Sunday, 8 February 2015

ഒരു മിന്നാമിന്നി വെളിച്ചം

ആ നനുത്ത താഴ്വരയിലേക്ക് അവൾ നടന്നു നീങ്ങുമെന്ന്  കരുതിയില്ല...
തല വല്ലാതെ വിങ്ങി വിതുമ്പുന്നു.... തല തകർന്നു  പൊട്ടിതെറിച്ച്  പോകുമോന്ന്  ഭയക്കുന്നു...
നീ ഒരു നല്ല സ്നേഹിതൻ  ആയിരുന്നെങ്കിൽ....
അവൾ ഒരു നല്ല കുട്ടുകാരി ആയിരുന്നെങ്കിൽ...
പോകില്ലയിരുന്നവൾ  ആ അന്ധതയിലേക്ക് ....
അവളുടെ അമ്മ ഒരു നല്ല അമ്മയാരിയിരുനെങ്കിൽ ...
അവളെ കൊഞ്ചി ച്ചും ലാളിച്ചും കുട്ടികാലം  നിനച്ചത് ഇന്നും ഓർമ്മയിൽ തെളിഞ്ഞിരുന്നെങ്കിൽ ... ആ  തണുത്ത താഴ്വാരങ്ങളിലേക്കു  അവൾ  പോകില്ലായിരുന്നു...
പപ്പാൻ മടിയിലിരുന്നവൾ  കുട്ടി മീശയിൽ തലോടിയതും.... നെറ്റി ചുളിവുകളിൽ വാരി  പുണർ ന്നതും ....
ശാട്ട്യം  പിടിച്ചപ്പോൾ  ശകാരിച്ചപ്പോൾ വാ പൊട്ടി കരഞ്ഞതും .... ഓർ മ്മയിൽ തെളിഞ്ഞിരുന്നെങ്കിൽ ....
പോകില്ലയിരുന്നവൾ  ആ അന്ധതയിലേക്ക് ....
ജീവിത  നൗകയിൽ  .. മരീ ച്ചിക യെ പുൽ കിയ ...
പൂനിലാവിനെ  അവൾ തലോലിച്ചതും ....
പ്രകൃതി വർണ്ണ ത്തെ മനസ്സിൽ ചില്ലയിൽ വളർത്തിയതും ...
വർണ്ണ  മഴ ഉള്ളില കൂടുക്കൂട്ടിയതും .... ആരും മനസിലാക്കിയില്ല....
മലയാള ലോകത്തെ, സാഹിത്യ ലോകത്തെ  കണ്ടെത്തിയതും  പ്രണയിച്ചതും ....
ആരും ചെവികൊണ്ടില്ല ......
 അനിജത്തി  കുട്ടി ആ പാവം..... ചേച്ചി തൻ വേദനെ പ്രണയിച്ചു....
ആരോർക്കും  ഇല്ലാത്ത  ആരാധന ഉണ്ടെന്ന്നാലും.....
അവളിലെ നിരാശ തൻ കൂരിട്ടിനെ ഒരു മിന്നാമിന്നി വെളിച്ചം പകരാൻ....

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...