Thursday, 3 June 2010

വിവാഹജീവിതത്തിലേക്ക് ഒരു ചുവടുവയ്പ്പ്

വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്‍റെ അര്‍ത്ഥം വിവാഹം നന്മ, സന്തോഷം, കുടുംബം, ഇവ നല്കുന്നതുകൊണ്ടാണ്... വാഹന അപകടം ഉണ്ടെങ്കിലും നിരത്തില്‍ ആളുകള്‍ വണ്ടി ഓടികാതിരിക്കുന്നില്ല... ലൈസെന്‍സും എടുകുന്നതില്‍ കുറവില്ല.... അപകടം ഏങ്ങനെ ഒഴിവാക്കാന്‍ കഴിയും, എന്തൊകെ മാറ്റങ്ങള്‍ റോഡിലും, വാഹനത്തിലും വരുത്തിയാല്‍ കുറയും എന്ന് ചിന്തിക്കുന്നു... നല്ല തീരുമാനം കൈക്കൊള്ളുന്നു..... എന്നാല്‍ വിവാഹ- ജീവിത പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നാം പാതകള്‍ നേരെയാക്കുന്നില്ല... നാമാകുന്ന വാഹനം വൈവാഹിക ജീവിത  നിയന്ത്രണ വിധേയം ആക്കുന്നില്ല എന്ന് തന്നെ സാരം.... 
ഇവയില്‍  ചിലത് ചിന്തിക്കാം ..
  1. തെജിക്കാന്‍ ഉള്ള ഒരുക്കം
  2. പങ്കുവയ്ക്കാനുള്ള ഒരുക്കം
  3.  പവിത്രതയില്‍ നിലനില്‍ക്കാനുള്ള ഒരുക്കം
  4.  പരിപാലിക്കാനുള്ള ഒരുക്കം
  5. വിവേകം
  6.  സത്യസന്ധത. 
ഇതില്‍ ആദ്യ നാലെണ്ണം ഒരുക്കവും അടുത്ത രണ്ടെണ്ണം അവയുടെ ആണി ക്കല്ലുകളും ആണ്‌. 

തെജിക്കല്‍ എന്നുവച്ചാല്‍ എന്നിലുള്ളതിനെ എല്ലാം ഒരു നല്ല കുടുംബത്തിനായി മാറ്റിവയ്ക്കാനുള്ള നല്ല ചിന്തയാണ്.... അതിലുടെ എല്ലാം ഇല്ലാതാകും എന്ന ധാരണ മാറ്റി പകരം. ആ ഉപേക്ഷയിലുടെ നല്ല ഒരു സന്തോഷമുള്ള ഒരു കുടുംബം കിട്ടും എന്ന സംതൃപ്തി... കുഞ്ഞിനു മുലപ്പാല്‍ കൊടുത്താല്‍ സൌന്ദര്യം പോകും എന്ന ധാരണക്ക് അപ്പുറം മുലപ്പാല്‍ കൊടുത്താല്‍ എന്‍റെ മകള്‍, മകന്‍ എന്നെ നല്ല അമ്മയായി കാണും അതിലുള്ള സംതൃപ്തി... അപ്പനെയും അമ്മയെയും, സഹോദരങ്ങളെയും ഉപേക്ഷിച്ചു പുതിയ ഒരു കുടുംബം വിവാഹത്തിലുടെ ഉണ്ടാകുമ്പോള്‍ കിട്ടേണ്ട ചിന്ത ഏങ്ങനെ ഒരു നല്ല കുടുംബം ഉണ്ടാകും എന്നതാണ്. പകരം ഏങ്ങനെ പങ്കാളിയെ എന്‍റെ വഴിക്ക് കൊണ്ടുവന്ന് ഒരു കളിപ്പാട്ടം ആക്കി മാറ്റം എന്നല്ല... ഇരുവരും കുടി ചിന്തിച്ചു ഒരു നല്ല സാമുഹിക ചിന്തയുള്ള, ചിട്ടയുള്ള മാതൃകയുള്ള കുടുംബം ആക്കാം എന്ന സങ്കല്പം ആണ്‌. അതുപോലെ ഇരുവരുടെയും ചിന്തയ്ക്ക് പകരം മറ്റുള്ളവരുടെ ചിന്തയോ, അനുകരണമോ ഉണ്ടായാല്‍ കാറ്റത്ത് ഉലയുന്ന ചെറു വള്ളം പോലെയാണ് കുടുംബ ബന്ധവും, കുടുംബ ജീവിതവും... അവിടെ വേണ്ടത് പരസ്പര ധാരണ, ചിന്ത ഇവയെ ബലപ്പെടുത്തുന്ന കുടുംബ സങ്കല്പം..... ഈ തെജികല്‍ എന്നത് വേദന ഉള്ളതാണ്, ചില സങ്കല്‍പ്പങ്ങള്‍ക്ക് വിപരിതമാണ്‌... ഒരു കുഞ്ഞു ഉണ്ടാകുന്നതിനു മുമ്പേ ചിന്തികണം.. അതിനെ ഏങ്ങനെ കൂടെ വളര്‍ത്താം എന്നത്... ചിലപ്പോള്‍ അമ്മ ജോലി രാജി വയ്ക്കേണ്ടി വന്നേക്കാം, കുറെ കാലത്തേക്ക് അവധി എടുക്കേണ്ടി വന്നേക്കാം, വിദേശം ജീവിത സങ്കല്പം മാറ്റേണ്ടി വരാം, അത് ഇപ്പോഴത്തെ ലോക ചിന്തക്ക് വിപരിതം ആയേക്കാം എന്നാല്‍ അവയിലുടെ നേടുന്നത് ഒരു വേദനയുടെ, ഉരിഞ്ഞുവയ്ക്കല്‍ അനുഭവവും.... ഒരു വലിയ സത്യവും ആണ്‌. അവയില്‍ കിട്ടുനത് സമര്‍പ്പണ സന്തോഷം ആണ്‌.. അല്ലാതെ കുഞ്ഞിനേയും, കുടുംബത്തെയും വിട്ട് പണമുണ്ടാക്കുന്ന സംസ്കാരം അല്ല.. ഇവയ്ക്ക് എതിര്‌ നില്കുന്നതെന്തും അതിജീവിച്ചു അത് നേടുന്നതാണ് തെജിക്കല്‍... ഇതുപോലെ കുടുംബജീവിതം സന്തോഷകരവും, ഒരു കുറ്റിമുല്ല പോലെ പച്ചപ്പായി നില്കാനും പൂകള്‍ ഉണ്ടാകാനും ഇടയാകും. 

പങ്കുവയ്ക്കല്‍ എന്നത് വിവാഹ ജീവിതത്തിന്‍റെ ഉര്‍ജ്ജം ആണ്‌. ഭാര്യ ഭര്‍ത്താവിനും കുഞ്ഞുങ്ങല്‍ക്കുമായി ജീവിതം തന്നെ പങ്കുവയ്ക്കുന്നു.. അതുപോലെ ഭര്‍ത്താവും ഭാര്യക്കും മക്കള്‍ക്കുമായി പങ്കുവയ്ക്കുന്നു... മറ്റുള്ളവര്‍ വേണ്ടാ എന്നല്ല.. അതിലുപരി കുടുംബത്തില്‍ നല്‍കുക എന്നിട്ട് മറ്റുള്ളവരിലേക്ക് നന്മയായി തീരണം. പങ്കുവയ്ക്കല്‍ ഒരികലും പാത്തുവയ്ക്കല്‍ ആകരുത്.

പവിത്രത എന്നത് കല്പ്പിക്കുനത് നൈര്‍മല്ല്യം ആണ്‌. സ്ത്രിയും പുരുഷനും വിശുദ്ധിയില്‍ ജീവികല്‍ ആണ്‌. ഇതില്‍ പ്രധാനമായി നാം ഓര്‍ക്കേണ്ടത് വിവാഹേതര ബന്ധങ്ങള്‍ ഒഴിവാക്കി,അത്തരം സാഹചര്യങ്ങള്‍ വിശുദ്ധിയില്‍ കാണുക, നയിക്കുക. നമ്മുക്ക് ചുറ്റും അവയെല്ലാം ഉണ്ട് എന്നാല്‍ അവ നമ്മുക്ക് ദുരുപയോഗികാന്‍ അല്ല. ഇവിടെ നനായി നാം വിവേകവും, വിശുദ്ധിയും പാലികണം. 

പരിപാലനം എന്നത് പല മാനങ്ങളില്‍ ആണ്‌ കുടുംബത്തെ പരിപാലിക്കുക.. സമുഹത്തെ പരിപാലിക്കുക- വളര്‍ത്തുക, രാജ്യത്തെ വളര്‍ത്തുക എന്നിവയിലും വിരല്‍ ചൂണ്ടുന്നു, എങ്കില്ലും കുടുബത്തെ സാമ്പത്തിക,ധാര്‍മ്മിക, വിശുദ്ധിയില്‍, വിശ്വസ്തതയില്‍ നിറയ്ക്കല്‍ ആണ്‌. അതുപോലെ കുടുംബത്തിലെ ഓരോ വെക്തികളെയും നാം അവരവരാല്‍ പാലിക്കപ്പെടണം എന്ന് സാരം. 

ഇനി ഇവകളുടെ ആണി ക്കല്ലുകളിലേക്ക് വരാം വിവേകം, സത്യസന്ധത. ഇവ രണ്ടും കുടുംബ ബന്ധങ്ങളെ സഹായിക്കുന്ന സ്വാധിനിക്കുന്ന വലിയ ആണിക്കല്ലുകള്‍ ആണ്‌. 

വിവേകം ഒരികലും പഠിച്ചെടുക്കേണ്ട ഒന്നല്ല, എന്നുവച്ചാല്‍ വിവേകതെപറ്റി ഒരു വലിയ ഡോക്ടറേറ്റ് എടുത്താല്‍ ഇത് ഉണ്ടാകണം എന്നില്ല പകരം കുറെകാര്യങ്ങള്‍ മെച്ചപ്പെടുത്താം എന്നത് സത്യം ആണ്‌. വിവേക കുറവ് പലപ്പോഴും കുടുംബ, വൈവാഹിക ജീവിതത്തെ തച്ചുടചിട്ടുണ്ട്. വിവേകം എന്നത് സത്യത്തിനും, ധര്‍മ്മത്തിനും, വളര്‍ച്ചയ്ക്കും സഹായിയും കുട്ടാളിയും ആണ്‌. എന്നാല്‍ പലരും വിവേകത്തെ കുബുദ്ധി ആയി കാണാറുണ്ട്. അതും വലിയ പാളിച്ചയിലേക്ക് വീഴിത്തിയിട്ടുണ്ട്. 

സത്യസന്ധത വിവേകതെപോലെ തന്നെ വിലപ്പെട്ടതും നെടെണ്ടിയെടുക്കെണ്ടതുമായ ഒന്നാണ്. ഇത് കുടുംബത്തില്‍ ഒരുപാട് നിലനില്‍ക്കേണ്ടതും വളര്‍ത്തേണ്ടതും ആണ്‌. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഈ ഗുണം വളരെ ഉണ്ടാകു. "സത്യസന്ധത എന്നത് സ്വര്‍ണ്ണ തളികയിലെ മാണിക്ക്യം പോലെയാ".

ഈ പറഞ്ഞതൊക്കെ കുറച്ചു കാര്യങ്ങള്‍ മാത്രം ആണ്‌. എങ്കിലും ഇവയൊക്കെ നമ്മുക്ക് ചവിട്ടുപടിയാകാം... കുടുംബം അവരവര്‍ ആണ്‌ പണിയെണ്ടത്. 

5 comments:

  1. വിവാഹിതര്‍ക്കും ആകാന്‍ പോകുന്നവര്‍ക്കും ഉപകരപ്രദം..........നന്ദി

    ReplyDelete
  2. വായിച്ചു .. വളരെ നന്നായി എഴുതി യെന്നു തോന്നി .. ആശംസകൾ

    ReplyDelete
  3. ithokke eppo padichu? vivaha sheshamalle?

    ReplyDelete

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...