Saturday 12 June, 2010

വിവാഹമോചനമെ വിട

എന്താണ് വിവാഹം എന്നതിന് ഉത്തരം ഉണ്ടെങ്കിലെ "വിവാഹ മോചനത്തിന്" വിട ചൊല്ലാന്‍ കഴിയു.. എല്ലാം ഉണ്ടായിട്ട്.. ഒരുപടുണ്ടായിട്ടു... അവയെല്ലാം ഉപേക്ഷിച്ച് അഥവാ അവയ്ക്കെല്ലാം ഉപരിയായ ഒരാള്‍ക്കായി സമര്‍പ്പികല്‍ ആണ്‌ വിവാഹം എന്ന വാക്കിന്‍റെ സാധാരണ ജനം അഗ്രെഹിക്കുന്ന അര്‍ത്ഥം, ചിന്ത. വിവാഹം സന്യസത്തെ പോലെ വലിയ സമര്‍പ്പികല്‍ ആണ്‌. അത് കാണാനും ഇന്നിയും അവരെ ബുദ്ധി മുട്ടികാതിരികാനും ആണ്‌ അറിയുന്ന എല്ലാരേയും ഈ ചടങ്ങിനു വിളിക്കുന്നതും, സാക്ഷി നിര്‍ത്തുന്നതും...  അല്ലാതെ നല്ല ഒരു ശാപാടില്‍ തീരാന്‍ അല്ല... ശാപാട് തരുന്നത് ഈ വിവാഹജീവിതം രുചികരമായി തീരാന്‍ കൂടിയാണ്.. അതിന് നിങ്ങള്‍ സഹായികണം, അതില്‍ അരുചി ആകരുതേ എന്നാണ്. വിവാഹം ഒരു കുടുംബ ജീവിത സങ്കല്പതോടെ ഉണ്ടായിട്ടുള്ളതാണ്.. "കുടുംബം പണിയുന്നവന്‍ സ്വോര്‍ഗം പണിയുന്നു" എന്നാണ്. സ്വോര്‍ഗം പണിയുക എന്നത് പാടുള്ള ഒന്നാണ്, നന്നായി ജീവിച്ചു, ഇശ്വരനെ പ്രാപികല്‍ ആണ്‌... അവിടെ ഇശ്വര മുമ്പില്‍ ആണ്‌ നാം ... വിവാഹത്തിലും അത് തന്നെയാണ് ... ആരെയും കാണിച്ചു സമ്മതം ഉണ്ടാകല്‍ അല്ല .. പകരം സ്വോര്‍ഗം പണിയുന്നപോലെ വിശുധിയിലും, വെന്മയിലും ആണ്‌. അത് എല്ലാവര്‍ക്കും അറിയാം നാം മനസ് വച്ചാല്‍ മതി... വിവാഹശേഷം പങ്കാളിയുടെ വീട്ടിലേക്ക് വിടുമ്പോള്‍ പല പെണ്‍കുട്ടികളും കരയുനത് കണ്ടിട്ടുണ്ട് ....ഇത് വെറുതെ ആണോ? അല്ല പകരം ഇത്രയും നാള്‍ നമ്മള്‍ ഒന്നിച്ചു ചിന്തിച്ചു കളിച്ചു വളര്‍ന്നു .. ഇനിയും എനിക്ക് നിങ്ങളെ പോലെ ചിന്തിച്ചു കളിക്കേണ്ട സമയമല്ല വലിയ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു... അതോര്‍താണ് .. അല്ലാതെ എല്ലാരും എന്ത്  വിചാരിക്കും എന്ന ചിന്തയില്‍ അല്ല. ചിലപ്പോള്‍ ചില ആണ്‍കുട്ടികളും  ഈറന്‍ അണിയാറുണ്ട് എന്തുകൊണ്ട് പെണ്ണിന്‍റെ കരച്ചില്‍ കണ്ടായിരികരുത് പകരം എനിക്ക് ഇതുവരെ അപ്പനമ്മമാരെ, സഹോദരങ്ങളെ എല്ലാരെകാള്‍ കൂടുതല്‍ ആയി സ്നേഹിച്ചു ഇനിയും അത് ഒരാള്‍കായി, ഒരു കുടുംബത്തിനായി  മാറ്റിവയ്ക്കാന്‍ ഉള്ള ചിന്തയില്‍ ആകണം. അല്ലാതെ ഇരുവരും... ഇന്നലെ വരെ  സ്നേഹിച്ചു നടന്ന കൂട്ടാളി എന്ത് ചിന്തിക്കും എന്ന് കരുതി ആയിരിക്കരുത്.  ഇങ്ങനെ കറങ്ങി നടന്നവരെ അടുത്തനാള്‍ വിവാഹ- കുടുംബ ജീവിതത്തിലേക്ക് അയക്കരുത് ദയവായി ആരും. .. ഈ അര്‍ത്ഥമില്ലാത്ത ചിന്തകള്‍, ജീവിതം ഇല്ലാതാക്കും, വേദനകള്‍ക്ക് നാം സാക്ഷി ആകേണ്ടി വരും.. പ്രതീക്ഷകള്‍ ഇല്ലാതാകുമ്പോള്‍ ആണ്‌ വിവാഹമോചനം എന്ന അന്ധത ഉണ്ടാകുനത്. എന്‍റെ പ്രതീക്ഷ എല്ലാം നടക്കാതെ പോകുന്നു എന്ന ചിന്തയും, അനുസരണ, വിശ്വാസ കുറവ്, അതിന് പുറമേ......... യഥാര്‍ത്ഥത്തില്‍ പലര്‍ക്കും ആഗ്രഹം ഇല്ലാതെയാണ് വിവാഹ മോചനം ചെയ്യുനത്... ബെന്ധുകളുടെ, അപ്പനമ്മമാരുടെ താല്പര്യങ്ങള്‍ക്ക്, കൂട്ടുകാരുടെ താല്‍പ്പര്യങ്ങള്‍ക്..... വിവാഹ ജീവിതത്തില്‍ തീരുമാനം മറ്റുള്ളവര്‍ നല്‍കിയാല്‍ ഉള്ള ഗുണം എന്നല്ല ശാപം എന്ന് വേണം പറയാന്‍... എന്തിന് പൊട്ടി കരഞ്ഞു ഈ പെണ്‍കുട്ടികള്‍ വീട് വിട്ട് പോകുന്നു... എല്ലാം തരണം ചെയ്യാനും സഹിക്കാനും തീരുമാനം എടുക്കാന്‍ കഴിയാത്തവരെ വിവാഹത്തിന് നിര്‍ബെന്ധികരുത്.. മറ്റുള്ളവരെ സ്നേഹിച്ചു നടക്കുന്ന ഒരാളെയും മറ്റൊരാള്‍ക്ക് തലയില്‍ വച്ച് കൊടുകരുത്.. പകരം മാതാപിതാക്കള്‍ അവരുടെ എല്ലാം അറിയുന്നവര്‍ അതറിഞ്ഞു വേണം ചെയ്യാന്‍, അല്ലാതെ നാളെ കൊലപാതകം, സ്ത്രീ പീഡനം, വിവാഹ മോചനം  എന്ന പേരില്‍ വായിക്കാം... എന്നല്ല പോം വഴി.... അതുപോലെ വിവാഹശേഷം അവര്‍ ചിന്തികാനും കാര്യങ്ങള്‍ ചെയ്യാനും പഠികണം അങ്ങനെ അവര്‍ ചെയ്യുനത് നന്നാകാന്‍ തിരുത്തല്‍ നല്‍കാം... അല്ലാതെ നമ്മുടെ ചിന്തകള്‍ അവരെ കൊണ്ട്  ചെയ്യിപ്പികരുത്... അവരോര്‍ക്ക്‌ വേണ്ടത് അവരവര്‍ ചെയ്യട്ടെ ചെയ്തു പഠിക്കട്ടെ... അല്ലാതെ ചേട്ടത്തി, ചേച്ചി അയല്പക്കകര്‍  ചെയ്തു എന്ന് കരുതി ചെയ്യരുത് ... നമ്മുക്ക് ആവശ്യം ഉള്ളത് ചെയ്യുക ..
                അതുപോലെ വിവാഹ ജീവിതം സന്തോഷം തരേണ്ടതാണ് ... അത് ഏങ്ങനെ ഉണ്ടാകും ... മുകളിലെ കാര്യങ്ങള്‍ നടപ്പാക്കുക... വേണ്ടത് ചെയ്യുക ... വേണ്ടാത്തത് ചെയ്യാതിരിക്കുക .. ചെറു തലോടല്‍ പോലും സ്നേഹം, ലാളനം ആയി മാറട്ടെ... വിവാഹമോചനം എന്ന വാക്ക് മറക്കാം വിവാഹ ജീവിതം എന്ന് ചിന്തിക്കാം.... വിലങ്ങുകള്‍ വിളകായി മാറട്ടെ എന്നാശംസിക്കാം ... 

1 comment:

  1. നല്ല എഴുത്ത് . നല്ല വിഷയം.!
    ചിലയിടങ്ങളില്‍ അക്ഷരതെറ്റുകള്‍ കണ്ടപോലെ തോന്നി. അതൊന്നു ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. റ്റൈപ്പ് ചെയ്യുമ്പോള്‍ വരുന്ന പിഴവാണ്

    ReplyDelete

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...