ആത്മികതയുടെ മറവില്‍ ഇങ്ങനെ ഒരു എഴുത്ത് വേണമോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആവശ്യമായി തോന്നുന്നു. ലോകത്തില്‍ ആത്മികത വേണം, ആത്മികത ഇല്ലാതെ പറ്റില്ല , ആത്മികത ഇല്ലാത്ത ലോകം... ചിന്തിക്കാന്‍ പോലും കഴിയില്ല. മതം ഇതിനൊരു പ്രധാന കാര്യം തന്നെയാണ്. മതത്തിന്‍റെ ചുമതലയും ലോകത്തിനും നല്ല ചിന്തയും, ബോധവും നല്‍കേണ്ടതുണ്ട്, അതിന് ഓരോ മതവും മുന്‍ കൈ എടുക്കണം. മത പഠനം നല്‍കണം, മത ഗ്രന്ഥങ്ങള്‍ പഠിപ്പികണം, ഒരികലും അത് മത തീവ്ര വാതത്തിനല്ല പകരം ഒരു മത, ധാര്‍മിക ജിവിതതിനായി ആണ്. മതം മനുഷ നന്മയ്ക്ക് ആണ്. മതം മാനുഷന് വേണ്ടി ആണ്. മതം മനുഷ്യനും, മനുഷത്വതിനും വേണ്ടി നിലകൊള്ളണം. മതം ഒരികലും മനുഷനെ മറക്കരുത്, മടുക്കരുത്.
ഇനിയും മതത്തെ മറയാക്കി ഒരുപാട് വൃത്തികെട്ട കാര്യങ്ങള്‍ ലോകാരംബം മുതലേ ഉണ്ട്. ഇപ്പോഴും കുറവല്ല, ഇനിയും ഉണ്ടാകരുത്, ഉണ്ടാക്കിയെടുക്കരുത് അതിന് നാം ശ്രെമികണം.. കണ്ണടക്കരുത്.... പ്രതികരിക്കണം, വിശുദ്ധ ആലയങ്ങളും, വസ്തുകളും, ആളുകളും ആദരിക്കണം, ആദരിക്ക പ്പെടണം.... അതിനെ അശുദ്ധമാക്കുന്ന എല്ലാം തച്ചുടക്ക പെടണം... എല്ലാ മതത്തിലെയും തലവര്‍ ശക്തമായ നിലപാട് എടുക്കണം... നിയമത്തിന്‍റെ മുന്‍പില്‍ നിര്‍ത്തേണ്ടത് സമാധാന പരമായി നല്‍കി സത്യ നിലപാടുകള്‍ എടുക്കണം. എങ്കില്‍ മാത്രമേ നാളെ ഒരു വിശുദ്ധ, ധാര്‍മിക ലോകത്തെ വാര്‍ത്തെടുക്കാന്‍ കഴിയു. പുതിയ തലമുറയെ അതിനായി പരിശിലിപ്പികണം. തിന്മയെ വെറുക്കാന്‍ എല്ലാരും പഠികണം, പഠിപ്പികണം. ധാര്‍മിക പരിശിലന ക്ലാസ്സുകളില്‍ പോലും വ്യെഭിച്ചാരവും, ലൈംഗിക ചുവകളും, അധാര്‍മികതയും വളര്‍നാലോ? നാരായ വേരില്‍ കേടു വന്നതിനു തുല്യം ആണ്. സ്നേഹത്തോടെ തിരുത്തുക, വിമര്‍ശികുക അല്ല പകരം സ്നേഹ തിരുത്തല്‍ ആണ് വേണ്ടത്. വിമര്‍ശി കലില്‍ ഒരികലും ആരും പോസിറ്റീവ് ഫലം നേടില്ല, പകരം കുടുതല്‍ വൈരാഗ്യവും, പകയും, പക പോക്കലും മാത്രമേ ഉണ്ടാകുള്ളൂ.
മത, ധാര്‍മിക ശാലകളില്‍, ധാര്‍മികത ഉയര്‍ത്തണം, പഠിപ്പികണം, അവിടെ അധ്യാപകരോ, തലവരോ ധാര്‍മികത കളഞ്ഞാല്‍, അവരെ പുറത്താക്കണം, ശിക്ഷ നല്‍കണം, തിരുത്തണം, വളം ഇട്ടു, കണ്ണടച്ച് കളയരുത്, മുളയിലെ നുള്ളി കളയണം, സ്വൊന്തം മതത്തില്‍ യോഗ്യരില്ലെങ്കില്‍ മറ്റു മതസ്ഥരെ എടുകണം പ്രോത്സാഹിപ്പികണം.. നമ്മുക്ക് ഇന്ന് വേണ്ടത് നന്മയാണ്, തിന്മ അല്ല. സ്ത്രി- പുരുഷ ഭേദം അത് പ്രോത്സാഹിപ്പികണം. ആണ്- പെണ്ണ് തിരിവില്ലാതെ നല്ല സഹോദര ചിന്ത ഉള്‍ക്കൊണ്ട് , ആണ്ണൂ- പെണ്ണ് വിഭാഗിയത ഇല്ലാതെ പുതിയ തലമുറ ഉണ്ടാകണം, അവിടെ ചുഷണ, താഴ്തികെട്ടലില്ലാത്ത, ഒന്നിച്ചു നീങ്ങുന്ന നന്മ ചിന്താ മനോഭാവത്തോടെ, സഹോദര ചിന്തയോടെ പുതിയ സമുഹം ഉണ്ടാകണം, ഉണ്ടാക്കണം, അതിന് നാം ഇപ്പോഴേ ചിന്തികണം അത് കുറെ നിയമങ്ങള്‍ ആയി പുസ്തക കെട്ടില്‍ ഉറങ്ങാതെ, നാം ഉണ്ടാകി എടുക്കണം.
ജിവിതം നന്മയ്ക്ക് ആണ് , തിന്മയ്ക്ക് അല്ല. നാം നന്മ പ്രോത്സകകര്‍ ആണ് തിന്മ നിഷേധകരും. തിന്മക്ക് നന്മ ഉത്തരം അകണം, ആക്കണം. തിന്മയ്ക്ക് പകരം തിന്മയോ, പണമോ, അതികരമോ, ബലമോ അല്ല... തിന്മക്ക് മരുന്ന് നന്മ മാത്രം.
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല് ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment