നാട്ടുകാർക്ക് ജോസേട്ടൻ ഒരു ജോസാ... പാവപ്പെട്ടവൻ .. അല്ലെങ്കിൽ മഹാ ക്രൂരൻ എന്നൊക്കെയായിരിക്കും പറയാൻ ആഗ്രഹം. ഒത്തിരി നാളുകൾക്കു മുൻപ് ജീവിക്കണം അല്ലെങ്കിൽ ജീവിച്ചു കാണിക്കണം എന്നൊക്കെ പറഞ്ഞു ബലം നൽകിയത് ഈ ജോസേട്ടൻ ആണ്.. എന്നിട്ടെന്തേ ഈ ജോസേട്ടൻ ജീവിതത്തിൽ പരാജയപ്പെട്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല.. അറിയാത്ത പണിയില്ല... ആരെയും കണ്ണടച്ചു സഹായിക്കും... ജീവൻ പ്പോലും കളഞ്ഞു നടക്കും... അത് ആയിരിക്കും കടുത്ത പരാജയത്തിനും കാരണം... ആരുടേയും ജീവിതത്തിൽ ഒരിത്തിരി വെളിച്ചം ... ഒരു കനൽ പാകാതെ പോകില്ലാ... സ്വന്തം ജീവിതത്തെ അമിതമായി സ്നേഹിച്ചു... വിശ്വസിച്ചു... അതിൽ പരാജയപ്പെട്ടു.. വരച്ചു ക്കൂട്ടിയ വരകൾ ചേർന്നില്ല. ഓരോ വരകളും ഒരുപാട് പ്രതിക്ഷയുടെ ..സ്വപ്നങ്ങളുടെ .. വർണ്ണങ്ങളുടെ ... ലാളനകളുടെ ആകെതുകയായിരുന്നു.... ആ വരകൾക്ക് ചിറകുകൾ ഏറെയായിരുന്നു... പക്ഷെ ആ വരകൾക്ക് വർണ്ണങ്ങൾ വിരിയിക്കുവാൻ കഴിയാതെ പോയി... ആരെയും ഏതു നേരവും ചേർത്തണയ്ക്കുന്ന ജോസിന് സ്വന്തം ജീവിതത്തോണി കരയ്ക്കടുപ്പിക്കാൻ ഒരുപാട് ഓളങ്ങളും, കൊടുംകാറ്റുകളും, തിരമാലകളും... വരിഞ്ഞു കെട്ടിയ ബന്ധനകളും ആയി.... ഓടി ഒളിക്കാൻ ഒരുപാട് നോക്കി... ഓടി തളർന്ന, തളർത്തുന്നപ്പോലെ കുറെ എന്തോ... പിന്നാലെ ... തലയ്ക്കു എടുക്കാൻ കഴിയാത്തപ്പോലെ, നടന്നാൽ നടന്നടുക്കാൻ കഴിയാത്ത ...തീരത്തണയാൻ കഴിയാത്ത എന്തോ ഒന്നുപോലെ... ഒരുപാട് നെയ്‌തു കൂട്ടിയ വലിയ കുടുംബ സ്വപ്‌നങ്ങൾ ആകെ ജീവിതത്തിൽ വിലങ്ങു തടികൾ മാത്രമെന്ന് തോന്നി... തോന്നലുകൾ എന്ന് പറഞ്ഞു മാറാൻ കഴിയുമോ.... രാത്രിയുടെ യാമങ്ങൾ അതിയായ ചിന്തകൾ.. ഭ്രാന്തുപിടിപ്പിക്കുന്ന നൊമ്പര ചിന്തകൾ. അല്ല ഭ്രമരം... തന്നെ താൻ അല്ലാതാക്കുന്ന ... ഏതോ ചുഴിയിൽപ്പെട്ടപോലെ.. കരകയറാൻ പറ്റാത്തപോലെ.. അല്ല കരകയറാൻ നോക്കിയ കരകളിലൊക്കെ കയറിപിടിച്ചിടത്തൊക്കെ കൈ ചവിട്ടിയരച്ചു വീണ്ടു ചുഴിയിലേക്കു താഴ്ത്തുന്ന .. താഴുന്നപ്പോലെ... കൂടെയുള്ളവർ എവിടൊക്കെയോ വല്ലാതെ നോക്കുന്നപ്പോലെ.. മഹാ ക്രൂരൻ എന്ന ചിന്തയുള്ള കണ്ണുകൾ പ്പോലെ.. എവിടെ ഓടിയൊളിക്കും... ഒരുപാട് ചിന്തിച്ചു കൂട്ടിയ ചിന്തകൾ എങ്ങും എത്തിയില്ല എന്നല്ല.... അവിടുന്നെല്ലാം വകഞ്ഞെടുത്തു കളഞ്ഞ കാര്യങ്ങൾ... വട്ടനായി മാറി... മാറി കഴിച്ച മരുന്നുകൾ കൂടുതൽ മന്ദത തന്നന്നെങ്കിലും സ്വപ്ന ചിറകുകൾ മായാതെ... ഇന്നല്ലെങ്കിൽ നാളെ ലക്ഷ്യം നൽകുമെന്നു കരുതിയെങ്കിലും ? കൂടെ നിർത്തേണ്ടവർ... കാർക്കിച്ചു മാറ്റി നിർത്തിയതും.. പുഴുത്ത പട്ടിയെപ്പോലെ കാണണ്ടാ ... പോയി തുലഞ്ഞുടെ എന്ന വേണ്ടപ്പെട്ടവരുടെ ആക്രോശങ്ങളും വീണ്ടും വീണ്ടും താളം തെറ്റിച്ചു... എല്ലാത്തിനും ഒരു തിരിച്ചു വരവ് ജോസേട്ടൻ ഉള്ളിൽ കോരിയിട്ടു... മനസിനെ പിടിച്ചാൽ കിട്ടാത്തപ്പോൾ ചെയ്തുപോയയത് വലിയ അപരാതങ്ങൾ ആണെന്ന് ജോസേട്ടന് കനൽ പ്പോലെയുമുണ്ട് .. കുമിഞ്ഞു നീറുന്ന ഉമിത്തീ തന്നെയായിരുന്നു അത് .... ഒരിടം വരെപ്പോണമെന്നു പറഞ്ഞു പോയത് കൂട്ടുകാരനോട്, കരഞ്ഞു തളർന്ന് കാണേണ്ടവർ അവസാനം കണ്ട് യാത്ര പറഞ്ഞത്... ... കൂരിരുട്ടിന്റെയും, നിഴൽപ്പോലെ കൂടെയുള്ള കടുത്ത നിരാശയുടെയും.. കാണാമറയത്തേക്കാണ്... കൂരിരുട്ടിൽ അലറി കരഞ്ഞതും .... കോർത്ത് കൂട്ടാൻ കഴിയാത്ത സ്വപ്‌നങ്ങൾ എല്ലാം ... അമിത ചിന്തകളും വീണ്ടും വീണ്ടും താളം തെറ്റിച്ചു... തൻ്റെ കൈയിൽ മനസിനെ ഒതുക്കാൻ കഴിയാതെ .. ആർക്കും ഇനിയും തിരിച്ചറിയരുത്... ജോസല്ല.... ഇനി ഈ ജോസേ അല്ല... ആ വലിയ ചിന്തയിലെ, വലിയ സ്വപ്നത്തിന്റെ ജോസല്ല.... ഒന്നുമല്ലാത്ത, ഒന്നുമാകാത്ത, ഭൂമിയ്ക്ക് ഭാരമായ ജോസ്.... നടന്ന് പോയി... ഉള്ളിലെ ഭയവും, വിറച്ച ബലമില്ലാത്ത കാൽമുട്ടുകളും കൂട്ടിയിടിച്ചു.. വലിയവായിൽ കരഞ്ഞു, തേങ്ങി.. എൻ്റെ ദൈവമേ .. എൻ്റെ ദൈവമേ ... എന്തിനെന്നേ കൈവിട്ടു... എന്ന ദൈവത്തോടുള്ള മഹാ പാപിയുടെ അലർച്ച ആ ഇരുട്ടിൽ നിലച്ചു...
Dominic Kavaratt
Wednesday, 22 October 2025
Friday, 31 January 2025
അപ്പനെന്ന സത്യം
അപ്പനെന്ന സത്യം ആർക്കും ഇഷ്ടപെടില്ല.. വാശിക്കാരൻ.. റൊമാന്റിക്കല്ലാത്തവൻ..... ഗുണമില്ലാത്തവൻ... പിന്നെ ചിന്തിക്കുന്നതിനപ്പുറം ചില പേരുകൾ.. മറ്റുള്ളവരെക്കൊണ്ട് ഒന്നിന്നും കൊള്ളില്ലാത്തവൻ.. പുച്ഛം നിറഞ്ഞ ആക്ഷേപിക്കാൻ അവസരം കൊടുക്കുന്നതും.. അതിനെ ന്യായികരിക്കാൻ നോക്കുന്നവരും കുറവില്ല.. ഇതൊക്കെ കേട്ട് തകരുമ്പോളും അതിനപ്പുറം ഉള്ള കർത്യവ്യം.. ഓർക്കുമ്പോൾ അതൊന്നും വകവെയ്ക്കാറില്ല... ഒന്നും സ്വൊന്തമായി വേണ്ടാ.. അതിലുപരി ഉള്ളതിൽ ജീവിതം മാറ്റിവച്ചു.. പൊതു സാഹചര്യം കൂടുതൽ ഉപയോഗിച്ച് ആഡംബരമൊക്കെ അഴിച്ചുവച്ചു ഒന്നും അറിയാത്തവനെപ്പോലെ ഒഴിഞ്ഞു മാറി ജീവിക്കുന്ന ജീവി എന്നുവേണമെങ്കിൽ വിളിക്കാം... അതാണ് സത്യം.. പോട്ടെ.. മുൻപിൽ കണ്ട.. കാണുന്ന ആ അച്ചനെ ഒന്ന് വരച്ചു കാട്ടട്ടെ... തിരക്കുള്ള ബസിൽ അള്ളി പിടിച്ചു യാത്ര ചെയ്യുന്ന നിത്യ സഞ്ചാരി.. കളർ മങ്ങിയ വസ്ത്രങ്ങൾ.. നിറം മാറിയ ചെരുപ്പുകൾ.. പലപ്പോഴും വസ്ത്രങ്ങൾ ഉപയോഗം കൊണ്ടു വലിഞ്ഞു സൈസ് മാറിയത്... നിത്യവും കൊണ്ടു നടക്കുന്ന ഒരു സഞ്ചി.. കാതുകളിൽ ഒരുപാട് തുന്നലുകൾ.. കൈപിടിയിൽ ഇന്സുലേഷൻ ടേപ്പ് ചുറ്റിയത്.. ഒരു പുതിയ ബാഗ് വാങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. കുറച്ചൂടെ ഓടുന്നെങ്കിൽ ഓടട്ടെ എന്ന വിചാരം വസ്ത്രത്തിലും, ചെരുപ്പിലും, സഞ്ചിയിലും. ഭക്ഷണത്തിലും.. .. മുഖത്തും, എന്നുവേണ്ട.. എല്ലായിടത്തും ഉണ്ട്... അങ്ങേ അറ്റം നന്നാവട്ടെ എന്ന് തന്നെയാ ചിന്ത.. കുടുംബം നന്മനിറയട്ടെ... . എന്നു മാത്രം പ്രാർത്ഥന... ഈശ്വരൻ തള്ളില്ല എന്ന അമിത വിശ്വാസം...
Friday, 24 January 2025
കിഴവന്റെ കിനാവുകൾ
കിഴവൻ എന്നു കേട്ടപ്പോൾ വലിയ പ്രായക്കാരൻ എന്നു ചിന്തിച്ചിച്ചിട്ടുണ്ടാകും.. സാമാന്യം വലിയ നിലയിൽ നഗരമദ്ധ്യേ ജീവിച്ചയാളാണ് ഈ കിഴവൻ എന്നയാൾ.. സുന്ദരിയായ ഭാര്യ... ഇപ്പോളും അതുണ്ടെങ്കിൽ അൽപ്പം നേരത്തെയുള്ള ചിത്രം ഊഹിക്കാവുന്നതേ ഉള്ളൂ... മെച്ചമായ ജോലി.. അതുപോലെ നല്ല ജീവിതനിലവാരം.. രണ്ടാൺമക്കൾ മൂത്തവൻ നന്നായി അധ്വാനിച്ചു പഠിച്ചു നല്ല ജോലിക്ക് കേറി കൂടെയുള്ള പെൺ സുഹൃത്തിനെ പങ്കാളിയാക്കി നഗരത്തിൽ തന്നെ മാറി താമസിക്കുന്നു.. നഗരജീവിതം അറിയാമല്ലോ ജോലി അതുകഴിഞ്ഞു ജീവിത ആസ്വാദനം... ചിലപ്പോൾ അപ്പനമ്മയെപ്പോലും ജീവിതതിരക്കിൽ വിട്ടുപോയേക്കാം... സ്ഥിതി അതല്ലേ... അവന്റെ ജീവിതം അങ്ങനെ.. ഇളയവൻ അവനെക്കാൾ മിടുക്കൻ... പഠനത്തിൽ ഉഴപ്പി... കൂട്ടുകെട്ടുകൾ മറ്റു മേഖലകളിലേക്കും വഴിതിരിച്ചു വിട്ടു.. അവൻ അമ്മയപ്പന്റെ കൂടെ ഒരു പോളപോലെ പരതിയുണ്ടെങ്കിലും... ഒരു ഇത്തിൾ കണിപ്പോലെയാണ്.. എല്ലാത്തിനും പണം കൊടുത്തിരിക്കണം... അൽപ്പം ലഹരിക്കും ആൾ അടിമയായിപോയി.. അപ്പനമ്മമാർക്ക് അവൻ കൂടെ ഉണ്ടെങ്കിൽ തന്നെയും പേടിയും ഭയവും അവനിൽ ഉണ്ട്.. പണം ചോദിച്ചു കഴിഞ്ഞു കൊടുത്തില്ലെങ്കിൽ അവൻ ഒരു പിശാച് പ്പോലെ ആയി തുടങ്ങി... ഇളയവന്റെ രീതിയിൽ ആ അമ്മ തളർന്നു... അതിൽ നിന്നും ഒരു മാനസിക അസ്വസ്ഥതയുള്ളവളായി മാറിതുടങ്ങി... അതിനിടയിൽ പ്രായം പിടിച്ചിടത്തു കിട്ടാത്ത പ്പോലെ അപ്പനിൽ നരയും.. ജീവിതം തന്നെ കൈവിട്ട ഞാണിൽമേൽ കളിപ്പോലെ തോന്നിതുടങ്ങിയിട്ട് കുറെ നാളായി... കിടപ്പാടം വിറ്റു വാടകയ്ക്കിറങ്ങിയ വേദനയും വല്ലാതെ ജീവിതത്തെ തീർത്തും ശപിച്ചു തുടങ്ങി... ആര് പിഴച്ചു എന്നു വിധി ആർക്കും പറയാൻ വയ്യ... ഇനി ചിന്തിച്ചിട്ട് കാര്യമില്ല... നഗരം വിട്ട് ചെറിയ വാടകയ്ക്ക് വീട് എടുത്തു മാറി ഒരു ജോലിക്ക് കേറണം... അല്ലാതെ മാർഗ്ഗമില്ല.... അങ്ങനെ അതും തരപ്പെടുത്തി... ചെറിയ ചിലവിൽ കിഴവന്റെ കിനാവുകൾ തുടങ്ങി... ഒരുഭാഗത്തു തകർച്ചയുടെ നേരിപ്പോടുകൾ... മറുപ്പുറത്തു ജീവിച്ചു പോകാനുള്ള സാഹസം... കൂടെഉള്ളവർ കിഴവനെ പുകഴ്ത്തി പറയും ചെറുപ്പം.. ചുറു ചുറുക്ക്.. സിനിമാ നടികൾ പോലും നോക്കുന്ന സൗന്ദര്യം... അതിൽ കിഴവൻ മയങ്ങി.. മുഖം മിനുക്കാനും, മുടി കറുപ്പിക്കാനും തുടങ്ങി.. പാൻസ് വീണ്ടും ഇടാനും കുട്ടപ്പനായി ജോലിക്ക് പോകാനും... സിനിമലോകം പോലെ ചിന്തിച്ചു തുടങ്ങി... പല സിനിമ നടിമാരുടെ കൂടെ അഭിനയിക്കുന്ന... പണക്കാരൻ ആകുന്ന സ്വോപ്നം കണ്ടുതുടങ്ങി... വീട്ടിലുള്ളവർക്ക് പരിഗണന മാറി അവഗണന തുടങ്ങി... കിനാവുകൾ അദ്ദേഹത്തെയും ഓരോ മാസ്മരിക ലോകത്തേക്ക് മാറ്റികൊണ്ടിരുന്നു.. നഗരത്തിലാണ് നടിമാരും സിനിമയും കൂടുതൽ എന്നു ചിന്തിച്ചു നഗരത്തിലേക്കു വീണ്ടും കൊണ്ടുപോയി... ആ കിഴവനെ പിന്നെ കണ്ടിട്ടില്ല... പല സിനിമ പോസ്റ്ററുകളിലും തിരഞ്ഞു... കണ്ടില്ല.. പരിതാപകരമായ ജീവിതം നഗരത്തിലെവിടെയോ നയിക്കുന്നുണ്ടാകും... (തുടരും...)
Saturday, 21 September 2024
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്തിന്റെയും നേർ കാഴ്ച്ച ആണ്.. മിക്കവരുടെയും ജീവിതത്തിൽ വിശേഷദിനങ്ങളിൽ പലതും ജീവിതം മാറി മറിഞ്ഞതിന്റെ.. ജീവിതം വഴി മാറിയതും... ജീവിതത്തിൽ ഒരിക്കലും പോകില്ല എന്ന് കരുതിയവരുടെയും ഇല്ലാതാക്കൽ തന്നെയുണ്ടായിട്ടുണ്ട്... കൂടെ കളിച്ചവർ ചുഴിയിൽപെട്ടിട്ടുണ്ട്... ഒരുപാത്രത്തിൽ ഉണ്ടവർ ഉന്നം വച്ച് ഒതുക്കിയിട്ടുണ്ട്.... നേർക്കാഴ്ചകൾക്ക് ഇരുട്ട്യേകിവരും കുറവല്ല... ഒരു കനൽ വാക്കുകൊണ്ട് കുരാകൂരിരുട്ടിൽ പതിച്ചവരും കുറവല്ല.. ജീവിതം വഴി നിനച്ചിരിക്കാത്ത നാഴികയിൽ അറ്റ്പോയതും... പോക്കിയവരും കുറവല്ല... ജീവിതത്തിൽ അതൊരു നേരമ്പോക്കാക്കിവരും കുറവല്ല... അവരെയും കാലം കാത്തിരിപ്പുണ്ട്... നിലച്ചു പോയ വഴിയിൽ പതറിയവഴികളും ഏറെ അകലെയല്ല... തീർന്നു പോയ വഴിയിൽ കൂട്ടിമുട്ടിക്കാൻ കഴിയാതെ പോയ വഴി പിരിഞ്ഞ വഴികൾ ഇപ്പോഴും ഇരുൾ മൂടി കൂടെയുണ്ട്... ഇരുൾ മൂടി ഇരുട്ടിൽ നടന്നപ്പോൾ 'ആരോ' അതല്ല കരുതുന്നവൻ കൂടെ നിർത്തി... കാലുറയ്ക്കാതെ തളർന്നപ്പോൾ ചേർത്ത് നിർത്തിയ കരം ദൈവമാണെന്ന സത്യം മറന്നിട്ടില്ല... ചേക്കേറാൻ എളുപ്പമുള്ള കൈവഴികൾ ഒരുപാടുണ്ടായിരുന്നു... തന്നെ വിഴുങ്ങിയ വിശപ്പാമ്പുകൾ വീണ്ടും കൂടെ ഉണ്ടെന്ന തിരിച്ചറിവ് ഉറക്കം കെടുത്തിയിരുന്നു... അപ്പോഴും അവശേഷിക്കുന്ന ചോദ്യം ആർക്കു വേണ്ടി ഇങ്ങനെ മറ്റൊരാളുടെ ജീവിതം തകർക്കണം... ഇതിൽ നിന്നും കിട്ടുന്ന മനോസുഖം എന്നുവരെ... അഴിഞ്ഞു വീണ, അല്ല അടർത്തി വീഴ്ത്തിയ ജീവിതവേഷം ഇപ്പോളും ഉൾകോണിൽ ചേർത്ത് പിടിച്ചു വേച്ചു വേച്ചു നടക്കാം.. അതാർക്കും ഇനി വലിച്ചു കീറാൻ കൊടുക്കില്ല.... എങ്കിലും ഒഴിഞ്ഞു മാറിയുള്ള ഒറ്റപ്പെടൽ ഒരു കനൽ ജീവിതമാണ്... നടന്നു പോകുന്ന യാന്ത്രിക വഴിയും നിഴൽപ്പോലെ കൂടെയുള്ള വിങ്ങല്ലുള്ള ജീവിച്ചു തുടങ്ങാത്ത അടക്കിവച്ച സ്വപ്നവും... ഓണകാലം കൂടെ പഠിച്ചവനെ കാണാൻ പോയതിൽ പിഴവ് മറ്റുള്ളവർ കണ്ടു ചേർത്ത് വായിച്ചിട്ടുണ്ടാകാം അവൻ ആഭാസൻ... പിഴച്ചവൻ... പിഴപ്പിച്ചവൻ... ആരെ...? ആരെയോ... അങ്ങനെ കേറ്റികൊടുത്താൽ ഏൽക്കും... നന്നായി ഏറ്റു.... ഏൽപ്പിച്ചു... ഒടുവിലെ ഓർമ്മകൾ നൽകിയ ഓണം... മറക്കാൻ കൊതിക്കുന്ന ആ ഒടുവിലെ ഓണം... ഒരു ദിവസംപ്പോലും മറക്കാത്ത ഓണം.. ഒരു നാൾ പ്പോലും ഒന്ന് മിണ്ടിയിട്ടില്ലാത്തവർ വിധിഎഴുതിയ... അതിനു വിധി വാചകവും... വിധി തീർപ്പും കല്പിച്ച നീതി പീഠങ്ങളും മുന്നിൽ സന്തോഷിക്കുന്നു.... അറുത്തെടുത്ത ജീവിതം... വേറിട്ടെങ്ങോട്ടൊ ഒഴുകിയ... ഒഴുകുന്ന നിശബ്ദ ജീവിതം ഒരുപാടുണ്ട്... കറപുരണ്ട കണ്ണുകളിലെ വിധി തീർപ്പ്... കാലം കണക്കു തീർക്കാതിരിക്കുമോ... നീറി പുകയാതിരിക്കുമോ? എന്നും ഈ ചോദ്യം ചോദിച്ചു പോകുന്നു... ഒരുപാടു കൂട്ടം ഓണകൂട്ടുകളുമായി...
Saturday, 13 July 2024
അന്തോണിച്ചൻ
കുറെ നാളായി വല്ലോം എഴുതിയിട്ട്... അന്തോണിചൻ വല്ലാണ്ട് അങ്ങ് നേർകാഴ്ച്ചപോലെ വന്നു നിൽക്കുന്നപ്പോലെ... ആരാണ് ഈ അന്തോണിചൻ എന്ന് നിങ്ങളുടെ മുൻപിൽ ചോദ്യം ഉയർന്നേക്കാം... അന്തോണിചൻ ഒരു തികഞ്ഞ സന്ന്യാസി വൈദികനാണ്... ഓരോ പരിശുദ്ധ കുർബാനയും ക്രിസ്തുവിന്റെ വിലയേറിയ കരുണയായി കണ്ട് നിറകണ്ണുകളോടെ അർപ്പിച്ച പുണ്ണ്യ പുരോഹിതനാണ്.. അതുപോലെ ആശ്രമ വളപ്പിലെ പഴങ്ങളും കഴിച്ചു.. കിളികളോടും മരങ്ങളോടും ചങ്ങാത്തം കൂടി നടന്ന ഫ്രാൻസിസ് സന്ന്യാസി തന്നെയാണ്... നമ്മുക്ക് ആങ്ങാംമുഴിയിലെ നടമല ഫിലിപ്പോസ് അച്ചനെ രൂപ സാമ്യപ്പെടുത്താം... പുണ്യജീവിതം ഒന്നുമല്ല എന്നെ അന്തോണിച്ചന്റെ രൂപം തെളിയുന്നത്.. മരണത്തോടെ മല്ലടിച്ചു കിടന്ന രാത്രികളാണ്... രാത്രി യാമങ്ങൾ പേടിച്ചു കരയുന്ന കുഞ്ഞുങ്ങളെ പ്പോലെയുള്ള അന്തോണിച്ചൻ... ഈ പേടി മാറ്റാൻ ഒരു കൂട്ടിനാണ് ഞാൻ ഈ ആശുപത്രി കിടക്കയുടെ കൂട്ടിരിപ്പുകാരനായത്... വലിയ സ്ഥിര ജോലി കളഞ്ഞു പുതിയൊരു ജോലിയും കൂലിയും ഇല്ലാതെ തേടിയലഞ്ഞപ്പോൾ കിട്ടിയ പണിയാണ്... അന്തോണിച്ചന്റെ അതി മനോഹരമായ സ്വർഗ്ഗ വർണ്ണനയും... ചിന്തകളും പള്ളി പ്രസംഗങ്ങൾ കേട്ടു ഞാൻ അന്ധാളിച്ചിട്ടുണ്ട്... ആ പുണ്ണ്യ ജീവിതം എന്നെ കൊതിപിടിപ്പിച്ചിട്ടുണ്ട്.. പക്ഷെ ആ അന്തോണിചാൻ ഈ രാത്രികളിൽ പേടിച്ചു ഉറങ്ങാതെ പ്രാർത്ഥിച്ചു ഈ പേടിതൊണ്ടന്റെ കൈയിൽ പിടിച്ചു കിടക്കുന്നത് വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്... ആ മരണം കാണാൻ അൽപ്പം പ്പോലും ധൈര്യം എനിക്കില്ലതാനും... എനിക്കതിനേക്കാൾ പേടിയുണ്ട്.... തൊട്ടപ്പുറത്തും മരണം കാത്തു കിടക്കുന്നവർ ഉണ്ട്... അവർക്കും രാത്രി ആരും കൂട്ടിരിപ്പ് ആരും ഇല്ല... കുറെ പ്പേർക്ക് ഞാൻ ഉണ്ടല്ലോ എന്ന ധൈര്യം മാത്രം..... അവരിൽ പലരും ഓരോ രാത്രികളിൽ ഞരങ്ങിയും മൂളിയും പിടഞ്ഞും മരിച്ചു... ഓരോരുത്തർ പോകുമ്പോൾ അവിടേക്കു അടുത്ത ആൾ... ഓരോ മരണവും അന്തോണിചൻ പറഞ്ഞു തരും.... ഉടനെ പ്രാർത്ഥിക്കും ഈശോ മറിയം യൗസപ്പ് കൂടെ ആയിരിക്കണേ.... ഓരോ ആത്മാക്കളെയും പുരോഹിത ധർമ്മത്തോടെ സമാധാനത്തോടെ പറഞ്ഞയക്കുമെങ്കിലും അന്തോണിചന് സ്വന്തം മരണം വലിയ ഭയമാണ്.. എന്റെ കയ്യിന് പിടിവിടത്തെ മുറുകെ പിടിച്ചു പ്രാർത്ഥിക്കും '' ദിയോസ്‌തെ സൽവേ മരിയ... എനിക്ക് മൊത്തം അറിയില്ലെങ്കിലും ഞാനും മൂളും... ഉള്ളിൽ പ്രാർത്ഥിക്കും ഒരിക്കലും അന്തോണിചൻ മരിക്കല്ലേയെന്ന്... പോയാൽ ആഹാരം കഴിക്കാൻ വകയില്ലാതാകും... കൂടെയുള്ള സന്ന്യാസികൾ ഇടയ്ക്ക് ടെക്സ്റ്റ് മെസ്സേജ് ഇടും സ്ഥിതി എങ്ങനെയെന്ന്... കാരണം ഡോക്ടർമാർ വിധി എഴുതിയിട്ടുണ്ട് എറിയാൽ പത്തു നാളുകൾ.... തിരിച്ചു മറുപടി നൽകും 'ഞങ്ങൾ പ്രാർത്ഥിക്കുന്നു.... മാലാഖമാർ അടുത്തുള്ളവരെ കൊണ്ടുപോകുന്നത് കാണുന്നു ... ഈ കിടക്കയിൽ മാത്രം കൊണ്ടു പോകാൻ വരുന്നില്ല'... ഒരു തരിപോലും ഉറങ്ങാതെ ഞങ്ങൾ നേരം വെറുപ്പിക്കും... അത് ശീലമായി... വെളുപ്പാം കാലത്തു കിളികൾ പാടും... ചിലക്കും.... അന്തോണിചൻ പറയും മോൻ പോയി ഉറങ്ങിക്കോ.... എനിക്കിനി പേടിയില്ല... ഇരുട്ടും മുൻപ് വരണം.... കൈപ്പൊക്കി അനുഗ്രഹിക്കും... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ആശ്രമത്തിൽ നിന്നും വിളിച്ചു... അന്തോണിചനെ ദൂരെ ആശ്രമത്തിൽ മാറ്റി.. രാത്രി കൂടെ നിൽപ്പില്ല... അങ്ങനെ കഞ്ഞികുടി മുട്ടി... കുറച്ചു ദിവസം കഴിഞ്ഞു ആശ്രമത്തിൽ നിന്നും വിളി വന്നു ആ പുണ്യ ആത്മാവിനെ സ്വർഗ്ഗത്തിൽ മാലാഖമാർ കൊണ്ടുപോയിയെന്ന്... ഹൃദയം വല്ലാതെ വിങ്ങി.... വാവിട്ട് കരഞ്ഞു പോയി. ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഉടനെ പോകില്ലായിരുന്നു മാനുഷിക രീതിയിൽ പുലമ്പി.... പിന്നെ കേട്ടു കബറടക്കം നടത്തിയപ്പോൾ ഈ എളിയവനെയും ഓർത്തു എന്ന്.... കാലം കുറെ പോയിട്ടും അന്തോണിചൻ ഓർമ്മയിൽ വരും. കണ്ണുകൾ നിറയും... ഒരു ചെറു ജോലി എന്നതിലുപരി ഒരു വിശുദ്ധന്റെ ശുശ്രുഷകൻ എന്ന തോന്നൽ .. 🙏🙏 പുണ്ണ്യപിതാവേ... ആശ്രമത്തിന്റെ ശോഭയെ... സമാധാനത്തോടെ വസിക്കുക... ഇമ്പങ്ങളുടെ പറുദീസയിൽ കാണുമാറാകട്ടെ 🌹🌹
Thursday, 5 March 2020
പിരി മുറുക്കം ..
എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്..
ഒന്നുടെ എവിടെ ഒന്ന് കാണാൻ പറ്റുമെന്നോർത്തു....
പാടവരമ്പിലൂടെ നടന്നു പോയി....
ചേരപ്പാമ്പിനെ കണ്ട് തിരിഞ്ഞോടിയതും.....
പിന്നീട് കറങ്ങി നേർവഴിയിൽ വന്നപ്പോഴും....
വലിയ പിരിമുറുക്കം പിണഞ്ഞിട്ടുണ്ട്....
സാഹസമായി ... വീട്ടുപടിക്കൽ കാതോർത്തപ്പോൾ..
ആ നിഴൽപ്പോലും ഇല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്....
തിരിഞ്ഞു നടന്നപ്പോഴും ഈ പിരിമുറുക്കം വല്ലാണ്ട് .....
കുത്തി നോവിച്ചിട്ടുണ്ട്....
നാലാം തരത്തിൽ..... കോറിയിട്ട മുറിവുകൾക്ക് ....
വീണ്ടും ആഴം വന്നൊന്ന് തോന്നിയിട്ടുണ്ട്.....
കൂടെ ചാരി നടക്കുമ്പോൾ തള്ളി മാറ്റിയ ആ കുശുമ്പി കോതാ...
അറിയുന്നോ.. ഈ നെരിപ്പോടുകൾ....
ഉരുമ്മി നിൽക്കുമ്പോൾ.. ചൂട് കൂടുമെന്നു.. അന്ന് ഫിസിസ്സ് സാർ പഠിപ്പിച്ചപ്പോൾ ഈ .... അകന്ന ചൂട് ... ..
ഉരുമ്മുന്നതെങ്ങനെയെന്നു ചിന്തിച്ചും
ആ പിരി മുറുക്കം .. കുറെ കോറിയിട്ടിട്ടുണ്ട്....
ഓരോ ആൾത്തിരക്കിലും നോക്കി നോക്കി നിന്നതും ....
കാണാതെ വന്നപ്പോൾ മിഴി നിറഞ്ഞതും.... മിച്ചം...
വരും വരാതിരിക്കില്ല....
അന്ന് കോറിയിട്ട തീപ്പൊരി...... മാഞ്ഞിട്ടില്ല...
കടല പൊരിയും... പട്ടാണി കടലയും ..... വാട്ടർ ബോട്ടിലിൽ വാ വച്ചു കുടിച്ച വെള്ള പങ്കും .... വിശപ്പിനേക്കാൾ ...... എന്തോ ഒരു ശമനം... ആയിരുന്നു... ..
ആ ചിന്തകൾ ഇപ്പോളും... വല്ലാതെ വരിഞ്ഞു മുറുക്കുന്നു.....
തിരിച്ചും ഒന്ന് കാണാൻ കൊതിയുണ്ടോ എന്നറിയില്ല...
മനസ്സിൽ തട്ടിയാണോ ഇതൊക്കെ എന്നുപോലും ഇന്ന് തോന്നുന്നു..
എങ്കിലും അതൊക്കെ .. എങ്ങനെയോ ... ഉള്ളിൽ സ്ഥാനം പിടിച്ചു പോയി...
... ഓർമ്മ ക്കൾക്കു മൂന്നു പതിറ്റാണ്ടോളം അകലം വരും.......
ആരുടെയോ അതിഥി ആയിട്ടുണ്ടെ ങ്കിലും .... അതിഥി അല്ലല്ലോ....
അതിഥി അകല്ലല്ലോ..... പുതു ജന്മങ്ങൾ പിറക്കുമ്പോൾ ഈ ഇഴയടുപ്പം .... ഉണ്ടാവണമെന്നില്ല.... എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ ഇടം ഉണ്ടാകാം...
Monday, 6 March 2017
വിദ്യാഭാസം
ജോസേട്ടൻ
നാട്ടുകാർക്ക് ജോസേട്ടൻ ഒരു ജോസാ... പാവപ്പെട്ടവൻ .. അല്ലെങ്കിൽ മഹാ ക്രൂരൻ എന്നൊക്കെയായിരിക്കും പറയാൻ ആഗ്രഹം. ഒത്തിരി നാളുകൾക്കു മുൻപ് ജീവിക്...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല് ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...