Thursday 24 June, 2010

റെഫറിയുടെ ചുമതല

ലോകം മുഴുവന്‍ ഏതാണ്ട് ഫുട്ബോള്‍ ജ്വോരത്തില്‍ ഒരു പന്തിന്‍റെ കൂടെയാ... ഒന്നുകില്‍ ബ്രസില്‍, അല്ലങ്കില്‍ സ്പെയിന്‍, അതും അല്ലെങ്കില്‍ കക്കയുടെ ജീവനോക്കെയാ നാം.. എന്നാല്‍ നാം ചിന്തികുനുണ്ടോ ഇവരുടെ കൂടെ കളിക്കുന്ന നിഷ്പക്ഷമായി നില്‍ക്കുന്ന റെഫരികളെ? ആകെ ഒന്നും ചെയ്യാന്‍ കഴിയാതെ കുഴങ്ങുന്ന സമയങ്ങളും അവര്‍ക്ക് വിരളം അല്ല. നാമും അവരെകാള്‍ വലിയ റെഫറി ആണ്‌.. കരയ്ക്ക്‌ നിന്നു കളി പറഞ്ഞു കൊടുക്കും, റെഫറി കാണിച്ച കാര്‍ഡ്‌ പോര, അല്ലെങ്കില്‍ അതെയും വേണ്ടായിരുന്നു... എന്നൊക്കെ ... എന്നാല്‍ നാം ഒന്നുകൂടി കടന്നു ചിന്തിച്ചിട്ടുണ്ടോ... നമ്മുടെ ജീവിതം ഒരു കളികളം ആണ്‌ എന്ന്.. ആരൊക്കെയാ  അവിടെ വലിയ രെഫരികള്‍... നമ്മുടെ ജീവിത കളികളം നാം എപ്പോഴും നന്നായി കാണണം ... നിരീക്ഷികണം... പുറത്തു നിന്നു നമ്മുക്ക് കളി പറയാം. എന്നാല്‍ കളിക്കുന്നവര്‍ക്കെ അതിലെ പ്രതി ബന്ധങ്ങള്‍ അറിയൂ.. നമ്മുക്ക് പരമാവധി അവരുടെ ജീവിത കളികളങ്ങളില്‍... ഇറങ്ങി കളിക്കാതിരിക്കാം... അവര്‍ കളിച്ചു വളരട്ടെ, ചില നിര്‍ദേശങ്ങള്‍ നല്‍ക്കാം.. അത് അവരെ ഇല്ലാതെ ആക്കി ... ഒന്നും അല്ലാതെ അക്കുന്നവ ആകരുത്.. മറ്റുള്ളവരുടെ ജീവിതത്തിന്‍റെ കാര്‍ഡുകള്‍ നാം പൊക്കി കാണിക്കാന്‍ പാടില്ല... തിരുത്തലുകള്‍ നശിപ്പികരുത് പകരം വളര്‍ത്തല്‍ ആകണം അതുപോലെ നിസ്വാര്‍ത്ഥ സ്നേഹവും സഹായവും ആയിരികണം... അത് പോലെ നമ്മുടെ ജീവിതത്തില്‍ വേണ്ടാത്ത പിഴവുകള്‍ക്ക് നാം മഞ്ഞയും, ചുമപ്പും ഒക്കെ കാട്ടി നല്ല ജീവിതം ഉണ്ടാക്കി എടുകണം...  


 ---- 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...