ജയില്‍ ജീവിതം... അത്ര സുഖമുള്ള കാര്യം അല്ല. എങ്കിലും വേദനയുടെ, പരിഹാസ ലോകത്തിന് അപ്പുറം അകലങ്ങളില്‍ ആരും അറിയാത്ത ഒരിടത്ത് ഒരു നല്ല ഭാവിയുള്ള ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് മനസുകള്‍ ഉണ്ട്. അത് നാം കാണാതെ പോകരുത്... അറിയാതെ ചെയ്ത ചെറു തെറ്റുകള്‍, അല്ലെങ്കില്‍ തന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ച കുറ്റങ്ങളുടെ ശിക്ഷ അനുഭവിക്കുന്നവര്‍... അല്ലെങ്കില്‍ സഹിക്ക വയ്യാതെ കടന്നു വന്ന ദുര്‍ബല നിമിഷം സമ്മാനിച്ച വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍........................ ഈ ജയില്‍ ജീവിതനിനുള്ളില്‍ ആരും കാണാതെ കിടക്കുന്ന കലകള്‍, നന്മ, സ്നേഹം നാം അനുഭവികണം... ഒരു നുള്ള് സ്നേഹത്തിനായി കാത്തിരിക്കുന്ന മനസുകള്‍.... നാം കാണുക... അതുപോലെ ജയിലറകളില്‍ നാം ആരെയും തള്ളി വിടുന്നില്ലെങ്കിലും പലരെയും അതിലും വേദനിക്കുന്ന, മുറിവേല്‍പ്പിച്ച അവസരങ്ങള്‍ നാം ഓര്‍കുന്നുവോ? അമ്മയെ, അപ്പനെ, മക്കളെ, ഭാര്യയെ,ഭര്‍ത്താവിനെ, ബെന്ധുകളെ, അങ്ങനെ പലരെയും നാം വെറുതെ വേദനിപ്പികുക പതിവല്ലെ? അവരെയും കാണപ്പെടാത്ത ഇരുണ്ട ജീവിതത്തിലേക്ക് നാം വിടാറില്ലേ?
വേദനിപ്പികുനതിനെക്കാള്‍ വേദനിക്കുന്ന ജീവിതം ആണ് നാം മനസിലാക്കേണ്ടത്... അവരെ വീണ്ടും വീണ്ടും നാം കുറ്റം ചുമത്തരുതേ എന്ന വിചാരം നാം ഉള്‍കൊള്ളണം.. അവര്‍ ചെയ്തതിനും, നാം ചുമത്തിയത്തിനും അവര്‍ ഒരുപാട് സഹിച്ചു.. സഹിക്കുന്നു ... ഇനിയും ചുമത്താതെ വെറുതെ വിടുക.. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുക... ജുവനല്‍ ഹോമുകള്‍, ജയിലറകള്‍ നാം പോയി കാണണം... ഒരികലും അവ തടവറകള്‍ മാത്രം അല്ല .... സംഗീത ലോകം, കലാലോകം, ബുദ്ധി ജീവികളുടെ ലോകം... സ്നേഹിതരുടെ ലോകം.... പുന്തോട്ടങ്ങളുടെ ലോകം.. എന്ന് വേണ്ട ലോകത്തിലെ കാണപ്പെടുന്ന സ്വോര്‍ഗം തന്നെയാണ് അവകള്‍... ആ മനോഹര ലോകത്തില്‍ നിന്നും വീണ്ടു നമ്മുടെ അരികിലേക്ക് നറുമലര്‍ വിതറി വരുന്ന സ്നേഹിതനെ അനുജന്മാരെ , അനിജത്തിമാരെ, മാതാപിതാകളുടെ പ്രായത്തില്‍ ഉള്ളവരെ നാം മാറ്റി നിര്‍ത്തരുത്.. വീണ്ടു അകറ്റി മാറ്റല്‍ നാം കാണിക്കരുത് .... കഴിയുന്നിടത്തോളം കൂടെ ചേര്‍ക്കാന്‍ അവസരം കൊടുകണം.... അടുപ്പിച്ചില്ലെന്കിലും അകറ്റി നിര്‍ത്തരുതേ എന്നപേക്ഷ മാത്രം... കുഞ്ഞനുജന്മാര്‍, കുഞ്ഞനുജത്തിമാര്‍, മക്കളുടെ പ്രായത്തിലുള്ള മകളുമാര്‍... എല്ലാവരെയും ഉള്ള സ്നേഹ വലയത്തില്‍ കാത്തു സൂക്ഷികാം....
No comments:
Post a Comment