നമ്മുടെ ജീവിതം ഒരു തീര്‍ഥാടനം പോലെയാണ്. നാം തീര്‍ഥാടകര്‍... സുഖ ദുഖ ജീവിതയാത്രയില്‍ നമ്മുടെ ചിന്ത മോക്ഷം തന്നെയാണ്... ഇശ്വരനോടോതുള്ള ജീവിത യാത്ര. ധര്‍മ്മവും കര്‍മ്മവും ഇതിലെ വേര്‍തിരികാനാവാത്ത യാഥാര്‍ഥ്യങ്ങളും... ഈ യാത്രയില്‍ നാം എത്രയോ ദേവാലയങ്ങളും പള്ളികളും അമ്പലങ്ങളും കാണാറുണ്ട് അതിനുമുമ്പില്‍ ഒന്ന് കയറി അല്ലെങ്കില്‍ ഒന്ന് മനസുകൊണ്ടെങ്കിലും നാം ദൈവസനിധ്യത്തെ വണങ്ങി പോകാറില്ലേ ..? ഇത് ഒരു തീര്‍ഥാടക മനസ്സാണ്. ലോകം മുഴുവന്‍ ദൈവ സാനിധ്യം ഉണ്ട് എങ്കിലും ഈ പരിപാവന സ്ഥലങ്ങളില്‍ അതിന്റെതായ ഒരു വെളിച്ചം പകരുന്നു, ഒരു തണല്‍ കാണുന്നു... എത്രയോ തീര്‍ഥാടകര്‍ ഈ ദേവാലയ വളപ്പുകളില്‍ എല്ലാം മറന്ന് ഉറങ്ങുന്നു ... എന്തുകൊണ്ട്?.... എല്ലാം ഇശ്വോര പതാന്ധികത്തില് സമര്പ്പിച്ചതുകൊണ്ടാക്കാം ... അവരുടെ കൈയില്‍ ഒരു ഭാണ്ഡം മാത്രം ഉള്ളതുകൊണ്ട് ആകാം, യാത്രാ ക്ഷിണത്തില്‍ മയങ്ങിയതാകാം, ഈ ദൈവാലയങ്ങള്‍ ഒരു തണല്‍ മര തണലുപോലെ മാറട്ടെ... അല്ലാതെ ഒരു കുട്ടര്‍ക്ക് മാത്രം ദൈവത്തെ കാണാന്‍ ഇടയാകാതെ എല്ലാര്ക്കും ദൈവത്തിലേക്കുള്ള വഴിയായിരിക്കട്ടെ... അതിലെ പുരോഹിതരും, ശുശ്രുഷികളും അവയ്ക്ക് തിരിതെളിക്കട്ടെ .... അവിടെ തിരിയായി തീരെണ്ടവര് കരിന്തിരിയകാതെ..... എന്നും തേച്ചു മിനുക്കിയ നിലവിളക്കായി.... വറ്റാത്ത വിളക്കായി മാറട്ടെ. അമ്പലകുളത്തില്‍ അവരുടെ മാരിയുടുകാന് ഉള്ള തുണികള്‍ അലകി വൃത്തി വരുത്തട്ടെ... അതുണങ്ങി തീരുന്നവരെ അവര്‍ ശാന്തമായി ഒന്ന് മയങ്ങട്ടെ.. ഒത്തിരിയേറെ ഇനിയും ഈ ഇശ്വര സാക്ഷാല്‍കാരത്തിനായി വഴി പിന്നിടെണ്ടവര് ആയി അവരെ കാണുകയും, നാമും ഈ യാത്രയ്ക്കായി തിന്മ, ആസക്തികള്‍, മദ്യപാനം, വെഭിചാരം, ദൂഷണം, എന്നിവ ഉപേക്ഷിച് ധര്‍മ്മം, നീതി, വിശുദ്ധി, പാകത... നേടാം.. ഈ യാത്രികരെ കണ്ടു പഠിക്കാം .... തയ്യാറെടുക്കാം...
ഈ തീര്‍ഥാടനം എന്നത് വെറുതെ കാവി ഉടുത്ത്, കടമ ഇല്ലാതെ, കര്‍ത്തവ്യം ഇല്ലാതെ ഉള്ള ഒരു പോക്കല്ല... പകരം ജീവിത ധര്‍മ്മങ്ങളും, കര്‍മ്മങ്ങളും, കര്‍ത്തവ്യങ്ങളും ഉള്ള യാര്‍ത്ഥ ലോകം തന്നെയാണ്.... ഈ യാത്രയില്‍ നാം മറ്റുള്ളവര്‍ക്ക് കര്‍മ്മവും, നന്മ്മയും നല്കി ഇശ്വര ചിന്താ ജീവിതം നയികലാണ്............ ഇതിനിടയിലെ പാപവും, ഭാരവും കഴുകാനും കളയാനും ഉള്ളതാണ് നമ്മുടെ അമ്പല കുളങ്ങള്‍, ഈ അമ്പല കുളങ്ങള്‍ എന്നത് മത ഗ്രന്ഥങ്ങളും, വിശ്വാസങ്ങളും ആണ്. പുണ്യം നേടാനുള്ള, പാപ കറകളെ കഴുകി കളയാനുള്ള നീര്‍ച്ചാലുകള്‍ ആണ്. വെറുതെ ഉള്ള ഒരു യാത്ര അല്ല.. മോക്ഷതിനായുള്ള വിശുദ്ധിയുള്ള തീര്‍ഥാടനം ആണ്.... ധര്‍മ്മവും, കര്‍മ്മവും ഉള്ള, നന്മയും, കടമയും, കലര്‍ന്ന ... മെഴുകുതിരിപോലെ ഉരുകി തീരാനുള്ള പുകയില്ലാത്ത, കറയില്ലാത്ത വെളിച്ചം ആയിരികണം. മക്കള്കായി, മാതാ പിതാകള്ക്കായി, നാട്ടുകാര്‍ക്കും, വീടുകാര്‍ക്കായി, എല്ലാര്‍ക്കുമായി ജീവിതം ഒരു വിളക്കായി .... ഇശ്വോര സാക്ഷാല്കാരമായി .... തീരെണ്ടാതാണ്..
Friday, 28 May 2010
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment