Monday 10 May, 2010

പുരോഹിതര്‍ സമം ആട്ടിടയര്‍

പുരോഹിതരെ പറ്റി എല്ലാ ലോക ഭാഷാ സാഹിത്യത്തിലും ഒരുപാട് രചനകള്‍ ഉണ്ട്. മത ഗ്രന്ഥങ്ങളില്‍ പോലും അവര്‍ക്ക് സ്ഥാനം ഉണ്ട്, ആരണ്യകങ്ങള്‍, ബൈബിള്‍ ഇതിന് ഉദാ ഹരണങ്ങള്‍ ആണ്‌. ക്രൈതവ കത്തോലികരുടെ തലവന്‍ കഴിഞ്ഞിടയില്‍ എഴുതിയ ചാക്രിയ ലേഖനത്തിലും കണ്ടു ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇടയന്മാരെ തരും എന്ന യാഥാര്‍ത്ഥ്യം..

കേരളക്കരയില്‍ നിന്നു ഒരു ആട്ടിടയന്‍ എന്ന് ചിന്തിക്കുക പ്രയാസം ആണ്‌. വീട്ടില്‍ വളര്‍ത്തുന ഒന്നോ ഒന്നരയോ ആയ അമ്മിണിയാടിനെയോ, കിങ്ങിണി കുട്ടിയോ കണ്ടു അതിന്‍റെ ആട്ടിടയര്‍, അല്ല ഈ ആട്ടിടയ സകല്‍പം. അതിനാല്‍ ആയിരിക്കാം പുരോഹിതര്‍ പലരും കുറച്ചു പേര്‍ക്ക് മാത്രം അഥവാ കുറച്ചു ഇഷ്ട്ടപ്പെട്ടവരോടൊപ്പം, ഇഷ്ട്ടമുള്ളത് ചെയ്യുന്ന, ഒരു വ്യെക്തിയായി മാറുന്നത്.  നൂറു നുരായിരം ആടുകളെ കൊടും തണുപ്പതോ, കൊടും ച്ചുടിലോ  മേയിക്കുന്ന ആട്ടിടയ സകല്‍പം ആണ്‌ വേണ്ടത്. ഇരു കണ്ണുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ആട്ടിന്‍ പറ്റം.... അതിനാല്‍ നല്ല  മല നായികളെയും അവര്‍ കൂടെ കൊണ്ടുപോകാര്‍ പതിവുണ്ട്. ആ ആട്ടിന്‍ കുട്ടത്തില്‍ ചട്ടനും, പൊട്ടനും, മുടന്തനും, ഇടിയനും, തടിയനും... എന്ന് വേണ്ടാ വ്യെതെസ്ഥങ്ങളായ ഒരുപാട് കുട്ടര്‍ ഉണ്ട്.. അവരെ ഒറ്റയ്ക്ക് നയിക്കുക വളരെ പ്രയാസം ആണ്‌.  
ഈ അട്ടിടയര്‍ക്ക് പല ഗുണങ്ങള്‍ ഉണ്ട് ..ഒന്ന് . കൂടെ നടക്കുന്ന ആട്ടിടയര്‍- ഇവര്‍ക്ക് ആടുകളെ അകന്നു നടക്കാന്‍ കഴിയില്ല കാരണം ചെന്നായ്ക്കളും ആടിനെ കൊന്നു തിന്നുന്ന ജീവികളും  ഉണ്ട്. വഴി തെറ്റുന്നതിനെ ഉടനെ കണ്ടെത്താനും കൂടെ നടന്നാല്‍ സാധിക്കും.  രണ്ട്.... മരുഭുമിയില്‍ ആന്നെങ്കിലും, കൊടും തണുപ്പില്‍ അന്നെങ്കിലും അവയോടൊപ്പം കഴിയുന്ന ആട്ടിടയര്‍..... ആടുകള്‍ക്ക് ദൈവം നല്ല രോമം നല്‍കിയിട്ടുണ്ട് പക്ഷെ ആട്ടിടയര്‍ക്ക്  അതില്ല.. പകരം അവര്‍ക്ക് നല്ല ബുദ്ധി നല്‍കിയിട്ടുണ്ട്. മുന്നാംമതായി .... അവര്‍  ആടുകല്‍ക്കൊപ്പം മുന്നേറാന്‍ സ്ഥിര പരിശീലനതിനോപ്പം ജീവിതം ക്രെമികരിക്കുന്നവര്‍ ആണ്‌, എന്നുവച്ചാല്‍ ... എവിടെ സമിദ്ധമായ നല്ല  തീറ്റി ഉണ്ടോ, അവ ഗ്രഹിച്ചു... അവിടേക്ക് നിഷ്പ്രയാസം നയിച് ... അപകട മേഖല തരണം ചെയ്യുന്ന പരിശീലനം. നാലാമതായി ..... കാറ്റും കോളും, മഞ്ഞും മഴയും, വെയിലും വെളിച്ചവും മുമ്പേ പ്രകൃതി കണ്ടു തിട്ടപ്പെടുത്തുന്ന ആത്മ വിശ്വാസം ..... അവിടേക്ക് നയിച്ചാല്‍ ഇതില്‍ നിന്നു നന്നായി അവയ്ക്ക് എല്ലാത്തിനും  ഭക്ഷണവും, സുരക്ഷയും കിട്ടും എന്ന ഉള്‍കാഴ്ച. അഞ്ചാമതായി ..... സമര്‍പ്പിക്കപ്പെട്ട ... അഥവാ സകലതും വെടിഞ്ഞു ആടുക്കള്‍കായി ഉരിഞ്ഞു വച്ച ജീവിതം.. ഇവര്‍ക്ക് കുടുംബത്തെ പറ്റി ചിന്തിക്കാന്‍ പറ്റില്ല, ജീവിതത്തെ പറ്റി സ്വോപ്നം ഇല്ല, നാട്ടാരെ പറ്റി ചിന്തിക്കാന്‍ പറ്റില്ല.... ആകെ കൂടെ യുള്ള കുറെ തന്നെ പോലെയുള്ള ആട്ടിടയ സ്വോപ്നങ്ങള്‍ മാത്രം.... ഇവിടെ ജീവിതം വെടിഞ്ഞുള്ള ജീവിതം മാത്രം... 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...