നില്‍കുക ആലോചികുക ഒരു ഇംഗ്ലീഷ് പ്രയോഗമാണ് (wait &see). വേദനയുടെ നടുവില്‍ നാം ദൈവത്തെ ശപിച്ചുപോകും, എന്നാല്‍ അതിനര്‍ത്ഥം ദൈവത്തില്‍ വിശ്വാസം ഇല്ല എന്നല്ല, പകരം ഞാന്‍ ദൈവത്തെ ഇതെയ്ക്കും സ്നേഹിച്ചിട്ടും, നന്നായി ജീവിച്ചിട്ട് അവിടുന്ന് എന്നിക്കിത് തന്നല്ലോ എന്നോര്‍ത്താണ്.... അതുപോലെ മികവരും എല്ലാം ഇതുപോലാണ് നനായി കുടുംബം നയിച്ചിട്ടും ഭാര്യക്കും, മക്കള്‍ക്കും ഒരു ഭാരമായി തോന്നുമ്പോള്‍... എന്തിന് ജീവികണം എന്ന് വേദനയില്‍ പറയുനത് അവനു ആത്മഹത്യാ പ്രവണത ഉള്ളതുകൊണ്ടല്ല... വേദനയുടെ പിടിയില്‍ നിന്നുകൊണ്ടാണ്.. മറ്റുള്ളവര്‍ വെറുതെ കുറ്റം തലയില്‍ അടിചെല്പ്പികുമ്പോള്‍, താഴ്ത്തികെട്ടുമ്പോള്‍ നാം അടിപതറി പോകും, വേദനയില്‍ പുളയും, അതുപോലെ നാം സ്നേഹിച്ച ഒരു കാര്യം കണ്മുന്‍പില്‍ തന്നെ വിപരിതാവസ്ഥയില്‍ കാണുമ്പോള്‍ നാം തകര്‍ന്നെന്ന് വരാം... അവിടെ നില്കാനും ആലോചികാനും, തീരുമാനം എടുക്കാനും തനിച്ചു പറ്റാതെ പോകുന്നു... അപ്പോള്‍ അവരെ പിടിച്ചു നിരത്താന്‍, സമാധാനിപ്പിക്കാന്‍ ശ്രെമികണം, അതുപോലെ നമ്മിലേക്ക് വിഷമിച്ച് ഒരാള്‍ വന്നാല്‍, കണ്ടാല്‍ മാറി അകലരുത്... കൂടെ ചേര്‍ക്കണം.. പലരും വേദന അടക്കി നമ്മുടെ മുമ്പില്‍ വിങ്ങി പൊട്ടിപോയിട്ടുണ്ട്... അവിടെ നാം സ്നേഹ തലോടല്‍ ആകണം. നമ്മിലേക്ക് കൂട്ടുകാര്‍, സ്നേഹിതര്‍, അയല്‍വാസികള്‍ വരണം... നാം ഒരു പച്ചപ്പായ തണലായി മാറണം... വെറുതെ പച്ചപ്പ് കാട്ടിയാല്‍ ആരും വരില്ല... അവിടെ തണല്‍ അവര്‍ കാണണം.... എത്രയോ വിദ്യാഭാസം ഇല്ലാത്തവര്‍ എപ്പോഴും എല്ലാവര്‍ക്കും തണലായി മാറിയിട്ടുണ്ട്... വേദനക്ക് നല്ല തൈലം ശുദ്ധസ്നേഹമാണ്... കപട സ്നേഹം അല്ല...കപടം വേദന സംഹാരിയല്ല.. വേദന സഹായിയാണ്...
നില്കാനും ചിന്തികാനും സമയം ഇല്ലാത്തവരെ നാം ശാസിക്കരുത്... ഒരു വികാര തിളപ്പില്‍ ഒരു തീരുമാനം, കോപം ഉണ്ടായാല്‍ അത് നാം ക്ഷെമികണം.... അതെ തലത്തില്‍ അത് കണ്ടു...അല്‍പ്പം സമയം കൊടുത്ത് നല്ല നേരത്ത് തിരുത്തല്‍ നല്‍കണം... വികാര തീവ്രെതയില്‍ എടുക്കുന്ന തീരുമാനത്തിന് സ്നേഹത്തോടെ പരിഹാരം നല്‍കണം.. ആശ്വസിപ്പികണം... തീവ്രെത കുറച്ചു കൊടുത്ത് സമാധാനം കൊടുകണം അല്ലാതെ എരിതീയില്‍ എണ്ണ ഒഴിച്ച് കൊടുക്കരുത്.. ഭാര്യയെ സംശയത്തില്‍ കണ്ടാല്‍ ഭര്‍ത്താവിന്‍റെ കൈയില്‍ ഒരു കോടാലി എടുത്തു കൊടുകരുത് പകരം.... അവള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല ..ചെയ്യുകില്ല എന്ന് പറഞ്ഞു സഹായികണം.. അല്ലാതെ എനിക്കും അത് തോന്നി എന്ന് പറഞ്ഞു വെറുതെ കാര്യം ഗുരുതരം ആക്കരുത് .. നാം പലപ്പോഴും എരിയാക്കി... ചൂട് പിടിപ്പിച്ചു വിട്ട് രംഗം വഷളാക്കും... അത് വേണ്ടാ പകരം പ്രതിവിധി സാവധാനം എടുക്കുക... എടുക്കാന്‍ സഹായിക്കുക... നില്‍ക്കുക ആലോചിക്കുക എന്നതില്‍ ഉപരി ... നിര്‍ത്താം ... ആഗ്രഹിപ്പിക്കാം... എന്നാക്കി മാറ്റം... നിര്‍ത്താം എന്നുവച്ചാല്‍ എരുതീയില്‍ എണ്ണ ഒഴിക്കാതെ... പകരം വികാര തീവ്രെതയില്‍ ഉള്ളവരെ നേരെ നില്ക്കാന്‍ സഹായിക്കാം ... ജീവിതത്തിലേക്ക് ആഗ്രഹം നല്‍കാം... നന്മ വളര്‍ത്താം..
No comments:
Post a Comment