Saturday 19 June, 2010

ജീവിതം പഴാക്കുന്നവര്‍

ജീവിതം പഴാക്കുന്നവര്‍  ഉണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാരും പറയുന്ന ഉത്തരം ഉണ്ട് എന്നാണ്, എന്നാല്‍ അതിന്‍റെ കാരണം എന്തെ? എന്ന് ചോദിച്ചാല്‍ നാം പരുങ്ങിയേക്കാം ... എന്നാല്‍ അതിന് ഒരു ഉത്തരം മാത്രമേ ഉള്ളു ജീവിത ലെക്ഷ്യം ഇല്ലാത്തവര്‍ എല്ലാം ജീവിതം പാഴാക്കുന്നു എന്ന്  വേണം പറയാന്‍.. ജീവിത ലെക്ഷ്യം ഒന്നേയുള്ളൂ അത് ആത്മ സാക്ഷാല്‍കാരം ആണ്‌.. ഇശ്വരനില്‍ എത്തുക എന്ന് സാരം, എന്നാല്‍ ജീവിത യാത്രയില്‍ നാം എന്തായിരികണം? ഏങ്ങനെ ആയിരികണം, അതിലുടെ ഏങ്ങനെ സന്തോഷത്തോടെ എത്തിച്ചേരാം, അതിലെ ഓരോ വഴികളും നന്മയിലുടെ ഏങ്ങനെ നയികാം, ഏങ്ങനെ ലോകത്തിനും നന്മയായി തീരാം എന്ന് ഓരോരുത്തരും ചിന്തികണം... ജീവിത ലെക്ഷ്യം കണ്ട് വേണം നാം വളരേണ്ടതും, വളര്‍ത്തേണ്ടതും, നിലനില്കേണ്ടതും, അവര്‍ പറയുന്നത് കേട്ടു അതുപോലെ ജീവിച്ചാല്‍ നമ്മുക്ക് ലെക്ഷ്യം ഇല്ലാതെയായി...അങ്ങനെ പോയാല്‍  എങ്ങും എത്താതെ വരും, പഠിക്കുന്ന കാലത്ത് കുട്ടികള്‍ മിടുക്കരായി പഠിക്കുകയല്ല, പഠിച്ച ശേഷം എന്തായി മാറണം എന്നുകൂടി ചിന്തിച്ചു നല്ല ഭാവനയോടെ ഭാവിയോടെ ചിന്തികണം... അല്ലാതെ അത് പഠിച്ചാല്‍  അങ്ങനെ ആകാം എന്ന് കരുതി ഒന്നും ചെയരുത്, എനിക്ക് അതായി തീരാന്‍ പഠിക്കണം... ആര്‍ക്കോ വേണ്ടി പഠിക്കരുത്, പഠിപ്പികരുത്... പഠിച്ചു ലെക്ഷ്യം കാണുന്നതിനു മുമ്പ് ആ ദിശ നാം മാറ്റരുത്, മറ്റുള്ളവര്‍ അതിന് വിലങ്ങുതടി ആകുകയും അരുത് ... പഠിക്കുനതിനും.. ഒരു ഭാവിയും ഉണ്ടായ ശേഷം നാം വിവാഹം, കുടുബം ഒക്കെ  ആകണം... ഒരു ഭാവി അഥവാ ഒരു സ്ഥിരത ഇല്ലാതെ മറ്റൊന്നില്ലേക്ക് കടക്കാതിരിക്കുന്നത്... മറ്റൊന്നില്‍ കടന്നു രണ്ടും ഇല്ലാതാകുന്നത് കൊണ്ടാണ്...  ഇങ്ങനെ നേരത്തെ ചിന്തികണം എന്ന് പറയുന്നത്...  ഒരു ഭാവി ആയാല്‍ അതിനോട് ചേരുന്ന അടുത്ത പടിയിലേക്ക് കടക്കാം, അല്ലാതെ ഒന്നിനോടും ചേരാത്ത മറ്റൊന്നിലേക്ക് തിരിയാതിരിക്കുക, തിരികാതിരിക്കുക.. എത്രയോ മാതാപിതകള്‍ ചിന്തിക്കുനത് നാട്ടില്‍ ജോലിയുള്ള നാട്ടില്‍ വിലയുള്ള ബന്ധങ്ങള്‍ ആണ്‌, എന്നാല്‍ ഭുരിഭാഗവും ഇപ്പോള്‍ ചിന്തിക്കുനത് വിദേശത്ത് പോയി ഒത്തിരി വാരി കൊണ്ട് അടിച്ചു പൊളിക്കുന്ന ചിന്ത... അതു മാറ്റി ഉറപ്പുള്ള, പച്ചപ്പുള്ള ചിന്തയായിരികണം നമ്മുക്ക് ... പച്ചപ്പുള്ള ജീവിതം ലെക്ഷ്യം ഉള്ളതാണ്.. അല്ലാതെ ലെക്ഷ്യം ഇല്ലാത്ത പൊള്ളയായ ജീവിതം അടിച്ചു പൊളി ..... ശേഷം ബലൂണ്‍ പോലെ നിമിഷം കൊണ്ട് പൊട്ടി തകരുന്നു.. അല്ലെങ്കില്‍ താമസം ഇല്ലാതെ പൊട്ടുന്നു, അല്ലെങ്കില്‍ കാറ്റു പോയി ചുക്കി ചുളിയുന്നു ... എവിടെയാണ് നമ്മുടെ നില്‍പ്പ് ... ചിന്തികാം ... ഇപ്പോള്‍ തന്നെ ചിന്തിക്കാം, ഒന്നിച്ചു പോകുന്ന, ഒരേ ദിശയിലേക്ക് തുഴയുന്ന ജീവിതം ലക്‌ഷ്യം വയ്ക്കാം. അത്തരം  ജീവിതമേ മെച്ചപ്പെട്ടു വരികയുള്ളു .... പുഷ്ട്ടിപ്പെടു ... എല്ലാവരുടെയും മനസ്സില്‍ നല്ല ഭാവിയെ പറ്റിയുള്ള ചിന്ത ഉണ്ടാകണം,, ചേരുന്ന ബന്ധങ്ങള്‍ കോര്‍ത്ത്‌ ഇണക്കുക.... ഭാവിയില്ലാതെ വെറുതെ ജീവിക്കാന്‍ തുനിയരുത് ... പല വിഷയങ്ങള്‍ ഒരേപോലെ പഠിക്കാതെ, പഠിക്കുന്നവ നന്നായി പഠിക്കാന്‍, പല ലെക്ഷ്യം  മാറ്റി ഒരു ലെക്ഷ്യം കാണുക.. ജീവിതം പാഴാക്കാതിരിക്കുക... ജീവിതം വിജയം ആണ്‌ ലെക്ഷ്യം... പരാജയം അല്ല. 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...