Friday, 31 August 2012

ജ്വലിക്കുന്ന പ്രകാശം

കത്തിയെരിയുന്ന, നീറി പുകയുന്ന കുടുംബങ്ങള്‍  ഇന്ന് കൂടുതല്‍ ആണ്. കുടുംബത്തിലെ ഓരോ അംഗങ്ങള് നീറി പുകയുന്ന, പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന നേരിപോടുകളും  ആണ് എന്നത് ഒരു സത്യം തന്നെ അല്ലെ? അപ്പന്‍ വിഭാവാനം  ചെയ്യുന്ന വരകള്‍  വെള്ളത്തില്‍ വരച്ചവയും , വരകളില്‍ ഒതുങ്ങാന്‍  കഴിയാതെ ... കൂട്ടിമുട്ടിക്കാന്‍ സ്രെമിക്കുന്ന കണക്കുക്കൂട്ടലുകള്‍  ... അമ്മയുടെ വേലയും ജോലിയും കഴിഞ്ഞു നേരെ എഴുന്നേറ്റു  നിക്കാന്‍ വയ്യാതെ  യാതൊരു സ്വോപ്പ്ന്നങ്ങളും നിറം ഇല്ലാതെ ഭാര്യ , അമ്മയെന്ന ലോകം അഥവാ ഭാര്യ, അമ്മ എന്നാ ജീവിതം. ഈ ചിന്തയില്‍ നിന്ന് വേണം നാം  പ്രകാശം ആയി തീരേണ്ടതും ആവശ്യം ഉള്ളിടത് പ്രകാശം പരതെണ്ടതും, എങ്ങനെ കഴിയും എന്നാ ചിന്തയ്ക്ക് ഇവിടെ വില ഇല്ല, പകരം എങ്ങനെ ആകാം  എന്ന് വേണം കാണാന്‍ , വെറുതെ ജീവിതം പുകയാതെ, പുകയ്ക്കാതെ അവിടെ പ്രകാശം  ചൂടും നല്‍കി ജ്വലിക്കുന്ന  പ്രകാശം ആകുന്നത്‌.. ./ --- .../വെറുതെ കുറെ മനകോട്ടകള്‍ കെട്ടാതെ ... പൂര്‍ത്തിയാകാത്ത കുറെ കണക്കുകള്‍ കൂട്ടാതെ നടക്കുന്ന വഴികളും രീതികളും നാം മനസിലാകണം, ചിന്തികണം. കുറെയൊക്കെ വിട്ടു വീഴ്ച  ചെയ്യുകയും വേണം.  ഈ വിട്ടു  വീഴ്ചകള്‍ ചെറു കാറ്റായി  വീശി അവിടെ പുകയുടെ പടലം മാറ്റി തീ പടര്‍ന്ന്‍  വെളിച്ചം ഉണ്ടാകണം. കൂട്ടിമുട്ടാത്ത വരകള്‍ വരയ്ക്കാതെ പകരം മുട്ടികാവുന്ന  വരകള്‍ നമ്മുക്ക് വരച്ചു ജീവിതം സന്തോഷത്തിലും  വിജയത്തിലും എത്തിക്കാം. അതുപ്പോലെ കാണുന്ന സ്വോപ്നങ്ങളും , ചിന്തിക്കുന്ന ചിന്തകളും പൂര്‍ണ്ണമായും  ശരിയെന്നും  കരുതാതെ മുന്നോട്ടു  പോകണം, നാം പലപ്പോഴും ഏതോ സ്വോപ്നതിലും, നടക്കാത്ത വെവേലതികളിലും ആണ്. അതൊക്കെ ജീവിതത്തെ നീറി പുകയ്കാനെ കഴിയുകയുള്ളൂ. 
എന്ത് ചെയ്താലും കുറ്റവും കുറവും കാണാതെ അതുപോലെ എല്ലാത്തിനും പരാതി  മാത്രം ആയാല്‍ അവിടെ വിശ്വാസവും , സ്നേഹവും മാറി തെറ്റിധാരണയും, അകല്‍ച്ചയും ഉണ്ടാകും. കുട്ടികള്‍  ചെയ്യുന്നതെല്ലാം കുറ്റം കാണാതെ നയത്തിലും, ശ്രെമത്തില്‍  മാത്രമേ  മാറ്റാന്‍  കഴിയു . അല്ലാതെ പരസ്പരം തെറ്റി വളരുന്ന മാതാപിതാക്കള്‍ മക്കള്‍ രീതികള്‍ തകര്‍ച്ചയിലേക്ക് മാത്രമേ വിടുകയുള്ളു . അല്‍പ്പം വിട്ടു വീഴ്ചയും സ്നേഹവും നമ്മെ ഒരുപാടു വഴിനടത്തും.   

Wednesday, 29 August 2012

പഠനം എന്തിന്

പഠിക്കുക  എന്നത് വെറുതെ കുറെ അറിവ് കിട്ടുക മാത്രം അല്ല പകരം ഒരു സമഗ്രമായ വളര്‍ച്ച ആണ് .പഠികണം  പഠികണം എന്നൊക്കെ പറയുക എളുപ്പം ആണ് എന്നാല്‍ പഠനം  അത്ര എളുപ്പ അല്ല. പല കാര്യങ്ങള്‍ ആകാം  പഠനത്തില്‍  നിന്നും  പഠിതാവ്  പിന്നാക്കം  വരുന്നത് .
ഒന്നാമതായി പഠിക്കാന്‍ അല്‍പ്പംപോലും താല്പര്യം  ഇല്ലാതിരിക്കുക. രണ്ട്  മറ്റു വിഷയങ്ങളില്‍  ഒരുപാടു താല്പര്യം, മുന്നമാതായി ടെലിവിഷന്‍  പരിപാടികളില്‍ ഉള്ള  താല്പര്യം , നാലാമതായി എടുക്കാന്‍ പറ്റാത്ത  പാഠ്യ പദതികള്‍ , പിന്നെ കുടുംബ  പശ്ചാത്തലങ്ങള്‍ .

1. എങ്ങനെ പഠനത്തില്‍ താല്പര്യം വരുത്താം ?

കുട്ടിക്ക്  അല്പം  പോലും പഠിക്കാന്‍ അറിയാന്‍ ആഗ്രഹം  ഇല്ലാത്ത  അവസ്ഥ. എന്തിനാണോ പഠിക്കുന്നത് എന്നാ ചോദ്യം മാത്രം ഉള്ളില്‍ . നന്നായി പഠിച്ച്  അറിവുള്ള വലിയവര്‍ ആകണം , ശാസ്തജര്‍  ആകണം, എങ്ങിനിയര്‍ ആകണം , നല്ല അറിവുള്ള ഡോക്ടര്‍  ആകണം എന്നൊക്കെ ചിന്തിപ്പിക്കേണ്ടത്  വീട്ടില്‍ നിന്നും , അദ്ധ്യാപകര്‍ , സമുഹം ഒക്കെയാണ്, കരയുന്ന കുട്ടിയോട് പറയണം കരയുന്ന കുട്ടികള്‍ ഡോക്ടര്‍  ആകാന്‍ , എഞ്ചിനീയര്‍ ആകില്ല എന്നൊക്കെ, അതനുസരിച്ച്  അവനില്‍ സംവേദനം ഉണ്ടായി  അവയില്‍ നിന്ന്  മാറ്റം  ഉണ്ടാകാം. മാതാപിതാകള്‍ , അധ്യാപകര്‍ അവര്‍ക്ക് മാതൃകയായി  മാറണം . ഇവിടെ കുട്ടിയില്‍  മാറ്റം , താല്പര്യം  നല്കെണ്ടവര്‍  ഇവര്‍ ആണ്. സമുഹവും ഇതുപോലെ കുട്ടികളെ തിരുത്തി പ്രോത്സാഹിപ്പികണം. ഉപദേശം മാത്രം പോരാ കൂടെ  മാതൃകയും  ആകണം.

2. പഠനം  മറ്റു ചിന്തയിലുടെ ആകാം 

പഠനത്തിലേക്ക് കുട്ടിയെ കൊണ്ടുവരാന്‍   ചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍, കഥ പുസ്തകങ്ങള്‍  , നാടകങ്ങള്‍ , സിനിമകള്‍  ഉണ്ട്, വെറുതെ കുറെ കഥ പുസ്തകം അല്ല പകരം കുട്ടിയ്ക്ക് പ്രായത്തിനു അനുസരിച്ച അറിവ്  നല്‍കുന്നവ ആയിരികണം. അഞ്ചാം ക്ളാസ്‌  പഠിക്കുന്ന കുട്ടിക്ക് അമ്മ കാണുന്ന സീരിയല്‍ കാണിച്ച്‌  രെസിപ്പിക  അല്ല ഈ ആശയം , പകരം കുട്ടിയ്ക്ക്  വേണ്ട ജ്ഞാനം  നല്‍കല്‍ ആണ്. സീരിയല്‍ കണ്ടാല്‍ കുട്ടിയില്‍  കിട്ടുന്ന ആശയം  ലോകം പണം  ഉണ്ടാക്കാന്‍ ഉള്ള ചിന്തയും , വീട്ടിലെ അമ്മയുടെ രെഹസ്യ  ബന്ധവും , കമവേറികളും  ഒക്കെ ആണ് . അല്ലാതെ അവരില്‍ അറിവിന്‍  ലോകം  അല്ലാ .  ഇപ്പോള്‍ എവിടെയും നല്ല ബോധന ഉപദേശം നല്‍കുന്നവര്‍ സമുഹത്തില്‍ ഉണ്ട് അവരെ കാണുന്നതും ചിന്തകള്‍ സ്വീകരിക്കുന്നതും നല്ലതാണു. 

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...