Thursday, 13 May 2010
ലക്ഷ്യബോധം
ജീവിതം ഒരു കൈവിട്ട കളിപോലെയാ... അലെങ്കില്‍ ഒരു ഞാണിന്മേല്‍ കളിയാ... ഒരു ബാലന്‍സ്..... ലെക്ഷ്യബോധം .... അതുപോയാല്‍ എല്ലാം പോയി... ജീവിതത്തിനു ലെക്ഷ്യ ബോധം ഉണ്ടാകണം... നാം എങ്ങോട്ട് എന്ന ചിന്ത എപ്പോഴും ഉണ്ടായിരികണം.. എന്ത് വന്നാലും എന്‍റെ ജീവിതം ഇങ്ങനെ ആയിരികണം.. ഒരികലും ആരും ഇഷ്ട്ടപ്പെടുന്നില്ല ഒരു കള്ളനായി, വേശ്യയായി, പൊട്ടനായി ജീവിക്കാന്‍.... പലരും അതില്‍ ആയി പോകുന്നു അല്ലെങ്കില്‍ നമ്മള്‍ അവരെ ആക്കിയെടുക്കുന്നു.... എന്തിന്? ലെക്ഷ്യബോധം ഇല്ലാത്ത ജീവിതം കാറ്റത്തു അലയുന്ന ചെറു വള്ളം പോലെയാ... ചെറു ഓളങ്ങളില്‍ പോലും അട്ടിയുലക്കുന്ന അവസ്ഥ... പലപ്പോഴും ചെറു ഓളങ്ങളില്‍ നാം പേടിക്കുന്നു, ഭയക്കുന്നു... എന്തിന്? ലെക്ഷ്യ ബോധം ഉള്ളവര്‍ക്ക് ഈ പേടി ഇല്ല.. എത്ര വലിയ തിരമാല വന്നാലും എവിടെങ്കിലും കര പറ്റും എന്ന ആത്മ വിശ്വാസം ഉണ്ടായിരിക്കും... തിരമാലയില്‍ അകപ്പെട്ടവര്‍ക്ക് എന്തിന് ഓളങ്ങളെ പേടി? മുമ്പേ വരുന്ന ഉലയ്ക്കുന്ന ഓളങ്ങളെ നേരത്തെ കാണാന്‍ കഴിവുണ്ടാകണം.... അനാവശ്യ ബെന്ധങ്ങളിലെക്ക് പോകുമ്പോഴേ നാളെ പ്രശ്നം പതിയിരിക്കുന്നു എന്ന് കരുതുക... എന്ന് കരുതി അടുത്ത തന്ത്രം ഉപയോഗിച്ച് രക്ഷ പെടുകയല്ല പകരം അവ ഉപേക്ഷിച്ചു മുന്നേറുകയാണ്... പഠന കാലത്ത് പഠിക്കാന്‍ മാത്രം തീരുമാനിക്കുക.... കുടുംബ ജീവിതത്തില്‍ ആ കുടുംബ ജീവിതത്തെ മാത്രം നോക്കി മുന്നേറുക.. അവിടെ അങ്ങനെ ... ഇവിടെ ഇങ്ങനെ ... അവര്‍ അങ്ങന്നെ ... ഇവര്‍ ഇങ്ങനെ എന്ന ചിന്ത കളയുക.... കുടുംബം മുഴുവന്‍ ഒന്നിച്ചു തീരുമാനം എടുക്കുക പകരം ഓരോരുത്തരും അവരുടെ ഇഷ്ടം നടത്തുകയല്ല... ലെക്ഷ്യ ബോധ ജീവിതത്തില്‍ ഒരുപാട് തെജിക്കുകയും, വേണ്ടെന്നു വയ്ക്കുകയും, സഹിക്കുകയും വേണം... അതായിരിക്കണം നമ്മുടെ ജീവിതത്തിലെ ഓളങ്ങള്‍ അല്ലാതെ ... കണ്ടവരെ കുട്ടുകാര്‍ ആക്കുകയോ, കണ്ടതിലെല്ലാം നിരങ്ങാനോ ... അല്ല... ജീവിതത്തില്‍ പണത്തിന്‍റെ ആവശ്യം കുടുതല്‍ ആണ് എന്ന് കരുതി ജീവിതം എങ്ങനെ എങ്കിലും പണം ഉണ്ടാക്കി ജീവിക്കാന്‍ തുനിയുന്നവര്‍ കുറവല്ല... ഇരുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം ഒരു മകളെ കെട്ടിച്ചയക്കാന്‍ വേണ്ടി മുലപാല്‍ ആ കുഞ്ഞിനു കൊടുക്കാതെ പണം ഉണ്ടാക്കുന്നത് എത്ര വിഡ്ഢിത്തം? ജീവിതത്തില്‍ നല്ല ജീവിതം ഉണ്ടാകണം... ആരെങ്കിലും പറയുന്നത് കേട്ടു ജീവിതം പടുക്കാന്‍ കഴിയുമോ? അത് എനിക്ക് വേണമോ? എന്‍റെ ജീവിതത്തിനു ആവശ്യം ആന്നോ എന്ന് ഇറങ്ങുന്നതിനു മുമ്പ് ചിന്തിക്കുക .... ഇറങ്ങി കഴിഞ്ഞു അനുഭവിക്കെണ്ടാവര്‍ പറയുന്നവര്‍ അല്ല കേള്‍ക്കുന്നവരാ ..... ആര്‍ക്കും പറയാം എന്നാല്‍ നല്ല ലെക്ഷ്യ ബോധം ഉള്ളവര്‍ക്കെ നല്ല ഉറച്ച തീരുമാനം എടുക്കാന്‍ കഴിയു... ജീവിതം ഉയര്‍ത്താന്‍ ... ജീവിക്കാന്‍ കഴിയു........അല്ലെങ്കില്‍ ചെറു ഓളങ്ങളില്‍ പോലും പിടിച്ചു നില്ക്കാന്‍ കഴിയില്ല .... തിരമാല പോലെ ജീവിതം- ജീവന്‍ തകര്‍ത്തു കൊണ്ടിരിക്കും........... ലെക്ഷ്യബോധം ആയിരിക്കട്ടെ നമ്മുടെ അടുത്ത പടി.... നമ്മുക്ക് വേണ്ടി നമ്മുക്ക് ജീവിക്കാം .. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കേണ്ട ജീവിതം അല്ല നമ്മുടെത് .... അങ്ങനെ ആയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യം ഇല്ല .......... അവയ്ക്ക് സന്തോഷമായ ഒരു ജീവിതം തരാന്‍ കഴിയില്ല .... എന്നാല്‍ ഞെരുങ്ങിയ ജീവിതം സന്തോഷം നല്‍കും ഇന്നും, നാളെയേം, എന്നും .
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment