Sunday, 30 May 2010

വൈദേശിക ജീവിത പാഠങ്ങള്‍

വൈദേശിക ജീവിതം തരുന്ന പാഠങ്ങള്‍ കുറവല്ല... എന്നിട്ടും ആരും ഒന്നും മനസിലാക്കുനില്ലല്ലോ.... എന്നോര്‍ത്ത് വിറുങ്ങലിച്ചു നില്കാന്‍ അല്ലാതെ എന്ത് ചെയ്യാന്‍.... കഴിയും, വൈദേശിക ജീവിതത്തില്‍ നമ്മുക്ക് കിട്ടുനത് അനുകരണം ആണ്‌. അവ വെക്തിതം നഷ്ട്ടപെടുതല്‍ ആണ്‌.. അനുകരിക്കുനതിനെക്കാള്‍ ഒരു പടി മുകളിലായാല്‍ നന്ന്‍.. ഒരു പടി കുറവോ, അതെ പടിയോ നല്ലതല്ല... "നാട് വിട്ടാല്‍ നായ" എന്ന പറച്ചില്‍ എന്നും സത്യം കാണിച്ചു തരുന്നു... നമ്മെ വളര്‍ത്തി വലുതാക്കിയ അപ്പനേം അമ്മേം പോലും മരണകിടക്കയില്‍ പോയിട്ട് ... ആ അവസാന നിമിഷവും കത്തി പ്രകാശിച്ചു മാറുന്ന ചിതയുടെ മുമ്പില്‍ നില്‍കാന്‍ കഴിയാതെ... അവിധിയില്ലാതെ... അവിധിയെടുതല്‍ പണിപോയി കുത്ത് പാള എടുപ്പിക്കുന്ന സംസ്കാരത്തിലേക്ക് എന്തിന് നാം വീണ്ടു വീണ്ടും പോകുന്നു... മകളുടെ കല്യാണത്തിന് കൈ പിടിച്ചു കൊടുകേണ്ട അപ്പന്‍, അമ്മ നാളുകള്‍ക്ക് ശേഷം പടം കണ്ടു സമാധാനം കാണുന്നു... ഞാന്‍ നാട്ടില്‍ പോകുന്ന പൈസക്ക് ഒരു പവന്‍ കൂടി കൊടുകമല്ലോ എന്ന് ആശ്വസിക്കുന്നവരും  കുറവല്ല... നാം എന്തിന് ഇങ്ങനെ ഉണ്ടാക്കുന്നു.. നാം എന്തിന് ജീവിക്കുന്നു...  അപ്പനും അമ്മയും നല്ല ഭക്ഷണം കഴികാതെ, നല്ല വീട്ടില്‍ ഉറങ്ങാതെ... അകലങ്ങള്ളില്‍ മാറിനിന്നു ഉണ്ടാക്കി അവസാനം മക്കള്‍ പോലും നഷ്ട്ടമായി ചങ്ക് പൊട്ടി മരിച്ചു ജീവിക്കുന്നവര്‍ നമ്മുടെ ഇടയില്‍ കുറവല്ല...  അപ്പനേം അമ്മയെയും വിദേശത്തേക്ക് കയറ്റി വിട്ട് മടക്കയാത്രയില്‍  ഈ ലോകത്തോടെ യാത്രാ പറയുന്നവരും .... കയറ്റി വിട്ടയാല്‍ ഒരു പെട്ടിയില്‍ ചീഞ്ഞു നാറി വരുന്നതും നമുടെ ജീവിതത്തിലെ നിത്യ കാഴ്ച അല്ലെ....? എന്നിട്ടും പാന്റും കൊട്ടും ഇട്ട് നില്‍ക്കുന്നവരെ കാണുമ്പോള്‍ ഉള്ളില്‍ ചിരിക്കുന്നവരും, വിദേശ ജീവിതത്തില്‍ ഉണ്ടാക്കുന്ന പണത്തെയും പലരും പ്രേശംസിക്കുന്നവരും ഒട്ടും കുറവല്ല... ജീവിക്കാന്‍ പണം വേണ്ടേ എന്നാണ് മിക്കവാറും ചോദിക്കുനത് എന്നാല്‍ ഈ പണം ഈ പോയ ജീവിതം തരുമോ? വീട്ടിലെ പറമ്പില്‍ ഒരു മുട് വാഴ വയ്ക്കാന്‍ നാണം ഉള്ളവര്‍ വിദേശത്ത്  കക്കുസ് കഴുകന്‍ ഇഷ്ട്ടപെടുന്നു... സ്വൊന്തം പറമ്പിലെ പത്ത് മുട് റബ്ബര്‍ വെട്ടി പാലെടുത്ത് ... കുടുംബത്തില്‍ മാതൃക അകെണ്ടാവര്‍ പകരം വിദേശത്ത് പോയി തോട്ടി പണി ചെയ്യുന്നു... വീട്ടിലെ ജോലികാര്‍ക്ക് എന്നിട്ട് കൂലി നല്‍കുന്നു... ചിലയിടത്ത് ഈ ഭര്‍ത്താവിന്‍റെ ജോലി ചെയുന്നതും ഈ വരുന്ന കുടി പള്ളികുടം പോലും കാണാത്ത വെട്ടുകാരന്‍ ആണ്‌....  നമ്മുടെ ജീവിതത്തില്‍ വേണ്ടത് സമാധാനവും, സന്തോഷവും, പച്ചപ്പായ കുടുംബ ജീവിതവും ആണ്‌... ഇവ മങ്ങിയാല്‍ മനുഷ ജീവിതം പട്ടിയുടെ ജീവിതം പോലെയാ... ആട്ടും തുപ്പും ഏറ്റു ഒച്ചാനിച്ചു നില്‍കേണ്ടി വരുന്ന വിദേശ ജീവിതം .... എന്തിന് നാം പട്ടിയെ പോലെ ജീവികണം? ഈ പട്ടിയെ പോലെ ജീവിച്ചിട്ട് വരുമ്പോള്‍ മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്ന കുടുംബത്തില്‍ ഏങ്ങനെ ജീവിക്കാന്‍ കഴിയും ...? വീട്ടിലുള്ളവര്‍ക്ക് വീണ്ടു പണം പോര എന്നതില്‍ കുടുതല്‍ ആ  ആളെ തന്നെ വേണ്ടാ എന്ന ചിന്തയാ.... ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് വരുമാനം കുടുതല്‍ ആണ്‌ അതിനാല്‍ പലപ്പോഴും കൊച്ചിനെ നോക്കിയും, വീട്ടു പണി ചെയ്തും, പെണ്ണുങ്ങളുടെ ജോലി നോക്കി പലരും അങ്ങ് ജീവിക്കുവാ.... അവിടയും ഏത് ജീവിതം ....  കൂടെ ജോലിയെടുക്കുന്ന കുട്ടുകരോടൊക്കെ പറയുന്നതോ .... അതിലും കഷ്ട്ടം. പലര്‍ക്കും ഇത് ഭര്‍ത്താവാണെന്ന് പോലും പറയാന്‍ നാട്ടിലേക്കാള്‍ വൈക്ലബ്യം... കുട്ടുകരോടൊപ്പം മദ്യം നുളങ്ങു ചുവടു വയ്ക്കുന്ന ഭാര്യയെയും മക്കളേം കണ്ടു അമ്പരക്കുന്ന അപ്പന്മാര്‍ .. ഈ കാഴ്ചകള്‍ മലയാള മണ്ണിനു ശാപം തന്നെയാണ്.... മാറണം... മാറ്റണം.. സന്തോഷവും, സമാധാനവും, വറ്റാത്ത സ്നേഹം ഉള്ള കുടുംബങ്ങള്‍, ബഹുമാനിച്, വിശുദ്ധിയില്‍, വിഷിഷ്ട്ടമായി കഴിയുന്ന ചെറു ജീവിതങ്ങള്‍ നമ്മുക്ക് മുതല്‍ക്കുട്ട് ആക്കാം... വളരുന്ന, വളര്‍ത്തുന്ന... സമുഹം പണിയാം.... അടിത്തറയില്ലാത്ത വൈദേശിക ജീവിതം ഉപേഷിക്കാം ....

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...