Thursday, 17 June 2010

വിത്ത് വിതയ്കല്‍

നിലം ഉഴുതു മറിച്ച് കളയൊക്കെ കളഞ്ഞു ... വളം ചേര്‍ത്ത് വെള്ളം പരുവത്തില്‍ നിര്‍ത്തിയ എലാകളില്‍ നെല്ലുപോലുള്ള വിളകള്‍ വിതയ്ക്കുന്നത് നമുക്ക് അന്ന്യം നിന്നുപ്പോകുന്നു... കൃഷി എന്താണന്നോ? കൃഷിയെല ഏതാണന്നോ അറിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വിത്ത് വിതയ്ക്കല്‍ ഒരു കൌതുകകരമായ ഒരു കാഴ്ചയാണ്.... മിക്കവാറും മഴകാലം ആകും മുമ്പേ നിലം ഒരുക്കും... എന്ന് വച്ചാല്‍ ഒരു പണി തനെയാ അത്... നടു മുറിയുവോളം, പെരു വെയിലത്ത്‌ കാളയോ, പോത്തിനെയോ കെട്ടിയ കലപ്പയില്‍ അമര്‍ത്തി പിടിച്ചു ഉഴിതു മറിക്കുന്ന രംഗം കാണാന്‍ ചെലാണ്... എന്നാല്‍ ഉള്ള ശ്രേമം കുറവല്ല... അതും ഓരോ പതിയും കീറി കീറിയുള്ള പോകും ഒരു വലിയ കലാകാര സൃഷ്ടി തനെയാണ്‌... അതിന് ശേഷം കള മൊത്തം കുനിഞ്ഞു നിന്നു നിന്നു പെറുക്കി മാറ്റി.... പിന്നെയും വെള്ളവും വളവും ചേര്‍ത്ത് വിത്ത് വിതറാന്‍ പകമാക്കുന്നു.... അതിനുശേഷം മെച്ചമായ വിത്ത് ഒരു കലാകാര ഹൃദയത്തോടെ ചെറു ഞാറ്റു പാട്ടും മനസ്സില്‍ കോറി.. ഒരു വിതയ്കള്‍ കാണേണ്ട കാഴ്ചയാണ്... ഒരുപാട് കാര്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ചെയ്തു, വെയിലും, ദാഹവും, വിശപ്പും ഒക്കെയോടെ ചെയ്തു തീര്‍ക്കുന്ന ഒരു വലിയ പ്രേതീക്ഷയോടെയുള്ള ... ഒരു പ്രവര്‍ത്തി...

       ഇതില്‍ നിന്നു ഒട്ടും അകലയല്ല നമ്മുടെ മനസുകളില്‍ കയറികൂടുന്ന വിത്തുകള്‍, കളകള്‍... കള വളരാന്‍ മനസ്സില്‍ കുടുതല്‍  നിലം ഒരുക്കല്‍ ആവശ്യം ഇല്ല... അവ കാടു പോലെ ഉള്ള വളത്തില്‍, സാഹചര്യത്തില്‍ നന്നായി വളര്‍ന്നോളും...  എങ്കില്‍ നല്ല വിത്ത് വാങ്ങാനും, അത് വളരാനും നല്ല ഒരുക്കിയ നിലം വേണം, അതിന് വളരെയേറെ പരിചരണം, വേദന,  കുറ്റപ്പെടുത്തല്‍, സഹനം ഒക്കെ ഒരുപ്പാട്‌  വേണം... നല്ല വിത്തിനെ  കളയാനും നശിപ്പികാനും ഒരു കള കാരണം ആകും.. ഒരുപാട് നന്മ ഉണ്ടെങ്കിലും ഒരു ചെറിയ  ദുശീലം   എല്ലാം തകര്‍ക്കാം, അതിനെ വേണ്ട വിധത്തില്‍ നല്ല ഉപദേശത്തില്‍, മാതൃകയില്‍ മാറ്റിയെടുക്കാം ....

     വിത്തിനേക്കാള്‍ കുറഞ്ഞ സമയം മതി കള വളരാനും, പൂവിടാനും, പുതിയ ഒരായിരം പുതു തലമുറയ്ക്ക് ജന്മം നല്‍കാനും... എന്നാല്‍ ഒരു നല്ല വിത്ത് മുളയ്കാനും, വളരാനും, പുഷ്പ്പികാനും, പൂവിടാനും ഒരു നിശ്ചിത സമയം വേണം... ഓര്‍ക്കുക വിള പാകം ആകും മുമ്പേ കൊയ്യരുത്.... താമസിച്ചും കൊയ്യരുത് അതിന്‍റെ കരുത്ത് പോകും...നല്ല സമയത്ത് നല്ല നിലത്തു നല്ല വിത്ത് നന്ദിയോടെ വിതയ്ക്കാം... വിളവെടുക്കാം... നമ്മുടെ മനസിലേക്ക് വരുന്ന കളകളെ നല്ല സമയത്ത് പിഴുത് കളഞ്ഞു അവിടെ നല്ല നിലം ആക്കി നമ്മുക്ക് നന്മയുടെ വിത്തുകള്‍, സ്നേഹത്തിന്‍റെ വിത്തുകള്‍, പ്രതീക്ഷയുടെ വിത്തുകള്‍ വിതയ്ക്കാം... കൊയ്തെടുക്കാം...

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...