Monday 7 June, 2010

മഴയെ സ്നേഹിച്ച പെണ്‍കുട്ടി

എല്ലാവര്‍ക്കും മഴയെ ഇഷ്ട്ടമാ.. കുഞ്ഞുങ്ങളുടെ കാര്യം പറയുകയും വേണ്ടാ..മഴ വന്നാല്‍ പോപി കുടയാ.... മഴയെ കണ്ടിരിക്കാന്‍ ഒരുപാട് സുഖമാ.... ഓര്‍മ്മകള്‍ അയവിറക്കാന്‍ .. കുട്ടികാലം... എല്ലാം മനസിലേക്ക് ചെറു തണുപ്പില്‍ കുളിച്ചു കുളിമ്മയോടെ കടന്നു വരും... വഴകാളിയായ ഒരു പാവം പെണ്‍കുട്ടി.. അവള്‍ അതീവ സുന്ദരിയാണ്, സുശീലയാണ്, ദൈവ ഭയം ഉള്ളതാണ്... പക്ഷെ അവളുടെ ജീവിതത്തില്‍ എല്ലാം ദൈവം അപകരിച്ചെടുതെന്ന് മാത്രം... സോപ്നങ്ങള്‍ ആയ അച്ഛനും, അമ്മയും, സഹോദരങ്ങള്‍, കൂടുകാര്‍ അങ്ങനെ വേണ്ടാ... ഇപ്പോഴും വെട്ടയാടികൊണ്ടിരിക്കുന്ന ജീവിതം... ദൈവം തന്ന സൌന്ദര്യം .... കുളിച്ചു തുളസി കതിര്‍ ചൂടി .. കളഭം ചാര്‍ത്തി .. ഈറന്‍ അണിഞ്ഞു... വിളകുതെളിയിച്ചു സന്ധ്യാ- നാമം ചൊല്ലാന്‍ പോല്ലും ചൊല്ലാന്‍ സമ്മതിക്കാത്ത കാമ ഭ്രാന്തന്മാര്‍.... വീട്ടിലും, നാട്ടിലും, നിരത്തിലും, തൊടിയിലും എല്ലാം ... ആകെ ആശ്വാസം ഈ തന്നെ സ്നേഹിക്കുന്ന മഴയാണ്.... രാത്രി വാതില്‍ ഇറുക്കി പൂട്ടിയിട്ടു... വിളക്ക് അണച്ച്... ആ കൂട്ടുകാരിയെ ...കാത്തിരിക്കും... നന്നായി വിഷമം പറയും ..പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്ന് തലോടും ... കൂട്ടുകാരിയുടെ നാണത്തോടെ ഉള്ള ചിരി ... കൊതിയാവുന്നു .... എല്ലാവര്‍ക്കും കുളിമ്മ മാത്രം നല്‍ക്കുന്ന മഴ സുന്ദരി കുട്ടി ആയി മാറിയെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു .... ആരെനിക്ക് ഒരു മഴയായി...   കുളിര്‍മ്മയായി തീരും ....? ഈ ചോദ്യം മാത്രം അവശേഷിക്കുന്നു ....

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...