നമ്മള്‍ തേനീച്ചകളെ കണ്ടിട്ടുണ്ട് അതിന്‍റെ കഥകള്‍ കേട്ടിടുണ്ട്... അതെങ്ങനെ തേന്‍ ഉണ്ടാക്കി സുക്ഷിക്കുനത് എന്നറിയാം... പിന്നീട് എന്തിനീ രചന എന്നും തോന്നാം.... നമ്മുടെ മുന്നിലെ ചെറു ജീവിതങ്ങള്‍ ദൈവം നമ്മുക്ക് എന്നും ബാലപാഠംങ്ങള്‍ നല്കുനതാണ്. അവയുടെ രീതികള്‍, വേലകള്‍, സാമുഹിക ജിവിത ചിട്ടയില്‍ അല്ലെ? അമ്മ റാണി തമ്പുരാട്ടിക്ക് മേധാവിത്തം ഇല്ലാത്ത കുടുംബിനിയുടെ കര്‍ത്തവ്യം, അഥവാ പുതു തലമുറക്ക് ജന്മം നല്‍കുന്ന മുന്നു വിഷുകാല ജീവിതം. തേനും, പുമ്പൊടിയും അകലങ്ങളില്‍ പോയി കൊണ്ടുവരുന്ന പെണ്ണിച്ചകള്‍, ഇവകള്‍ക്ക് പുതു തലമുറയ്ക്ക് ജന്മം നല്കാന്‍ അവകാശം ഇല്ല, എല്ലാര്‍ക്കും വേണ്ടി കഷ്ട്ടപെടുക എന്ന ധര്‍മ്മം മാത്രം. ചിലര്‍ നമ്മുടെ കുടുംബത്തിലും, സമുഹതിലും വൈവാഹിക ജീവിതം പോലും മറന്നു ജീവിക്കുന്നവരില്ലേ? അവര്‍ക്ക് നാം എന്ത് വില നല്‍കുന്നുണ്ട്? ഇനിയും മടിയരായ ആണ്‍ ഈച്ചകള്‍.... തടിച്ചു കൊഴുത്ത് ... സുഖി മന്മാരായി നടക്കുന്നവര്‍... ജോലിം ചെയേണ്ട... ഇങ്ങനെ നടന്നാല്‍ മതി.. എന്നാല്‍ ഈ മൂന്നു കുട്ടര്‍ക്കും ജീവിതകാലം ഒരേപോലെ യാണ് താനും. ആരെയും തമ്മില്‍ ഒരു നോട്ടത്തില്‍ വെതെസ്തരല്ലെങ്കിലും നന്നായി തിരിച്ചറിയാം ..... റാണി അമ്മയ്ക്ക് അവരുടെ മുകളിലുടെ ഉള്ള തിരച്ചിലിലും, കുട്ടി കുരുബന്‍ മാരെ മടിയന്‍ സ്ഥാനത്തും, ജോലികരെ സ്ലിം ബ്യുട്ടിയിലും കാണാം....
ഇന്നിയും മറ്റൊരു വലിയ കാര്യം അവകള്‍ ജീവിക്കുനത് ഒറ്റയ്ക്ക് അല്ല കുട്ടത്തില്‍ തന്നെയാ .. മടിയരെ മാറ്റി നിര്‍ത്താതെ.... ഒന്നിച്ചു കഴിയുനവര്‍... മനുഷനെ പോലെ സാമുഹ ജീവി തന്നെയാ... മടിയര്‍ ഉണ്ടെങ്കിലും ഉത്സാഹികള്‍ പണിയെടുക്കും ആരും കുറ്റം പറഞ്ഞു വീട്ടില്‍ ഇരികാറില്ല.... അതുപോലെ പുതിയ തലമുറക്ക് മാറി പോകാനും അവസരം ഉണ്ട്. അവിടയും ഇതേപോലെ റാണി അമ്മയും, ജോലിക്കാരും, മടിയന്മാരും ഉണ്ട്.
രണ്ട് തരത്തിലുള്ള തേനീച്ചകളെ നാം കണ്ടിട്ടുണ്ട്.... ചെറു തേന്‍ ഈച്ചകള്‍, വലിയ തേനീച്ചകള്‍ ഇവകള്‍ക്ക് പല പ്രതേകതകള്‍ ഉണ്ട് ..... അവയുടെ കുടു നിര്‍മാണം ... ജീവിത രീതികള്‍, ശാരിരിക രീതി, എന്നിവ... ഇവിടെ പറയുന്നത് ഇന്ത്യന്‍, ഇറ്റാലിയന്‍ അഥവാ ഇറകുമതി ചെയ്യുന്ന (യുറോപ്യന്‍) അല്പം വലിപ്പവും പ്രതിരോധ ശേഷിയുള്ള വലിയ ഈച്ച അല്ല ചിന്തിക്കുനത്... പകരം ചെറു തേന്‍ ഈച്ച, വലിയ തേന്‍ ഈച്ച ഇവയാണ് ....
ചെറു തേന്‍ ഈച്ചകള്‍ മാളങ്ങളില്‍ ആണ് ജീവിക്കുനത്... ഇപ്പോള്‍ വിരളമാണ് നമ്മുക്ക് കേരളത്തില്‍ ഇവയെ കാണാം കഴിയുക... മിക്കവാറും വലിയ മണിമാളികകള്‍ വച്ച് നമ്മള്‍ അവയുടെ ജീവിതം ഒരു പരുവത്തില്‍ ആക്കിയെടുത്തു.... ഓര്‍ക്കുക ചെറുതേന്‍ കുടുതല്‍ ഔഷധ ഗുണമുള്ളതും.... മികച്ച രോഗ പ്രതിരോധ ശേഷിയുള്ളതും ആണ് കാരണം ചെറു തേന്‍ ഈച്ചകള്‍ ചെറു പൂവുകളില്‍ പോലും കയറി- അഥവാ പൊടിയും, മാലിന്യങ്ങളും കലരാത്ത ശുദ്ധ തേന്‍ ആണ് സംഭരിച്ചു വയ്ക്കുക.. അവയെ അട്ടി പായികാതെ അവയ്ക്കായി മുള വീടുകള്‍ ഉണ്ടാക്കി കൊടുത്ത് വളര്‍ത്തുക. വലിയ തെന്നെച്ചകള്‍ ഉയരത്തിലുള്ള ചിലകള്‍, പാറയിടുക്കുകള്‍, പൊത്തുകളില്‍ ക്കുട് കുട്ടും. ഇവ ആക്രമണം ഒഴുവാക്കാന്‍ തന്നെയാണ്... അതുപോലെ വലിയ ഈച്ചയും ചെറു ഈച്ചയും തമ്മില്‍ കൊമ്പിലും മാറ്റം ഉണ്ട് വലിയ ഈച്ചക്ക് കൊമ്പ് ഉള്ളതിനാല്‍ കുത്തും, ചെറു ഈച്ചകള്‍ക്ക് കൊമ്പില്ല അവ കടിക്കും.... വലിയ ഈച്ചകളെകാള്‍ ചെറു ഈച്ചകള്‍ സുന്ദരികള്‍ ആണ്. small is beautiful.
Subscribe to:
Post Comments (Atom)
അപ്പനെന്ന സത്യം
അപ്പനെന്ന സത്യം ആർക്കും ഇഷ്ടപെടില്ല.. വാശിക്കാരൻ.. റൊമാന്റിക്കല്ലാത്തവൻ..... ഗുണമില്ലാത്തവൻ... പിന്നെ ചിന്തിക്കുന്നതിനപ്പുറം ചില പേരുകൾ.. മ...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
No comments:
Post a Comment