Tuesday 21 September, 2010

ഉറപ്പുള്ള തത്വ ശാസ്ത്രം



തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന് നാം കേട്ടിടുണ്ട്, അതിന്‍റെ സാധാരണ പൊരുള്‍ കിട്ടുന്നതൊക്കെ കഴിക്കുക, കിട്ടുന്നതൊക്കെ കുടിക്കുക, കാണാതെ കിട്ടുന്ന സുഖത്തില്‍ ആനന്ദിക്കുക, അതില്‍ നിന്നും ഉണ്ടാകുന്ന സന്തോഷത്തില്‍ കിടന്നുറങ്ങി ജീവിതം തീര്‍ക്കുക.. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതവും ഒരു എപ്പികുര്യന്‍ ചിന്ത തന്നെയല്ലേ എന്ന് പറയേണ്ടി വരുന്നു. ഒരു അടിസ്ഥാനമോ, ഉറപ്പോ ഇല്ലാത്ത ജീവിത രീതിയല്ലേ നമ്മള്‍ വച്ച് പുലര്‍ത്തുന്നത്.. ആളുകളുടെ കയ്യടിയും, പുകഴ്ത്തലും മാത്രം അല്ലെ നമ്മുടെ രീതികള്‍ .-- വെറുതെ അവര്‍ പറയുന്നതും, ചെയ്യുന്നതും മാത്രം ചെയ്യുന്ന വെറും ജീവികള്‍ .. അല്ലാതെ മറ്റൊരു വാക്കില്ല. അല്ലാതെ മെച്ചമായ ആശയമോ, സ്വൊന്തം കാലില്‍ നില്ക്കാന്‍ ഉള്ള ചിന്തയോ ഇല്ല, പകരം വഴിയെ പോയവരെ കൂടെ പിടിചിരുത്തുകയും, അപ്പനമ്മ- സ്ഥാനം ഉള്ളവരെ പെരുവഴിയില്‍ ആക്കുന്ന കാലം.. എവിടെയോ കേട്ടിടുണ്ട് "പണക്കാരന്റെ വേഭിചാരവും പാവപ്പെട്ടവന്റെ മരണവും ആരും അറിയില്ല".. ഇതും ഒരു അടിത്തറയില്ലാത്ത, മുല്യം ഇല്ലാത്ത തത്വ ശാസ്ത്രം ആണ്‌. പണകാരന് എന്തും ആകാം, കുറേപ്പേര്‍ പണക്കാരായി ജീവിക്കാന്‍ ശ്രെമിച്ചു, കടവും, ദാരിദ്രവും വലിച്ച് കൂട്ടി കിടകാടം കൂടി ഇല്ലാതാക്കുന്നു.. ഒന്നിനോടൊപ്പം ഒന്നുക്കൂടി സുക്ഷിച്ച് മുന്‍ നിരയില്‍ വരാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടാകണം.. ആരുടെയെങ്കിലും വാങ്ങി മുക്ക് മുട്ടെ തിന്ന് ഏമ്പക്കം വിട്ട് ജീവിക്കുന്ന ജീവിതം നിര്‍ത്തുക.. എല്ലുമുറിയെ പണിതു പല്ല് മുറിയെ തിന്നാം.. അവിടെ വലിയ ചിന്തയും നന്മയും ഉണ്ടാകും.. മുണ്ടു മുറുകെ ഉടുത്തു വിശപ്പ്‌ മറച്ചു നാളയെ സ്വോപ്നം കാണുന്നവര്‍ ഉണ്ടാകണം.. തിന്മയെ പൊതിഞ്ഞു വയ്കാതെ പുറത്തെടുത്തു വലിച്ചെറിയാനും കഴിയണം.. അവിടെയാണ് അപ്പന്റെയും, അമ്മയുടെയും, സഹോദരന്റെയും, സഹോദരിയുടെയും സ്ഥാനം അല്ലാതെ തിന്മ കണ്ടിട്ട് മറച്ചുവച്ച് പ്രോത്സാഹനം നല്‍കല്‍ അല്ല വേണ്ടത് .. ചെവിക്കൊള്ളാന്‍ വയ്യാത്തവരെ ആട്ടിയിറക്കി പിണ്ഡം വയ്ക്കണം.. ഒരികലും ഇത് പല്ലിനു പകരം പല്ലും, കണ്ണിനു പകരം പല്ലും എന്ന കിരാത നിയമം അല്ല. പകരം നന്മയുടെ സമുഹത്തിനും, കുടുംബ ഭദ്രതയ്ക്കും വേണ്ടി  ചാട്ടവാര്‍ എടുകണം, ഏങ്ങനെ യെങ്കിലും ആകട്ടെ എന്ന ഒഴുക്കന്‍ രീതികള്‍ മാറണം. നന്നായി നീതി ബോധത്തോടെ അധ്വാനികണം .. അത് കണ്ട് പുതു തലമുറ വളരണം.. കണ്ടിടം കയറി വെറുതെ പരദൂഷണവും പറഞ്ഞു നടക്കുന്ന നശിച്ച ലോകം അകറ്റി നിര്‍ത്തണം, കാതലും കഴമ്പും ഉള്ള വെക്തികള്‍ ഉണ്ടാകണം.. ഉറപ്പുള്ള തത്വ ശാസ്ത്രം ഉണ്ടാകണം, പഠിപ്പികണം, മദ്യവും, മയക്കു മരുന്നും തരുന്ന കൂട്ടുകെട്ടുകള്‍ , സുഖം തരുന്ന വേദനയില്ലാത്ത ജീവിതം ഉപെഷികണം, വെറുതെ ഒളിച്ചു  കിട്ടുന്ന സുഖവും, വിജയവും അല്ല ജീവിതം, വേദനയില്‍ നുണയുന്ന രെസം ആണ്‌ സുഖം.. അധ്വാനത്തിന്റെ വിയപ്പില്‍ ഉയരുന്ന ഉപ്പുള്ള പുളി രെസം ആണ്‌ ജീവിത സുഖം.. കാമ കേളിയില്‍ ആടി  തിമിര്‍ത്ത വിയര്‍പ്പിന്റെ നാറ്റം അല്ല ജീവിത സുഖം പകരം നാളേക്ക് വേണ്ടി ഇന്ന് കഷ്ട്ടപ്പെടുന്ന നീതി പൂര്‍വമായ തൊഴിലിന്റെ വേദനയുടെ, വെള്ളമാകുന്ന ചുടു ചോരയുടെ മണം ആണ്‌ ജീവിതവും, ജീവിത വിജയവും. ഈ തൊഴിലിന്റെ വിയര്‍പ്പിന്റെ മണം ആകണം നമ്മുടെ ഉറപ്പുള്ള തത്വ ശാസ്ത്രം. ചേതനയറ്റ ശരിരത്തില്‍ മണം ഉള്ള അത്തര്‍ പൂശാലോ, ആള്‍കാരെ കാണിക്കാനുള്ള  വാവിട്ട് കരച്ചിലോ ആകരുത് നമ്മുടെ ദുഖം, പകരം ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട വിതുമ്പല്‍ ആകണം സ്നേഹത്തിന്‍റെ വേദന.. ജീവിച്ചിരുന്നപ്പോള്‍ നന്നായി ജീവിച്ചതിന്റെ, ഓരോരുത്തരെയും വേദനയോടെ വളര്‍ത്തിയ, വലുതാക്കാനായി ഒഴുക്കിയ വിയര്‍പ്പിന്റെ നന്ദി ആകണം നമ്മുടെ വിതുമ്പല്‍ .. കടുത്ത ദൈവ വിശ്വാസിയും കാമ ദേവനുമായി നമ്മുക്ക് മാറാന്‍ ആകില്ല, ശരിര സംബെന്ധിയാകാത്ത എല്ലാത്തിനോടും ഉള്ള പ്രണയം നാം കാക്കണം.. അമ്മയെയും, പെങ്ങന്മാരേയും പോലെ മറ്റുള്ളവരെയും കാണാനും, കരുതാനും മാത്രം അല്ല, അതായി തീരാനും കഴിയണം. അപ്പനമ്മമാരുടെ വിവാഹേതര ബന്ധങ്ങള്‍, സഹോദരങ്ങളുടെ വഴിവിട്ട  ബന്ധങ്ങള്‍ക്ക് ഒത്താശ ചെയുകയല്ല, പകരം അവയെ തിരുത്തണം, വിമര്ഷികണം സ്നേഹത്തോടെ.. കണടച്ചു ഇരുട്ടാകുകയല്ല പകരം .. ഇരുട്ടിനെ വെളിച്ചം പരത്തി പ്രകാശം ആക്കുകയാണ് വേണ്ടത്. പലരും വേണ്ടത് തക്കവണ്ണം  വേണ്ടവര്‍ക്ക് ആവോളം കൊടുകാതതിനാല്‍ ആണ്‌ അവ തേടി മറ്റുള്ളവയ്ക്കായി പരകം പായുന്നത്.. കട്ട് തിന്നതിന്റെ ഓര്‍മ്മ വീണ്ടും ഉണര്‍ത്താതെ, അതിന്‍റെ രുചി വീണ്ടും പറ്റാനായി പോകരുത്, പോകാന്‍ ഇടയാക്കരുത്.. കൊടുക്കുക .. കൊടുക്കെണ്ടവര്‍ക്ക് മതിയാവോളം കൊടുക്കുക.. മടിപ്പില്ലാതെ കൊടുക്കുക.. അതിലുടെ ഉണ്ടാകുന്നത് ഉയര്‍ന്ന ചിന്തയും, നല്ല സമൂഹവും ആണ്‌. വെറുതെ രുചികാന്‍ വരുന്നവരെ ആട്ടി പുറത്താക്കുക... നല്ല തലയെടുപ്പുള്ള ജീവിത ശാസ്ത്രം ഉള്ളില്‍ ഉണ്ടാകുക.. വല്ലവരുടെയും ചിന്തകളില്‍ നയിമിഷിക, തരം താണ ജീവിതം ഏറ്റെടുകാതിരിക്കുക .. നേഴ്സറി കുട്ടിയുടെ ചിട്ടയായി എഴുതിയ  അക്ഷര കൂട്ടങ്ങള്‍ പ്പോലെ  ആയിരികട്ടെ ജീവിതം. 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...