Monday, 31 May 2010
ആവശ്യങ്ങളും അത്യാവശ്യങ്ങളും
പലരും രാവിലെ എഴുനെറ്റാല്‍ ഉടന്‍ ഒരു കാപ്പി ഇട്ട് കുടിക്കാന്‍ നോക്കും, അല്ലങ്കില്‍ കാപ്പിക്ക് വെള്ളം അടുപ്പത്ത് വച്ചിട്ട് പോകും, തിരികെ വരുമ്പോഴെക്ക് തിളച്ചിരിക്കാന്‍.... എന്നാല്‍ മറ്റൊരുകുട്ടര്‍ ഉണര്‍ന്നാല്‍ ഉടന്‍ പോയി മുഖം കഴുകി, കെട്ടി കിടക്കുന്ന മൂത്രം കളഞ്ഞു വൃത്തി ആയതിനു ശേഷമേ അടുകളയില്‍ കയറു.... എന്നാല്‍ ചിലര്‍ അതിരാവിലെ എഴുനേറ്റു കുളിച്ചു വൃത്തി വരുത്തിയിട്ടേ ബാക്കി തുടങ്ങു... ഇതില്‍ ഏതാണ് ആവശ്യം ... ഏതാണ് അത്യാവശ്യം... ഇതിലെ ഏറ്റവും നല്ലത് അവസാനത്തെ കുട്ടര്‍ ആണ്.... ഇവര്‍ കുടുംബത്ത് ഐശ്വര്യം നല്‍കുന്നവരാണ്. എങ്ങനെയാണു ഐശ്വര്യം വരുന്നത് കറകളും, അഴുക്കും കളഞ്ഞു വൃത്തി ആകുമ്പോള്‍ മനസ്സില്‍ നന്മ ഉണ്ടാക്കും അവ പ്രവര്‍ത്തിക്കും .. പലപ്പോഴും പ്രായം ഉള്ളവര്‍ പറയും പള്ളിയില്‍, അമ്പലത്തില്‍, ദേവാലയങ്ങളില്‍, പള്ളികുടങ്ങളില്‍, പരിക്ഷക്ക് പോകുമ്പോള്‍ വൃത്തിയായി കുളിച്ചു പോകാന്‍ പറയുനത് നന്മ പരത്താന്‍, വിശുദ്ധിയില്‍ വെളിച്ചം വീശാന്‍ ആണ്.. നാമോ ..? ഈ പുണ്ണ്യ സ്ഥലങ്ങളില്‍ എത്ര വെടിപ്പോടെയാ പോകാറുള്ളത് .... ? മറ്റു രണ്ട് കുട്ടര്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയം ലാഭികുന്നവര്‍... വേണ്ടി വന്നാല്‍ ലാഭ മനോഭാവകാര്‍ ആണ് എന്ന് പറയാം... വൃത്തി യിലെങ്കിലും ഒരു കാപ്പി വേണം... എന്നാലെ ബാക്കി നടക്കു എന്ന് ബലം പിടിക്കുന്നവര്‍... ബെഡ് കോഫി എന്നൊക്കെ പറയുന്നത് വൃത്തി ഇല്ലാതെ കാപ്പികുടിക്കല്‍ ആണ്.... രണ്ടാമത്തെ കുട്ടര്‍ എല്ലാത്തിലും ഇവര്‍ പെടും ലഭാകാരും കുറെ എല്ലാം വേണ്ടവര്‍ ആണ്... ഇതില്‍ നമ്മുടെ സ്ഥാനം എവിടെയാ ....? അതോ ഒന്നുമില്ലാത്ത സ്ഥാനത്ത് ആന്നോ? മറ്റൊരു വിഷയത്തിലേക്ക് കടക്കാം നമ്മുക്ക് എല്ലാരുടെം വീട്ടില്‍ അലക്കുന്ന യെന്ത്രം ഇല്ല അല്ലെങ്കില്‍ അത് ഇടക്ക് കേടായി അന്നേരം എങ്ങനെ... അലക്കും? ചിലര്‍ കുറെ ദിവസം കുറെ സോപ്പുപൊടിയില്‍ ബകറ്റില്‍ ഇട്ട് വച്ച് ആരെങ്കിലും വഴക്ക് പറയുമ്പോള്‍ എടുത്തു കഴുകുന്നവര്‍.... ചിലര്‍ വീണ്ടും വീണ്ടും മാറിയിട്ടും, സ്പ്രേ അടിച്ചും പോകുന്നവര്‍ ... ചിലര്‍ ഒരു ബാര്‍ സോപ്പ് വാങ്ങി ഒരു ഒന്നര ഒരലക്ക് അങ്ങ് നടത്തും ....അത് കഴിഞ്ഞേ അടുത്ത പരിപാടി ഉള്ളു.... ഇതിലുടെയും പലതരം മനോഭാവകരെ കാണാം... ഇതിലും നാം ഏത് കുട്ടര്‍ ... അതോ ഇതിലൊന്നും പെടാത്ത മറ്റുള്ളവര്‍ അലക്കി തരുന്നവര്‍ ആണോ? .................. ഇതുപോലെയാണ് ജീവിതത്തിലെ ഓരോ ചെറുതും വലുതും ആയ കാര്യങ്ങള്‍ .... പല മനോഭാവകാര്‍ ..തെന്നീച്ച പോലെയും, ...ഉറുമ്പുകള്‍ പോലെയും ഉള്ളവര്‍.... നമ്മുക്ക് ഉറുമ്പുകള്‍ ആയി മാത്രം മാറാം ...ഇത്രയും നാളായിട്ട് ഉറുമ്പുകള്‍ വാര്‍ത്ത കെട്ടിടം പണിഞ്ഞു താമസികാറില്ല... അങ്ങകലെ നിന്നും ഒരു ഓട്ടോയും വിളികാതെ... എടുക്കാന്‍ കഴുയുനത്തില്‍ കുടുതല്‍ വലിച്ചും, ചുമന്നും സംഭരിച്ചു വയ്ക്കുകയാണ്... നമ്മുക്ക് ബുദ്ധി ഉണ്ടായിട്ടും രണ്ട് ദിവസം പണി ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ ഇരക്കാന്‍ പോകേണ്ട അവസ്ഥ... കിട്ടുമ്പോള്‍ ആവശ്യത്തില്‍ അധികം ... ഇല്ലാത്തപ്പോള്‍ പഞ്ഞവും പരിവട്ടവും.... ആവശ്യങ്ങളെ ആവശ്യങ്ങളായി കാണുക... അത്യാവശ്യങ്ങളെ അത്യാവശ്യങ്ങളും ആയും കാണുക... ഒരാള്‍ക്ക് ആവശ്യം മറ്റൊരാള്‍ക്ക് അത്യാവശ്യം ആയും പലര്‍ക്കും അത് നിസാരവും ആണെന്ന് നാം പലയിടത്തും പഠിച്ചിട്ടുണ്ട്... ഇത് കോളേജില്‍ പോയി പഠിച്ചു ചെയെണ്ടതല്ല പകരം ജീവിതത്തില്‍ ഉറുമ്പുകളെ പോലെ ഉള്ളവരെ കണ്ടു പഠിക്കുക.... ഒരികലും യെന്ത്രങ്ങളെ ആശ്രയികാതെ കുറെ വ്യായാമം കിട്ടുന്ന പ്രേവൃത്തികളിലും ഏര്‍പ്പെടുക.. അതുപോലെ എപ്പോഴും വിശാലമായ് ചിന്തിക്കുക .. നല്ലത് എടുക്കുക ചര്‍ച്ച ചെയ്യുക ... പലപ്പോഴും വേണ്ടാത്തത് എടുത്ത് മാസങ്ങളോളം ചര്‍ച്ച ചെയ്ത്, കുറ്റം കുറവ് കണ്ടു ആവശ്യവും അത്യവശവും മറക്കാതെ ജീവിതം ഉറുമ്പിനെ പ്പോലെ വിവേകത്തോടെ വികാരങ്ങളെ ക്രെമികരിച്ചു പോകാം.....
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment