ടുകാരെ കുറിച്ചായി.... അച്ചാറുകളുടെ കഥകളായി... അത് തുറന്നു അതിൻ്റെ മണമായി... പങ്കു വയ്ക്കലുകളുടെ നേരങ്ങളായി.. അതിനിടയിൽ ആരാണെന്ന പരിചയപ്പെടുത്തലുകൾ ... അതിനിടയിലായി ചിന്തിപ്പിച്ചതും കോർത്തിണക്കിയതുമായ ഒരു വിലമതിയ്‌ക്കാത്തതുമായ വാക്ക് കിട്ടി ഇതെന്റെ 'മകനാണ്'.. മറ്റുള്ളവർക്ക് ആ വാക്ക് കേട്ടു പോകുന്ന വാക്കാണെങ്കിലും .. അതിനു കൊടുത്ത അർത്ഥവും അതിനുള്ളിലെ വിലയും ഇപ്പോഴും ഓർക്കെടുക്കാൻ കഴിയാതെപോയി.. അതാണ് സത്യം... മകനാക്കിയെടുക്കുന്ന, അതിൽ പൊതിയുന്ന സ്നേഹം... ട്രെയിനിന് രാതിയിൽ വേഗം കൂടി, അതുപോലെ യാത്രയുടെ ദൂരവും കുറഞ്ഞു.. തമ്മിൽ കണ്ടവർ തമ്മിൽ പിരിഞ്ഞു തുടണ്ടി.... അടുത്ത സ്റ്റേഷനിൽ ഞങ്ങളും ഇറങ്ങണം.. അവിടെ എത്തുമ്പോൾ..... എങ്ങനെയെന്നുള്ള അടുത്ത വിചാരം ... നന്നേ ആകുലപ്പെടുത്തി...
എല്ലാവരും കൂടി അടുത്ത സ്റ്റേഷനിൽ ഇറക്കി... വീട്ടുകാരെല്ലാം ഉണ്ട് കുറെ വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കുന്നു... കൂടെ ആൾകൂട്ടത്തിൽ വീണ്ടും ഒരാളായി... എന്ന തോന്നൽ ... ഓട്ടോ വിളിക്കുന്നു.. വീട് പറ്റുന്നു ... എല്ലാം എളുപ്പമായി.. പക്ഷെ ഒരു അകൽച്ച... എന്തിനു കൂട്ടിന് വന്നു എന്ന തോന്നൽ... അവർ ആയി അവരുടെ പാടായി... കുറെ വീട്ടുകാര്യവും, വിശേഷങ്ങളും , അടക്കം പറച്ചിലും പൊട്ടിച്ചിരികളും.. അടക്കി വയ്ക്കലും അങ്ങനെ പോകുന്നു