Saturday, 28 March 2009

ആദ്യ പ്രണയലേഖനത്തിലെ അക്ഷര തെറ്റുകള്‍


നിഴലിന്‍റെ നീളം അളക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നിലത്ത് വീണുപോയി അവിടെ കിടന്നാണ്‌ ഞാന്‍ എന്നെ കുറിച്ചു ആദ്യമായി ചിന്തിച്ചത് .ഒരു കാര്യം അപ്പോളെ എനിക്ക് ഉറപ്പായി ഞാന്‍ ഒരു മഹാസംഭവം ആണെന്ന് ആരോടും പറഞ്ഞില്ല എന്തിന് വെറുതെ അല്ലെ ???ആദ്യ പ്രണയലേഖനത്തിലെ അക്ഷര തെറ്റുകള്‍ പറഞ്ഞു അവള്‍ പൊട്ടിചിരിച്ചപ്പോള്‍ എനിക്ക് ഒന്നുറപ്പായി എനിക്ക് അറിയാത്ത കുറെ അക്ഷരങ്ങള്‍ മലയാളത്തില്‍ ഉണ്ട് എന്ന് കുറുമാലി പുഴയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിച്ചു തീര്‍ത്ത വെള്ളം എന്നോട് പറഞ്ഞു എനിക്ക് നീന്താനും അറിയില്ല എന്ന് ഒരു വലിയ കഥ എഴുതാനിരുന്നപ്പോള്‍ ചുരുട്ടി എറിഞ്ഞ കടലസുകഷ്ണങള്‍ മുട്ടോളം വന്നെന്നോട് പറഞ്ഞു ഈ പണി വേറെ ഒരു പണിയും ഇല്ലാത്തവര്‍ക്ക് ഉള്ളതാണെന്ന് ചിരിക്കുമ്പോള്‍ എല്ലാ പല്ലുകളും കാണാത്തതും നുണ പറയുമ്പോള്‍ ചിരി വരുന്നതുകൊണ്ടും രാഷ്ട്രിയവും എനിക്ക് പറ്റാതായി ....ഒടുക്കം ഞാന്‍ ഈ നാട്ടില്‍ വന്നെത്തി എന്തറിയാം എന്ന ചോദ്യത്തിന് അതെ നാണയത്തില്‍ മറുപടി " ഒന്നും അറിയില്ല " എന്ന്.. ഉടനെ കിട്ടി ഒരു വിസ പണിയൊന്നും അറിയാത്തതുകൊണ്ട് പണിയില്ല എന്തെങിലും പണി ഉണ്ടോ അവിടെ?

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...