Monday 19 April, 2010

ചിട്ടയുള്ള ജീവിതം

ചിട്ടയുള്ള ജീവിതം, കേള്‍ക്കാന്‍ തന്നെ സുഖംമുള്ള അഥവാ കേള്‍ക്കാന്‍ ഇഷ്ട്ടപെടാത്ത വാചകം എന്ന് വേണം പറയാന്‍. ചിട്ടയുള്ള ജീവിതം എന്നാല്‍ ലക്ഷ്യ ബോധം ഉള്ള ജീവിതം എന്നുതന്നെ ആണ്‌ ഞാന്‍ കാണുനത്.. ലക്‌ഷ്യം ഇല്ലാത്ത ജീവിതം തിരയില്‍ അകപ്പെട്ട ചെറു വള്ളം പോലെയാണ്. കേരളകരയില്‍ ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുനതും ഇത് തന്നെയാണ്, അതിന് ഉദാഹരണങ്ങള്‍ നാം കാണുന്നു ചുറ്റുപാടും- മാതാ- പിതകളെ , അധ്യാപകരെ, മൂത്തവരെ, അധികാരികളെ, എന്ന് വേണ്ടാ എല്ലാരേം   ആദരവില്ല, ആര്‍ക്കും. അപ്പനും വീട്ടിലും, നാട്ടിലും വിലയില്ല, അമ്മയെ അമ്മയായി കാണാന്‍ കഴിയുന്നില്ല, അച്ഛനമ്മ മാരെ നോക്കാന്‍ നേരംമില്ല, എങ്ങനെയും സുഖിച്ചു, ടീവി കണ്ടു, കട തീറ്റി തിന്നു ജിവിക്കുന്ന ഉപഭോഗ ജീവിതം,  ഇതിനെ സംസ്കാരം എന്ന് പറയാന്‍ ആവില്ല.
ഏതാണ്ട് പത്ത്- ഇരുപത് വര്‍ഷത്തിനു മുമ്പ് ഒരു ചിട്ടയായ ഒരു നാടായിരുന്നു കേരളം - അഥവാ വീടുകള്‍, കുടുംബങ്ങള്‍ ആയിരുന്നു നമ്മുടെത്, എന്തും മാത്രം മാറി നമ്മുടെ വീടുകള്‍? ആളുകള്‍... അതിരാവിലെ ഉണര്‍ന്നു ജോലിക്ക് പോകുന്ന അപ്പന്‍, അപ്പനായി അതിന് മുമ്പേ എഴുനേല്‍ക്കുന്ന അമ്മ, കട്ടന്‍ കാപ്പി ഇട്ടുകൊണ്ട്‌ ദൈവിക ചിന്താ പാട്ടുകള്‍ ഉതിര്‍ത്തു പ്രാതല്‍ ഉണ്ടാക്കുന്ന അമ്മയുടെ ചിത്രം, ഈ ഈരടികള്‍ കേട്ടു ദൈവിക ചിന്തയോട് കൂടെ എഴുനേറ്റു വരുന്ന പുതു തലമുറ അന്ന്യം നിന്നു വരുകയാണ്, അപ്പന്‍ വേണമെങ്കില്‍ കാപ്പി ഇട്ടു കുടിച്ചു പോയികോണം, അല്ലെങ്കില്‍ കവലയില്‍ നിന്നു ചായ കുടിച്ചു ജോലിക്ക് പോയികോണം, മക്കള്‍ മിക്കവാറും പകുതി വിഷയങ്ങള്‍ക്കും തോറ്റു- പുതിയ മോഡേണ്‍ ഉടുപ്പുകള്‍ ഇട്ട് ഞങ്ങള്‍ ആരോ ആന്നെന്ന വിചാരത്തോടെ നടക്കുകയാണ് ....
എന്‍റെ അപ്പന്‍ എന്‍റെ അമ്മ ഞങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു എന്ന് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല... അപ്പന്‍ എവിടെനിന്നോ ആവശ്യത്തില്‍ കുടുതല്‍ പണം കൃത്യം അയക്കുന്നു, അമ്മയ്ക്ക്  ഡ്യൂട്ടി മാത്രം മതി, അമ്മയ്ക്കും പൈസ ഉണ്ട്, മക്കളെ നോല്‍ക്കാന്‍ സമയം ഇല്ല, നൈറ്റ്‌ ഡ്യൂട്ടി ഉള്ളവര്‍ പറയുകയും വേണ്ടാ.... മകള്‍ നശിച്ചത് തന്നെ.. പിഞ്ചു കുഞ്ഞിന്‍റെ  ടയപര്‍ മാറ്റാന്‍ സമയം ഇല്ല, കുളിപ്പികാന്‍ സമയം ഇല്ല, പൈസ കൊടുത്ത് ഒരു വേലകാരി മതി  എന്ന വിചാരവും.....
മാതൃക ഇല്ലാതെ പുതു തലമുറ വളരുന്നു, ഞങ്ങള്‍ക്കായി കഷ്ട്ടപെടുന്ന മാതാപിതാകള്‍ ഇല്ലാതാകുന്നു, വെറും ഈസി മട്ടില്‍ ജീവിതം സൌപ്നം  കാണുന്നു.. ജീവിതത്തില്‍ തകര്‍ച്ച ഉണ്ടാകുന്നു. പഴയ കാലത്തിലേക്ക് ..... അടിവേരുകളിലെക്ക് തിരികെ വരാന്‍ നേരമായി..... വിദേശ ജീവിതം, സംസ്കാരം ഉപേഷിക്കാന്‍ നേരം അതിക്രെമിച്ചു, മാതൃക ഉള്ള ജീവിതം ഉണ്ടാക്കുക പകരം കുടുംബത്തിനായി കഷ്ട്ടപെടുന്ന സമുഹത്തെ വാര്‍ത്തെടുക്കുക.... മുലപാല്‍ ആവോളം വര്‍ഷങ്ങളോളം നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്താം.. പെറ്റ്ഇട്ടിട്ടു ജോലിക്ക് പോകുന്ന, പൈസ ഉണ്ടാക്കുന്ന വൈദേശിക സംസ്കാരം മറക്കാം... സ്ത്രീധനം കൊടുത്ത്, വാങ്ങിച്ചു, കുടുബം ഉണ്ടാകണ്ട പകരം നമ്മുടെ നന്മ കണ്ടു കുടുബം ഉണ്ടാകട്ടെ. കുറെ പൈസയെക്കള്‍  വലുതായി നല്ല മക്കളെ കണ്ടു കുടുംബവും, നാടും, ലോകവും സന്തോഷിക്കട്ടെ ..... തകര്‍ന്ന ജീവിതതെകാള്‍ നല്ലത് നന്മയുള്ള കുടുംബം ആണ്‌, ജീവിതകാലം വീദേശ മണ്ണില്‍ ഉണ്ടാകി എടുക്കുനത് ഭാവിയില്‍  വേദനിക്കുന്ന മാനുഷരെ ആണ്‌, വഴി തെറ്റിയ മക്കളെ കണ്ടു, മദ്യ മയക്കു മരുന്നിനടിമയായ  മക്കളെ, കുടുംബ ജീവിതം താറുമാറായ പുതു തലമുറയാണ് ... സുഖങ്ങള്‍ തേടുന്ന പുതു തലമുറയാണ് ..... ഇവിടെ ധാര്‍മികത മരിച്ചു പോകുകയാണ് ....
പണം ഒന്നും നേടിതരില്ല- നേടി തരും നീറുന്ന, വേദനിക്കുന്ന ഹൃദയം .... അഥവാ താന്‍ കുഴിച്ച കുഴി വീണു, വേദനിച്ചു , നീറി മരിക്കാന്‍ അവസരം.....
ചിട്ടയായ ജീവിതം ലക്ഷ്യം കാണാം, ചിട്ടയോടെ കുടുംബം വളര്‍ത്താം, വേദനയിലുടെ വിള ഇറക്കാം... സന്തോഷത്തോടെ കൊയ്യാം നൂറു  മേനി ..... പണ്ട് കീറി പറിഞ്ഞ കുപായത്തില്‍ ജീവിച്ചപ്പോള്‍ അവിടെ മെച്ചമായ സ്ത്രി- പുരുഷ നന്മ കണ്ടു നാട് വളര്‍ന്നു .. ഇന്ന് വിദേശ മുറിയന്‍ വസ്ത്രത്തില്‍ കാമം വളര്‍ത്തുന്നു, അമ്മയില്‍ നിന്ന്, സഹോദരിയില്‍ നിന്ന്, ബെന്ധുകളില്‍ നിന്ന്... മാന്യമായ വസ്ത്രം ഉണ്ടുക്കണം, വാങ്ങി കൊടുകണം, പകരം കാമം ഉടിപ്പിക്കുന്ന, ഉദിപ്പിക്കുന്ന കുപ്പായങ്ങള്‍ നിരുത്സഹിപ്പികണം.... ഇത് വീട്ടില്‍ പറഞ്ഞു കൊടുകണം,,, സ്കൂളിലെ അധ്യാപകര്‍ക്ക് പറഞ്ഞു കൊടുത്ത് പക ഉണ്ടാക്കിഎടുക്കുക അല്ല ... നാം ചിന്തികണം .... വളരണം.... പഴയ കാലത്ത് ഒന്നോ രണ്ടോ കുപ്പയംമുള്ളവര്‍ ഇന്ന് കരപറ്റി.... ഒന്നുടുത്ത് മാറ്റത് അലക്കിയിട്ട് ജീവിച്ചു കാണിച്ചുതന്ന മാതൃക വലുതാണ്... ഇന്ന് ഏത് ഇടണം എന്നറിയാതെ കുഴങ്ങി പോകേണ്ട കാര്യത്തിന് സമയത്തിന് എത്താന്‍ കാറ് പിടിച്ചു പോകുകയാണ്..... പലരും ഓരോ ദിവസം ഓരോ കളര്‍  മട്ടില്‍ കൂട്ടി വച്ച് വീടും വൃത്തി ഇല്ലാത്ത കുപ്പായത്തില്‍ കലകാന്‍ സ്പ്രേ അടിച്ചു മോഡി പിടിപ്പികുകയല്ലേ ....  നമ്മുക്ക് മാറാം.... നമ്മുക്ക് മാറ്റം ... ഒരു പഴയ സന്തോഷ കാലം കെട്ടി പടുക്കാം .... അതിരാവിലെ ആലസ്യം മാറ്റി  ഉണരാം.. പത്ത് മണി വരെ ഉള്ള കിടപ്പ് ഉപേഷിക്കാം അരമണികൂര്‍ അവധി ദിവസം കുടുതല്‍ കിടക്കാം ... ഒരു പുതിയ വിഭവം കഴിക്കാന്‍ കുടുംബത്തിനു ഉണ്ടാക്കി കൊടുത്ത് ...അവധി ദിവസം ഹോട്ടല്‍ ജീവിതം മതിയാക്കി രോഗങ്ങള്‍ കുറയ്ക്കാം .. സമ്പാദ്യം നിലനിര്‍ത്താം- കുടുംബം എന്ന സമ്പാദ്യം..

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...