കൂട്ടിലെ തത്തകള്‍ കൂട്ടില്‍ ആയി പോയതാണോ... കൂട്ടില്‍ ആക്കിയതാണോ? ഏങ്ങനെ പെട്ടുപോയി... എന്നൊക്കെ ഒരുപാട് ചോദ്യങ്ങള്‍ ഉയരണം... എങ്കിലെ കൂട്ടിലെ തത്തകളുടെ ജീവിതം, വിജയം, പരാജയം, എല്ലാം എല്ലാം അറിയാന്‍ പറ്റു.. തത്തകളെ ഇഷ്ട്ടമുള്ളവര്‍ അന്നല്ലോ തത്തയെ വളര്‍ത്തുനത്.. പിന്നെ ഏങ്ങനെ ഇവര്‍ ഇങ്ങനെ ആയി പോയി... ആദ്യ സമയങ്ങളില്‍ നന്നായി നോക്കും കൂട്ടില്‍ തന്നെ ... ഇണങ്ങി എന്നറിഞ്ഞാല്‍ പതുക്കെ വാതിലൊക്കെ തുറന്നു അതിനെ കയില്ലെടുക്കും... അടുത്തുള്ളവരെ കൊണ്ട് കാണിക്കും .... വാതിലൊക്കെ തുറന്നിട്ട് നോക്കും.... ഇതിനിടയില്‍ പിടി വിട്ട് പോകും ... അപകടം ഉണ്ടാകും എന്ന് കണ്ടാല്‍ കുറെ ചിട്ടകള്‍ വീണ്ടും ഉണ്ടാകും .... എന്നാല്‍ വെട്ടിച്ചു പോകാനോ... വിവിധ മുഖങ്ങള്‍ വന്നാലോ ... ആകെ കുഴയും.... ഇതുപോലെയാണ് നമ്മുടെ ജീവിതവും കുട്ടികള്‍ക്ക് സ്വാതത്ര്യം ഉണ്ട് ദുരുപയോഗിച്ചാല്‍ നിര്‍ദേശങ്ങളും, നിഷ്കര്‍ഷതകളും ഉണ്ടാകും ... വീണ്ടും പാലിക്കപ്പെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും .. കള്ളത്തരങ്ങള്‍.... സത്യ സന്ധത ഇല്ലയ്മ്മ... വെറുപ്പ് ദേഷ്യം .... എന്ന് വേണ്ടാ ഒരായിരം കാര്യങ്ങള്‍ ... ഇത് കുടുംബ ജീവിതത്തിലേക്ക് പോയാലോ .... ആകെ കുളം മാറി കിണര്‍ ആയി പോകും .... കരകയറാന്‍ പറ്റാത്ത പൊട്ട കിണര്‍ ആയി തീരും.... എവിടെ ആര് പിഴച്ചു? ആരുടെ പക്ഷത്ത് നാം നില്കും?
എന്നാല്‍ കൂട്ടില്‍ അന്നെങ്കില്‍ സന്തോഷത്തോടെ ഉള്ളതില്‍ സന്തോഷ കാണുന്നവര്‍ കുറവല്ല എന്തുകൊണ്ട് അവര്‍ സന്തോഷം കിട്ടുന്നു .... നല്ല ചിന്തകള്‍ കൊണ്ട് ... എന്നിക്ക് അങ്ങനെ പോയാല്‍ കൊള്ളാം പക്ഷെ ഞാന്‍ സുരക്ഷിതന്‍ ആന്നോ എന്നറിയില്ല? ആണെന്ന് കരുതി പോയി ചാടുന്നതോ... ചാടിയതോ ഇതുപോലെയുള്ള പൊട്ട കിണറുകളില്‍... അവിടുന്ന് കരകയറാന്‍ വലിയ പാടാണ്... ഏതൊക്കെ നമ്മുക്ക് ആകാം, ആയികുടാ എന്നറിഞ്ഞിട്ടും അതിനപ്പുറം പോയി വല്ലവരുടെയും വലയിലോ, കയറാന്‍ പറ്റാത്ത കിണറ്റിലോ, മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത രീതിയില്‍ നടന്നാലോ.... നാം കൂട്ടില്‍ ആകാം... കൂടിനെക്കാള്‍ കഷ്ട്ടം ആണ് വലിയ പൊട്ട കിണറുകള്‍ ... മലിന വെള്ളം, കീടങ്ങള്‍, ശുദ്ര ജീവികള്‍, കാറ്റും ഇല്ല വെളിച്ചവും ഇല്ല... ഒന്നുമല്ലെങ്കില്‍ ശുദ്ധ വായുവും.. വെളിച്ചവും ഒക്കെയില്ലേ കൂട്ടില്‍... അവ മറന്ന് പുറത്തെ പക്ഷികള്‍ പറക്കുന്നപോലെ പറക്കാന്‍ പോലും അറിയാതെ പുറത്തു ചാടിയാല്‍ ഒന്നുകില്‍ കഷ്ട്ടപ്പെട്ടു മരിക്കും, അല്ലെങ്കില്‍ മറ്റുള്ളവര്‍ കൊത്തി കൊല്ലും അതും അല്ലെങ്കില്‍ വേറെ ഇതിനെക്കാള്‍ കഷ്ട്ടമുള്ള വൃത്തി ഇല്ലാത്ത കൂട്ടില്‍, ശുദ്ധ വായുവും വെളിച്ചവും ഇല്ലാത്ത, പൊട്ട കിണറുകളില്‍ തീരാനുള്ള ജീവിതം ഉണ്ടാകും.. നന്നായി ചിന്തിക്കുക നാം ജീവിക്കുനിടത്തെ നന്മകള്‍ കാണുക, ഞെരുകങ്ങള്‍ മാറ്റിയെടുകാന്‍ ശ്രെമിക്കാം ... കൂടെയുള്ളവരോടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു സന്തോഷത്തോടെയും സത്യ സന്ധതയോടെ പോകാം അല്ലാതെ അക്കര പച്ച കണ്ടു ജീവിതം കളയാതിരിക്കാം...
Tuesday, 8 June 2010
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment