Saturday 13 July, 2024

അന്തോണിച്ചൻ

 കുറെ നാളായി വല്ലോം എഴുതിയിട്ട്... അന്തോണിചൻ വല്ലാണ്ട് അങ്ങ് നേർകാഴ്ച്ചപോലെ വന്നു നിൽക്കുന്നപ്പോലെ... ആരാണ് ഈ അന്തോണിചൻ എന്ന് നിങ്ങളുടെ മുൻപിൽ ചോദ്യം ഉയർന്നേക്കാം... അന്തോണിചൻ ഒരു തികഞ്ഞ സന്ന്യാസി വൈദികനാണ്... ഓരോ പരിശുദ്ധ കുർബാനയും ക്രിസ്തുവിന്റെ വിലയേറിയ കരുണയായി കണ്ട് നിറകണ്ണുകളോടെ അർപ്പിച്ച പുണ്ണ്യ പുരോഹിതനാണ്.. അതുപോലെ ആശ്രമ വളപ്പിലെ പഴങ്ങളും കഴിച്ചു.. കിളികളോടും മരങ്ങളോടും ചങ്ങാത്തം കൂടി നടന്ന ഫ്രാൻസിസ് സന്ന്യാസി തന്നെയാണ്... നമ്മുക്ക് ആങ്ങാംമുഴിയിലെ നടമല ഫിലിപ്പോസ് അച്ചനെ രൂപ സാമ്യപ്പെടുത്താം...  പുണ്യജീവിതം ഒന്നുമല്ല എന്നെ അന്തോണിച്ചന്റെ രൂപം തെളിയുന്നത്.. മരണത്തോടെ മല്ലടിച്ചു കിടന്ന രാത്രികളാണ്...  രാത്രി യാമങ്ങൾ പേടിച്ചു കരയുന്ന കുഞ്ഞുങ്ങളെ പ്പോലെയുള്ള അന്തോണിച്ചൻ...  ഈ പേടി മാറ്റാൻ ഒരു കൂട്ടിനാണ് ഞാൻ ഈ ആശുപത്രി കിടക്കയുടെ കൂട്ടിരിപ്പുകാരനായത്... വലിയ സ്ഥിര ജോലി കളഞ്ഞു പുതിയൊരു ജോലിയും കൂലിയും ഇല്ലാതെ തേടിയലഞ്ഞപ്പോൾ കിട്ടിയ പണിയാണ്... അന്തോണിച്ചന്റെ അതി മനോഹരമായ സ്വർഗ്ഗ വർണ്ണനയും... ചിന്തകളും പള്ളി പ്രസംഗങ്ങൾ കേട്ടു ഞാൻ അന്ധാളിച്ചിട്ടുണ്ട്... ആ  പുണ്ണ്യ ജീവിതം എന്നെ കൊതിപിടിപ്പിച്ചിട്ടുണ്ട്..  പക്ഷെ ആ അന്തോണിചാൻ ഈ രാത്രികളിൽ പേടിച്ചു ഉറങ്ങാതെ പ്രാർത്ഥിച്ചു ഈ പേടിതൊണ്ടന്റെ കൈയിൽ പിടിച്ചു കിടക്കുന്നത് വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്... ആ മരണം കാണാൻ അൽപ്പം പ്പോലും ധൈര്യം എനിക്കില്ലതാനും... എനിക്കതിനേക്കാൾ പേടിയുണ്ട്.... തൊട്ടപ്പുറത്തും മരണം കാത്തു കിടക്കുന്നവർ ഉണ്ട്... അവർക്കും രാത്രി ആരും കൂട്ടിരിപ്പ് ആരും ഇല്ല... കുറെ പ്പേർക്ക് ഞാൻ ഉണ്ടല്ലോ എന്ന ധൈര്യം മാത്രം..... അവരിൽ പലരും ഓരോ രാത്രികളിൽ ഞരങ്ങിയും മൂളിയും പിടഞ്ഞും മരിച്ചു... ഓരോരുത്തർ പോകുമ്പോൾ അവിടേക്കു അടുത്ത ആൾ... ഓരോ മരണവും അന്തോണിചൻ പറഞ്ഞു തരും.... ഉടനെ പ്രാർത്ഥിക്കും ഈശോ മറിയം യൗസപ്പ് കൂടെ ആയിരിക്കണേ.... ഓരോ ആത്മാക്കളെയും പുരോഹിത ധർമ്മത്തോടെ സമാധാനത്തോടെ പറഞ്ഞയക്കുമെങ്കിലും അന്തോണിചന്  സ്വന്തം മരണം വലിയ  ഭയമാണ്..  എന്റെ കയ്യിന് പിടിവിടത്തെ മുറുകെ പിടിച്ചു പ്രാർത്ഥിക്കും ''  ദിയോസ്‌തെ സൽവേ മരിയ... എനിക്ക് മൊത്തം അറിയില്ലെങ്കിലും ഞാനും മൂളും... ഉള്ളിൽ പ്രാർത്ഥിക്കും ഒരിക്കലും അന്തോണിചൻ മരിക്കല്ലേയെന്ന്... പോയാൽ ആഹാരം കഴിക്കാൻ വകയില്ലാതാകും... കൂടെയുള്ള സന്ന്യാസികൾ ഇടയ്ക്ക് ടെക്സ്റ്റ്‌ മെസ്സേജ് ഇടും സ്ഥിതി എങ്ങനെയെന്ന്... കാരണം ഡോക്ടർമാർ വിധി എഴുതിയിട്ടുണ്ട് എറിയാൽ പത്തു നാളുകൾ.... തിരിച്ചു മറുപടി നൽകും 'ഞങ്ങൾ പ്രാർത്ഥിക്കുന്നു.... മാലാഖമാർ അടുത്തുള്ളവരെ കൊണ്ടുപോകുന്നത് കാണുന്നു ... ഈ കിടക്കയിൽ മാത്രം കൊണ്ടു പോകാൻ വരുന്നില്ല'... ഒരു തരിപോലും ഉറങ്ങാതെ ഞങ്ങൾ നേരം വെറുപ്പിക്കും... അത് ശീലമായി... വെളുപ്പാം കാലത്തു കിളികൾ പാടും... ചിലക്കും.... അന്തോണിചൻ പറയും മോൻ പോയി ഉറങ്ങിക്കോ.... എനിക്കിനി പേടിയില്ല... ഇരുട്ടും മുൻപ് വരണം.... കൈപ്പൊക്കി അനുഗ്രഹിക്കും... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ആശ്രമത്തിൽ നിന്നും വിളിച്ചു... അന്തോണിചനെ ദൂരെ ആശ്രമത്തിൽ മാറ്റി.. രാത്രി കൂടെ നിൽപ്പില്ല... അങ്ങനെ കഞ്ഞികുടി മുട്ടി...  കുറച്ചു ദിവസം കഴിഞ്ഞു ആശ്രമത്തിൽ നിന്നും വിളി വന്നു ആ പുണ്യ ആത്മാവിനെ സ്വർഗ്ഗത്തിൽ മാലാഖമാർ കൊണ്ടുപോയിയെന്ന്... ഹൃദയം വല്ലാതെ വിങ്ങി.... വാവിട്ട് കരഞ്ഞു പോയി. ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ ഉടനെ പോകില്ലായിരുന്നു മാനുഷിക രീതിയിൽ പുലമ്പി.... പിന്നെ കേട്ടു കബറടക്കം നടത്തിയപ്പോൾ ഈ എളിയവനെയും ഓർത്തു എന്ന്.... കാലം കുറെ പോയിട്ടും അന്തോണിചൻ ഓർമ്മയിൽ വരും. കണ്ണുകൾ നിറയും... ഒരു ചെറു ജോലി എന്നതിലുപരി ഒരു വിശുദ്ധന്റെ ശുശ്രുഷകൻ എന്ന തോന്നൽ .. 🙏🙏 പുണ്ണ്യപിതാവേ... ആശ്രമത്തിന്റെ ശോഭയെ... സമാധാനത്തോടെ വസിക്കുക... ഇമ്പങ്ങളുടെ പറുദീസയിൽ കാണുമാറാകട്ടെ 🌹🌹

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...