പല കുടുംബ ജീവിതസ്തരായ ഭര്‍ത്താകന്മാരുടെ തുറന്ന ചിന്ത, അനുഭവം, ഭാര്യ- മക്കളുടെ അമ്മ എന്ന ആദരവ്.. ആണ്. അത് മാത്രം ആണോ? എന്നാല്‍ മറുപുറ ചിന്തയായ ശാരിരിക അഭിലാഷ കഥാ പാത്രമായി മാത്രവും കാണാന്‍ കഴിയില്ല, എങ്കില്‍ പിന്നെ എന്താണ് ഈ ഭാര്യാ- ഭര്‍ത്ത ജീവിത രീതികള്‍ ....? ഏതോ പാട്ടില്‍ പാടുന്നപോലെ "പൂമുഖ വാതുകല്‍ സ്നേഹം തുളുമ്പുന്ന പൂതിങ്കള്‍ ആണെന്‍ ഭാര്യാ.... ദുഖത്തിന്‍ മുള്ളുകള്‍ പുഷ്പങ്ങള്‍ ആകുന്നു ഭാര്യാ... എണ്ണ വറ്റാത്ത ചിത്ര വിളക്കാണ് ഭാര്യാ.. കണ്ണുനീര്‍ തുള്ളിയില്‍ മഴവില്‍ വര്‍ണ്ണം വിരിയിക്കുന്ന, കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും, രൂപത്തില്‍ ലക്ഷ്മിയും...ആണ് ഭാര്യാ".. കവിഭാവനയില്‍ ഭാര്യാ സങ്കല്പം ഇതിലും വലുതാണെങ്കിലും, ജീവിതത്തില്‍ താളം തുള്ളലും, തകര്‍ച്ചകളും ആയി മാറുന്നു.. ഭാര്യാ അല്ലെങ്കില്‍ വിവാഹത്തിലേക്ക് കടക്കുന്നവര്‍ ആരും തന്നെ ഈ സങ്കല്പം ചിന്തകുന്നില്ല എന്നതാണ് സത്യം, എങ്ങനെയോ ആയ കല്യാണം.. ഒരു മന്ത്രിയായി ഒത്തൊരുമയോടെ ഭര്‍ത്താവിനെയും, മക്കളെയും, അമ്മായി അമ്മയെയും, സഹോദരങ്ങളെയും ഒരുപ്പോലെ കൊണ്ടുപ്പോകുക വലിയ കാര്യം ആണ്.. ഒരു ദാസി എന്ന ചിന്ത ഉണ്ടാകല്‍ ചുരുക്കമേ ഉള്ളു. വീട്ടില്‍ ഒരു ലക്ഷ്മിയെപ്പോലെ ആയിരിക്കാന്‍ നോക്കാറുണ്ടോ അതോ യെക്ഷിയും, താടകയും ആണോ? കാവി വര്‍ണ്ണനകള്‍ നാം പാടിയാല്‍ മാത്രം പോരാ പകരം അതില്‍ ആയി തീരാനും മക്കളെ, ഭാര്യയെ, മരുമക്കളെ അതിലേക്കു നയികാനും നോക്കണം.. കാരണം മക്കള്‍ മറ്റൊരു വീട്ടിലേക്കു ചെല്ലുമ്പോള്‍ അവര്‍ വെള്ളി കരണ്ടി മാത്രം കണ്ടവരായി മാറരുത്.. ഒരു മന്ത്രിയെപ്പോലെ സത്യത്തിനും ധര്‍മ്മ ചിന്തയില്‍ തന്ത്രി കൂടി ആയിരികണം, അല്ലാതെ ഭര്‍ത്താവിനെ കളിപ്പിക്കുന്ന തന്ത്രം മാത്രം ഉണ്ടായാല്‍ പോരാ.. ലക്ഷ്മി എന്ന പെരു മാത്രം ആയാല്‍ പോരാ വീട്ടിലെ എല്ലാ ഐശ്വോര്യങ്ങളും ഉണ്ടാക്കണം.. വീട്ടില്‍ ഉള്ളവര്‍ക്കും, അതിലേക്കു വരുന്നവര്‍ക്കും ഉണ്ടാകണം.. ഇപ്പോള്‍ പലയിടത്തും മറ്റുള്ളവര്‍ക്ക് ലക്ഷ്മിയും എല്ലാം ആണ്, വീട്ടിലുള്ളവര്‍ക്ക് വിഷാദവും ആണ്. അതുപോലെ നാം കാണുന്നു കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ല് വര്‍ണ്ണം ചാലിക്കുന്നവരും ആകണം... എളുപ്പമായ കാര്യം അല്ല.. ചെറിയ കുറവുണ്ടായാല്‍ പഞ്ചായത്തും, മധ്യസ്ഥാതയും ഉള്ളപ്പോള്‍ ദുഃഖം, വേദന, ചില പോരായ്മകള്‍ വര്‍ണ്ണമായി മാറ്റാന്‍ കഴിയുക... മഴ ഭുമിയെ പുല്‍കി വിളയികുന്നപോലെ വേദനകള്‍ വര്‍ണ്ണങ്ങളായി മാറ്റുക. ഒരു ചിന്തകൂടി ആകട്ടെ . ഭാര്യാ വെറും ഭാര്യാ മാത്രം ആകാതെ അറിയുന്ന.. ആകുന്ന ഭാര്യാ, അമ്മ, ആയി തീരട്ടെ... നമ്മുടെ ഇടയില്‍ കുറവല്ല.. അങ്ങനെ ആയി തീരണം... അവര്‍ക്കുവേണ്ടി ജീവികുനവരായി നാം മാറുമ്പോള്‍ അവരും നമ്മുക്കായി ജീവിതം ഉരിഞ്ഞു വയ്കും... ജീവിതം സന്തോഷം ആകും.
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment