കുടുംബ സങ്കല്‍പം ഇല്ലാത്തവര്‍ ലോകത്തില്‍ ചുരുക്കം ആണ്. ഇതില്‍ ഏറ്റവും മഹനിയമായ ഒരു കാഴ്ചപ്പാട് നല്‍കുന്നത് ബൈബിളില്‍ ആണ്.. ആദി മാതാപിതാക്കളെ ദൈവം ഏദനില്‍ ആക്കി, എല്ലാം നല്‍കി വളര്‍ത്തി, എന്നാല്‍ അനുസരണ കുറവില്‍, ഒരു പിഴവില്‍, പിശാചിന്‍റെ പിടിയില്‍ പെട്ട് അവര്‍ക്ക് ദുരിതം ഉണ്ടായി എന്ന പഴയനിയമ ചിന്താധാര... അതിനുശേഷം പുതിയനിയമത്തില്‍ കാണുന്നു "കുടുംബം" ഉടലെടുക്കുനത് വലിയ ഒരു വേദനയില്‍ ആണ് വളര്‍ത്തിയ മാതാപിതാക്കളെ വിട്ട് പുരുഷനോട് ചേരും എന്ന പുരുഷ മേധാവിത്ത ചിന്താധാര... ഈ രണ്ട് നിയമ സാധുതകളും തള്ളികളയാന്‍ ആകില്ല... അവയ്ക്ക് ഒരു ദൈവിക കരുതല്‍ കാണാം.... ദൈവം ആണ് പങ്കാളികളെ തന്ന് കുടുംബം നല്‍കുന്നത് അവിടെ നന്മ നല്കുനത്... എന്നെങ്കിലും നാം ഒരു വിവാഹം ദൈവസനിധിയില്‍ വയ്ക്കാറുണ്ടോ? പകരം അവിടെ പണം ഉണ്ടോ? ജോലിഉണ്ടോ?
എത്രനാളായി അവര്‍ ഗള്‍ഫില്‍ എന്നൊക്കെ അല്ലെ അവിടെ നോക്കാറ്? പകരം ദൈവിക ഭക്തി ഉള്ള ഒരു വീടാണോ? സ്നേഹം ഉള്ളവരാണോ എന്ന് ചിന്തിക്കുമോ? പണവും പറമ്പും നോക്കി ആരും കുടുംബ സകല്‍പ്പം മെനയരുത്... അത് വലിയ ദുരന്തത്തില്‍ കലാശികാം... അതുപോലെ പ്രേമം എന്ന സങ്കല്‍പ്പവും ഒത്തിരിയേറെ ചിന്തിക്കേണ്ടതാണ് ... വെളുപ്പും, ശരിരവും, സൌന്ദര്യം ഇവ നോക്കി തുടങ്ങിയാല്‍ അവ ജീവിതം തകര്‍ക്കും .. പകരം ദൈവ നിശചയം നോക്കുക.... കുടുംബ, ജാതി, സാമുഹിക വെവസ്ഥ, സാമുഹിക ചുറ്റുപാടുകള്‍ നോക്കുക... ഇവ ദൈവിക ചിന്തയ്ക്ക് മാത്രമേ കഴിയു.... കുടുംബം ആരംഭം നാം ഒരുവിധം എങ്ങനെ ആകണം എന്ന് സങ്കല്പ്പികണം... അതില്‍ കൊടുമ്പിരി കൊണ്ട് കിടക്കുകല്ല പകരം അതിനെ അനുപുരകമായി നിന്നു വളര്‍ത്തുകയാണ് വേണ്ടത്... നാം സങ്കല്പ്പിച്ചതെല്ലാം മൊത്തത്തില്‍ ശരിയാകണം എന്നില്ല..
രണ്ടാമത്തെ പുരുഷ നിയമ സങ്കല്പം ഒത്തിരി അര്‍ത്ഥം നല്‍കുന്നതാണ്.. വിദേശ സര്‍വകലാശാലകള്‍ പ്പോലും കേരളത്തിലെ കുടുംബ പവിത്രതയെ എടുത്ത് മാതൃകയായി പഠിക്കുന്നു, പഠിപ്പിക്കുന്നു അതും ഇശ്വര കടാഷം ആണ്... കുടുംബത്തിനു നാഥന്‍ ഉണ്ടാകണം .. നാഥന്‍ എന്നത് മാടമ്പി എന്ന കാഴ്ചപ്പാടല്ല ... പകരം വിട്ടുവീഴ്ച കൊടുക്കേണ്ടിടത്ത് കൊടുക്കുന്ന സ്നേഹ പിതാവിന്‍റെ രൂപം ആണ്.. ഭാര്യക്ക്, മക്കള്‍ക്ക് എപ്പോഴും കുടെയുള്ള, എല്ലാം തരണം ചെയ്യാന്‍ ഉറപ്പുള്ള, നല്ല തീരുമാനം വിട്ടുവീഴ്ചയോടെ എടുക്കുന്നവന്‍ ആണ്... കുടുംബ യഥാര്‍ത്ഥത്തില്‍ ഒരികലും പകരകാര്‍ ഇല്ല അപ്പന്‍ അപ്പനും, അമ്മ അമ്മയും, മക്കള്‍ മക്കളും ആണ്... ഇപ്പോള്‍ നാം കാണുനത് എല്ലാത്തിനും പകരകാര്‍... അപ്പന് അമ്മയെ ശുശ്രുഷികാന്‍ വയ്യ.... ആശുപത്രിയില്‍ പ്പോലും കൊണ്ടുപ്പോകാന്‍ ആഗ്രഹം ഇല്ല, അവിടെ ആരെ കൊണ്ടുപോകണം ...? എത്രയോ പേര്‍ ജീവിത മാര്‍ഗം പോലും ഉപേഷിച് കുടുംബത്തിനായി ഇത് ചെയ്യുന്നു ... അവരെ പൂവിട്ടു പൂജികണം.... പ്രായം ആയ പെണ്‍കുട്ടിയെ കവലയിനിന്നു നേരം ഇരുട്ടിയാല്‍ പോലും വിളിച്ചു കൊണ്ട് വരാന്‍ വീട്ടില്‍ ഇല്ലാത്ത അച്ചന്മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്, ആ സമയം കള്ള് കുടിച്ചു മത്തനായ് ജീവിക്കുനവരും, യാതൊരു പ്രയോജനവും ഇല്ലാത്ത രസ കഥകള്‍ കേട്ടിരിക്കുന്നവരും കുറവല്ല എന്നോര്‍കണം... ഇതിന്‍റെ അര്‍ത്ഥം ആരോടും ബന്ദം ഇല്ലാത്ത അപ്പനെയും അല്ല... ഉത്തരവാദിത്തം ഉള്ള കുടുബ നാഥന്‍ തന്നെയാണ്... ജീവിത- കുടുംബ സകല്‍പം ഉളവര്‍ അങ്ങനെ തന്നെയായിരിക്കും... വൈകുനേരം വിളക്കുവെക്കുമ്പോള്‍ മുതല്‍ വീട്ടില്‍ ഉള്ളവരായിരിക്കും .. അല്ലെങ്കില്‍ അവിടെ ചില പകരകാര്‍ വന്നെനിരിക്കും ... ഇനിയും അപ്പനെയും അമ്മയെയും വിട്ട് പുരുഷനോട് ചേരും എന്ന ചിന്തയിലേക്ക് വരാം ... ഇതില്‍ ഭാര്യ അടിമ എന്ന ചിന്തയും നിഴലിക്കുനില്ല പകരം ഈ കുടുംബത്തിനു വേണ്ടി നല്ല നന്മയുള്ള അമ്മയായി മാറുക എന്നതാണ് ... അമ്മ റെഡി ആണോ കുടുംബം റെഡിയായി ... എന്ന് വച്ചാല്‍ അപ്പന്‍റെ തലക്ക് കയറുന്ന സങ്കല്‍പ്പത്തിലും ആകണ്ട നമ്മുടെ ചിന്ത. മാതൃക ഉള്ള അമ്മ, അപ്പന്‍ നേരത്തെ തന്നെ വീട്ടില്‍ വരാനുള്ള കഴിവുള്ള അമ്മ സ്ഥാനം... പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്തിന് ഇപ്പോഴേ വീട്ടില്‍ കയറണം... എങ്ങനെ ഉണ്ടായി ഈ നിര്‍വികാരത .... വീട്ടില്‍ കയറാന്‍ തോന്നലുകള്‍ ഉണ്ടാക്കുനത് വീട്ടിലെ അമ്മതന്നെയാ... പകരം വീടിനേം, ഭര്‍ത്താവിനേം, മുലകുടിക്കുന്ന കുഞ്ഞിനേം കളഞ്ഞു പണം ഉണ്ടാക്കുന്ന, ഉണ്ടാക്കാന്‍ മുതിരുന്ന അമ്മയല്ല ഒരു കുടുംബത്തിലെ വിളക്ക്.. പകരം കത്തുന്ന, കത്തിക്കുന്ന, കുടുംബം കലക്കുന്ന അമ്മയാണ്.. ആര്‍കു വേണ്ടിയോ കല്യാണം കഴിച്ചവര്‍, നാട്ടുകാര്‍ എന്തുപറയും ഇങ്ങനെ നിന്നാല്‍ ... എന്ന ചിന്തയില്‍ കല്യാണം കഴികരുത്, കഴിപ്പികരുത്, ശാരിരിക, മാനസിക, വിശുദ്ധിയുടെ നിറവില്‍ അവരെ ഈ പരിപാവന കുടുംബ ജീവിതത്തിലേക്ക് കൈപ്പിടിച്ച് ഉയര്‍ത്തണം... ഇവടെ സന്തോഷം, സമാധാനം ഉണ്ടാകും. അല്ലാതെ എല്ലാത്തിനും പകരകാര്‍, അപ്പന് പകരം കുറെ പണം എല്ലാ മാസവും, അമ്മക്ക് പകരം കുറെ പണം.... എന്തൊരു നശിച്ച, നശിപ്പിക്കുന്ന ചിന്ത... പകരം അങ്ങോട്ടും ഇങ്ങോട്ട് പറഞ്ഞു ആ കുടുംബത്തിനായി ദാരിദ്യം ഇല്ലാതെ പോറ്റാനുള്ള തീരുമാനം... എവിടെയും അപ്പന്‍റെ, അമ്മയുടെ, ഭാര്യയുടെ, ഭര്‍ത്താവിന്‍റെ, ദാരിദ്യം .. അതാണ് സത്യത്തില്‍ ഉള്ള ദാരിദ്യം. പണം അല്ല...
Sunday, 30 May 2010
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
amazing concept Doms! Really liked the you put together various ideas and finally arrived at the real poverty we are facing our life today!
ReplyDeletepls read as "really liked the way you put together... "
ReplyDelete