പലരും പറയാറുണ്ട് കല്യാണം കഴിഞ്ഞു .... ഉള്ള ജോലി പോയി, നരകം തുടങ്ങി, ജീവിതം കോഞ്ഞാട്ട ആയിപോയി. ഭാര്യ നന്നായി ചിന്തിക്കുന്നില്ല, ഭര്‍ത്താവു ശരിയല്ല, അമ്മായിയമ്മ അമ്മായിയപ്പന്‍ റെഡി അല്ല... അങ്ങനെ ഒരായിരം ചിന്തകളോടെ ഓരോ ദിവസം പുലരുന്നു അവസാനിക്കുന്നു... ഇവിടെ ജീവിതം ഉണ്ടോ? ജീവിതം സന്തോഷം ആണോ? ഉത്തരമില്ലാത്ത ചോദ്യം പോലെ അവശേഷിക്കുന്നു... ഇതിനുത്തരം പലരും നല്‍കുന്നത് പലവിധം.. ഒന്നുകില്‍ ഞാന്‍ ഇത്രെയും അഡ്ജസ്റ്റ് ചെയ്തിട്ടും അതിങ്ങനെ, അവള്‍ ഇങ്ങനെ, അവന്‍ ഇങ്ങനെ... ഞാന്‍ ഇത്രെയും അവരെ സഹായിച്ചിട്ടും ഇങ്ങനെ.... ഞാനിത്രെയും സ്നേഹിച്ചിട്ട് ഇങ്ങനെ ..... ഇവയിലൊക്കെ കാണുനത് ഒരു കൊടുകല്‍ വാങ്ങല്‍ നിയമം.. അല്ലെങ്കില്‍ പഴയ നമ്മുടെ ബാട്ടര്‍ സമ്പ്രദായം... അതല്ലേ ശരി?... അങ്ങനെയെങ്കില്‍ ജീവിതം ശരിയാകുമോ? അപ്പോഴാണ് ജീവിതം പരാചയം എന്ന ചിന്ത ഉടലെടുക്കുന്നത്... ജീവിക്കാന്‍ കഴിയാതെ വഴി മുട്ടിപോകുനത് ... ഇവിടെ ജീവിതം മറന്ന് അവിടെ ജീവിതം നടിക്കുകയാണ് .. ബസിലും, ട്രെയിനിലും യാത്ര ചെയ്യുമ്പോള്‍ പലരും ഉള്ളില്‍ ഊറി ഊറി ചിരിക്കുന്നവരും, അതിലേറെ വിങ്ങി, വിതുമ്പി കരയുന്നവരും ഇന്നും എന്നും ഏറെയാണ്.. ചിലര്‍ ഇവയൊക്കെ മറക്കാന്‍ കുശാല്‍ വര്‍ത്താനം, പുതിയ കോമഡികള്‍, സിനിമയിലെ ചിരിപ്പിക്കുന്ന കാര്യങ്ങള്‍ ഒക്കെയായി തള്ളി നീക്കുന്നു ... പലര്‍ക്കും കുടുംബത്തിലേക്ക് ലെവലോടെ കയറി വരാന്‍ തോനാതെ പോകുന്നു... കുഞ്ഞുഗല്‍ ഉറങ്ങുന്നതിനു മുമ്പ് നാമജപം ഒന്നിച്ചു ചൊല്ലാന്‍ ആര്‍ക്ക് ഇപ്പോള്‍ കൊതി തോന്നുന്നു.... ഒന്നിച്ചു കുടുംബത്തോടൊപ്പം അത്താഴമെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു... ഭാര്യ വിളമ്പി തരുന്ന ഭക്ഷണം സന്തോഷത്തോടെ കഴിക്കാന്‍, അമ്മയച്ചന്മാര്‍ സന്തോഷം വിതറി തരുന്നത് കാണാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ ... ഇവയെല്ലാം മരിചി ആയി മാറ്റപെടുന്നപ്പോലെ... പലപ്പോഴും അമ്മേം അച്ഛനേം കാണുന്നത് തന്നെ വര്‍ഷത്തില്‍ ഒരികലോ, രണ്ടും മുന്നും വര്‍ഷത്തില്‍ ഒരുമാസമോ... അതും കുട്ടികള്‍ക്ക് അവിധി യുള്ളപ്പോള്‍ പലരും നാട്ടില്‍ വരാറേയില്ല.... എന്തിന് ഇവര്‍ നാട്ടില്‍ വരുന്നു... ഈ കുടുബത്തിന് വേണ്ടി മാത്രം ജീവിക്കുന്നു എന്നൊക്കെ വീമ്പടിക്കുന്നു ... യാഥാര്‍ത്ഥ്യ ലോകത്തില്‍ എന്താണ് അവസ്ഥ .. ചിന്തിക്കാം .... ഇവയ്ക്കെല്ലാം എന്താണ് പോംവഴി .... പണം ഇതെല്ലം നേടിതരുമോ? .... തരില്ലെന്ന് പറയാം .... ചിലപ്പോള്‍ സഹായിച്ചേക്കാം ... അത് തള്ളാന്‍ പറ്റില്ല.... പണം നന്നായി ചില വഴിച്ചാല്‍ അത് നമുക്ക് നന്മ, സന്തോഷം , സമാധാനം, നല്‍കും... പലര്‍ക്കും പണം എറിഞ്ഞു ഇവകള്‍ നേടാന്‍ നോക്കുന്നു .. പക്ഷെ പകരം കൊടുകല്‍- വാങ്ങല്‍ സംസ്കാരം ഉണ്ടാകുന്നു...
ഇവയ്ക്ക് പലരും പറയുന്ന ഒരു ഉത്തരം മികവരും adjustment ആണ് പറയുന്നത് എന്നാല്‍ അത് ചില വിട്ടു വീഴ്ച ആണ്... അത് താല്‍കാലികം ആണ്... എന്നാല്‍ യെധാര്‍ത്ഥത്തില്‍ വേണ്ടത് adjustment അല്ല പകരം accommodation ആണ് എന്നുവച്ചാല്‍ അംഗികാരം ആണ്... അവരുടെ ആശയം .. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചിന്താ രീതി മനസിലാക്കിയുള്ള അംഗികാരം. അപ്പോള്‍ നല്ല തീരുമാനം വെക്തമാകും, ജീവിക്കുന്ന ബന്ധം ഉണ്ടാകും, വളര്‍ച് ഉണ്ടാകും, ജീവിച്ചതായി തോന്നും, ആര്‍ക്ക് വേണ്ടിയോ എന്ന ചിന്ത മാറും. ജീവിതം ഉണ്ടാകും, ഉറപ്പുള്ളവരായി മാറും, ജീവിതം സന്തോഷം, സമാധാനം, കളി, ചിരി എല്ലാം ഉണ്ടാകും. മറ്റുള്ളവരുടെ ചിന്ത കേട്ടു ജീവികാതെ... ദരിദ്ര ജീവിതം ആണെങ്കിലും സന്തോഷമായി ജീവികാം... നമ്മള്‍ ജീവിക്കേണ്ടത് നമ്മുടെ രീതിയില്‍ ആയിരിക്കണം ... ഒരികലും അവര്‍ ജീവിക്കുന്നപോലെ അനുകരികരുത് .... അനുകരണം എപ്പോഴും അടിച്ചമര്‍ത്തല്‍ ആണ്.
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
നല്ല ചിന്തകള്‍...
ReplyDeleteആദ്യമായാണ് ഈ ബ്ലോഗില്‍.. നന്നായിരിക്കുന്നു.