Wednesday 29 August, 2012

പഠനം എന്തിന്

പഠിക്കുക  എന്നത് വെറുതെ കുറെ അറിവ് കിട്ടുക മാത്രം അല്ല പകരം ഒരു സമഗ്രമായ വളര്‍ച്ച ആണ് .പഠികണം  പഠികണം എന്നൊക്കെ പറയുക എളുപ്പം ആണ് എന്നാല്‍ പഠനം  അത്ര എളുപ്പ അല്ല. പല കാര്യങ്ങള്‍ ആകാം  പഠനത്തില്‍  നിന്നും  പഠിതാവ്  പിന്നാക്കം  വരുന്നത് .
ഒന്നാമതായി പഠിക്കാന്‍ അല്‍പ്പംപോലും താല്പര്യം  ഇല്ലാതിരിക്കുക. രണ്ട്  മറ്റു വിഷയങ്ങളില്‍  ഒരുപാടു താല്പര്യം, മുന്നമാതായി ടെലിവിഷന്‍  പരിപാടികളില്‍ ഉള്ള  താല്പര്യം , നാലാമതായി എടുക്കാന്‍ പറ്റാത്ത  പാഠ്യ പദതികള്‍ , പിന്നെ കുടുംബ  പശ്ചാത്തലങ്ങള്‍ .

1. എങ്ങനെ പഠനത്തില്‍ താല്പര്യം വരുത്താം ?

കുട്ടിക്ക്  അല്പം  പോലും പഠിക്കാന്‍ അറിയാന്‍ ആഗ്രഹം  ഇല്ലാത്ത  അവസ്ഥ. എന്തിനാണോ പഠിക്കുന്നത് എന്നാ ചോദ്യം മാത്രം ഉള്ളില്‍ . നന്നായി പഠിച്ച്  അറിവുള്ള വലിയവര്‍ ആകണം , ശാസ്തജര്‍  ആകണം, എങ്ങിനിയര്‍ ആകണം , നല്ല അറിവുള്ള ഡോക്ടര്‍  ആകണം എന്നൊക്കെ ചിന്തിപ്പിക്കേണ്ടത്  വീട്ടില്‍ നിന്നും , അദ്ധ്യാപകര്‍ , സമുഹം ഒക്കെയാണ്, കരയുന്ന കുട്ടിയോട് പറയണം കരയുന്ന കുട്ടികള്‍ ഡോക്ടര്‍  ആകാന്‍ , എഞ്ചിനീയര്‍ ആകില്ല എന്നൊക്കെ, അതനുസരിച്ച്  അവനില്‍ സംവേദനം ഉണ്ടായി  അവയില്‍ നിന്ന്  മാറ്റം  ഉണ്ടാകാം. മാതാപിതാകള്‍ , അധ്യാപകര്‍ അവര്‍ക്ക് മാതൃകയായി  മാറണം . ഇവിടെ കുട്ടിയില്‍  മാറ്റം , താല്പര്യം  നല്കെണ്ടവര്‍  ഇവര്‍ ആണ്. സമുഹവും ഇതുപോലെ കുട്ടികളെ തിരുത്തി പ്രോത്സാഹിപ്പികണം. ഉപദേശം മാത്രം പോരാ കൂടെ  മാതൃകയും  ആകണം.

2. പഠനം  മറ്റു ചിന്തയിലുടെ ആകാം 

പഠനത്തിലേക്ക് കുട്ടിയെ കൊണ്ടുവരാന്‍   ചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍, കഥ പുസ്തകങ്ങള്‍  , നാടകങ്ങള്‍ , സിനിമകള്‍  ഉണ്ട്, വെറുതെ കുറെ കഥ പുസ്തകം അല്ല പകരം കുട്ടിയ്ക്ക് പ്രായത്തിനു അനുസരിച്ച അറിവ്  നല്‍കുന്നവ ആയിരികണം. അഞ്ചാം ക്ളാസ്‌  പഠിക്കുന്ന കുട്ടിക്ക് അമ്മ കാണുന്ന സീരിയല്‍ കാണിച്ച്‌  രെസിപ്പിക  അല്ല ഈ ആശയം , പകരം കുട്ടിയ്ക്ക്  വേണ്ട ജ്ഞാനം  നല്‍കല്‍ ആണ്. സീരിയല്‍ കണ്ടാല്‍ കുട്ടിയില്‍  കിട്ടുന്ന ആശയം  ലോകം പണം  ഉണ്ടാക്കാന്‍ ഉള്ള ചിന്തയും , വീട്ടിലെ അമ്മയുടെ രെഹസ്യ  ബന്ധവും , കമവേറികളും  ഒക്കെ ആണ് . അല്ലാതെ അവരില്‍ അറിവിന്‍  ലോകം  അല്ലാ .  ഇപ്പോള്‍ എവിടെയും നല്ല ബോധന ഉപദേശം നല്‍കുന്നവര്‍ സമുഹത്തില്‍ ഉണ്ട് അവരെ കാണുന്നതും ചിന്തകള്‍ സ്വീകരിക്കുന്നതും നല്ലതാണു. 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...